ലഖിംപുർഖേരി: ലഖിംപുർ ഖേരി, ബഹറായിച് ജില്ലകളിൽ പുള്ളിപ്പുലി ആക്രമണത്തിൽ രണ്ടു കുട്ടികൾ മരിച്ചു. ലഖിംപുർഖേരിയിലെ ഭോഝിയ ഗ്രാമത്തിൽ വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന ഏഴുവയസുള്ള സാനിയയെ ആണ് പുലി ആക്രമിച്ചു കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. വീടിനു സമീപത്തെ കരിന്പുപാടത്തുനിന്ന് ഇന്നലെ സാനിയയുടെ മൃതദേഹം കണ്ടെടുത്തു.
ബഹറായിച്ചിലെ ഭദരിയ ഗ്രാമത്തിൽ ഏഴുവയസുകാരൻ രോഹിതാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30ന് വീടിനുസമീപത്തെ പാടത്തുനിൽക്കുന്പോൾ രോഹിതിനെ പുലി ആക്രമിക്കുകയായിരുന്നു. രോഹിത് അലമുറയിട്ടു കരഞ്ഞതോടെ നാട്ടുകാരെത്തുന്നതുകണ്ട് പുലി കുട്ടിയെ കടിച്ചുവലിച്ച് കരിന്പിൻപാടത്തേക്കു മറഞ്ഞു. പിന്നീടു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Tags : Leopard Mauls Children Death Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash