x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെടുമ്പാശേരി വാഹനാപകടം: അന്വേഷണത്തിന് പ്രത്യേക സംഘം

കൊച്ചി ബ്യൂറോ
Published: October 14, 2026 02:51 PM IST | Updated: October 14, 2026 02:51 PM IST

അപകടത്തിനു പിന്നാലെ സുഹെയ്ലിനെ പോലീസ് പിടികൂടിയപ്പോൾ

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടത്തില്‍ എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ എസ്‌ഐടി രൂപീകരിച്ചു. നിലവില്‍ പ്രതികളെ കസ്റ്റഡി അപേക്ഷയ്ക്കായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചിരിക്കുകയാണ്.

മൂന്നു പേര്‍ ദാരുണമായി കൊല്ലപ്പെട്ട അപടകത്തില്‍ പണവും സ്വാധീനവുമുള്ള പ്രതി സുഹൈല്‍ സജീവിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് പൊലിസ് നടത്തുന്നതെന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ ആരോപിച്ചിരുന്നു. കുടുബത്തിന് പിന്നാലെ സിപിഎമ്മും പൊലിസിനെതിരെ രംഗത്തെത്തി.

നെടുമ്പാശേരി പൊലിസ് സ്റ്റേഷനിലേക്ക് സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. അതേസമയം, പ്രായപൂര്‍ത്തിയാകാതെ ബാറില്‍ കയറി മദ്യപിച്ചതിന് സുഹൈലിനെതിരെ എക്സൈസും കേസ് എടുത്തിട്ടുണ്ട്. സുഹൈല്‍ നല്‍കിയ ജാമ്യാപേക്ഷ നാളെ അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.

നരഹത്യയ്ക്കാണ് സുഹൈലിനെതിരെ പൊലിസ് കേസ് എടുത്തത്. അപകടം നടന്ന സ്ഥലത്തും മദ്യപിച്ച ബാറുകളിലും തെളിവെടുപ്പ് നടത്തും. സുഹൈല്‍ ഏതൊക്കെ ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്ന് സ്ഥിരീകരിക്കാനായി രക്ത സാമ്പിള്‍ ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

മദ്യപിച്ച് വണ്ടിയോടിച്ചത് തടയാതിരുന്നതിനാണ് സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന നിനവ്, അമീന്‍, ജോയല്‍ എന്നിവരുടെ പേരിലുള്ള കേസ്. ഇവരും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ വാളെപ്പുറത്താണ് അപകടമുണ്ടായത്. ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കല്‍പ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാര്‍ക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്.

Tags : Nedumbassery Accident SpecialTeam Investigation

Recent News

Corehub Up