x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്‍​ഡി​ഗോ‍​യു​ടെ സൗ​ദി സ​ര്‍​വീ​സു​ക​ള്‍ 17 വ​രെ റ​ദ്ദാ​ക്കി

വെബ് ഡെസ്ക്
Published: October 14, 2026 03:00 AM IST | Updated: October 14, 2026 03:00 AM IST

ന്യൂ​ഡ​ല്‍​ഹി: സൗ​ദി അ​റേ​ബ്യ​യി​ലെ നി​ല​വി​ലെ സു​ര​ക്ഷാ സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഇ​ന്‍​ഡി​ഗോ​യും ആ​കാ​ശ എ​യ​റും അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടു​മു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വെ​ച്ചു. റി​യാ​ദ്, ജി​ദ്ദ, ദ​മാം, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ 17 വ​രെ റ​ദ്ദാ​ക്കി​യ​താ​യി ഇ​ന്‍​ഡി​ഗോ അ​റി​യി​ച്ചു.

ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലൂ​ടെ അ​പ്ഡേ​റ്റു​ക​ള്‍ പ​ങ്കി​ടു​ന്നു​ണ്ടെ​ന്നും യാ​ത്ര​ക്കാ​രെ സ​ഹാ​യി​ക്കാ​ന്‍ സ​പ്പോ​ര്‍​ട്ട് ടീ​മു​ക​ള്‍ ഏ​ത് സ​മ​യ​ത്തും ല​ഭ്യ​മാ​ണെ​ന്നും ഇ​ന്‍​ഡി​ഗോ കൂ​ട്ടി​ച്ചേ​ര്‍​ത്തു. യാ​ത്ര​മു​ട​ങ്ങി​യ യാ​ത്ര​ക്കാ​ര്‍​ക്ക് ടി​ക്ക​റ്റ് ചാ​ർ​ജ് പൂ​ര്‍​ണ​മാ​യും തി​രി​കെ ല​ഭി​ക്കും. ഇ​ത് ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ​ണ​മ​ട​ച്ച അ​ക്കൗ​ണ്ടി​ലേ​ക്ക് ക്രെ​ഡി​റ്റ് ചെ​യ്യ​പ്പെ​ടും. അ​ല്ലെ​ങ്കി​ല്‍ അ​ധി​ക ചെ​ല​വി​ല്ലാ​തെ അ​വ​രു​ടെ യാ​ത്ര പു​നഃ​ക്ര​മീ​ക​രി​ക്കും.

ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍​വ​ഴി ബു​ക്ക് ചെ​യ്ത​വ​ര്‍ സ​ഹാ​യ​ത്തി​നാ​യി നേ​രി​ട്ട് അ​വ​രെ ബ​ന്ധ​പ്പെ​ടാ​നും ക​മ്പ​നി നി​ര്‍​ദേ​ശി​ച്ചു. സൗ​ദി​യി​ല്‍ യെ​മ​നി​ലെ ഇ​റാ​ന്‍ അ​നു​കൂ​ല ഹൂ​തി വി​മ​ത​ര്‍ തു​ട​ര്‍​ച്ച​യാ​യി ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് റി​യാ​ദ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : Indigo Cancels Saudi Arabia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up