x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിനഗോഗ് ആക്രമണം: ആരാണ് ബോസ്? എന്‍ഐഎ അന്വേഷണം ആരംഭിച്ചു

കൊച്ചി ബ്യൂറോ
Published: October 30, 2026 12:36 PM IST | Updated: October 30, 2026 12:36 PM IST

കടവുംഭാഗം സിനഗോഗിന് നേരെ ആക്രമണമുണ്ടായപ്പോൾ, പ്രതി എബിൻ

കൊച്ചി: എറണാകുളം മാര്‍ക്കറ്റിലെ ജൂത ആരാധനാലയമായ കടവുഭാഗം സിനഗോഗിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ പ്രതി എബിന്‍ ബി. പോളിന് പിന്നിലെ ബോസ് ആരാണെന്ന് കണ്ടെത്തനാവാതെ പൊലിസ്. ടെലിഗ്രാം ചാനലില്‍ തീയിട്ടതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചതും പിന്നാലെ പ്രതിയുടെ അക്കൗണ്ടിലേക്ക് 2,000 യുഎസ് ഡോളര്‍ എത്തിയതായും പൊലിസ് കണ്ടെത്തിയിരുന്നു.

എന്നാല്‍ ബോസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന എബിന്റെ തലവനെ തിരിച്ചറിയാന്‍ പൊലിസിന് ഇതുവരെ സാധിച്ചിട്ടില്ല. കുറ്റകൃത്യത്തിനു പിന്നില്‍ ഒരാള്‍ മാത്രമല്ല ഉള്ളതെന്നും എബിന്‍ പോളിനു വിവിധ ജോലികള്‍ ചെയ്യാന്‍ നിര്‍ദേശം ലഭിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തീവയ്പ് നടത്തുന്നതിനായി ഇയാള്‍ക്ക് ക്രിപ്റ്റോ കറന്‍സി ലഭിച്ചിരുന്നതായും കണ്ടെത്തി.

കേസിന്‍റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തിട്ടുണ്ട്. സിനഗോഗിന്‍റെ വളപ്പിലുള്ള ഹോര്‍ട്ടികള്‍ച്ചര്‍ നഴ്സറിയിലുണ്ടായ തീപിടിത്തത്തെ കുറിച്ചാണ് എന്‍ഐഎ അന്വേഷിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച കേന്ദ്ര ഏജന്‍സി കേസ് വീണ്ടും രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

തീയിട്ടതായി ആരോപിക്കപ്പെടുന്ന എബിന്‍ പോളിനെതിരെ കൊച്ചി സിറ്റി പൊലിസ് യുഎപിഎ ചുമത്തിയിരുന്നു. ഭീകരപ്രവര്‍ത്തനം നടത്തല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്ക് യുഎപിഎയിലെ 15, 18 വകുപ്പുകളാണ് പൊലിസ് ചുമത്തിയിരുന്നത്. കുറ്റകൃത്യത്തിനു പിന്നില്‍ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് എന്‍ഐഎയുടെ സംശയം.

അതേസമയം, മൂവാറ്റുപുഴയിലെ യൂസ്ഡ് കാര്‍ ഷോറുമിന് അടഞ്ഞു കിടന്ന വീടും ആക്രമിക്കുകയും തീയിട്ട ശേഷം അതിന്റെ ചിത്രങ്ങള്‍ ടെലഗ്രാം ചാനലിന് അയച്ചു നല്‍കുകയും ചെയ്തു. ഇതെല്ലാം ട്രയല്‍ റണ്‍ മാത്രമാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.

എബിന്‍റെ മനസിനെ പരുവപ്പെടുത്തി, വലിയ ആക്രമണങ്ങള്‍ക്കു വേണ്ടി എബിനെ പരിശീലിപ്പിക്കുകയായിരുന്നുവെന്ന് പൊലിസ് വിലയിരുത്തുന്നത്. പിടിക്കപ്പെടാതെ ശ്രദ്ധിക്കണമെന്നും എബിന് നിര്‍ദേശം ലഭിച്ചിരുന്നു. പ്രതിയില്‍ നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഫൊറന്‍സിക് പരിശോധന നടക്കുകയാണ്.

Tags : SynagogueAttack Boss NIA Investigation

Recent News

Corehub Up