Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Investigation

കോ​ട്ട​യ​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് 23 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു

കോ​ട്ട​യം: പൂ​ത്തി​ള​പ്പി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് വ​ൻ സ്വ​ർ​ണ​ക്ക​വ​ർ​ച്ച. പൂ​ത്തി​ള​പ്പ് സ്വ​ദേ​ശി എ​ബ്ര​ഹാ​മി​ന്റെ വീ​ട്ടി​ലാ​ണ് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 23 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്.

വീ​ട്ടു​കാ​ർ പു​റ​ത്തു​പോ​യ സ​മ​യം നോ​ക്കി​യാ​ണ് മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടു​കാ​ർ തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് മു​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് അ​ക​ത്തു ക​യ​റി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​താ​യി മ​ന​സ്സി​ലാ​യ​ത്. കു​ട്ടി​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ള​ട​ക്ക​മാ​ണ് ന​ഷ്ട​മാ​യ​ത്. മ​റ്റൊ​രു സ്ഥ​ല​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് മാ​ല​ക​ൾ ന​ഷ്ട​മാ​യി​ട്ടി​ല്ല.

സം​ഭ​വ​ത്തി​ൽ പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും മു​ൻ​പ് സ​മാ​ന രീ​തി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

National

ചാമരാജനഗർ വെടിവയ്പ് ഉൾപ്പടെ നാലു കേസുകൾ സിഐഡിക്ക്

ബം​​​ഗ​​​ളു​​​രു: വ​​​നം​​​കൊ​​​ള്ള​​​ക്കാ​​​രെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന മൂ​​​ന്നു പേ​​​ർ വെ​​​ടി​​​യേ​​​റ്റു​​​മ​​​രി​​​ച്ച​​​തു​​​ൾ​​​പ്പടെ നാ​​​ലു കേ​​​സു​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണം ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​ർ സി​​​ഐ​​​ഡി​​​ക്കു കൈ​​​മാ​​​റി.

ക​​​ഴി​​​ഞ്ഞ 15നു ​​​ചാ​​​മ​​​രാ​​​ജ​​​ ന​​​ഗ​​​റി​​​ലെ ദ​​​ത്തി വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ മൂ​​​ന്നു​​​പേ​​​ർ വെ​​​ടി​​​യേ​​​റ്റു​​​മ​​​രി​​​ച്ച സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നൊ​​​പ്പം രാ​​​മ​​​പു​​​ര, നൂ​​​ർ, കൊ​​​ല്ലി​​​ഗാ​​​ല എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ കേ​​​സു​​​ക​​​ളും സി​​​ഐ​​ഡി​​ക്കു കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

ചാ​​​മ​​​രാ​​​ജ​​​ ന​​​ഗ​​​റി​​​ൽ കൊ​​​ള്ള​​​ക്കാ​​​രാ​​​യ ജോ​​​ൺ റോ​​​സ് പീ​​​റ്റ​​​ർ, സെ​​​ബാ​​സ്റ്റ്യ​​ൻ ഡേ​​​വി​​​ഡ് കു​​​മാ​​​ർ, ആ​​​ന്‍റ​​​ണി സ്വാ​​​മി എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​ന്നു ക​​ർ​​ണാ​​ട​​ക വ​​നം​​വ​​കു​​പ്പ് അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു.

Kerala

മെ​സി വി​വാ​ദം: അ​ന്വേ​ഷ​ണം ഇ​ന്ന് പ്ര​ഖ്യാ​പിച്ചേക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ല​​​യ​​​ണ​​​ൽ മെ​​​സി​​​യെ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് ജി​​​എ​​​സ്ടി വെ​​​ട്ടി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​നും ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു​​​മു​​​ള്ള പ​​​ങ്കി​​​ൽ വി​​​ശ​​​ദ അ​​​ന്വേ​​​ഷ​​​ണം ഇ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചേ​​​ക്കും.

ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ ജി​​​എ​​​സ്ടി എ​​​സ്ഐ​​​ടി റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള തു​​​ട​​​ർ ന​​​ട​​​പ​​​ടി ഇ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ചേ​​​ക്കും.

ജി​​​എ​​​സ്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു കൈ​​​മാ​​​റും. ഏ​​​തു ത​​​ര​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കും അ​​​ന്തി​​​മതീ​​​രു​​​മാ​​​നം എ​​​ടു​​​ക്കു​​​ക.

Kerala

ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ അ​ഴി​മ​തി: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ക​​​ത്തു ന​​​ൽ​​​കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ​​​സ് കോ​​​ർ​​​പറേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ് (കെ​​​എം​​​എ​​​സ്‌​​​സി​​​എ​​​ൽ) ബ്ലീ​​​ച്ചിം​​​ഗ് പൗ​​​ഡ​​​ർ വാ​​​ങ്ങി​​​യ​​​തി​​​ലെ ക്ര​​​മ​​​ക്കേ​​​ട് ആ​​​രോ​​​പ​​​ണം വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​ക്ക് ക​​​ത്തു ന​​​ൽ​​​കി.

ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പു പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ട് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ മ​​​ന്ത്രി നി​​​ർ​​​ദ്ദേ​​​ശി​​​ച്ചി​​​രു​​​ന്നു. അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടും ല​​​ഭി​​​ച്ചു.

എ​​​ന്നാ​​​ൽ, ആ​​​രോ​​​ഗ്യ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി ക്ര​​​മ​​​ക്കേ​​​ടു ന​​​ട​​​ന്ന​​​തി​​​ന്‍റെ കൂ​​​ടു​​​ത​​​ൽ തെ​​​ളി​​​വു​​​ക​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പു​​​റ​​​ത്തു​​​വ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു മ​​​ന്ത്രി ക​​​ത്തു ന​​​ൽ​​​കി​​​യ​​​ത്.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണെ​​​ന്ന് മ​​​ന്ത്രി കെ.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഗൗ​​​ര​​​വ​​​ക​​​ര​​​മാ​​​യ ക്ര​​​മ​​​ക്കേ​​​ട് വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് കൈ​​​മാ​​​റി​​​യ​​​ത്.

2026 മാ​​​ർ​​​ച്ച് 11നും ​​​മേ​​​യ് ആ​​​റി​​​നും ഇ​​​ട​​​യി​​​ൽ ന​​​ട​​​ന്ന ബ്ലീ​​​ച്ചിം​​​ഗ് പൗ​​​ഡ​​​ർ പ​​​ർ​​​ച്ചേ​​​സി​​​ലൂ​​​ടെ 7.32 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​നാ​​​വ​​​ശ്യ ചെ​​​ല​​​വു​​​ണ്ടാ​​​യെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ക​​​ഴി​​​ഞ്ഞ ജൂ​​​ലൈ ഏ​​​ഴി​​​ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ട് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

ല​​​ഭി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​നു വി​​​രു​​​ദ്ധ​​​മാ​​​യി സ്റ്റോ​​​ർ പ​​​ർ​​​ച്ചേ​​​സ് ച​​​ട്ട​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ച് കെ​​​എം​​​എ​​​സ്‌​​​സി​​​എ​​​ൽ ന​​​ട​​​ത്തി​​​യ പ​​​ർ​​​ച്ചേ​​​സി​​​ന് പി​​​ന്നി​​​ൽ വ്യാ​​​പ​​​ക ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളും ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യും ന​​​ട​​​ന്നു​​​വെ​​​ന്ന പു​​​തി​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം വി​​​ജി​​​ല​​​ൻ​​​സി​​​ന് കൈ​​​മാ​​​റു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. കു​​​റ്റ​​​ക്കാ​​​രെ ക​​​ണ്ടെ​​​ത്തി പൊ​​​തു​​​പ​​​ണം ധൂ​​​ർ​​​ത്ത​​​ടി​​​ച്ച​​​വ​​​രി​​​ൽ നി​​​ന്ന് ഈ​​​ടാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Kerala

നെയ്യ് ക്രമക്കേട് അന്വേഷണം ശരിയായ ദിശയിൽ: ഹൈക്കോടതി

കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ അ​​​ര​​​വ​​​ണ നി​​​ര്‍മാ​​​ണ​​​ത്തി​​​നാ​​​യി മി​​​ല്‍മ​​​യി​​​ല്‍നി​​​ന്നു നെ​​​യ്യ് വാ​​​ങ്ങി​​​യ​​​തി​​​ലെ ക്ര​​​മ​​​ക്കേ​​​ട് സം​​​ബ​​​ന്ധി​​​ച്ചു വി​​​ജി​​​ല​​​ന്‍സ് പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

വി​​​ജി​​​ല​​​ന്‍സ് എ​​​സ്പി എം.​​​ജെ. സോ​​​ജ​​​ന്‍ സ​​​മ​​​ര്‍പ്പി​​​ച്ച റി​​​പ്പോ​​​ര്‍ട്ട് പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി. ​​​രാ​​​ജാ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ട്ട ദേ​​​വ​​​സ്വം ബെ​​​ഞ്ചി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണം.

അ​​​ന്വേ​​​ഷ​​​ണം വേ​​​ഗം പൂ​​​ര്‍ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും വ​​​സ്തു​​​താ​​​പ​​​ര​​​വു​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും ഡി​​​വി​​​ഷ​​​ന്‍ബെ​​​ഞ്ച് നി​​​ര്‍ദേ​​​ശി​​​ച്ചു. കേ​​​സ് 21ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

Kerala

ക​ണ്ണൂ​രി​ൽ യു​വ​തി​യെ തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം

ക​ണ്ണൂ​ർ: ക​രി​വെ​ള്ളൂ​രി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വ് തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. കു​ക്കാ​നം സ്വ​ദേ​ശി പ്ര​ജി​ഷ​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്.

ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ്ര​ജി​ഷ​യു​ടെ അ​മ്മ പ​ത്മി​നി​ക്കും പൊ​ള്ള​ലേ​റ്റു. ഇ​രു​വ​രെ​യും ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ജി​ഷ​യെ ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​റ്റ ഭ​ർ​ത്താ​വി​നെ പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

 

 

Kerala

'കാശിക്ക് പോകുന്നു': പ്ലസ്ടു വിദ്യാർഥി നാടുവിട്ടിട്ട് ഒമ്പതു ദിവസം; അന്വേഷണം ഊർജിതം

പാ​നൂ​ർ: ക​ത്തെ​ഴു​തി വെ​ച്ച് നാ​ടു​വി​ട്ട പെ​രി​ങ്ങ​ത്തൂ​ർ പു​ളി​യ​ന​മ്പ്രം താ​മ​സ​ക്കാ​ര​നും ചൊ​ക്ലി രാ​മ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ പ്ല​സ്ടു വി​ദ്യാ​ർഥി​യു​മാ​യ ശി​വ​സൂ​ര്യ (17)യെ കണ്ടെത്താൻ എസ്ഐടി രൂപീകരിച്ച് അന്വേഷണം.

ക​ണ്ണൂ​ർ സി​റ്റി പോലീ​സ് കമ്മീഷ​ണ​ർ വി​ജ​യ് ഭാ​ര​ത് റെ​ഡി​യു​ടെ നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണ ഉദ്യോഗസ്ഥർ കുട്ടിയെ തെരഞ്ഞ് പുറപ്പെട്ടു.

ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്‍റെ ദേഷ്യത്തിലാണ് ശിവസൂര്യ നാടുവിട്ടത്. ‘ഞാ​ൻ കാ​ശി​ക്ക് പോ​കു​ന്നു, ഇ​നി​യു​ള്ള ജീ​വി​തം അ​വി​ടെ ജീ​വി​ച്ച് ദൈ​വ​ത്തോ​ട​ലി​യും’ എ​ന്നാ​ണ് ക​ത്തി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

National

കാ​മു​കി​ക്കൊ​പ്പം കാ​റി​ൽ മ​റ്റൊ​രാ​ൾ; ത​ട​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഢി​ൽ കാ​മു​കി​യും സു​ഹൃ​ത്തും ചേ​ർ​ന്ന് യു​വാ​വി​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. റാ​യ്പു​രി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ​രം​പ്രീ​ത് സിം​ഗ് എ​ന്ന യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളു​ടെ കാ​മു​കി​യും മ​റ്റൊ​രു യു​വാ​വും കാ​റി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത് ക​ണ്ട് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

പ​രം​പ്രീ​ത് വാ​ഹ​നം ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കാ​ർ നി​ർ​ത്താ​തെ വ​ന്ന​തോ​ടെ ഇ​യാ​ൾ ഓ​ടു​ന്ന കാ​റി​ന്‍റെ മു​ക​ളി​ലേ​ക്ക് ക​യ​റി​പ്പ​റ്റി. കാ​ർ നി​ർ​ത്താ​ൻ വി​സ​മ്മ​തി​ച്ച ഡ്രൈ​വ​ർ വാ​ഹ​നം വേ​ഗ​ത്തി​ൽ മു​ന്നോ​ട്ട് എ​ടു​ത്ത​തോ​ടെ പ​രം​പ്രീ​ത് കാ​റി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണു.

തു​ട​ർ​ന്ന് പ​രം​പ്രീ​തി​നെ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യു​വാ​വി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ്‌ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്; സമഗ്ര അന്വേഷണം വേണമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം: മെസിയുടെ പേരിൽ സാമ്പത്തിക ക്രമക്കേട് കാണിച്ചവരെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. സ്പോൺസറുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ക്രിമിനൽ പശ്ചാത്തലമുള്ളവരും ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നവരും കടന്നുവരുന്നത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്ന് രാജീവ് ചന്ദ്രശേഖർ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

മാധ്യമങ്ങൾ ജനാധിപത്യത്തിന്‍റെ നാലാം തൂണാണ്. ജനാധിപത്യത്തിന്‍റെ കാവൽക്കാരാകേണ്ട മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്ത് തന്നെ ക്രിമിനൽ കേസുകളും ഗുരുതരമായ ആരോപണങ്ങളും നേരിടുന്നവർ എത്തുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്.

അർജന്‍റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉയർന്ന സാമ്പത്തികവും നടപടിക്രമപരവുമായ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കേണ്ടതുണ്ട്. കായികവകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട് തന്നെ വിഷയത്തിൽ കൂടുതൽ പരിശോധന ആവശ്യപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

Kerala

മെ​സി വിവാദം: വി​ജി​ല​ൻ​സ് മു​ത​ൽ സി​ബി​ഐ​ വ​രെ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക ഫു​​​ട്ബോ​​​ൾ താ​​​രം ല​​​യ​​​ണ​​​ൽ മെ​​​സി​​​യെ കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​ദ​​​ർ​​​ശ​​​നമ​​​ത്സ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​ക്കു​​​മെ​​​ന്നു പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ക​​​യും വ​​​ൻ സാ​​​ന്പ​​​ത്തിക ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ മു​​​ൻ സ​​​ർ​​​ക്കാ​​​രി​​​നും സ്പോ​​​ണ്‍​സ​​​റി​​​നും കു​​​രുക്ക് മു​​​റു​​​കു​​​ന്നു.

കാ​​​യി​​​ക​​​വ​​​കു​​​പ്പ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് കൈ​​​മാ​​​റി​​​യി​​​രു​​​ന്നു. വ​​​ൻ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ന​​​ട​​​ന്നു​​​വെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. വി​​​വി​​​ധ ത​​​ര​​​ത്തി​​​ലു​​​ള്ള ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ന​​​ട​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് മു​​​ത​​​ൽ സി​​​ബി​​​ഐ സം​​​ഘം​​​ വ​​​രെ അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വും മു​​​ന്നോ​​​ട്ടു​​​ വ​​​ച്ചി​​​ട്ടു​​​ണ്ട്.

റി​​​പ്പോ​​​ർ​​​ട്ട​​​ർ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (ആ​​​ർ​​​ബി​​​സി) മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​നും അ​​​ന്ന​​​ത്തെ കാ​​​യി​​​കമ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹ്​​​മാ​​​നും ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു​​​ം എ​​​തി​​​രേയാ​​​ണ് അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത്.

വി​​​ജി​​​ല​​​ൻ​​​സ്, ഇ​​​ഡി, ഇ​​​ൻ​​​കം ടാ​​​ക്സ്, സി​​​ബി​​​ഐ, എ​​​സ്എ​​​ഫ്ഐ​​​ഒ അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ വേ​​​ണ​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. മെ​​​സി​​​യെ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ഔ​​​ദ്യോ​​​ഗി​​​ക ഫ​​​യ​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് വ​​​ലി​​​യ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ക​​​രാ​​​റോ ഫി​​​ഫ അം​​​ഗീ​​​കാ​​​ര​​​മോ ഇ​​​ല്ലാ​​​തെ സ്പോ​​​ണ്‍​സ​​​റി​​​ന് വ​​​ലി​​​യ ലാ​​​ഭം ഉ​​​ണ്ടാ​​​ക്കി​​​ക്കൊ​​​ടു​​​ക്കാ​​​ൻ ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ത്തെ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ബ്രോ​​​ഷ​​​റി​​​നെ വ്യാ​​​ജ​​​മാ​​​യി ചി​​​ത്രീ​​​ക​​​രി​​​ച്ച് ഫ​​​യ​​​ൽനീ​​​ക്കം ന​​​ട​​​ത്തി​​​യെ​​​ന്നും എ​​​എ​​​ഫ്എ​​​യു​​​മാ​​​യോ ക​​​ളി​​​ക്കാ​​​രു​​​മാ​​​യോ അ​​​ന്തി​​​മക​​​രാ​​​റും ഇ​​​ല്ലാ​​​തി​​​രു​​​ന്നി​​​ട്ടും, അ​​​ർ​​​ജ​​​ന്‍റീ​​​ന ലോ​​​ക​​​ക​​​പ്പ് ടീം ​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് കേ​​​ന്ദ്ര കാ​​​യി​​​ക മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് ഔ​​​ദ്യോ​​​ഗി​​​ക ക​​​ത്ത​​​യ​​​ച്ച​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

കൊ​​​ച്ചി ക​​​ലൂ​​​ർ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യം ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തെ സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​ക്ക് നി​​​ർ​​​മാ​​​ണപ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി വി​​​ട്ടു​​​ന​​​ൽ​​​കി. ഇ​​​തി​​​ലൂ​​​ടെ അ​​​ഞ്ചു കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക ഇ​​​ള​​​വ് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി ന​​​ൽ​​​കി​​​യെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ടൂ​​​ർ പ്രോ​​​ഡ് എ​​​ന്‍റ​​​ർ എ​​​ന്ന വി​​​ദേ​​​ശ ക​​​ന്പ​​​നി വ​​​ഴി 130 കോ​​​ടി രൂ​​​പ വി​​​ദേ​​​ശ​​​ത്തേ​​​ക്ക് അ​​​യ​​​ച്ച​​​തി​​​ൽ ഫെ​​​മാ, സ്വി​​​ഫ്റ്റ് ച​​​ട്ട​​​ങ്ങ​​​ൾ ലം​​​ഘി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ടീ​​​മി​​​ന്‍റെ കേ​​​ര​​​ളാ സ​​​ന്ദ​​​ർ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ച് എ​​​എ​​​ഫ്എ​​​യും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രും ത​​​മ്മി​​​ലു​​​ള്ള ക​​​രാ​​​റി​​​ന്‍റെ രേ​​​ഖ​​​യോ സ്പോ​​​ണ്‍​സ​​​റും സ​​​ർ​​​ക്കാ​​​രും ത​​​മ്മി​​​ൽ ഒ​​​പ്പു​​​വ​​​ച്ച രേ​​​ഖ​​​ക​​​ളോ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ല.

Kerala

വി​ദ്യാ​ർ​ഥി​ക​ളെ അ​ധി​ക്ഷേ​പി​ച്ച കേ​സ്; ടി.​ജി. മോ​ഹ​ൻ​ദാ​സ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു മു​ന്നി​ൽ ഹാ​ജ​രാ​കും

തി​രു​വ​ന​ന്ത​പു​രം: നീ​റ്റ് പ​രീ​ക്ഷ​ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ത​റി​ൽ പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യ കേ​സി​ൽ ടി.​ജി. മോ​ഹ​ൻ​ദാ​സ് ഇ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു മു​ന്നി​ൽ ഹാ​ജ​രാ​കും.

കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം ജാ​മ്യം നേ​ടി​യെ​ങ്കി​ലും ജാ​മ്യ വ്യ​വ​സ്ഥ പ്ര​കാ​ര​മാ​ണ് ഹാ​ജ​രാ​കു​ന്ന​ത്. തു​ട‍ർച്ച​യാ​യ മൂ​ന്ന് ദി​വ​സം ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് ജാ​മ്യ വ്യ​വ​സ്ഥ. രാ​വി​ലെ പത്തിന് ​അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ‍​ർ​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കും. കൂ​ടാ​തെ എ​ല്ലാ തി​ങ്ക​ളാ​ഴ്ച​ക​ളി​ലും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്നി​ൽ ഹാ​ജ​രാകണമെന്നും ജാമ്യവ്യവസ്ഥയുണ്ട്.  

 

Kerala

ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് പോ​യ താ​നൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി; അ​ന്വേ​ഷ​ണം തു​ട​ങ്ങി പോ​ലീ​സ്

മ​ല​പ്പു​റം: ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് പോ​യ മ​ല​പ്പു​റം താ​നൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. താ​നൂ​ര്‍ സ്വ​ദേ​ശി ഇം​തി​യാ​സി​നെ​യാ​ണ് (25) കാ​ണാ​താ​യ​ത്.

ന​ഴ്സിം​സ് പ​ഠ​ന​ത്തി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​നാ​യി ബെം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ​താ​ണ് ഇം​തി​യാ​സ്. സം​ഭ​വ​ത്തി​ല്‍ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ താ​നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​ന് ബെം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​യ ഉ​ട​ന്‍ ഇം​തി​യാ​സ് വീ​ട്ടു​കാ​രെ ഫോ​ണി​ല്‍ വി​ളി​ച്ച് എ​ത്തി​യ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​തി​നു​ശേ​ഷം ഇ​യാ​ളെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വു​മി​ല്ല. ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണ്.

കോ​ള​ജി​ല്‍ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും അ​വി​ടെ​യും എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും വി​വ​ര​മൊ​ന്നു​മി​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. അ​വ​സാ​ന​മാ​യി ഫോ​ണ്‍ സ​ന്ദേ​ശം ല​ഭി​ച്ച ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ചും ബം​ഗ​ളൂ​രു പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യും താ​നൂ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

Kerala

ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യി​ച്ച​വ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം: ഡി​ഐ​ജി കെ. ​കാ​ർ​ത്തി​ക്

ക​​​ണ്ണൂ​​​ർ: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ല​​​ട​​​ക്കം പ്ര​​​തി​​​യാ​​​യ അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി​​​യെ ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യാ​​​ൻ സ​​​ഹാ​​​യി​​​ച്ച​​​വ​​​ർ​​​ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​റി​​​ഞ്ഞു​​​കൊ​​​ണ്ട് ആ​​​രെ​​​ങ്കി​​​ലും സ​​​ഹാ​​​യം ന​​​ൽ​​​കി​​​യെ​​​ന്നു തെ​​​ളി​​​ഞ്ഞാ​​​ൽ അ​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും ക​​​ണ്ണൂ​​​ർ റേ​​​ഞ്ച് ഡി​​​ഐ​​​ജി കെ. ​​​കാ​​​ർ​​​ത്തി​​​ക്.

അ​​​ർ​​​ജു​​​ന് താ​​​മ​​​സ​​സൗ​​​ക​​​ര്യം, സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം, യാ​​​ത്രാ സൗ​​​ക​​​ര്യം എ​​​ന്നി​​​വ ഒ​​​രു​​​ക്കി ന​​​ൽ​​​കി​​​യ​​​വ​​​രെ​​​ക്കു​​​റി​​​ച്ചാ​​​ണ് ഇ​​​പ്പോ​​​ൾ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്ക​​​വെ ഡി​​​ഐ​​​ജി പ​​​റ​​​ഞ്ഞു.

അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി ഒ​​​രു സി​​​സ്റ്റ​​​ത്തെ​​ത്ത​​​ന്നെ വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ക​​​യാ​​​ണു ചെ​​​യ്ത​​​ത്. ഇ​​​ത് സ​​​മൂ​​​ഹ​​​ത്തി​​​നു ന​​​ല്ല സ​​​ന്ദേ​​​ശ​​​മ​​​ല്ല ന​​​ൽ​​​കു​​​ന്ന​​​ത്. നി​​​ല​​​വി​​​ൽ ആ​​​യ​​​ങ്കി​​​ക്കെ​​​തി​​​രേ ഒ​​​ന്നി​​​ല​​​ധി​​​കം കേ​​​സു​​​ക​​​ളു​​​ണ്ട്. നി​​​ല​​​വി​​​ലു​​​ള്ള കേ​​​സു​​​ക​​​ളി​​​ൽ ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ൻ ബാ​​​ക്കി​​​യു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു​​​ൾ​​​പ്പെ​​​ടെ പ​​​രി​​​ശോ​​​ധി​​​ക്കും.

നി​​​ല​​​വി​​​ലു​​​ള്ള കേ​​​സു​​​ക​​​ളി​​​ൽ വേ​​​ഗ​​​ത്തി​​​ൽ നി​​​യ​​​മ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി പോ​​​ലീ​​​സ് സ്വീ​​​ക​​​രി​​​ക്കും. അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി​​​യെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​തി​​​ന് ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ പോ​​​ലീ​​​സ് മാ​​​ത്ര​​​മ​​​ല്ല, സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ​​​യു​​​ള്ള പോ​​​ലീ​​​സ് സേ​​​നാം​​​ഗ​​​ങ്ങ​​​ൾ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. ആ​​​യ​​​ങ്കി​​​യെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​തി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ എ​​​ല്ലാ സേ​​​നാം​​​ഗ​​​ങ്ങ​​​ളെ​​​യും ക​​​ണ്ണൂ​​​ർ റേ​​​ഞ്ച് ഡി​​​ഐ​​​ജി എ​​​ന്ന നി​​​ല​​​യി​​​ൽ അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ന്നു.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ പോ​​​ലീ​​​സ് സേ​​​ന ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. അ​​​വ​​​രെ പ്ര​​​ത്യേ​​​കം അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ന്നു. ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, ഡി​​​ജി​​​പി, എ​​​ഡി​​​ജി​​​പി എ​​​ന്നി​​​വ​​​ർ ആ​​​യ​​​ങ്കി​​​യെ പി​​​ടി​​​കൂ​​​ടി​​​യ ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ മു​​​ഴു​​​വ​​​ൻ സേ​​​നാം​​​ഗ​​​ങ്ങ​​​ളെ​​​യും അ​​​ഭി​​​ന​​​ന്ദി​​​ച്ച​​​താ​​​യും ഡി​​​ഐ​​​ജി അ​​​റി​​​യി​​​ച്ചു.

പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​തി​​നു നി​​​ര​​​വ​​​ധി പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ൾ ഇ​​​പ്പോ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്നി​​​ല്ല. അ​​​വ​​​രെ​​​യും ഈ ​​​സ​​​മ​​​യ​​​ത്ത് അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ന്നു.

അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി​​​യു​​​ടെ അ​​​റ​​​സ്റ്റോ​​​ടെ ഗു​​​ണ്ട​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ന​​​ട​​​പ​​​ടി അ​​​വ​​​സാ​​​നി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഗ്രി​​​പ്പ് സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി തു​​​ട​​​രു​​​മെ​​​ന്നും ഡി​​​ഐ​​​ജി പ​​​റ​​​ഞ്ഞു.

Kerala

അ​ർ​ജു​ൻ ആ​യ​ങ്കി​യെ അ​റ​സ്റ്റ് ചെ​യ​ത​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ച്ച കു​പ്ര​സി​ദ്ധ ഗു​ണ്ട അ​ർ​ജു​ൻ ആ​യ​ങ്കി​യെ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ്. ആ​ദ്യം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും പി​ന്നീ​ട് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യേ​യും അ​ർ​ജു​ൻ ആ​യ​ങ്കി വെ​ല്ലു​വി​ളി​ച്ച​തോ​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പും പൊ​ലീ​സ് സേ​ന​യും പ്ര​തി​രോ​ധ​ത്തി​ലാ​യ​ത്. തു​ട​ർ​ന്നാ​യി​രു​ന്നു അ​ർ​ജു​ൻ ആ​യ​ങ്കി​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ പൊ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി​യ​ത്.

അ​ർ​ജു​ൻ ആ​യ​ങ്കി​യെ കി​ട്ടാ​താ​യ​തോ​ടെ ഒ​പ്പ​മു​ള്ള ഗു​ണ്ടാ​സം​ഘ​ത്തെ കൂ​ട്ട​ത്തോ​ടെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​മാ​യി. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ഓ​പ​റേ​ഷ​ൻ ഗ്രി​പ്പ് വീ​ണ്ടും തു​ട​ങ്ങി​യ​തോ​ടെ ഗു​ണ്ട​ക​ളെ​യും കൂ​ട്ട​ത്തോ​ടെ പി​ടി​കൂ​ടി​ത്തു​ട​ങ്ങി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ​യെ​ല്ലാം പൊ​ലീ​സ് അ​ക​ത്താ​ക്കി. സ​ഹാ​യം ചെ​യ്ത​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ല്ലാം പൊ​ലീ​സ് അ​രി​ച്ചു പെ​റു​ക്കി. ഇ​തോ​ടെ​യാ​ണ് നി​വൃ​ത്തി​യി​ല്ലാ​തെ കീ​ഴ​ട​ങ്ങാ​നു​ള്ള നീ​ക്ക​ങ്ങ​ൾ അ​ർ​ജു​ൻ ആ​യ​ങ്കി ന​ട​ത്തി​യ​തെ​ന്നാ​ണ് പൊ​ലീ​സ് ഉ​ന്ന​ത​ർ ന​ൽ​കു​ന്ന സൂ​ച​ന. രാ​ഷ്‌​ട്രീ​യ ബ​ന്ധ​മു​ള്ള പ്ര​തി​യാ​ണെ​ങ്കി​ലും സി​പി​എം നേ​തൃ​ത്വം പൂ​ർ​ണ​മാ​യി ത​ള്ളി​പ്പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ർ​ജു​നെ പി​ടി​കൂ​ടി​യ​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

സ​ർ​ക്കാ​രി​നെ വെ​ല്ലു​വി​ളി​ച്ചാ​ൽ ഇ​താ​യി​രി​ക്കും അ​നു​ഭ​വ​മെ​ന്നും ഗു​ണ്ട​ക​ളെ വെ​ല്ലു​വി​ളി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ർ​ജു​നെ പി​ടി​ച്ച ശേ​ഷ​മു​ള്ള ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. പൊ​ലീ​സി​നെ വെ​ല്ലു​വി​ളി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് ഓ​പ​റേ​ഷ​നു നേ​തൃ​ത്വം ന​ൽ​കി​യ എ​ഡി​ജി​പി പി.​വി​ജ​യ​ൻ പ​റ​ഞ്ഞു. കാ​പ്പ ചു​മ​ത്തു​ന്ന​തു പ​രി​ഗ​ണി​ക്കു​മെ​ന്ന എ​ഡി​ജി​പി​യു​ടെ മ​റു​പ​ടി​യി​ൽ ഇ​യാ​ളെ പൂ​ർ​ണ​മാ​യി പൂ​ട്ടാ​നാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് നീ​ക്ക​മെ​ന്നും ക​രു​ത​പ്പെ​ടു​ന്നു.

23 കേ​​​സു​​​ക​​​ളി​​​ലെ പ്ര​​​തി​​​

23 കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​യ അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി​​​ക്ക് ജാ​​​മ്യം ന​​​ൽ​​​കി​​​യാ​​​ൽ കു​​​റ്റ​​​കൃ​​​ത്യം വീ​​​ണ്ടും ആ​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​ക്കെ​​​തി​​​രേ പോ​​​സ്റ്റി​​​ട്ട മൊ​​​ബൈ​​​ൽ ഫോ​​​ൺ ക​​​ണ്ടെ​​​ത്താ​​​ൻ പ്ര​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. കൂ​​​ടാ​​​തെ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യാ​​​ൽ തെ​​​ളി​​​വ് ന​​​ശി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മു​​​ണ്ടാ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​തയുണ്ടെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്. സാ​​​ക്ഷി​​​ക​​​ളെ സ്വാ​​​ധീ​​​നി​​​ക്കു​​​മെ​​​ന്നും പ​​​റ​​​യു​​​ന്നു.അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തു നീ​​​തി​​​നി​​​ഷേ​​​ധ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്.

ലൊ​​​ക്കേ​​​ഷ​​​ൻ കിട്ടാത്ത സിം ​​​

ഫോ​​​ണി​​​ന്‍റെ ലൊ​​​ക്കേ​​​ഷ​​​ൻ തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​താ​​​ണ് പോ​​​ലീ​​​സി​​​ന് ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​തി​​​നു കു​​​രു​​​ക്കാ​​​യ​​​ത്. സിം ​​​ഇ​​​ല്ലാ​​​ത്ത അ​​​മേ​​​രി​​​ക്ക​​​ൻ നി​​​ർ​​​മി​​​ത ഫോ​​​ണാ​​​ണ് ഇ​​​യാ​​​ളു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള​​​ത്. ലൊ​​​ക്കേ​​​ഷ​​​ൻ ഇ​​​ത് ബ്ലോ​​​ക്ക് ആ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​യാ​​​ളെ ചേ​​സ് ചെ​​​യ്യു​​​ക പോ​​​ലീ​​​സി​​​ന് ഏ​​​റെ ബു​​​ദ്ധി​​​മു​​​ട്ടാ​​​യി​​​രു​​​ന്നു.

National

കാ​മു​ക​നെ കാ​ണാ​ൻ ജ​യി​ലി​ലെ​ത്തി​യ​ത് വെ​ടി​യു​ണ്ട​ക​ളു​മാ​യി; പെ​ൺ​കു​ട്ടി പി​ടി​യി​ൽ

ഗോ​ണ്ട: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കാ​മു​ക​നെ കാ​ണാ​ൻ ജ​യി​ലി​ലെ​ത്തി​യ പെ​ൺ​കു​ട്ടി​യി​ൽ നി​ന്ന് വെ​ടി​യു​ണ്ട​ക​ളും പ​ണ​വും ക​ണ്ടെ​ടു​ത്തു. വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യാ​ണ് പെ​ൺ​കു​ട്ടി ജ​യി​ലി​ലെ​ത്തി​യ​ത്. 10 വെ​ടി​യു​ണ്ട​ക​ളാ​ണ് പെ​ൺ​കു​ട്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

യു​പി​യി​ലെ ഗോ​ണ്ട ഡി​വി​ഷ​ണ​ൽ ജ​യി​ലി​ൽ ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഹ​ർ​ഷു ക​ശ്യ​പ് എ​ന്ന ത​ട​വു​കാ​ര​നെ കാ​ണാ​നാ​ണ് പെ​ൺ​കു​ട്ടി​യും മ​റ്റൊ​രു യു​വാ​വും ജ​യി​ലി​ലെ​ത്തി​യ​ത്. സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കി​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ൺ​കു​ട്ടി​യു​ടെ പ​ക്ക​ൽ നി​ന്നും വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ത​ന്‍റെ പി​താ​വി​ന്‍റെ ലൈ​സ​ൻ​സു​ള്ള തോ​ക്കി​ൽ നി​ന്നാ​ണ് വെ​ടി​യു​ണ്ട​ക​ൾ കൈ​ക്ക​ലാ​ക്കി​യ​തെ​ന്ന് പെ​ൺ​കു​ട്ടി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

Kerala

നിതിൻ രാജിന്‍റെ മരണം: ക്രൈംബ്രാഞ്ച് സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും

തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാർഥി നിതിന്‍ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും.

ഹൈക്കോടതി ഇടപെടലിന് പിന്നാലെ നിയോഗിച്ച മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി മോഹന ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പുതിയ സംഘമാണ് തിരുവനന്തപുരത്തെത്തിയത്. നിതിന്‍റെ മാതാപിതാക്കളുടേയും സഹോദരിയുടേതുമടക്കമുള്ളവരുടെ മൊഴിയാണ് എടുക്കുന്നത്.

പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിലുണ്ടായ വീഴ്ചയില്‍ നേരത്തെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. റാമിനെ ആദ്യം അറസ്റ്റ് ചെയ്‌തെങ്കിലും കോടതി വിട്ടയച്ചതില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് സംഘത്തിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തലുണ്ടായി. ഇതിന് പിന്നാലെയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ മാറ്റി ക്രൈംബ്രാഞ്ച് ഐ ജി അജിത ബീഗത്തിന് ചുമതല നല്‍കിയത്.

Kerala

കശുവണ്ടി അഴിമതി; അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി

കൊ​​​ച്ചി: ക​​​ശു​​​വ​​​ണ്ടി അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ല്‍ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍കി​​​യ സ​​​ര്‍ക്കാ​​​രി​​​ന്‍റെ ആ​​​ദ്യ ഉ​​​ത്ത​​​ര​​​വ് ചോ​​​ര്‍ന്ന​​​തി​​​ല്‍ പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി​​​യെ​​​ന്ന് വി​​​ജി​​​ല​​​ന്‍സ് ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ജി​​​ല​​​ന്‍സ് ആ​​​ന്‍ഡ് ആ​​​ന്‍റിക​​​റ​​​പ്ഷ​​​ന്‍ ബ്യൂ​​​റോ സ്‌​​​പെ​​​ഷ​​​ല്‍ ഇ​​​ന്‍വെ​​​സ്റ്റി​​​ഗേ​​​ഷ​​​ന്‍ യൂ​​​ണി​​​റ്റ് എ​​​സ്പി​​​ക്കാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ച്ചു​​​മ​​​ത​​​ല.

പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ര്‍ട്ട് പ​​​രി​​​ശോ​​​ധി​​​ച്ചു തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നും വി​​​ജി​​​ല​​​ന്‍സ് അ​​​റി​​​യി​​​ച്ചു. ഇ​​​ക്കാ​​​ര്യം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ജ​​​സ്റ്റീ​​​സ് എ. ​​​ബ​​​ദ​​​റു​​​ദ്ദീ​​​ന്‍ വി​​​ഷ​​​യം സെ​​​പ്റ്റം​​​ബ​​​ര്‍ ര​​​ണ്ടി​​​നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; ബി​നീ​ഷ് കോ​ടി​യേ​രി​യി​ലേ​ക്കും അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ സി​പി​എം നേ​താ​വ് ബി​നീ​ഷ് കോ​ടി​യേ​രി​യി​ലേ​ക്കും അ​ന്വേ​ഷ​ണം. ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ഫോ​ൺ കോ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം.

ബി​നീ​ഷി​ന്‍റെ ഫോ​ൺ രേ​ഖ​ക​ൾ അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ച​താ​യാ​ണ് വി​വ​രം. ആ​ക്ര​മ​ണം ന​ട​ന്ന ദി​വ​സം പ്ര​തി​ക​ളാ​യ 25 പേ​രു​മാ​യി ബി​നീ​ഷ് ആ​ശ​യ​വി​നി​മി​യം ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ 25 പ്ര​തി​ക​ളാ​ണു​ള്ള​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഇ​വ​രു​ടെ പ​ങ്കും തെ​ളി​വു​ക​ളും അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഗൂ​ഢാ​ലോ​ച​ന​യെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് ഇ​പ്പോ​ഴു​ള്ള​ത്.

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട ദി​വ​സം ബി​നീ​ഷ് കോ​ടി​യേ​രി സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തു​ക​യും പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത നേ​താ​ക്ക​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബി​നീ​ഷി​ന്‍റെ ഫോ​ൺ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്.

Kerala

ജെസ്നയുടെ തിരോധാനം: സി​ബി​ഐ അന്വേഷണം പുരോഗമിക്കുന്നു

എ​രു​മേ​ലി: ജെ​സ്ന മ​രി​യ ജെ​യിം​സി​ന്‍റെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. എ​രു​മേ​ലി​യി​ല്‍ പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ല്‍ ക്യാ​മ്പ് ചെ​യ്താ​ണ് സി​ബി​ഐ സം​ഘം അ​ന്വേ​ഷ​ണം തു​ട​രു​ന്ന​ത്.

ജെ​സ്ന​യു​ടെ പി​താ​വ്, സ​ഹോ​ദ​ര​ങ്ങ​ള്‍, ജെ​സ്ന​യെ കാ​ണാ​താ​യ ദി​വ​സം ജെ​സ്ന വീ​ട്ടി​ല്‍നി​ന്നു പോ​യ ഓ​ട്ടോ​യു​ടെ ഡ്രൈ​വ​ര്‍, ഈ ​യാ​ത്ര​യി​ലെ ദൃ​ക്സാ​ക്ഷി​ക​ള്‍ ഉ​ള്‍പ്പ​ടെ ഇ​തി​നോ​ട​കം നി​ര​വ​ധി പേ​രി​ല്‍നി​ന്നു വി​വ​ര​ങ്ങ​ള്‍ സം​ഘം പ​രി​ശോ​ധി​ച്ചു.

കേ​സി​ല്‍ നി​ര്‍ണാ​യ​ക വ​ഴി​ത്തി​രി​വ് ഉ​ണ്ടാ​കു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ് ജെ​സ്ന​യു​ടെ കു​ടും​ബം. 2018 മാ​ര്‍ച്ച് 22നാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മ​നി​ക് കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍ഷ വി​ദ്യാ​ര്‍ഥി​നി​യാ​യ ജെ​സ്ന​​യെ മു​ക്കൂ​ട്ടു​ത​റ​യി​ല്‍ വീ​ട്ടി​ല്‍നി​ന്നു പോ​യ ശേ​ഷം കാ​ണാ​താ​യ​ത്.

ജെ​സ്ന​യെ കാ​ണാ​താ​യി​ട്ട് ആ​റു വ​ര്‍ഷം പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ​യും കേ​സി​ല്‍ വെ​ളി​ച്ചം വീ​ണി​ട്ടി​ല്ല. ഇ​ക്ക​ഴി​ഞ്ഞ മാ​ര്‍ച്ച് 22 നാ​ണ് ജെ​സ്ന തി​രോ​ധാ​ന​ത്തി​ന് ആ​റ് വ​ര്‍ഷം പൂ​ര്‍ത്തി​യാ​യ​ത്. ഇ​തേ ദി​വ​സമാ​ണ് സി​ബി​ഐ യു​ടെ ഇ​പ്പോ​ഴ​ത്തെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഹൈ​ക്കോ​ട​തി നി​ര്‍ദേ​ശ​പ്ര​കാ​രം നേരത്തേ അ​ന്വേ​ഷ​ണം ന​ട​ത്തി സി​ബി​ഐ റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ച്ച​താ​ണ്.

എ​ന്നാ​ല്‍, വീ​ണ്ടും ഒ​രു അ​ന്വേ​ഷ​ണംകൂ​ടി ന​ട​ത്തി​യ ശേ​ഷം തെ​ളി​വു​ക​ള്‍ ഇ​ല്ല​ങ്കി​ല്‍ റി​പ്പോ​ര്‍ട്ട് കോ​ട​തി​യി​ല്‍ ന​ല്‍കി കേ​സി​ല്‍ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ന്‍ അ​നു​മ​തി തേ​ടു​ന്ന​താ​ണു ന​ല്ല​തെ​ന്ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രു​ന്നു. ഇ​തു മു​ന്‍നി​ര്‍ത്തി​യാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

Kerala

വടകര എംഡിഎംഎ കേസ് ;അന്വേഷണം വയനാട് സ്വദേശിയിലേക്ക്

വ​​ട​​ക​​ര: അ​​ധ്യാ​​പി​​ക​​മാ​​ര്‍ ഉ​​ള്‍പ്പെ​​ട്ട എം​​ഡി​​എം​​എ കേ​​സി​​ലെ പ്ര​​ധാ​​നി വ​​യ​​നാ​​ട് സ്വ​​ദേ​​ശി​​യാ​​ണെ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ല്‍ പോ​​ലീ​​സ്. ഇ​​യാ​​ളെ ക​​ണ്ടെ​​ത്തു​​ന്ന​​തോ​​ടെ കേ​​സി​​ന് ന​​ല്ലൊ​​രു വ​​ഴി​​ത്തി​​രി​​വു​​ണ്ടാ​​വകുമെ​​ന്നാ​​ണു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

ല​​ഹ​​രി​​വി​​ല്പ​​ന​​യി​​ല്‍നി​​ന്ന് ല​​ഭി​​ച്ച കോ​​ടി​​ക​​ളു​​ടെ പ​​ണം പോ​​യ​​ത് ഒ​​രൊ​​റ്റ വ്യ​​ക്തി​​യി​​ലേ​​ക്കാ​​ണെ​​ന്നാ​​ണ് സൂ​​ച​​ന.

വ​​യ​​നാ​​ട് സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വാ​​ണ് എം​​ഡി​​എം​​എ​​യു​​ടെ മൊ​​ത്ത​​വി​​ത​​ര​​ണ​​ക്കാ​​ര​​നെ​​ന്നും ഇ​​യാ​​ളു​​ടെ ശൃം​​ഖ​​ല​​യി​​ലെ ചെ​​റി​​യ ക​​ണ്ണി​​ക​​ള്‍ മാ​​ത്ര​​മാ​​ണ് ഇ​​പ്പോ​​ള്‍ അ​​റ​​സ്റ്റി​​ലാ​​യ​​തെ​​ന്നു​​മാ​​ണ് അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​ന്‍റെ നി​​ഗ​​മ​​നം.

കേ​​സി​​ല്‍ നേ​​ര​​ത്തേ അ​​റ​​സ്റ്റി​​ലാ​​യ ഇ​​രി​​ട്ടി കൂ​​ട്ടു​​പു​​ഴ സ്വ​​ദേ​​ശി ജി​​ജി​​ല്‍ കു​​ര്യാ​​ക്കോ​​സ് ല​​ഹ​​രി​​വി​​ല്പ​​ന​​യി​​ല്‍നി​​ന്ന് കി​​ട്ടി​​യ പ​​ണ​​മെ​​ല്ലാം ഇ​​യാ​​ള്‍ നി​​ര്‍ദേ​​ശി​​ച്ച അ​​ക്കൗ​​ണ്ടു​​ക​​ളി​​ലേ​​ക്കാ​​ണ് അ​​യ​​ച്ച​​ത്.

ക്യു​​ആ​​ര്‍ കോ​​ഡ് വ​​ഴി​​യും നേ​​രി​​ട്ടു​​ള്ള അ​​ക്കൗ​​ണ്ട് ട്രാ​​ന്‍സ്ഫ​​റാ​​യും പ​​ണം കൈ​​മാ​​റി​​യി​​ട്ടു​​ണ്ട്. വ​​ട​​ക​​ര​​യി​​ല്‍ ആ​​ദ്യം പി​​ടി​​യി​​ലാ​​യ സ​​ഫ്വാ​​നും കീ​​ര്‍ത്ത​​ന, കാ​​വ്യ, നീ​​ഷ്മ എ​​ന്നീ അ​​ധ്യാ​​പി​​ക​​മാ​​രും ജി​​ജി​​ലു​​മാ​​യി ഇ​​ട​​പാ​​ട് ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്.

ഇ​​വ​​ര്‍ക്കു പു​​റ​​മേ വേ​​റെ പ​​ല​​രും ജി​​ജി​​ലി​​നു പ​​ണം അ​​യ​​ച്ചി​​ട്ടു​​ണ്ടെ​​ന്നാ​​ണ് വി​​വ​​രം. ഒ​​രു കോ​​ടി​​യോ​​ളം രൂ​​പ ജി​​ജി​​ല്‍ വ​​യ​​നാ​​ട്ടു​​കാ​​ര​​നാ​​യ മൊ​​ത്ത​​വി​​ത​​ര​​ണ​​ക്കാ​​ര​​ന് അ​​യ​​ച്ചി​​ട്ടു​​ണ്ടെ​​ന്നാ​​ണ് ക​​ണ്ടെ​​ത്ത​​ല്‍.

National

ഡ​ൽ​ഹി​യി​ലെ പോ​ലീ​സ് അ​തി​ക്ര​മം; സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: സി​ജെ​പി പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി സു​പ്രീം​കോ​ട​തി. പ്ര​തി​ഷേ​ധം സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ചീ​ഫ് ജ​സ്‌​റ്റീ​സ് പോ​ലീ​സി​നെ​തി​രെ ഒ​ട്ടേ​റെ ഗു​രു​ത​ര പ​രാ​തി​ക​ൾ വ​ന്നി​ട്ടു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. പെ​ല്ല​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ 19 വ​യ​സു​കാ​ര​ന് കാ​ഴ്‌​ച ന​ഷ്‌​ട​മാ​യ​തും പോ​ലീ​സി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​ക​ളും കോ​ട​തി ഗൗ​ര​വ​ത്തോ​ടെ​യാ​ണ് പ​രി​ഗ​ണി​ച്ച​ത്.

ഹ​ർ​ജി​ക്കാ​ർ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും ഹാ​ജ​രാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം പ്ര​തി​ഷേ​ധ​ക്കാ​ർ പോ​ലീ​സി​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​തു​ര​ണ്ടും ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കി​യ സു​പ്രീം​കോ​ട​തി ഇ​രു​ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള പ​രാ​തി​ക​ളും സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തൊ​ട്ടാ​കെ ന​ട​ന്ന അ​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​ത​ന്ത്ര​വും ശാ​സ്ത്രീ​യ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും. അ​ന്വേ​ഷ​ണ​ത്തി​നാ​യു​ള്ള സ​മി​തി​യെ പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ച​ട്ട​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട്ടാ​ൽ നി​യ​മം അ​തി​നു​ള്ള ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Kerala

കാണാതായിട്ട് നാലു ദിവസം; 12കാരിയെ കണ്ടെത്താനാകാതെ പോലീസ്

കൊച്ചി: ആലുവ കരുമാല്ലൂരില്‍ നിന്നും കാണാതായ 12കാരിയെ നാലു ദിവസമായിട്ടും കണ്ടെത്താനാകാതെ പോലീസ്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. കൂട്ടുകാരിയില്‍ നിന്നും പുസ്തകം വാങ്ങാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നുമിറങ്ങിയ കുട്ടി തിരിച്ചെത്തിയില്ല.

വൈകിട്ട് നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കുട്ടിയുടെ കൈയില്‍ അമ്മയുടെ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും അത് സ്വിച്ച് ഓഫ് ആണ്.

ഫോണ്‍ ഇടയ്ക്ക് കാസര്‍ഗോഡ് വച്ച് ഓണ്‍ ആയിരുന്നു. പിന്നീട് മംഗലാപുരത്തും മുംബൈയിലുമാണ് ലൊക്കേഷന്‍ കാണിച്ചത്. അതിനാല്‍ കേരളത്തിന് പുറത്തേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Kerala

ശ്രീ​ഭ​ദ്ര​യു​ടെ തി​രോ​ധാ​നം; അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്

കൊ​ച്ചി: ആ​ലു​വ​യി​ൽ നി​ന്ന് 12 വ​യ​സു​കാ​രി​യാ​യ ശ്രീ​ഭ​ദ്ര​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്. കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് ഒ​രു ടീ​മി​നെ കൂ​ടി അ​യ​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. കൂ​ട്ടു​കാ​രി​ൽ നി​ന്ന് പു​സ്ത​കം വാ​ങ്ങാ​നെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ കു​ട്ടി പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ല്ല. വൈ​കു​ന്നേ​ര​മാ​യി​ട്ടും കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ കു​ടും​ബം തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കാ​ണാ​താ​കു​ന്ന സ​മ​യ​ത്ത് കു​ട്ടി അ​മ്മ​യു​ടെ ഫോ​ൺ ആ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​ത് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Kerala

ആ​സൂ​ത്ര​ണ ബോ​ർ​ഡ് പ​രീ​ക്ഷ​യി​ലെ ക്ര​മ​ക്കേ​ട്: അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പി​​​​എ​​​​സ്‌​​​​സി ന​​​​ട​​​​ത്തി​​​​യ ആ​​​​സൂ​​​​ത്ര​​​​ണ ബോ​​​​ർ​​​​ഡി​​​​ലേ​​​​ക്കു​​​​ള്ള പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ ക്ര​​​​മ​​​​ക്കേ​​​​ട് സം​​​​ബ​​​​ന്ധി​​​​ച്ച് വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്നു ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​ജി​​​​ല​​​​ൻ​​​​സ്.

പ​​​​രീ​​​​ക്ഷാ ന​​​​ട​​​​ത്തി​​​​പ്പ് സം​​​​ബ​​​​ന്ധി​​​​ച്ച പ്രാ​​​​ഥ​​​​മിക അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളെ​​​​ന്നാ​​​​ണ് ക​​​​ണ്ടെ​​​​ത്ത​​​​ൽ.

ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പ​​​​രീ​​​​ക്ഷാ ക്ര​​​​മ​​​​ക്കേ​​​​ട് സം​​​​ബ​​​​ന്ധി​​​​ച്ച് ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു​​​​ള​​​​ള പ​​​​ങ്കി​​​​നെ​​​​ക്കു​​​​റി​​​​ച്ചും കൂ​​​​ടു​​​​ത​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്നും ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​ജി​​​​ല​​​​ൻ​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു. ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​ജി​​​​ല​​​​ൻ​​​​സ് എ​​​​സ്പി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ന്ന​​​​ത്. റി​​​​പ്പോ​​​​ർ​​​​ട്ട് പി​​​​എ​​​​സ്‌​​​​സി സ​​​​ർ​​​​ക്കാ​​​​രി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ക്കും.

നി​​​​ല​​​​വി​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​ജി​​​​ല​​​​ൻ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നൊ​​​​പ്പം ത​​​​ന്നെ ക്രൈം ​​​​ബ്രാ​​​​ഞ്ച് അ​​​​ന്വേ​​​​ഷ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ ഇ​​​​പ്പോ​​​​ൾ ന​​​​ൽ​​​​കി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ മ​​​​റ്റൊ​​​​രു അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​ടാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യി​​​​ല്ല.

Kerala

കു​റ്റി​പ്പു​റം ബ​സ് അ​പ​ക​ടം; പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും

മ​ല​പ്പു​റം: കു​റ്റി​പ്പു​റ​ത്ത് ദേ​ശീ​യ​പാ​ത​യി​ലെ സ്വ​കാ​ര്യ ബ​സ് അ​പ​ക​ടം അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘം. ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, നാ​റ്റ്പാ​ക് ഉ​ദ്യോ​ഗ​സ്ഥ​രും കേ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി ഉ​ണ്ടാ​കും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.50 ഓ​ടെ​യാ​ണ് കോ​ഴി​ക്കോ​ട് – തൃ​ശൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഡി​ഫെ​ൻ​ഡ​ർ എ​ന്ന ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കു​റ്റി​പ്പു​റം കൈ​ലാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​ത്ത് ന​ട​ന്ന അ​പ​ക​ട​ത്തി​ൽ കോ​ഴി​ക്കോ​ട് പെ​രു​വ​യ​ൽ സ്വ​ദേ​ശി വൈ​ഷ്ണ​വ് മ​രി​ക്കു​ക​യും 39 പേ​ർ​ക്ക് പ​രി​ക്കേ​ൽ‌​ക്കു​ക​യും ചെ​യ്തു.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​യ​ണെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി സി.​പി ജോ​ൺ പ്ര​തി​ക​രി​ച്ചു.

Kerala

യു​വാ​വ് കി​ണ​റ്റി​ൽ‌ മ​രി​ച്ച നി​ല​യി​ൽ; അ​ന്വേ​ഷ​ണം തു​ട​ങ്ങി പോ​ലീ​സ്

കൊ​ല്ലം: പൂ​യ​പ്പ​ള്ളി​യി​ൽ കാ​ണാ​താ​യ യു​വാ​വി​നെ വീ​ടി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​രി​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ച​ന്തു​വി​നെ​യാ​ണ് കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് ദി​വ​സ​മാ​യി ച​ന്തു​വി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.

വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ട​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ ച​ന്തു​വി​ന്‍റെ വീ​ടി​നു സ​മീ​പ​മു​ള്ള 'കു​ന്നി​ൻ​മുു​ക​ൾ'​എ​ന്ന പ്ര​ദേ​ശ​ത്തെ ആ​ളൊ​ഴി​ഞ്ഞ ഒ​രു വീ​ട്ടി​ൽ ര​ക്ത​ക്ക​റ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കാ​ടു​മൂ​ടി​യ കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പൂ​യ​പ്പ​ള്ളി പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം സം​സ്കാ​രം ന​ട​ത്തി. സം​ഭ​വ​ത്തി​ൽ പൂ​യ​പ്പ​ള്ളി പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Kerala

പി.​കെ. ശ്രീ​മ​തി​ക്കെ​തി​രാ​യ വ്യാ​ജ വാ​ർ​ത്ത; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് സൈ​ബ​ർ പോ​ലീ​സ്

ക​ണ്ണൂ​ർ: സി​പി​എം നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ പി.​കെ. ശ്രീ​മ​തി​ക്കെ​തി​രാ​യ വ്യാ​ജ വാ​ർ​ത്ത​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്. ക​ണ്ണൂ​ർ റൂ​റ​ൽ സൈ​ബ​ർ പോ​ലീ​സ് ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി വ്യ​ക്തി​ക​ൾ​ക്ക് മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വ​ഞ്ച​ന ന​ട​ത്തു​ക എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ജ​നം ടി​വി, ജ​ന്മ​ഭൂ​മി, ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളാ​യ ക​ർ​മ്മ ന്യൂ​സ്, ഭാ​ര​ത് ലൈ​വ്, ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള സാ​യാ​ഹ്ന പ​ത്രം സു​ദി​നം തു​ട​ങ്ങി​യ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. റൂ​റ​ൽ സൈ​ബ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

കു​ന്നം​കു​ളം മു​ൻ എം.​എ​ൽ.​എ പി.​കെ. കൃ​ഷ്ണ​ന്‍റെ ഭാ​ര്യ​യെ​ന്ന വ്യാ​ജേ​ന ഫാ​മി​ലി പെ​ൻ​ഷ​ൻ വാ​ങ്ങി​യെ​ന്നാ​യി​രു​ന്നു സി​പി​എം നേ​താ​വ് പി.​കെ. ശ്രീ​മ​തി​ക്കെ​തി​രെ ഉ​യ​ർ​ന്ന വ്യാ​ജ​വാ​ർ​ത്ത.

National

പെ​​​​ല്ല​​​​റ്റ് പ്ര​​​​യോ​​​​ഗ​​​​ത്തി​​​​ലും ലാ​​​​ത്തി​​​​ച്ചാ​​​​ർ​​​​ജി​​​​ലും അ​​​ന്വേ​​​ഷ​​​ണം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥിപ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​നു​​​​ നേ​​​​രേ പെ​​​​ല്ല​​​​റ്റ് തോ​​​​ക്കു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ലും അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ലും അ​​​​ന്വേ​​​​ഷ​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കി റാ​​​​പ്പി​​​​ഡ് ആ​​​​ക്‌​​​​ഷ​​​​ൻ ഫോ​​​​ഴ്സ് (ആ​​​​ർ​​​​എ​​​​എ​​​​ഫ്).

ക​​​​ഴി​​​​ഞ്ഞ 20ന് ​​​​കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ‘ച​​​​ലോ സം​​​​സ​​​​ദ്’ മാ​​​​ർ​​​​ച്ചി​​​​നി​​​​ടെ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യി ബ​​​​ല​​​​പ്ര​​​​യോ​​​​ഗം ന​​​​ട​​​​ത്തി​​​​യെ​​​​ന്ന പ​​​​രാ​​​​തി​​​​ക​​​​ളി​​​​ന്മേ​​​​ലാ​​​​ണു പ​​​​രി​​​​ശോ​​​​ധ​​​​ന ആ​​​​രം​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ശേ​​​​ഷം അ​​​​ന്വേ​​​​ഷ​​​​ണ ക​​​​മ്മീ​​​​ഷ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന കാ​​​​ര്യം പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മെ​​​​ന്ന് ഔ​​​​ദ്യോ​​​​ഗി​​​​ക വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നി​​​​ടെ നി​​​​ര​​​​വ​​​​ധി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു പെ​​​​ല്ല​​​​റ്റ് പ്ര​​​​യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ​​​​താ​​​​യി മെ​​​​ഡി​​​​ക്ക​​​​ൽ രേ​​​​ഖ​​​​ക​​​​ളെ​​​​യും ദൃ​​​​ക്സാ​​​​ക്ഷി​​​​ക​​​​ളെ​​​​യും ഉ​​​​ദ്ധ​​​​രി​​​​ച്ച് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന പാ​​​​ല​​​​ന​​​​ത്തി​​​​നാ​​​​യി പെ​​​​ല്ല​​​​റ്റ് തോ​​​​ക്കു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും അ​​​​ത്ത​​​​രം ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ കൈ​​​​വ​​​​ശ​​​​മി​​​​ല്ലെ​​​​ന്നു​​​​മാ​​​​ണ് ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സി​​​​ന്‍റെ വാ​​​​ദം.

അ​​​​ന്നേ​​​​ദി​​​​വ​​​​സം ന​​​​ട​​​​ന്ന സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ പൂ​​​​ർ​​​​ണ​​​​മാ​​​​യ പ​​​​ശ്ചാ​​​​ത്ത​​​​ലം പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ ആ​​​​ർ​​​​എ​​​​എ​​​​ഫ് ഇ​​​​ൻ​​​​സ്പെ​​​​ക്‌​​​​ട​​​​ർ ജ​​​​ന​​​​റ​​​​ലി​​​​ന് സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ജ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​ൽ സേ​​​​ന​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ണ്ടാ​​​​യ വീ​​​​ഴ്ച​​​​ക​​​​ളും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു​​​​നേ​​​​രേ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രി​​​​ൽ​​​​നി​​​​ന്നു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളും പ്ര​​​​ത്യേ​​​​കം അ​​​​ന്വേ​​​​ഷി​​​​ക്കും.

പ്ര​​​​തി​​​​ഷേ​​​​ധസ​​​​മ​​​​യ​​​​ത്ത് നീ​​​​ല യൂ​​​​ണി​​​​ഫോം ധ​​​​രി​​​​ച്ച ആ​​​​ർ​​​​എ​​​​എ​​​​ഫ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ലാ​​​​ത്തി​​​​ച്ചാ​​​​ർ​​​​ജ് ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ​​​​യും തോ​​​​ക്കു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ​​​​യും ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​വ പൂ​​​​ർ​​​​ണ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് വൃ​​​​ത്ത​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ലാ​​​​ത്തി​​​​ച്ചാ​​​​ർ​​​​ജി​​​​നും പെ​​​​ല്ല​​​​റ്റ് പ്ര​​​​യോ​​​​ഗ​​​​ത്തി​​​​നും പു​​​​റ​​​​മെ, ഓ​​​​ടി​​​​പ്പോ​​​​കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​യെ കാ​​​​ലി​​​​ട്ടു വീ​​​​ഴ്ത്തു​​​​ന്ന​​​​തും സ്റ്റ​​​​ൺ ഗ​​​​ൺ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ആ​​​​ക്ര​​​​മി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യ ദൃ​​​​ശ്യ​​​​ങ്ങ​​​​ളും പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ വ​​​​സ്തു​​​​ത​​​​ക​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ച ശേ​​​​ഷ​​​​മാ​​​​യി​​​​രി​​​​ക്കും തു​​​​ട​​​​ർന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​ക.

National

സംഘർഷം ആസൂത്രിതമോ? വിശദ പരിശോധനയുമായി ഡ​​​​​​ൽ​​​​​​ഹി പോ​​​​​​ലീ​​​​​​സ്

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ജ​​​​​​ന്ത​​​​​​ർ​​​ മ​​​​​​ന്ത​​​​​​റി​​​​​​ൽ തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച​​​​​​യു​​​​​​ണ്ടാ​​​​​​യ സം​​​​​​ഘ​​​​​​ർ​​​​​​ഷം ആ​​​​​​സൂ​​​​​​ത്രി​​​​​​ത​​​​​​മാ​​​ണോ​​​​​​യെ​​​​​​ന്നു ഡ​​​​​​ൽ​​​​​​ഹി പോ​​​​​​ലീ​​​​​​സി​​​​​​ന് സം​​​​​​ശ​​​​​​യം. ഇ​​​​​​തേ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് സം​​​​​​ഘ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്ത ആ​​​​​​യി​​​​​​ര​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​ന് ആ​​​​​​ളു​​​​​​ക​​​​​​ളു​​​​​​ടെ വീ​​​​​​ഡി​​​​​​യോ​​​ ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ളും സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ പോ​​​​​​സ്റ്റു​​​​​​ക​​​​​​ളും മൊ​​​​​​ബൈ​​​​​​ൽ ഫോ​​​​​​ൺ രേ​​​​​​ഖ​​​​​​ക​​​​​​ളും പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ തി​​​​​​ര​​​​​​ക്കി​​​​​​ലാ​​​​​​ണു പോ​​​​​​ലീ​​​​​​സ്.

പൊ​​​​​​തു​​​​​​മു​​​​​​ത​​​​​​ൽ ന​​​​​​ശി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും പോ​​​​​ലീ​​​​​സു​​​​​കാ​​​​​രെ ആ​​​​​ക്ര​​​​​മി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​​യ്ത​​​​​​വ​​​​​​രെ ക​​​​​​ണ്ടെ​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​​​​ന് സി​​​​​​സി​​​​​​ടി​​​​​​വി ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ളും ലൈ​​​​​​വ് സ്ട്രീ​​​​​​മിം​​​​​​ഗു​​​​​​ക​​​​​​ളും ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യാ​​​​​​ണു പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

വി​​​​​​വി​​​​​​ധ സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ അ​​​​​​ക്കൗ​​​​​​ണ്ടു​​​​​​ക​​​​​​ളി​​​​​​ൽ പോ​​​​​​സ്റ്റ് ചെ​​​​​​യ്ത വീ​​​​​​ഡി​​​​​​യോ​​​ ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യി പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. മു​​​​​​ഖ​​​​​​വും വ​​​​​​സ്ത്ര​​​​​​വും ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ വി​​​​​​ശ​​​​​​ക​​​​​​ല​​​​​​നം ചെ​​​​​​യ്യും. ക​​​​​​ലാ​​​​​​പ​​​​​​സ​​​​​​മ​​​​​​യ​​​​​​ത്ത് ജ​​​​​​ന്ത​​​​​​ർ​​​ മ​​​​​​ന്ത​​​റി​​​​​​ൽ ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നോ​​​യെ​​​ന്നും സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ക്കും.

തെ​​​​​​ളി​​​​​​വാ​​​​​​യി സ്വീ​​​​​​ക​​​​​​രി​​​​​​ക്കും​​​​​​മു​​​​​​ന്പ് വീ​​​​​​ഡി​​​​​​യോ​​​ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ രേ​​​​​​ഖ​​​​​​ക​​​​​​ളു​​​​​​ടെ ആ​​​​​​ധി​​​​​​കാ​​​​​​രി​​​​​​ക​​​​​​ത ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കും. സം​​​​​​ശ​​​​​​യ​​​​​​മു​​​​​​ള്ള​​​ ഒ​​​​​​ട്ടേ​​​​​​റെ​​​​​​പ്പേ​​​​​​രു​​​​​​ടെ ഫോ​​​​​​ൺ വി​​​​​​ളി​​​​​​യു​​​​​​ടെ വി​​​​​​ശ​​​​​​ദാം​​​​​​ശ​​​​​​ങ്ങ​​​​​​ൾ ശേ​​​ഖ​​​രി​​​ച്ചു​​​ക​​​ഴി​​​ഞ്ഞ​​​താ​​​യും പോ​​​​​​ലീ​​​​​​സ് വൃ​​​​​​ത്ത​​​​​​ങ്ങ​​​​​​ൾ സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ച്ചു.

ക​​​​​​ഴി​​​​​​ഞ്ഞ തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച​​​​​​യു​​​​​​ണ്ടാ​​​​​​യ സം​​​​​​ഘ​​​​​​ർ​​​​​​ഷ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ച് അ​​​​​​ന്വേ​​​​​​ഷി​​​​​​ക്കാ​​​​​​ൻ സ്പെ​​​​​​ഷ​​​ൽ ബ്രാ​​​​​​ഞ്ചി​​​​​​ലെ പ്ര​​​​​​ത്യേ​​​​​​ക​​​​​​ സം​​​​​​ഘ​​​​​​ത്തെ പോ​​​​​​ലീ​​​​​​സ് നി​​​​​​യോ​​​​​​ഗി​​​​​​ച്ചി​​​​​​രു​​​​​​ന്നു. സി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട് തെ​​​​​​റ്റാ​​​​​​യ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ പ്ര​​​​​​ച​​​​​​രി​​​​​​പ്പി​​​​​​ച്ച​​​​​​ത് പാ​​​​​​ക് കേ​​​​​​ന്ദ്ര​​​​​​മാ​​​​​​യി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന 480 ഓ​​​​​​ളം സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ അ​​​​​​ക്കൗ​​​​​​ണ്ടു​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​ന്ന് ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​താ​​​​​യും പോ​​​ലീ​​​സ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

Kerala

പി.​കെ. ശ്രീ​മ​തി​ക്കെ​തി​രേ​യു​ള്ള വ്യാ​ജ പ്ര​ചാ​ര​ണം; ഐ​ജി പി. പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം നേ​​​താ​​​വും മു​​​ൻ​​​ മ​​​ന്ത്രി​​​യു​​​മാ​​​യ പി.​​​കെ. ശ്രീ​​​മ​​​തി​​​ക്കെ​​​തി​​​രേ സ​​​മൂ​​​ഹമാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ ന​​​ട​​​ക്കു​​​ന്ന വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചു സ​​​ർ​​​ക്കാ​​​ർ. ര​​​ണ്ടാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ഒ​​​രു എം​​​എ​​​ൽ​​​എ​​​യു​​​ടെ വി​​​ധ​​​വ എ​​​ന്ന രീ​​​തി​​​യി​​​ൽ പി.​​​കെ. ശ്രീ​​​മ​​​തി പെ​​​ൻ​​​ഷ​​​ൻ വാ​​​ങ്ങു​​​ന്നു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു വ്യാ​​​ജവാ​​​ർ​​​ത്ത.

വ്യാ​​​ജ വാ​​​ർ​​​ത്ത​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് സൈ​​​ബ​​​ർ ഓ​​​പ്പറേ​​​ഷ​​​ൻ​​​സ് വി​​​ഭാ​​​ഗം ഐ​​​ജി പി.​​​ പ്ര​​​കാ​​​ശി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ചു പി.​​​കെ. ശ്രീ​​​മ​​​തി, മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം.

അ​​​ന്ത​​​രി​​​ച്ച എം​​​എ​​​ൽ​​​എ​​​യു​​​ടെ ഭാ​​​ര്യ എ​​​ന്ന പേ​​​രി​​​ലു​​​ള്ള പെ​​​ൻ​​​ഷ​​​ൻ താ​​​ൻ വാ​​​ങ്ങു​​​ന്നു​​​വെ​​​ന്ന വ്യാ​​​ജപ്ര​​​ചാ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ചു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്ക​​​വേ പി.​​​കെ. ശ്രീ​​​മ​​​തി പൊ​​​ട്ടി​​​ക്ക​​​ര​​​ഞ്ഞി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ഇ​​തു സം​​​ബ​​​ന്ധി​​​ച്ച് പി.​​​കെ. ശ്രീ​​​മ​​​തി മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു പ​​​രാ​​​തി​​യും ന​​​ൽ​​​കി​. മു​​​ഖ്യ​​​മ​​​ന്ത്രി പ​​​രാ​​​തി ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​ക്കു കൈ​​​മാ​​​റി. തു​​​ട​​​ർ​​​ന്നാ​​​ണ് ഐ​​​ജി ത​​​ല​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

വ്യാ​​​ജപ്ര​​​ചാ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ചു ത​​​ന്നെ ഒ​​​രു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക വി​​​ളി​​​ച്ചു കാ​​​ലി​​​ൽ വീ​​​ണു മാ​​​പ്പു ചോ​​​ദി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ച്ച​​​താ​​​യി പി.​​​കെ. ശ്രീ​​​മ​​​തി പ​​​റ​​​ഞ്ഞു. ഇ​​​ത്ത​​​രം അ​​​പ​​​കീ​​​ർ​​​ത്തി പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ ക്ഷ​​​മി​​​ക്കാ​​​ൻ താ​​​ൻ ത​​​യാ​​​റ​​​ല്ലെ​​​ന്ന് അ​​​റി​​​യി​​​ച്ച​​​താ​​​യും ശ്രീ​​​മ​​​തി പ്ര​​​തി​​​ക​​​രി​​​ച്ചു.

Kerala

സ്വ​ര്‍​ണ​ക്കൊ​ള്ള: അ​ന്വേ​ഷ​ണം നീ​ളും, കു​റ്റ​പ​ത്രം വൈ​കാ​ൻ സാ​ധ്യ​ത­­­­

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ല്‍ ഇ​​​ഴ​​​ഞ്ഞുനീ​​​ങ്ങി​​​യ അ​​​ന്വേ​​​ഷ​​​ണം കോ​​​ട​​​തി ഇ​​​ട​​​പെ​​​ട​​​ലി​​​നെത്തുട​​​ര്‍​ന്ന് വീ​​​ണ്ടും വേ​​​ഗം​​​കൂ​​​ടി​​​യെ​​​ങ്കി​​​ലും കു​​​റ്റ​​​പ​​​ത്രം ന​​​ല്‍​കാ​​​ന്‍ വൈ​​​കു​​​മെ​​​ന്ന് സൂ​​​ച​​​ന. കൂ​​​ടു​​​ത​​​ല്‍ അ​​​റ​​​സ്റ്റി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് കു​​​റ്റ​​​പ​​​ത്രം വൈ​​​കാ​​​ന്‍ സാ​​​ധ്യ​​​ത.

ഈ ​​​മാ​​​സം 31ന​​​കം കു​​​റ്റ​​​പ​​​ത്രം ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​ണ് കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി അ​​​ന്ത്യ​​​ശാ​​​സ​​​നം ന​​​ല്‍​കി​​​യ​​​ത്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ശാ​​​ന്തി​​​നെ​​​യും മു​​​ന്‍ അം​​​ഗം അ​​​ജി​​​കു​​​മാ​​​റി​​​നെ​​​യും പ്ര​​​ത്യ​​​ക സം​​​ഘം അ​​​റ​​​സ്റ്റ് ചെ​യ്ത​ത്. മു​​​ന്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് അം​​​ഗം ജി. ​​​സു​​​ന്ദ​​​രേ​​​ശ​​​ന്‍, മു​​​ന്‍ തി​​​രു​​​വാ​​​ഭ​​​ര​​​ണം ക​​​മ്മീ​​​ഷ​​​ണ​​​ര്‍ റെ​​​ജി​​​ലാ​​​ല്‍ എ​​​ന്നി​​​വ​​​ര്‍​ക്ക് ഔ​​​ദ്യോ​​​ഗി​​​ക കൃ​​​ത്യ​​​നി​​​ര്‍​വ​​​ഹ​​​ണ​​​ത്തി​​​ല്‍ ഗു​​​രു​​​ത​​​ര വീ​​​ഴ്ച പ​​​റ്റി​​​യ​​​താ​​​യി അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​തി​​​ല്‍ റെ​​​ജി​​​ലാ​​​ലി​​​നെ​​​തി​​​രേ വ്യാ​​​ജ​​​രേ​​​ഖ നി​​​ര്‍​മാ​​​ണം ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 2020 മു​​​ത​​​ല്‍ 2025 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ല്‍ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പ​​​ങ്കും ഇ​​​ട​​​പാ​​​ടു​​​ക​​​ളും എ​​​സ്‌​​​ഐ​​​ടി വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്. മു​​​ന്‍​മ​​​ന്ത്രി​​​മാ​​​രി​​​ലേ​​​ക്കും അ​​​ന്വേ​​​ഷ​​​ണം നീ​​​ളാ​​​നു​​​ള്ള സാ​​​ധ്യ​​​ത എ​​​സ്‌​​​ഐ​​​ടി ത​​​ള്ളി​​​ക്ക​​​ള​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കു​​​റ്റ​​​പ​​​ത്രം വൈ​​​കു​​​മെ​​​ന്ന​​​റി​​​യു​​​ന്നു.

സ​​​മ്പൂ​​​ര്‍​ണ കു​​​റ്റ​​​പ​​​ത്രം ന​​​ല്‍​ക​​​ണ​​​മെ​​​ങ്കി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം പാ​​​തി​​​വ​​​ഴി​​​യി​​​ല്‍ നി​​​ര്‍​ത്തേ​​​ണ്ടി​​​വ​​​രും. എ​​​ന്നാ​​​ല്‍ ഇ​​​തേ സ​​​മ​​​യം എ​​​സ്‌​​​ഐ​​​ടി​​​ നി​​​ല​​​പാ​​​ടി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​നു​​​ള്ളി​​​ല്‍ മു​​​റു​​​മു​​​റു​​​പ്പു​​​ണ്ട്. അ​​​ന്വേ​​​ഷ​​​ണം മ​​​ന്ദ​​​ഗ​​​തി​​​യി​​​ല്‍ പോ​​​കു​​​ന്നു​​​വെ​​​ന്ന പ​​​രാ​​​തി ഉ​​​യ​​​ര്‍​ന്നി​​​ട്ടു​​​ണ്ട്. ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന അ​​​ന്വേ​​​ഷ​​​ണം ആ​​​യ​​​തി​​​നാ​​​ല്‍ ഇ​​​ട​​​പെ​​​ടാ​​​നും ക​​​ഴി​​​യു​​​ന്നി​​​ല്ല. കു​​​റ്റ​​​പ​​​ത്രം 31ന് ​​​ന​​​ല്‍​കി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ കോ​​​ട​​​തി​​​യി​​​ല്‍ എ​​​സ്‌​​​ഐ​​​ടി​​​ക്കെ​​​തി​​​രേ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ചേ​​​ക്കും.

കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൂ​​​ടു​​​ത​​​ല്‍ തെ​​​ളി​​​വു​​​കൾ ശേ​​​ഖ​​​രി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍. കേ​​​സി​​​ല്‍ ഇ​​​തി​​​നോ​​​ട​​​കം പി​​​ടി​​​യി​​​ലാ​​​യ മു​​​ന്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്. പ്ര​​​ശാ​​​ന്ത്, മു​​​ന്‍ അം​​​ഗം അ​​​ജി​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്യേ​​​ണ്ടി​​​വ​​​രും. ഇ​​​രു​​​വ​​​രെ​​​യും ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തോ​​​ടെ 2025ല്‍ ​​​ന​​​ട​​​ന്ന സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള സ​​​ത്യാ​​​വ​​​സ്ഥ പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​രാ​​​ന്‍ സാ​​​ധി​​​ക്കു​​​മെ​​​ന്നു എ​​​സ്‌​​​ഐ​​​ടി​​​ക്ക് സാ​​​ധി​​​ക്കും.

Kerala

ടി.​പു​രു​ഷോ​ത്ത​മ​ന്‍റെ ചെ​മ്മീ​ൻ ഷെ​ഡ് ക​ത്തി​ച്ച സം​ഭ​വം; പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും

കണ്ണൂർ: സി​പി​എ​മ്മി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ടി.​പു​രു​ഷോ​ത്ത​മ​ന്‍റെ ചെ​മ്മീ​ൻ ഷെ​ഡ് തീ​വെ​ച്ചു ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി പ​യ്യ​ന്നൂ​ർ ഡി​വൈ​എ​സ്പി പി.​എ​ൽ. ഷൈ​ജു​വി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു.

സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ ശേ​ഷ​മാ​ണ് അ​ക്ര​മി​ക​ൾ ഷെ​ഡി​ന് തീ​യി​ട്ട​തെ​ന്ന് പു​രു​ഷോ​ത്ത​മ​ൻ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും മു​ൻ എം​എ​ൽ​എ ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍റെ അ​റി​വോ​ടെ​യാ​ണ് ഈ ​ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും പു​രു​ഷോ​ത്ത​മ​ൻ പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ പു​രു​ഷോ​ത്ത​മ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി ടി.​ഐ. മ​ധു​സൂ​ദ​ൻ രം​ഗ​ത്തെ​ത്തി. ത​നി​ക്കെ​തി​രെ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നും സം​ഘ​വും ബോ​ധ​പൂ​ർ​വം വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളും വ്യ​ക്തി​ഹ​ത്യ​യും ന​ട​ത്തു​ക​യാ​ണെ​ന്നും തീ​വെ​പ്പു​മാ​യി ത​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

മു​മ്പ് നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ലും പു​രു​ഷോ​ത്ത​മ​ന്‍റെ വീ​ട് ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യും കാ​റി​ന് തീ​യി​ടു​ക​യും ചെ​യ്തി​രു​ന്നു. അ​ന്ന് അ​ഞ്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Kerala

നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണം: പു​തി​യ ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​ണ്ണൂ​രി​ലെ​ത്തി അ​ന്വേ​ഷ​ണം തുടങ്ങി

ക​​​ണ്ണൂ​​​ര്‍: അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി ക​​​ണ്ണൂ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ ഒ​​​ന്നാം​​​വ​​​ര്‍​ഷ ഡെ​​​ന്‍റ​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി നി​​​തി​​​ന്‍ രാ​​​ജി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച പു​​​തി​​​യ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണസം​​​ഘം ക​​​ണ്ണൂ​​​രി​​​ലെ​​​ത്തി ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു.

മ​​​ല​​​പ്പു​​​റം ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി എം.​​​പി. മോ​​​ഹ​​​ന​​​ച​​​ന്ദ്ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം ഇ​​​ന്ന​​​ലെ ക​​​ണ്ണൂ​​​ർ ക്രൈം​​​ബ്രാ​​​ഞ്ച് ഓ​​​ഫീ​​​സി​​​ലെ​​​ത്തി കേ​​​സ് ഫ​​​യ​​​ലു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു.

നി​​​തി​​​ൻ​​​ രാ​​​ജി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നേ​​​ര​​​ത്തേ​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ൽ കു​​​ടുംബാം​​​ഗ​​​ങ്ങ​​​ൾ അ​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​വ​​​രു​​​ടെ മൊ​​​ഴി​​​യു​​​ൾപ്പെടെ എ​​​ടു​​​ക്കു​​​മെ​​​ന്ന് എ​​​സ്പി എം.​​​പി.​​​ മോ​​​ഹ​​​ന​​​ച​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു. കൂ​​​ടാ​​​തെ കോ​​​ള​​​ജി​​​ലെ​​​ത്തി നി​​​തി​​​ൻ ​​​രാ​​​ജി​​​ന്‍റെ സ​​​ഹ​​​പാ​​​ഠി​​​ക​​​ൾ, സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ, അ​​​ധ്യാ​​​പ​​​ക​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ മൊ​​​ഴി​​​യും എ​​​ടു​​​ക്കും. നേ​​​ര​​​ത്തേ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വി​​​ട്ടു​​​പോ​​​യ കാ​​​ര്യ​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ക്കാ​​​ര്യ​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം സൂ​​​ചി​​​പ്പി​​​ച്ചു.

നി​​​തി​​​ൻ​​​ രാ​​​ജി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​തി​​​ചേ​​​ർ​​​ത്ത കോ​​​ള​​​ജി​​​ലെ അ​​​നാ​​​ട്ട​​​മി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​എം.​​​കെ. റാ​​​മി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​തി​​​ൽ സം​​​ഭ​​​വി​​​ച്ച വീ​​​ഴ്ച​​​യെ തു​​​ട​​​ർ​​​ന്നാ​​​ണ് ആ​​​ഭ്യ​​​ന്ത​​​രവ​​​കു​​​പ്പ് പു​​​തി​​​യ അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​ന് രൂ​​​പം ന​​​ൽ​​​കി​​​യ​​​ത്. ഡി​​​ഐ​​​ജി അ​​​ജി​​​താ ബീ​​​ഗ​​​മാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കു​​​ക. ഡി​​​വൈ​​​എ​​​സ്പി ജീ​​​വ​​​ൻ ജോ​​​ർ​​​ജി​​​നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​ച്ചു​​​മ​​​ത​​​ല.

അ​​​തി​​​നി​​​ടെ ഡോ. ​​​എം.​​​കെ. റാ​​​മി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി തേ​​​ടി പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ജി​​​ല്ലാ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും.

Kerala

മനുഷ്യക്കടത്ത്: അന്വേഷണറിപ്പോര്‍ട്ട് ഈയാഴ്ച ഡിജിപിക്ക് കൈമാറും

കൊ​​​ച്ചി : കം​​​ബോ​​​ഡി​​​യ സൈ​​​ബ​​​ര്‍ത​​​ട്ടി​​​പ്പ് റാ​​​ക്ക​​​റ്റു​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​റി​​​പ്പോ​​​ര്‍ട്ട് ഈ​​​യാ​​​ഴ്ച സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ എ​​​സ്. കാ​​​ളി​​​രാ​​​ജ് മ​​​ഹേ​​​ഷ്‌​​​കു​​​മാ​​​ർ, ഡി​​​ജി​​​പി റ​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​ന് കൈ​​​മാ​​​റും.

കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സി​​​ന്‍റെ ഏ​​​ഴം​​​ഗ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​ണ്ടെ​​​ത്തി​​​യ 12ല​​​ധി​​​കം ഇ​​​ര​​​ക​​​ളു​​​ടെ മൊ​​​ഴി​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തി​​​യാ​​​ണ് റി​​​പ്പോ​​​ര്‍ട്ട്. മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്ത് സി​​​ബി​​​ഐ​​​യെ​​​ക്കൊ​​​ണ്ട് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു എ​​​സി​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ മു​​​ഖ്യ​​​പ്ര​​​തി അ​​​ബ്‌​​​ദു​​​റ​​​ഹ്‌​​​മാ​​​നും മ​​​റ്റു പ്ര​​​തി​​​ക​​​ള്‍ക്കു​​​മെ​​​തി​​​രേ മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്തി​​​ന് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണ​​​മെ​​​ന്നും റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു.

പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി അ​​​ബ്‌​​​ദു​​​റ​​​ഹ്‌‌​​​മാ​​​ന്‍ കം​​​ബോ​​​ഡി​​​യ​​​യി​​​ലേ​​​ക്കു ക​​​ട​​​ത്തി​​​യ 12ല​​​ധി​​​കം മ​​​ല​​​യാ​​​ളി​​​ക​​​ളെ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​രു​​​ന്നു. പാ​​​സ്‌​​​പോ​​​ര്‍ട്ട് പി​​​ടി​​​ച്ചു​​​വ​​​ച്ച ശേ​​​ഷ​​​മാ​​​ണ് ഇ​​​വ​​​രെ റോ​​​ഡ് മാ​​​ര്‍ഗം താ​​​യ്‌​​​ല​​​ന്‍ഡി​​​ല്‍നി​​​ന്നു കം​​​ബോ​​​ഡി​​​യ​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ച​​​ത്. രേ​​​ഖ​​​ക​​​ള്‍ ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ കം​​​ബോ​​​ഡി​​​യ​​​യി​​​ല്‍നി​​​ന്ന് ഇ​​​വ​​​രെ നാ​​​ട് ക​​​ട​​​ത്തി​​​യി​​​രു​​​ന്നു.

ഒ​​​രാ​​​ളെ ക​​​ട​​​ത്തു​​​ന്ന​​​തി​​​ന് താ​​​ന്‍ വാ​​​ങ്ങി​​​യി​​​രു​​​ന്ന​​​ത് മൂ​​​ന്നു ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ​​​യാ​​​ണെ​​​ന്ന് അ​​​ബ്‌​​​ദു​​​റ​​​ഹ്‌​​​മാ​​​ന്‍ ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​ല്‍ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇ​​​തി​​​ല്‍ സം​​​ഘാം​​​ഗ​​​ങ്ങ​​​ള്‍ക്കു ന​​​ല്‍കി​​​യ​​​ശേ​​​ഷം ര​​​ണ്ടു ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ​​​യാ​​​ണ് അ​​​ബ്‌​​​ദു​​​റ​​​ഹ്‌​​​മാ​​​നു ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​യാ​​​ള്‍ നൂ​​​റോ​​​ളം പേ​​​രെ കം​​​ബോ​​​ഡി​​​യ​​​യി​​​ലേ​​​ക്ക് അ​​​യ​​​ച്ച​​​താ​​​യാ​​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.

മാ​​​ട്രി​​​മോ​​​ണി​​​യ​​​ല്‍ സൈ​​​റ്റി​​​ലൂ​​​ടെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട ഡോ​​​ക്ട​​​റി​​​ല്‍നി​​​ന്ന് 37 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യ കേ​​​സി​​​ലാ​​​ണ് അ​​​ബ്‌​​​ദു​​​റ​​​ഹ്‌​​​മാ​​​ന്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ‘ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ കം​​​ബോ​​​ഡി​​​യ’ എ​​​ന്ന​​​പേ​​​രി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്വേ​​​ഷ​​​ണം.

Kerala

വ്യാജരേഖ ചമച്ച് അവയവക്കടത്ത്: ആശുപത്രികള്‍ ഇഡി നിരീക്ഷണത്തില്‍, ഡോക്ടര്‍മാരുടെ ചോദ്യം ചെയ്യല്‍ തുടരുന്നു

കൊച്ചി: വ്യാജ രേഖ ചമച്ചുള്ള അവയവക്കടത്ത് കേസില്‍ കൊച്ചിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരും ഇഡിക്ക് മുന്നില്‍. ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് മറിയ വര്‍ഗീസ് ഇഡിക്ക് മുന്നില്‍ ഹാജരായി. കഴിഞ്ഞയാഴ്ച ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നെങ്കിലും സാവകാശം തേടുകയായിരുന്നു.

കൊച്ചിയിലെ മൂന്നു പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച രണ്ടു പ്രമുഖ സ്വകാര്യ ആശുപത്രികളിലെ എംഡിയെയും ഡോക്ടര്‍മാരെയും ചോദ്യം ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ക്ക് അവയവക്കച്ചവട റാക്കറ്റില്‍ നിന്നും പണം ലഭിച്ചിരുന്നോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.

ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാര്‍ക്ക് കമ്മീഷന്‍ ലഭിച്ചിരുന്നുവെന്നാണ് ഇഡിയുടെ സംശയം. ഡോക്ടര്‍മാരുടെ സ്വത്തുക്കളും ബാങ്ക് രേഖകളും ഇഡി പരിശോധിച്ചിരുന്നു. നേരത്തെ മുഖ്യപ്രതി നജീബിന്റെയും ഭാര്യയുടെയും മൊഴികള്‍ ഇഡി രേഖപ്പെടുത്തിയിരുന്നു.

നജീബും ഒരു സ്വകാര്യ ആശുപത്രി മാനേജ്‌മെന്‍റും തമ്മിലുള്ള കരാറിന്‍റെ നിര്‍ണായക രേഖകള്‍ കഴിഞ്ഞയാഴ്ച പുറത്തു വന്നിരുന്നു. നജീബിന്‍റെ കല്ലട്ര മെഡിക്കല്‍ ടൂറിസം കമ്പനിയുമായി സ്വകാര്യ ആശുപത്രി ഒപ്പു വച്ച കരാര്‍ ആയിരുന്നു പുറത്തു വന്നത്.

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്‌ഐടി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും വിവിധ ഹൈന്ദവ സംഘടനകളും സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് പരിഗണിക്കും.

ദ്വാരപാലക ശില്‍പ്പങ്ങള്‍ കടത്തിയതുമായി ബന്ധപ്പെട്ട് കേസില്‍ ഇതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് എസ്‌ഐടി കോടതിയെ അറിയിക്കും. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ആയ പി.എസ്. പ്രശാന്തിന്‍റെ ഭരണസമിതിക്കെതിരെ കേസ് എടുത്തിരുന്നു.

പ്രശാന്തിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, അല്ലെങ്കില്‍ നിലവിലെ കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണോ തീരുമാനം എന്നതടക്കമുള്ള കാര്യങ്ങളില്‍ എസ്ഐടി വ്യക്തത നല്‍കും. പ്രഭാമണ്ഡലത്തില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധന വിവരങ്ങള്‍ കൂടി ലഭ്യമായ ശേഷമാകും എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കുക.

കേസില്‍ നിരവധി ഇടക്കാല റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അന്തിമ കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. അന്വേഷണത്തിന്‍റെ പുരോഗതി സംബന്ധിച്ച് നേരത്തെ കോടതി എസ്ഐടിയോട് വിശദീകരണം തേടിയിരുന്നു.

Kerala

കൊച്ചിയില്‍ ഇഡിയുടെ നിര്‍ണായക യോഗം തുടരുന്നു

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ നിര്‍ണായക അവലോകന യോഗം രണ്ടാം ദിവസവും തുടരുന്നു. ഇഡി അന്വേഷിക്കുന്ന പ്രധാന കേസുകളുടെ പുരോഗതി വിലയിരുത്താനായാണ് ഉന്നതതല യോഗം നടക്കുന്നത്. കേരളത്തില്‍ ഇഡി അന്വേഷിക്കുന്ന പ്രധാന കേസുകളുടെ അന്വേഷണ പുരോഗതി, തുടര്‍നടപടികള്‍ എന്നിവയാണ് യോഗത്തിന്റെ പ്രധാന അജണ്ട.

ദക്ഷിണ മേഖലാ മേധാവി പ്രശാന്ത് കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരും യോഗത്തില്‍ പങ്കെടുക്കും. സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസ്, അവയവക്കടത്ത് കേസ്, ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് തുടങ്ങിയ അന്വേഷണങ്ങളിലെ നിലവിലെ സ്ഥിതിഗതികള്‍ വിശദമായി വിലയിരുത്തും.

സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടക്കും. കേസുമായി ബന്ധപ്പെട്ട് ടി. വീണയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട് എന്നാണ് വിവരം. സ്വത്ത് കണ്ടുകെട്ടല്‍ ഉള്‍പ്പെടെയുള്ള നിയമനടപടികളിലേക്ക് ഇഡി കടക്കുമെന്നാണ് സൂചന.

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത് കേസിന്‍റെ അന്വേഷണ പുരോഗതിയും യോഗം വിലയിരുത്തും. കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ചില സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ആശുപത്രി അധികൃതരുടെയും മുഖ്യപ്രതി നജീബിന്‍റെയും ഭാര്യയുടെയും മൊഴികള്‍ ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്.

നജീബും ആശുപത്രി മാനേജ്‌മെന്‍റും തമ്മിലുള്ള കരാറിന്‍റെ നിര്‍ണായക രേഖകള്‍ വ്യാഴാഴ്ച പുറത്തു വന്നിരുന്നു. നജീബിന്‍റെ കല്ലട്ര മെഡിക്കല്‍ ടൂറിസം കമ്പനിയുമായി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രി ഒപ്പു വച്ച കരാറാണ് പുറത്തു വന്നത്. ഇതില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.

Kerala

കൊച്ചിയില്‍ ഇഡിയുടെ നിര്‍ണായക യോഗം; പ്രധാന കേസുകളുടെ സ്ഥിതിഗതികള്‍ വിലയിരുത്തും

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ ദക്ഷിണ മേഖലാ മേധാവിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ നിര്‍ണായക അവലോകന യോഗം കൊച്ചിയില്‍ ചേരുന്നു. സിഎംആര്‍എല്‍ -എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്, അവയവക്കച്ചവട കേസ് ഉള്‍പ്പെടെ നിലവില്‍ അന്വേഷണം പുരോഗമിക്കുന്ന പ്രധാന കേസുകളുടെ സ്ഥിതിഗതികള്‍ യോഗത്തില്‍ വിലയിരുത്തും.

സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ അന്വേഷണത്തിന്‍റെ തുടര്‍നടപടികളാണ് പ്രധാനമായും ചര്‍ച്ചയാകുക. കേസുമായി ബന്ധപ്പെട്ട് ടി വീണയെ രണ്ടു തവണ ചോദ്യം ചെയ്തതിന് പിന്നാലെ കുടുംബത്തിന്‍റെ ആസ്തിവിവരങ്ങള്‍ ഇഡി ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. തുടര്‍ അന്വേഷണ നടപടികളെ കുറിച്ച് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

അതേസമയം, അവയവക്കച്ചവട കേസിലും അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ചില സ്വകാര്യ ആശുപത്രികള്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ശേഖരിച്ച തെളിവുകളും യോഗത്തില്‍ പരിശോധിക്കും. ആശുപത്രി മാനേജ്‌മെന്‍റ് പ്രതിനിധികളെയും ഡോക്ടര്‍മാരെയും ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളും വിലയിരുത്തും.

തുടരന്വേഷണത്തിന്‍റെ ഭാഗമായി ആരെയെല്ലാം ചോദ്യം ചെയ്യണമെന്ന് യോഗത്തില്‍ തീരുമാനിക്കാനാണ് സാധ്യത. തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സംഭവവും യോഗത്തില്‍ ചര്‍ച്ചയാകും. സംഭവത്തിലെ ഗൂഢാലോചന, തുടര്‍ നിയമനടപടികള്‍ എന്നിവയും യോഗത്തില്‍ പരിഗണിക്കുമെന്നാണ് വിവരം.

District News

കു​ടി​വെ​ള്ള​മി​ല്ലെ​ങ്കി​ലും ബി​ൽ:​പ​രി​ശോ​ധ​ന​യ്ക്ക് ഉ​ത്ത​ര​വ്

തൃ​ശൂ​ർ: ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​യ​നു​സ​രി​ച്ചു കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ എ​ടു​ത്ത​യാ​ൾ​ക്കു വെ​ള്ളം ല​ഭി​ക്കാ​തെ 1970 രൂ​പ​യു​ടെ ബി​ല്ല് ല​ഭി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ നി​യോ​ഗി​ച്ചു സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി ത​ക​രാ​ർ ക​ണ്ടെ​ത്ത​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. മീ​റ്റ​ർ റീ​ഡിം​ഗും അ​മി​ത​മാ​യി ബി​ൽ വ​രാ​നു​ള്ള കാ​ര​ണ​വും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം വി. ​ഗീ​ത ഉ​ത്ത​ര​വി​ട്ടു. ഒ​രു മാ​സ​ത്തി​ന​കം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വാ​ട്ട​ർ അ​ഥോ​റി​ട്ടി ചാ​ല​ക്കു​ടി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. തൃ​ശൂ​ർ പേ​രാ​ന്പ്ര വ​ല്ല​പ്പാ​ടി കോ​ള​നി സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണു ന​ട​പ​ടി.

2021 ലാ​ണു ക​ണ​ക്ഷ​ൻ ന​ൽ​കി​യ​തെ​ങ്കി​ലും 2026 വ​രെ 34 കി​ലോ​ലി​റ്റ​ർ വെ​ള്ളം ഉ​പ​യോ​ഗി​ച്ചെ​ന്നും ബി​ൽ കു​ടി​ശി​ക വ​രു​ത്തി​യ​തി​നാ​ലാ​ണ് ഒ​രു​മി​ച്ചു ബി​ൽ ന​ൽ​കി​യ​തെ​ന്നും അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. എ​ന്നാ​ൽ ക​ണ​ക്ഷ​ൻ എ​ടു​ത്ത​ശേ​ഷം ഇ​തു​വ​രെ തു​ള്ളി​വെ​ള്ളം ല​ഭി​ച്ചി​ല്ലെ​ന്നും പ​രാ​തി​ക്കാ​ര​ൻ അ​റി​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു സ്ഥ​ല​പ​രി​ശോ​ധ​ന​യ്ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; മ​റ്റൊ​രു അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കാ​ന്‍ സ​ർ​ക്കാ​രി​നാ​കി​ല്ല: മ​ന്ത്രി മു​ര​ളീ​ധ​ര​ൻ

പാ​​​ല​​​ക്കാ​​​ട്: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​ വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നു നേ​​​രി​​​ട്ട് ഇ​​​ട​​​പെ​​​ടാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നാ​​​ണു പൂ​​​ർ​​​ണ അ​​​ധി​​​കാ​​​ര​​​മെ​​​ന്നും ആ​​​രോ​​​ഗ്യ-​​​ദേ​​​വ​​​സ്വം മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ.

ഇ​​​ത്ര​​​യും പ്ര​​​മാ​​​ദ​​​മാ​​​യ കേ​​​സി​​​ൽ മ​​​റ്റൊ​​​രു അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​ത് ഇ​​​തു​​​കൊ​​​ണ്ടാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പാ​​​ല​​​ക്കാ​​​ട്ട് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. എ​​​സ്ഐ​​​ടി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട്ടാ​​​ൽ അ​​​തു കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​​മാ​​​കും.

നി​​​യ​​​മ​​​വ​​​ശ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് മ​​​ന്ത്രി​​​സ​​​ഭ ച​​​ർ​​​ച്ച​​​ചെ​​​യ്ത് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഉ​​​ചി​​​ത തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ള്ളും. ശ​​​ബ​​​രി​​​മ​​​ല കൊ​​​ള്ള​​​ക്കേ​​​സി​​​ൽ എ​​​സ്ഐ​​​ടി ഇ​​​തു​​​വ​​​രെ കു​​​റ്റ​​​പ​​​ത്രം പോ​​​ലും ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല.

മെ​​​ഡി​​​ക്ക​​​ൽ സീ​​​റ്റി​​​നു നാ​​​ലു​​​വ​​​ർ​​​ഷ​​​ത്തെ ഫീ​​​സ് മാ​​​ത്ര​​​മേ ഈ​​​ടാ​​​ക്കാ​​​വൂ എ​​​ന്നു സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​വ​​​ർ​​​ഷ​​​വും തു​​​ട​​​ർ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലും ഈ ​​​ഫീ​​​സ് മാ​​​ത്ര​​​മേ ഈ​​​ടാ​​​ക്കാ​​​ൻ പാ​​​ടു​​​ള്ളൂ.

നേ​​​ര​​​ത്തേ അ​​​ധി​​​ക​​​ഫീ​​​സ് വാ​​​ങ്ങി​​​യ​​​തു സം​​​ബ​​​ന്ധി​​​ച്ച കേ​​​സ് കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്. മു​​​ന്പ് ഈ​​​ടാ​​​ക്കി​​​യ ഫീ​​​സ് തി​​​രി​​​ച്ചു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള​ തെന്നും മു​​​ര​​​ളീ​​​ധ​​​ര​​​ൻ പ​​​റ​​​ഞ്ഞു. ​​

National

ട്രെയിനിൽ ഖലിസ്ഥാൻ മുദ്രാവാക്യം: അന്വേഷണം

ച​​​ണ്ഡി​​​ഗ​​​ഡ്: പ​​​ഞ്ചാ​​​ബി​​​ൽ ട്ര​​​യി​​​നി​​​ൽ ഖ​​​ലി​​​സ്ഥാ​​​ൻ അ​​​നു​​​കൂ​​​ല മു​​​ദ്രാ​​​വാ​​​ക്യം ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ച് സു​​​ര​​​ക്ഷാ​​​ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി ഈ​​​യാ​​​ഴ്ച സം​​​സ്ഥാ​​​ന​​സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഫി​​​റോ​​​സ്പു​​​ർ ക​​​ന്‍റോ​​​ൺ​​​മെ​​​ന്‍റ് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന ട്രെ​​​യി​​​നി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ ചു​​​വ​​​രെ​​​ഴു​​​ത്തു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് അ​​തീ​​വ​​ഗൗ​​ര​​ത്തി​​ലാ​​ണ് അ​​ന്വേ​​ഷ​​ണം.

ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു​​​ള്ള ട്രെ​​​യി​​​നി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ മു​​​ദ്രാ​​​വാ​​​ക്യ​​​ത്തി​​​ന്‍റെ വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ൾ നി​​​രോ​​​ധി​​​ത സം​​​ഘ​​​ട​​​ന​​​യാ​​​യ സി​​​ഖ്സ് ഫോ​​​ർ ജ​​​സ്റ്റീസ് (എ​​​സ്എ​​​ഫ്ജെ) പു​​​റ​​​ത്തു​​​വി​​​ട്ട​​​തോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം പു​​​റം​​​ലോ​​​കം അ​​​റി​​​യു​​​ന്ന​​​ത്.

Kerala

വി​ദ്യാ​ര്‍​ഥി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ൽ പ​തി​നാ​ലു​വ​യ​സു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ചി​റ്റൂ​ർ ക​രി​ഞ്ഞാ​ലി​പ്പ​ള്ളം സ്വ​ദേ​ശി ഹ​രീ​ഷി​നെ​യാ​ണ് കാ​ണാ​താ​യ​ത്. വീ​ട്ടി​ൽ നി​ന്നും സൈ​ക്കി​ളി​ൽ പു​റ​പ്പെ​ട്ട കു​ട്ടി​യെ​ക്കു​റി​ച്ച് പി​ന്നീ​ട് വി​വ​ര​മൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

കാ​ണാ​താ​യ ഹ​രീ​ഷി​നെ വാ​ള​യാ​ർ പ​രി​സ​ര​ത്ത് വെ​ച്ച് ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി സൈ​ക്കി​ളി​ൽ വാ​ള​യാ​റി​ന് സ​മീ​പം സ​ഞ്ച​രി​ക്കു​ന്ന നി​ർ​ണാ​യ​ക​മാ​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു.

Kerala

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ആദ്യ ദിനം എസ്‌ഐടിക്ക് ലഭിച്ചത് പത്തിലേറെ പരാതികള്‍

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം ആരംഭിച്ച എസ്‌ഐടിയ്ക്ക് പരാതി പ്രവാഹം. ആദ്യ ദിവസം പത്തിലേറെ പരാതികളാണ് ലഭിച്ചത്. കെഎഎസ് പരീക്ഷയിലും ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയിലും ഉള്‍പ്പെടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം.

പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. പിഎസ്‌സിയിലെ രേഖകളും പരിശോധിക്കും. പിഎസ്‌സി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം പ്രാഥമിക റിപ്പോര്‍ട്ട് ജൂലൈ 25ന് ഡിജിപിക്കു കൈമാറും. പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുക.

പിഎസ്‌സി ക്രമക്കേട് അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിലെ അംഗസംഖ്യ എട്ടായി ഉയര്‍ത്തി. ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. എഡിജിപി എച്ച്. വെങ്കിടേഷിനാണ് മേല്‍നോട്ട ചുമതല. ഒരു എസ്പിയും ഡിവൈഎസ്പിയും ഇന്‍സ്‌പെക്ടറും അന്വേഷണസംഘത്തിലുണ്ട്.

പ്ലാനിംഗ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുളള പരീക്ഷ, ഡിവൈഎസ്പി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്‍റ്, കെഎഎസ് എന്നിങ്ങനെ ആദ്യം അന്വേഷിക്കേണ്ട പരീക്ഷകളുടെ പട്ടിക അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. ഓരോ ദിവസവും ആരോപണങ്ങള്‍ ഉയരുന്നത് കണക്കിലെടുത്ത് പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം തുടര്‍നടപടി എന്ന നിലപാടാണ് അന്വേഷണസംഘത്തിനുളളത്. പിഎസ്‌സിക്കെതിരെ പ്രതിദിനം പരാതികളുയരുന്ന സാഹചര്യത്തിലായിരുന്നു സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.

ആസൂത്രണ ബോര്‍ഡ് ചീഫ്, കെഎഎസ് പരീക്ഷകളില്‍ അടക്കമാണ് ക്രമക്കേട് ആരോപണം ഉയര്‍ന്നത്. സമാന തസ്തികകളിൽ മുന്‍പ് നടന്നിട്ടുള്ള അഭിമുഖങ്ങളിലും എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയിലും ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്‍റ് അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന പരീക്ഷയിലും പരാതി ഉയർന്നിട്ടുണ്ട്.

Kerala

പി​എ​സ്‌​സി ക്ര​മ​ക്കേ​ട്: ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം ഇ​ന്ന് മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷ ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് മു​ത​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കും. ഐ​ജി അ​ജീ​ത ബീ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ചേ​രു​ന്ന പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യു​ള്ള കൃ​ത്യ​മാ​യ ആ​ക്ഷ​ൻ പ്ലാ​ൻ രൂ​പീ​ക​രി​ക്കും.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ൽ വി​വാ​ദ​മാ​യ പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് പി​എ​സ്സി​ക്ക് ക​ത്ത് ന​ൽ​കും. ആ​സൂ​ത്ര​ണ ബോ​ർ​ഡി​ലെ നി​യ​മ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു​വ​ന്ന ക്ര​മ​ക്കേ​ടു​ക​ളാ​വും പ്ര​ത്യേ​ക സം​ഘം ആ​ദ്യം പ​രി​ശോ​ധി​ക്കു​ക. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​സൂ​ത്ര​ണ ബോ​ർ​ഡ് പ​രീ​ക്ഷ​യെ​ഴു​തി​യ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ഉ​ട​ൻ നോ​ട്ടീ​സ് അ​യ​ക്കും.

നേ​ര​ത്തെ പി​എ​സ്‌​സി. ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി​യ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ മൊ​ഴി​യും സം​ഘം രേ​ഖ​പ്പെ​ടു​ത്തും. നി​ല​വി​ൽ പി​എ​സ്‌​സി. ര​ജി​സ്റ്റ​ർ ചെ​യ്ത ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​വും ഇ​തി​നൊ​പ്പം മു​ന്നോ​ട്ട് പോ​കു​ന്നു​ണ്ട്. അ​തി​നാ​ൽ ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തു​ന്ന വി​വ​ര​ങ്ങ​ളോ​ടും തു​ട​ർ​ന​ട​പ​ടി​ക​ളോ​ടും പി​എ​സ്‌​സി സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് ഈ ​കേ​സി​ൽ നി​ർ​ണാ​യ​ക​മാ​ണ്.

 

 

Kerala

പി​എ​സ്‌​സി പ​രീ​ക്ഷാത​ട്ടി​പ്പ്; ക്രൈം​​​​ബ്രാ​​​​ഞ്ച് അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘം വി​​​​പു​​​​ല​​​​പ്പെ​​​​ടു​​​​ത്തി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ​​​​രീ​​​​ക്ഷാ​​​ക്ര​​​​മ​​​​ക്കേ​​​​ടു​​​​ണ്ടെ​​​ന്നു ​പ​​​​രാ​​​​തി ല​​​​ഭി​​​​ച്ച ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ നി​​​​യ​​​​മ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഫ​​​​യ​​​​ലു​​​​ക​​​​ൾ ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘം പി​​​​എ​​​​സ്‌​​​​സി​​​​ക്ക് ക​​​​ത്ത് ന​​​​ൽ​​​​കും.

പ​​​​രാ​​​​തി​​​യു​​​​യ​​​​ർ​​​​ന്ന ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ എ​​​​ഴു​​​​ത്തു​​​പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​ന്‍റെ​​​​യും ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഫ​​​​യ​​​​ലു​​​​ക​​​​ൾ ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചാ​​​​കും പ്ര​​​​ത്യ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘം മേ​​​​ധാ​​​​വി ഐ​​​​ജി എ​​​​സ്. അ​​​​ജി​​​​താ​​​​ബീ​​​​ഗ​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പി​​​​എ​​​​സ്‌​​​​സി സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്ക് ക​​​​ത്ത് ന​​​​ൽ​​​​കു​​​​ക.

അ​​​​തി​​​​നി​​​​ടെ, എ​​​​സ്പി​​​​യെ​​​​യും ഡി​​​​വൈ​​​​എ​​​​സ്പി​​​​യെ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ഇ​​​​ന്ന​​​​ലെ രാ​​​​ത്രി ആ​​​​ദ്യ​​​യോ​​​​ഗം ചേ​​​​രു​​​​ക​​​​യും ചെ​​​​യ്തു. പോ​​​​ലീ​​​​സ് ആ​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ൻ​​​​ആ​​​​ർ​​​​ഐ സെ​​​​ൽ എ​​​​സ്പി സ​​​​ക്ക​​​​റി​​​​യ മാ​​​​ത്യു, ക്രൈം​​​​ബ്രാ​​​​ഞ്ച് ആ​​​​സ്ഥാ​​​​ന​​​​ത്തെ ഡി​​​​വൈ​​​​എ​​​​സ്പി ജി.​ ​​​അ​​​​ജ​​​​യ്നാ​​​​ഥ് എ​​​​ന്നി​​​​വ​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി ഇ​​​​ന്ന​​​​ലെ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്.

ക്രൈം​​​​ബ്രാ​​​​ഞ്ച് എ​​​​ഡി​​​​ജി​​​​പി എ​​​​ച്ച്. വെ​​​​ങ്ക​​​​ടേ​​​​ഷി​​​​നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ മേ​​​​ൽ​​​​നോ​​​​ട്ട ചു​​​​മ​​​​ത​​​​ല.

 

Kerala

പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്; അന്വേഷണത്തിന് ക്രൈം​ബ്രാ​ഞ്ചി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി ഉ​ത്ത​ര​വി​റ​ക്കി

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ക്രൈം​ബ്രാ​ഞ്ചി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി. അ​ടു​ത്ത​കാ​ല​ത്തു​ണ്ടാ​യ ആ​രോ​പ​ണ​ങ്ങ​ൾ സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​ലു​ണ്ട്.

അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ടാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ഐ​ജി അ​ജി​താ​ബീ​ഗ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ക. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഇ​റ​ക്കി​യ ഉ​ത്ത​ര​വ്.

അ​ന്വേ​ഷ​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നി​ർ​ദ്ദേ​ശം. പി​എ​സ്‌​സി പ​രീ​ക്ഷ​യും നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കും. പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ, ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ലെ പ​രാ​തി​ക്കാ​ർ തു​ട​ങ്ങി​യ​വ​രി​ൽ നി​ന്ന് വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വി​ജി​ല​ൻ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ലും അ​ന്വേ​ഷ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്.

Kerala

പി​എ​സ്‌​സി ക്ര​മ​ക്കേ​ട്: അ​ന്വേ​ഷ​ണ​ത്തി​നു ത​ട​സ​മി​ല്ലെ​ന്നു നി​യ​മോ​പ​ദേ​ശം


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ട് വി​​​ജി​​​ല​​​ന്‍​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​ല്‍ ത​​​ട​​​സ​​​മി​​​ല്ലെ​​​ന്നു നി​​​യ​​​മോ​​​പ​​​ദേ​​​ശം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​യ​​​മോ​​​പ​​​ദേ​​​ശം ഡി​​​ജി​​​പി​​​യി​​​ല്‍നി​​​ന്നു സ​​​ര്‍​ക്കാ​​​രി​​​നു ല​​​ഭി​​​ച്ചു.

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സ്ഥാ​​​പ​​​ന​​​മാ​​​യ​​​തി​​​നാ​​​ല്‍ അ​​​ഴി​​​മ​​​തി​​നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​രം പി​​​എ​​​സ്‌​​​സി​​​യു​​​ടെ മു​​​ന്‍​കൂ​​​ര്‍ അ​​​നു​​​മ​​​തി വാ​​​ങ്ങ​​​ണ​​​മെ​​​ന്നു നി​​​യ​​​മ​​​വ​​​കു​​​പ്പ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

അ​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടു​​​ന്ന​​​തി​​​നു സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​ണു സ​​​ര്‍​ക്കാ​​​ര്‍ നീ​​​ക്കം.

Kerala

കൂടലിലെ വ്യാജ പീഡനപരാതിയിൽ കൂടുതൽ അന്വേഷണം

പ​ത്ത​നം​തി​ട്ട: പ​തി​നൊ​ന്നു പേ​ർ പീ​ഡി​പ്പി​ച്ചെ​ന്ന് ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ന​ൽ​കി​യ വ്യാ​ജ പ​രാ​തി​യി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പോ​ലീ​സ്. കോ​ന്നി ഡി​വൈ​എ​സ്പി എം.​എം. ജോ​സി​നാ​ണ് അ​ന്വേ​ഷ​ണച്ചുമ​ത​ല.

പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വ​ഡാ ച​ന്ദ്ര​ശേ​ഖ​ർ പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദി​നോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യെ ത്തുട​ർ​ന്ന് ആ​റു പേ​രെ​യാ​ണ് കൂ​ട​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ പെ​ൺ​കു​ട്ടി മൊ​ഴി മാ​റ്റി​പ്പ​റ​ഞ്ഞ​തോടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​ക്ക​ളി​ൽ ഒ​രാ​ൾ​ക്ക് ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ​താ​യ ആ​രോ​പ​ണ​ത്തി​ലും അ​ന്വേ​ഷ​ണം ന​ട​ത്തും. സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​ക്കാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.

പെ​ൺ​കു​ട്ടി പ​രാ​തി​പ്പെ​ടാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ​ക്കു​റി​ച്ച് പോ​ലീ​സി​നോ​ടു പ​റ​യാ​നു​ണ്ടാ​യ കാ​ര​ണ​ങ്ങ​ൾ, പ​രാ​തി​ക്കാ​രി​യു​ടെ സ​ഹ​പാ​ഠി​യാ​യ പെ​ൺ​കു​ട്ടി​യെ കു​ടു​ക്കാ​ൻ ഇ​വ​ർ ത​മ്മി​ൽ എ​ന്തെ​ങ്കി​ലും മു​ൻവൈ​രാ​ഗ്യം ഉ​ണ്ടാ​യി​രു​ന്നോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ്ര​ത്യേ​ക​ സം​ഘം അ​ന്വേ​ഷി​ക്കും.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ കൂ​ട​ൽ എ​സ്ഐ ക്രൂ​ര​മാ​യി മ​ർ​ദിച്ചെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന​തി​നെത്തുട​ർ​ന്ന്, എ​സ്ഐ​യെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കും. മ​ർ​ദ​ന​ത്തി​നി​ര​യാ​യ യു​വാ​വും പ​രാ​തി​ക്കാ​രി​യു​ടെ സ​ഹോ​ദ​രി​യും ഒ​ന്നി​ച്ച് പ​ഠി​ച്ച​വ​രാ​യി​രു​ന്നു. പ​രാ​തി​ക്കാ​രി​യു​ടെ വീ​ടി​നു സ​മീ​പം യു​വാ​വും സ​ഹോ​ദ​ര​നും മാ​താ​പി​താ​ക്ക​ളും വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​ട്ടു​ണ്ട്. ഈ ​പ​രി​ച​യ​മാ​കാം ത​ന്നെ പ​രാ​തി​ക്കാ​രി കു​ടു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന് യു​വാ​വ് സം​ശ​യി​ക്കു​ന്നു.

കു​ടും​ബാം​ഗ​ങ്ങ​ൾ നി​യ​മ​ന​ട​പ​ടി​ക്ക്

കൂ​ട​ലി​ലെ പെ​ൺ​കു​ട്ടി​യു​ടെ പീ​ഡ​നപ​രാ​തി​യി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത 20 കാ​ര​നു നേരേ​യു​ണ്ടാ​യ​ മ​ർ​ദ​ന​വും പോ​ലീ​സ് മു​റ​യും സം​ബ​ന്ധി​ച്ച് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​ർ​ദിച്ചെ​ന്നു കാ​ട്ടി കൂ​ട​ൽ എ​സ്ഐ​ക്കും പോ​ലീ​സി​നു​മെ​തി​രേ യു​വാ​വ് ആ​ഭ്യ​ന്ത​രമ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. പെ​ൺ​കു​ട്ടി​ക്കെ​തി​രേ യു​വാ​വ് ഇ​ന്നു പ​രാ​തി ന​ൽ​കും.

ഇ​തി​നി​ടെ, വ്യാ​ജ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ പെ​ൺ​കു​ട്ടി​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലാ​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി. പ്ര​തി​ക​ളെ​ന്നു സം​ശ​യി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ന​ല് ആ​ൺ​കു​ട്ടി​ക​ളെ​യും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളെ​യും മ​ണി​ക്കൂ​റു​ക​ളോ​ളം കൂ​ട​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ർ​ത്തു​ക​യും മാ​ന​സി​ക​മാ​യി ത​ള​ർ​ത്തു​ക​യും ചെ​യ്തെ​ന്നാ​ണ് ആ​ക്ഷേ​പം. പ്രാ​ഥ​മി​ക​മാ​യ ഒ​രു പ​രി​ശോ​ധ​ന​യും ഇ​ല്ലാ​തെ കു​ട്ടി​ക​ളെ പോ​ലീ​സ് സം​ഘം മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ച്ചു. പ​രാ​തി​ക്കാ​രി​യു​ടെ സ​ഹ​പാ​ഠി​യാ​യ പെ​ൺ​കു​ട്ടി​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നു.

കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം വാ​ങ്ങി ന​ൽ​കു​ന്ന​തി​ന് പോ​ലീ​സ് സ​മ്മ​തി​ച്ചി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ആ​ഭ്യ​ന്ത​രമ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കും.

സ​ഹപാ​ഠി​യു​മാ​യു​ള്ള പ്ര​ണ​യ​നൈ​രാ​ശ്യ​മാ​ണ് പ​രാ​തി ന​ൽ​കാ​നു​ണ്ടാ​യ കാ​ര​ണ​മെ​ന്ന് പെ​ൺ​കു​ട്ടി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. 11 പേ​ർ​ക്കെ​തി​രേ പെ​ൺ​കു​ട്ടി പീ​ഡ​നപ​രാ​തി ന​ൽ​കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​മാ​ണ് പോ​ലീ​സ് സം​ഘം അ​ന്വേ​ഷി​ക്കു​ന്ന​ത്.

Kerala

സ​ഹ​പാ​ഠി​ക​ള്‍​ക്കെ​തി​രേ​യു​ള്ള പെ​ണ്‍​കു​ട്ടി​യു​ടെ പീ​ഡ​ന​പ​രാ​തി വ്യാ​ജ​മെ​ന്ന് ക​ണ്ടെ​ത്ത​ല്‍; ക​സ്റ്റ​ഡി​യി​ലാ​യ​വ​രെ വി​ട്ട​യ​ച്ചു  

കോ​ന്നി: സ​ഹ​പാ​ഠി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ചേ​ര്‍​ന്ന് പീ​ഡി​പ്പി​ച്ചെ​ന്ന പ​തി​മൂ​ന്നു​കാ​രി​യു​ടെ പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. പെ​ണ്‍​കു​ട്ടി​ക്ക് പീ​ഡ​ന​ത്തി​നു വി​ധേ​യാ​യി​ട്ടി​ല്ലെ​ന്ന വൈ​ദ്യ​പ​രി​ശോ​ധ​നാ ഫ​ലം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്റെ ചു​രു​ള​ഴി​ഞ്ഞ​ത്.

ഇ​തേ​ത്തു​ട​ര്‍​ന്ന് കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന ആ​റു​പേ​രെ​യും പോ​ലീ​സ് താ​ത്കാ​ലി​ക​മാ​യി വി​ട്ട​യ​ച്ചു. കു​ട്ടി​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ത​ര്‍​ക്ക​മാ​ണോ ഇ​ത്ത​ര​മൊ​രു വ്യാ​ജ​പ​രാ​തി​ക്ക് പി​ന്നി​ലെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

സ്‌​കൂ​ളി​ല്‍ ന​ട​ന്ന കൗ​ണ്‍​സ​ലിം​ഗി​നി​ടെ​യാ​ണ് പ​ത്തി​ല​ധി​കം പേ​ര്‍ ചേ​ര്‍​ന്ന് ത​ന്നെ പീ​ഡി​പ്പി​ച്ചെ​ന്നും ഇ​തി​ല്‍ ആ​റു​പേ​ര്‍ സ​ഹ​പാ​ഠി​ക​ളാ​ണെ​ന്നും പെ​ണ്‍​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് കൂ​ട​ല്‍ പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ ര​ണ്ട് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രു പെ​ണ്‍​കു​ട്ടി​യ​ട​ക്കം ആ​റു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

സ്‌​കൂ​ളി​ന് സ​മീ​പ​ത്തും ക​സ്റ്റ​ഡി​യി​ലാ​യ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലും പീ​ഡ​നം ന​ട​ന്നു​വെ​ന്നാ​യി​രു​ന്നു കു​ട്ടി​യു​ടെ ആ​ദ്യ മൊ​ഴി. എ​ന്നാ​ല്‍​പേ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​ട്ടി പ​റ​ഞ്ഞ സ​മ​യ​ത്ത് ക​സ്റ്റ​ഡി​യി​ലാ​യ​വ​ര്‍ ആ​രും ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. തു​ട​ര്‍​ന്ന് മൊ​ഴി​ക​ളി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട പോ​ലീ​സ് ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു.

വൈ​ദ്യ​പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ച​തി​നു് ശേ​ഷം പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലി​ല്‍, സ​ഹ​പാ​ഠി​ക​ള്‍ ത​ന്നെ പീ​ഡി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് പെ​ണ്‍​കു​ട്ടി ഒ​ടു​വി​ല്‍ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.
മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. മ​നോ​ജ് കു​മാ​ര്‍ സം​ഭ​വ​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു.

ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി എ​ന്നി​വ​രോ​ട് ക​മ്മീ​ഷ​ന്‍ അ​ടി​യ​ന്ത​ര റി​പ്പോ​ര്‍​ട്ടും തേ​ടി​യി​ട്ടു​ണ്ട്. കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Kerala

ബ​സ് വ​രു​മ്പോ​ൾ അ​റി​യാം; സ​മ​യം ചോ​ദി​ച്ച​വ​രോ​ട് ത​ട്ടി​ക്ക​യ​റി​യ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ സ​മ​യം ചോ​ദി​ച്ചെ​ത്തി​യ യാ​ത്ര​ക്കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ മൂ​ന്ന് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ഡി​പ്പോ​യി​ലെ അ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി സിഎംഡി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​ൾ ഫെ​യ്സി, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​മാ​രാ​യ അ​നി​ൽ കു​മാ​ർ, മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ളു​ടെ സ​മ​യ​വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ഡി​പ്പോ​യി​ലെ കൗ​ണ്ട​റി​ലെ​ത്തി​യ യാ​ത്ര​ക്കാ​രോ​ട് ഇ​വ​ർ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​തെ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​ർ ആ​വ​ർ​ത്തി​ച്ച് വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യ​തോ​ടെ ബ​സ് വ​രു​മ്പോ​ഴേ അ​റി​യാ​ൻ പ​റ്റൂ​വെ​ന്ന് പ​റ​ഞ്ഞ് ഈ ​മൂ​ന്ന് ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ ത​ട്ടി​ക്ക​യ​റു​ക​യും മോ​ശം ഭാ​ഷ പ്ര​യോ​ഗി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി സി​എം​ഡി​ക്ക് ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ വ്യ​ക്ത​മാ​ക്കി.

Kerala

ബോ​ഡി ബി​ല്‍​ഡിം​ഗ് ചാ​മ്പ്യ​ന്മാ​രു​ടെ പോ​ലീ​സ് നി​യ​മ​നം: വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി

കൊ​ച്ചി: ബോ​ഡി ബി​ല്‍​ഡിം​ഗ്, ശ​രീ​ര​സൗ​ന്ദ​ര്യ മ​ത്സ​ര​ങ്ങ​ളി​ലെ ര​ണ്ടു ലോ​ക ചാ​മ്പ്യ​ന്മാ​ര്‍​ക്ക് ആം​ഡ് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യി നേ​രി​ട്ടു നി​യ​മ​നം ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന നി​വേ​ദ​ന​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ര​ണ്ടാ​ഴ്ച​യ്ക്ക​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ഇ​രു​വ​രു​ടെ​യും നി​യ​മ​നം സം​ബ​ന്ധി​ച്ച് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ. കെ.​എം. ഷാ​ജ​ഹാ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍റെ ഉ​ത്ത​ര​വ്.

അ​ഡീ. ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​ണു നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും പി​ന്നീ​ട് വി​ജി​ല​ന്‍​സ ഡ​യ​റ​ക്ട​ര്‍​ക്കും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​യി​ലെ ആ​രോ​പ​ണം. ഹ​ര്‍​ജി വീ​ണ്ടും17 ന് ​പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

ഉ​ന്ന​ത ഐ​എ​എ​സ്, ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യ​ട​ക്കം അ​റി​വോ​ടെ​യാ​ണു ച​ട്ട​ങ്ങ​ളും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും മ​റ്റും മ​റി​ക​ട​ന്ന് ഇ​രു​വ​ര്‍​ക്കും നി​യ​മ​നം ന​ല്‍​കി​യ​തെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​രോ​പ​ണം. പി​എ​സ്‌​സി വ​ഴി​യാ​ണു നി​യ​മ​നം ന​ല്‍​കേ​ണ്ട​തെ​ന്നി​രി​ക്കെ നേ​രി​ട്ടു നി​യ​മ​നം ന​ല്‍​കി​യ ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി ച​ട്ട വി​രു​ദ്ധ​വും രാ​ഷ്‌​ട്രീ​യ​താ​ത്പ​ര്യ​ത്തോ​ടെ​യു​ള്ള​തു​മാ​ണെ​ന്നും നി​യ​മ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ടാ​ണു ഹ​ര്‍​ജി.

Kerala

ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച് ബാ​ര്‍ ലൈ​സ​ന്‍​സ്, സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണം; ഹൈ​ക്കോ​ട​തി​യി​ല്‍ പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച് ബാ​ര്‍ ലൈ​സ​ന്‍​സ് ന​ല്‍​കി​യ​തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി. കൊ​ല്ലം ഡി​സി​സി സെ​ക്ര​ട്ട​റി എം.​എം. സ​ഞ്ജീ​വ് ആ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

ത്രീ ​സ്റ്റാ​ര്‍, ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ള്‍​ക്ക് മാ​ത്ര​മേ ബാ​ര്‍ അ​നു​വ​ദി​ക്കു​ക​യു​ള്ളു​വെ​ന്ന ച​ട്ടം ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്റെ കാ​ല​ത്ത് ലം​ഘി​ച്ചു എ​ന്നാ​ണ് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്ന​ത്. 2022 മു​ത​ല്‍ അ​ന്ന് എ​ക്‌​സൈ​സ് മ​ന്ത്രി​യാ​യി​രു​ന്ന എം.​ബി. രാ​ജേ​ഷി​ന്‍റെ ഓ​ഫീ​സ് നേ​രി​ട്ട് ഇ​ട​പെ​ട്ട് ബാ​ര്‍ ലൈ​സ​ന്‍​സു​ക​ള്‍ അ​നു​വ​ദി​ച്ചു​വെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

147 ഓ​ളം ബാ​ര്‍ ലൈ​സ​ന്‍​സു​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി അ​നു​വ​ദി​ച്ചു. ഇ​തി​ല്‍ കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ട്. അ​തി​നാ​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണം എ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ പ്ര​ധാ​ന ആ​വ​ശ്യം. എം.​ബി. രാ​ജേ​ഷി​ന്റെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ശ​ശി​ധ​ര​നെ കൂ​ടി എ​തി​ര്‍​ക​ക്ഷി​യാ​ക്കി​യാ​ണ് ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ് ന​ൽ​കി​യ​തി​ൽ വി​വാ​ദ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി എ​ത്തി​യി​രി​ക്കു​ന്ന​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള​ക്കേ​സ്: എ​സ്‌​ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ടി​ട്ടി​ല്ല- ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ഉ​പ്പ് തി​ന്ന​വ​ര്‍ വെ​ള്ളം കു​ടി​യ്ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​സ്‌​ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്നും ശ​രി​യാ​യ രീ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

2025 ല്‍ ​ശ​ബ​രി​മ​ല​യി​ല്‍ നി​ന്നു ദ്വാ​ര​പാ​ല​ക​ശി​ല്‍​പ്പ പാ​ളി​ക​ള്‍ സ്വ​ര്‍​ണം പൂ​ശാ​ന്‍ ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ട് പോ​യ സം​ഭ​വ​ത്തി​ല്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്നു​വെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ക്കു​ക​യും ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഹൈ​ക്കോ​ട​തി തിങ്കളാഴ്ച ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ത​നി​ക്കെ​തി​രെ രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​യാ​ണ് സ​ര്‍​ക്കാ​ര്‍ നീ​ങ്ങു​ന്ന​തെ​ന്ന് തിങ്കളാഴ്ച പി.​എ​സ്. പ്ര​ശാ​ന്ത് ആ​രോ​പി​ച്ചി​രു​ന്നു. പ്ര​ശാ​ന്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

District News

ക​ട​ലി​ല്‍ വി​ദ്യാ​ര്‍​ഥി​യെ കാ​ണാ​താ​യ സം​ഭ​വം: സ്കൂ​ബാ സം​ഘം പ​രി​ശോ​ധ​ന അ​വ​സാ​നി​പ്പി​ച്ചു

അ​മ്പ​ല​പ്പു​ഴ: മു​ത്ത​ശ​ന്‍റെ മ​ര​ണാ​ന​ന്ത​ര ക​ർ​മം ക​ഴി​ഞ്ഞ് ബ​ന്ധു​ക്ക​ളാ​യ മൂ​ന്നു​സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക്കാ​യി  നേ​വി​യു​ടെ സ്കൂ​ബാ സം​ഘ​ത്തി​ന്‍റെ തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചു.

ജി​ല്ലാ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച ഡ്രോ​ണ്‍ പ​രി​ശോ​ധ​ന​യും ​കോ​സ്റ്റ​ല്‍ പോ​ലീ​സി​ന്‍റെ​യും കോ​സ്റ്റ് ഗാ​ര്‍​ഡി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ബോ​ട്ടി​ലു​ള്ള പ​രി​ശോ​ധ​ന​യും ന​ട​ത്തി. എ​ന്നാ​ല്‍ ക​ട​ലി​ല്‍ കാ​ണാ​താ​യ കു​ട്ടി​യെ കു​റി​ച്ച് സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. കു​ട്ടി​യെ കാ​ണാ​താ​യ​തു​മു​ത​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും വ​ള്ള​ങ്ങ​ളി​ലും മ​റ്റും തെ​ര​ച്ചി​ല്‍ ന​ട​ത്തി​വ​രു​ക​യാ​ണ്.

പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ​ത്തൊ​ൻ​പ​താം വാ​ർ​ഡ് ന​ടു​വി​ലെ മo​ത്തി​ൽ രാ​ജേ​ഷ് - റാ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ 16 വ​യ​സു​കാ​ര​ൻ സൂ​ര്യ​നെ​യാ​ണ് ശ​നി​യാ​ഴ്ച ക​ട​ലി​ൽ കാ​ണാ​താ​യ​ത്. വൈ​കി​ട്ട് 5.30 ഓ​ടെ പു​റ​ക്കാ​ട് ക​രൂ​രി​ലാ​യി​രു​ന്നു അ​പ​ക​ടം.

National

എയര്‍ ഇന്ത്യ വിമാനം പാക് വ്യോമാതിര്‍ത്തി കടന്നതിൽ അന്വേഷണം

അ​​​മൃ​​​ത്‌സര്‍: ഡ​​​ല്‍ഹി​​​യി​​​ല്‍ നി​​​ന്ന് അ​​​മൃ​​​‌ത്‌സറി​​​ലേ​​​ക്കു പ​​​റ​​​ന്ന എ​​​യ​​​ര്‍ ഇ​​​ന്ത്യ വി​​​മാ​​​നം ഇ​​​റ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ പാ​​​ക് വ്യോ​​​മാ​​​തി​​​ര്‍ത്തി ക​​​ട​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം.

തി​​​ങ്ക​​​ളാ​​​ഴ്ച എ​​​ഐ 476 വി​​​മാ​​​നം ലാ​​​ന്‍ഡിം​​​ഗ് ഒ​​​ഴി​​​വാ​​​ക്കി മു​​​ക​​​ളി​​​ലേ​​​ക്കു പ​​​റ​​​ക്കു​​​ന്പോ​​​ഴാ​​​ണ് പാ​​​ക് വ്യോ​​​മാ​​​തി​​​ര്‍ത്തി ക​​​ട​​​ന്ന​​​ത്.

സം​​​ഭ​​​വം റെഗു​​​ലേ​​​റ്റ​​​റി അ​​​തോ​​​റി​​​റ്റി​​​യെ അ​​​റി​​​യി​​​ച്ചു​​​വെ​​​ന്നും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും എ​​​യ​​​ര്‍ ഇ​​​ന്ത്യ അ​​​റി​​​യി​​​ച്ചു.

യാ​​​ത്ര​​​ക്കാ​​​രു​​​ടെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും സു​​​ര​​​ക്ഷ​​​യ്ക്കാ​​​ണു പ്ര​​​ഥ​​​മ​​​പ​​​രി​​​ഗ​​​ണ​​​ന​​​യെ​​​ന്നും എ​​​യ​​​ർ ഇ​​​ന്ത്യ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

Kerala

കൊച്ചിയില്‍ റെയില്‍വേ ട്രാക്ക് കാണാതായി; ദുരൂഹതയേറുന്നു, അന്വേഷണം

കൊച്ചി: എറണാകുളം വില്ലിംഗ്ടൺ ഐലന്‍ഡിലെ വാര്‍ഫിലേക്കുള്ള റെയില്‍ പാതയില്‍ അര കിലോമീറ്ററോളം ട്രാക്ക് കാണാതായ സംഭവത്തില്‍ ദുരൂഹത. ഐലന്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള പാതയിലെ ഒരു ഭാഗമാണ് അപ്രത്യക്ഷമായതായി കണ്ടെത്തിയത്.

ട്രാക്കുകള്‍ മോഷ്ടിച്ചു കൊണ്ടുപോയതാകാമെന്ന സംശയത്തിലാണ് അധികൃതര്‍. സിഐഎസ്എഫും ആര്‍പിഎഫും ഉള്‍പ്പെടെയുള്ള സുരക്ഷാസേനകളുടെ കര്‍ശന നിരീക്ഷണത്തിലുള്ള കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്‍റെ ഭൂമിയിലാണ് സംഭവം നടന്നിരിക്കുന്നത്.

നിലവില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഇല്ലാത്ത പാതയായതിനാല്‍ ഏറെക്കാലമായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. മുമ്പ് ഈ മേഖലയിലെ റെയില്‍വേ ഗര്‍ഡറുകള്‍ അഴിച്ചുമാറ്റി അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.

അതിന്‍റെ മറവില്‍ ട്രാക്കുകള്‍ നീക്കം ചെയ്തതാണോ എന്നും റെയില്‍വേ അധികൃതര്‍ പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്.

National

അയോധ്യയിലേത് വൻ കൊള്ളയെന്ന് അന്വേഷണസംഘം

അ​​​യോ​​​ധ്യ: അ​​​യോ​​​ധ്യ​​​യി​​​ലെ രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​ൽ സം​​​ഭാ​​​വ​​​ന​​​യാ​​​യി ല​​​ഭി​​​ച്ച പ​​​ണ​​​ത്തി​​​ന്‍റെ​​​യും സ്വ​​​ർ​​​ണം, വെ​​​ള്ളി​​​ ഉ​​​ൾ​​​പ്പെ​​​ടെയുള്ള ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ വ​​​ലി​​​യ പൊ​​​രു​​​ത്ത​​​ക്കേ​​​ടു​​​ക​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​താ​​​യി അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം.

സം​​​​ഭാ​​​​വ​​​​ന​​​​യി​​​​ല്‍ തി​​​​രി​​​​മ​​​​റി ന​​​​ട​​​​ത്തി​​​​യെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍ന്ന് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സ​​​​ര്‍ക്കാ​​​​ര്‍ നി​​​​യോ​​​​ഗി​​​​ച്ച പ്ര​​​​ത്യേ​​​​ക​​​​സം​​​​ഘം ഇ​​​​ന്ന​​​​ലെ ല​​​ക്നോ​​​യി​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥി​​​നു പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു.

വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് മൂ​​​ന്നം​​​ഗ​​​ സം​​​ഘം അ​​​യോ​​​ധ്യ​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്തും. ഭൂ​​​മി ഉ​​​ൾ​​​പ്പെ​​​ടെ വാ​​​ങ്ങി​​​യ​​​തി​​​ലും വ​​​ലി​​​യ തി​​​രി​​​മ​​​റി ന​​​ട​​​ന്ന​​​താ​​​യാ​​​ണ് പ്രാ​​​​ഥ​​​​മി​​​​ക റി​​​​പ്പോ​​​​ര്‍ട്ടി​​​​ല്‍ സൂ​​​​ചി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

കും​​​ഭ​​​​മേ​​​​ള സീ​​​​സ​​​​ണി​​​​ല്‍ വ​​​​ലി​​​​യ തോ​​​​തി​​​​ല്‍ തീ​​​​ര്‍ഥാ​​​​ട​​​​ക പ്ര​​​​വാ​​​​ഹ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​ത്ത് വ​​​ലി​​​യ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളാ​​​ണ് ന​​​ട​​​ന്ന​​​ത്.

Kerala

ഫ​ണ്ട് തി​രി​മ​റി​യി​ൽ ഡോ. ​റീ​ന​യ്ക്കെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​നു നീ​ക്കം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ സ്ഥാ​​​ന​​​ത്തു നി​​​ന്നു നീ​​​ക്കി​​​യ ഡോ.​​​ കെ.​​​ജെ. റീ​​​ന​​​യ്ക്കെ​​​തി​​​രേ ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ ഫ​​​ണ്ട് തി​​​രി​​​മ​​​റി ന​​​ട​​​ത്തി​​​യെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വി​​​ശ​​​ദ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നൊ​​​രു​​​ങ്ങി ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ്.

2018 മു​​​ത​​​ൽ 2021 വ​​​രെ ര​​​ണ്ടു ഘ​​​ട്ട​​​മാ​​​യി തൃ​​​ശൂ​​​ർ ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​റാ​​​യി​​​രു​​​ന്ന ഡോ.​​​കെ.​​​ജെ. റീ​​​ന കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് അ​​​നു​​​വ​​​ദി​​​ച്ച ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ ഫ​​​ണ്ട് വ​​​ക​​​മാ​​​റ്റി ചെ​​​ല​​​വ​​​ഴി​​​ച്ചെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് തു​​​ട​​​ർ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​ത്.

കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് 2020 ഫെ​​​ബ്രു​​​വ​​​രി നാ​​​ലി​​​നും അ​​​തേ വ​​​ർ​​​ഷം മേ​​​യ് അ​​​ഞ്ചി​​​നും ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ ഫ​​​ണ്ടി​​​ൽനി​​​ന്ന് വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ച തു​​​ക​​​യി​​​ലാ​​​ണ് ഡി​​​എം​​​ഒ​​​യാ​​​യി​​​രു​​​ന്ന ഡോ. ​​​റീ​​​ന വ​​​ക​​​മാ​​​റ്റി ചെ​​​ല​​​വ​​​ഴി​​​ച്ചെ​​​ന്നു ധ​​​ന​​​കാ​​​ര്യ പ​​​രി​​​ശോ​​​ധ​​​നാ വി​​​ഭാ​​​ഗം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഫ​​​ണ്ടി​​​ൽനി​​​ന്ന് അ​​​നു​​​വ​​​ദി​​​ച്ച തു​​​ക​​​യി​​​ൽ വ​​​ക​​​മാ​​​റ്റി​​​യെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ തു​​​ക സ​​​ർ​​​ക്കാ​​​ർ സാ​​​ധൂ​​​ക​​​രി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വ​​​കു​​​പ്പു​​​ത​​​ല​​​ത്തി​​​ൽ വി​​​ശ​​​ദ പ​​​രി​​​ശോ​​​ധ​​​ന വേ​​​ണ​​​മെ​​​ന്നും തു​​​ക ഡി​​​എം​​​ഒ​​​യി​​​ൽ ഈ​​​ടാ​​​ക്കാ​​​ൻ തു​​​ട​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ ധ​​​ന​​​കാ​​​ര്യ പ​​​രി​​​ശോ​​​ധ​​​ന വി​​​ഭാ​​​ഗം അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ​​​ർ​​​ക്കാ​​​രി​​​നു റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ഇ​​​ട​​​ഞ്ഞു നി​​​ൽ​​​ക്കു​​​ന്ന ഡോ. ​​​റീ​​​ന​​​യെ കു​​​ടു​​​ക്കാ​​​നാ​​​ണ് പു​​​തി​​​യ അ​​​ന്വേ​​​ഷ​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​തെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.

കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യാ​​​യ ശേ​​​ഷം ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ സ്ഥാ​​​ന​​​ത്തു നി​​​ന്നു ഡോ. ​​​റീ​​​ന​​​യെ നീ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​നെ സ​​​മീ​​​പി​​​ച്ച ഡോ. ​​​റീ​​​ന അ​​​നു​​​കൂ​​​ല വി​​​ധി സ​​​ന്പാ​​​ദി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ഡി​​​എ​​​ച്ച്എ​​​സ് ക​​​സേ​​​ര​​​യ്ക്കാ​​​യി ഡോ. ​​​റീ​​​ന​​​യും പി​​​ന്നീ​​​ട് സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മി​​​ച്ച ഡോ. ​​​വി. മീ​​​നാ​​​ക്ഷി​​​യും ത​​​മ്മി​​​ലു​​​ള്ള ക​​​സേ​​​ര ത​​​ർ​​​ക്ക​​​വും ഏ​​​റെ വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ട​​​യാ​​​ക്കി​​​യി​​​രു​​​ന്നു.

ക​​​ണ്ടെ​​​ത്തലുകൾ ഇങ്ങനെ...

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ക്വാ​​​റ​​​ന്‍റൈ​​​നി​​​ലെ​​​ത്തു​​​ന്ന കോ​​​വി​​​ഡ് രോ​​​ഗ​​​ബാ​​​ധി​​​ത​​​ർ​​​ക്ക് ഭ​​​ക്ഷ​​​ണ​​​വും മ​​​റ്റ് അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​വും ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ അ​​​നു​​​വ​​​ദി​​​ച്ച ഫ​​​ണ്ട് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഭ​​​ക്ഷ​​​ണ​​​ത്തി​​​ന് അ​​​ട​​​ക്കം വ​​​ക​​​മാ​​​റ്റി ചെ​​​ല​​​വ​​​ഴി​​​ച്ച​​​താ​​​യാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. കൂ​​​ടാ​​​തെ മ​​​റ്റു ചി​​​ല പ്ര​​​വൃ​​​ത്തി​​​ക​​​ൾ​​​ക്കാ​​​യും ഫ​​​ണ്ട് വ​​​ക​​​മാ​​​റ്റി​​​യ​​​താ​​​യി പ​​​രി​​​ശോ​​​ധ​​​നാ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. 2025 മേ​​​യ് മാ​​​സ​​​മാ​​​ണ് ധ​​​ന​​​കാ​​​ര്യ പ​​​രി​​​ശോ​​​ധ​​​നാ വി​​​ഭാ​​​ഗം ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ​​​ത്.

Kerala

സ്കൂ​ട്ട​ർ മോ​ഷ​ണം; പ്ര​തി​ക​ൾ​ക്കാ​യി വ​ല​വീ​ശി പോ​ലീ​സ്

കൊ​ച്ചി: എ​റ​ണാ​കു​ളം ടൗ​ൺ​ഹാ​ൾ മെ​ട്രോ സ്റ്റേ​ഷ​നി​ലെ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ൽ നി​ന്ന് സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച പ്ര​തി​ക​ൾ​ക്കാ​യി എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​മാ​ക്കി. ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് രാ​ത്രി​യി​ലാ​ണ് ഹോ​ണ്ട ആ​ക്ടീ​വ സ്കൂ​ട്ട​ർ മോ​ഷ​ണം പോ​യ​ത്.

മോ​ഷ്ടി​ച്ച വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് പ്ര​തി​ക​ൾ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കു​മ്പ​ള​ങ്ങി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചേ​ർ​ത്ത​ല, പൂ​ച്ചാ​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലും, കോ​ട്ട​യം ജി​ല്ല​യി​ലെ ത​ല​യോ​ല​പ്പ​റ​മ്പി​ലും ക​റ​ങ്ങി ന​ട​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വെ​ച്ച് പ്ര​തി​ക​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചി​ട്ടു​ണ്ട്.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​ന് ല​ഭ്യ​മാ​യി​ട്ടു​ണ്ട്. പ്ര​തി​ക​ളെക്കു​റി​ച്ചോ വാ​ഹ​ന​ത്തെ​ക്കു​റി​ച്ചോ വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 9497932845, 9497980402 എ​ന്നീ ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; ഇ​നി സ​മ​യം ത​രി​ല്ല, കു​റ്റ​പ​ത്രം ഉ​ട​ൻ വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​ത് ഇ​നി​യും നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ‌​ട​തി. അ​ന്തി​മ റി​പ്പോ​ർ​ട്ട് എ​ന്ന് ന​ൽ​കു​മെ​ന്ന് ഈ ​മാ​സം 29ന​കം അ​റി​യി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി.

അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​ത്തി​ല​ധി​കം സാ​വ​കാ​ശം ഇ​തി​ന​കം ത​ന്നെ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ത്തി​ന് ഇ​നി കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

2025 ൽ ​പി.​എ​സ്.​പ്ര​ശാ​ന്ത് പ്ര​സി​ഡ​ന്‍റാ​യ കാ​ല​ത്ത് ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ സ്വ​ർ​ണം പൂ​ശാ​ൻ ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​രു​ന്നു. അതേസമയം അ​ന്വേ​ഷ​ണ പു​രോ​ഗ​ഗ​തി റി​പ്പോ​ർ​ട്ട് എ​സ്ഐ​ടി കോ​ട​തി​ക്ക് കൈ​മാ​റി.

പാ​ളി​ക​ൾ അ​ഴി​ച്ചെ​ടു​ത്ത് കൊ​ണ്ടു​പോ​യ​തി​ൽ ദേ​വ​സ്വം ബോ​ർ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം ആ​ർ​ക്കൊ​ക്കെ വീ​ഴ്ച​പ​റ്റി​യെ​ന്ന് അ്ന്വേഷണ സം​ഘം കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ന്തി​മ കു​റ്റ​പ​ത്രം അ​ടു​ത്ത മാ​സം പ​കു​തി​യോ​ടെ സ​മ​ർ​പ്പി​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Viral

"എന്നെ ചാടാൻ വിട്ട ആ ഭ്രാന്തൻ ആര്?"; ബ്രസീലിൽ സാഹസിക ചാട്ടത്തിനിടെ 21-കാരിക്ക് ദാരുണാന്ത്യം

ബ്ര​സീ​ലി​ലെ സാ​വോ​പോ​ളോ​യി​ൽ സാ​ഹ​സി​ക വി​നോ​ദ​മാ​യ 'റോ​പ്പ് ജ​മ്പി​ങ്ങി'​നി​ടെ​യു​ണ്ടാ​യ സു​ര​ക്ഷാ വീ​ഴ്ച​യി​ൽ 21-കാ​രി​യാ​യ മ​രി​യ എ​ഡു​വാ​ർ​ഡ എ​ന്ന ഫി​റ്റ്ന​സ് ട്രെ​യി​ന​ർ​ക്ക് ദാ​രു​ണാ​ന്ത്യം.

ലൈ​മീ​ര​യി​ലെ സ്കെ​ലി​റ്റ​ൺ പാ​ല​ത്തി​ൽ വെ​ച്ച്, സു​ര​ക്ഷാ ക​യ​ർ ശ​രീ​ര​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് മു​ൻ​പ് ഇ​ൻ​സ്ട്ര​ക്ട​ർ​മാ​ർ യു​വ​തി​യെ പ്ലാ​റ്റ്‌​ഫോ​മി​ൽ നി​ന്ന് താ​ഴേ​ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 40 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ നി​ന്ന് താ​ഴേ​ക്ക് പ​തി​ച്ച മ​രി​യ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണ​പ്പെ​ട്ടു.

അ​പ​ക​ട​ത്തി​ന് തൊ​ട്ടു​മു​ൻ​പ് വ​രെ അ​തീ​വ ആ​വേ​ശ​ത്തി​ലാ​യി​രു​ന്ന മ​രി​യ, പാ​ല​ത്തി​ൽ നി​ന്ന് ചാ​ടാ​ൻ ത​ന്നെ അ​നു​വ​ദി​ച്ച​താ​ര് എ​ന്ന ത​ര​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച ത​മാ​ശ​ക്കു​റി​പ്പ് ഒ​ടു​വി​ൽ മ​ര​ണ​ത്തി​ന് മു​ൻ​പു​ള്ള അ​വ​സാ​ന സ​ന്ദേ​ശ​മാ​യി മാ​റി.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഒ​രു സാ​ഹ​സി​ക യാ​ത്ര സം​ഘാ​ട​ക​രു​ടെ ക​ടു​ത്ത അ​നാ​സ്ഥ മൂ​ലം ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ച​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് പ്രി​യ​പ്പെ​ട്ട​വ​ർ.

Latest News

Corehub Up