x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേരാനല്ലൂര്‍ അപകടം: 17കാരന്‍റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തി അപ്പീല്‍; ഗുരുതര പിഴവെന്ന് കോടതി

കൊച്ചി ബ്യൂറോ
Published: October 30, 2026 01:27 PM IST | Updated: October 30, 2026 01:27 PM IST

ചേരാനെല്ലൂരിൽ അപകടത്തിൽപെട്ട കാറും സ്കൂട്ടറും

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ ചോദ്യം ചെയ്ത് കോടതി. പതിനേഴുകാരന്‍റെ പേര്, വിവരങ്ങള്‍ അടക്കം വെളിപ്പെടുത്തി കൊണ്ടുള്ള അപ്പീല്‍ നല്‍കിയതാണ് കോടതി ചോദ്യം ചെയ്തത്. അപ്പീല്‍ തിരുത്തി നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി. അപ്പീല്‍ നാളെ വീണ്ടും പരിഗണിക്കും.

പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് പരിഗണിച്ചത്. എങ്ങനെയാണ് അപ്പീല്‍ നല്‍കേണ്ടതെന്ന് അറിയില്ലേയെന്ന് കോടതി ചോദിച്ചു.

വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് രണ്ടു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി ഓര്‍മപ്പെടുത്തി. ഇതിനിടെ വക്കാലത്ത് നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചതായി കോടതിയില്‍ ആരോപിച്ചു. മകളാണ് വക്കാലത്ത് നല്‍കിയത് എന്നായിരുന്നു അഭിഭാഷകന്‍റെ വിശദീകരണം.

Tags : CheranalloorAccident Appeal Court Prosecution

Recent News

Corehub Up