പ്രതീകാത്മക ചിത്രം
നോയിഡ: ഗ്രേറ്റർ നോയിഡയിൽ ഫ്ലാറ്റിന്റെ 23-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് പിതാവും മകനും മരിച്ചു. രന്ദീപ് പത്ര (40), മകൻ ആറവ് (11) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
പൊലിസ് നൽകുന്ന വിവരം അനുസരിച്ച്, കുടുംബം ഖാതു ശ്യാം ക്ഷേത്രത്തിൽ ദർശനത്തിനായി രാവിലെ തന്നെ യാത്ര തിരിക്കാൻ തീരുമാനിച്ചിരുന്നു. യാത്ര പുറപ്പെടുന്നതിന് മുമ്പ് വീട്ടിലെ പൂജയ്ക്കായി പൂക്കൾ പറിക്കാനാണ് രന്ദീപും ആറവും ബാൽക്കണിയിലേക്ക് പോയത്. ഇതിനിടെ കുട്ടി കാൽ വഴുതി ബാൽക്കണിയിൽ നിന്ന് താഴേക്ക് വീഴാൻ തുടങ്ങുകയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ രന്ദീപും താഴേക്ക് പതിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബാൽക്കണിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : Die Father Son Fall Floor