x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ർ മെ​ഡിക്കൽ കോ​ള​ജ് മാ​ർ​ച്ച്: ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ​ക്കെ​തി​രേ കേ​സ്

കണ്ണൂർ ബ്യൂറോ
Published: October 14, 2026 01:20 PM IST | Updated: October 14, 2026 01:20 PM IST

Image for representation

പ​രി​യാ​രം: ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് പ്ര​തി​ഷേ​ധ​മാ​ര്‍​ച്ച് ന​ട​ത്തി​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ പേ​രി​ല്‍ പൊ​ലി​സ് കേ​സെ​ടു​ത്തു. നേ​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ് അ​ഫ്സ​ല്‍, പി.​പി.​സി​ദാ​ന്‍, അ​നു​ശ്രീ, ഷി​ബി​ന്‍ കാ​നാ​യി, സി.​പി.​ഷി​ജു, സു​ദാ​ജ്, ലി​ബി​ന്‍, ജി​തി​ന്‍, വി​നീ​ത്, സ​നോ​ജ്. ശ്രീ​കു​മാ​ര്‍, അ​നീ​ഷ എ​ന്നി​വ​രു​ടെ പേ​രി​ലാ​ണ് കേ​സ്.

പൊ​ലി​സ് പാ​ര്‍​ട്ടി​യെ ത​ള്ളി മാ​റ്റി റോ​ഡി​ല്‍ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി കോ​ള​ജ് കോ​മ്പൗ​ണ്ടി​ന​ക​ത്തേ​ക്ക് ക​ട​ക്കു​ക​യും ക​ലാ​പ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് കേ​സ്. എ​സ്ഐ പി. ​യ​ദു​കൃ​ഷ്ണ​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ്.

മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും അ​ഭി​വാ​ദ്യം അ​ര്‍​പ്പി​ച്ച് സ്ഥാ​പി​ച്ച ബോ​ര്‍​ഡു​ക​ള്‍ മു​ഴു​വ​ന്‍ ന​ശി​പ്പി​ച്ച​തി​ല്‍ എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് യു.​കെ.​മ​നോ​ഹ​ര​ന്‍, നേ​താ​ക്ക​ളാ​യ ടി.​വി.​ഷാ​ജി, കെ.​വി.​ദി​ലീ​പ്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​തി​ഷേ​ധി​ച്ചു. സം​ഘ​ട​ന പൊ​ലി​സി​ല്‍ പ​രാ​തി​യും ന​ല്‍​കി.

Tags : Kannur MedicalCollege March DYFI Case

Recent News

Corehub Up