കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മുൻ പ്രസിഡന്റും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സി.എസ്. കർത്തയും സിലോൺ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കൃഷൻ ബലേന്ദ്രയും ധാരണാപത
കൊച്ചി: കേരളവും ശ്രീലങ്കയും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇരു മേഖലയിലെയും വ്യവസായ സമൂഹങ്ങൾ തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിനുമായി കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും സിലോൺ ചേംബർ ഓഫ് കൊമേഴ്സും ധാരണാപത്രം ഒപ്പുവച്ചു.
ശ്രീലങ്കയിലെ കൊളംബോയിൽ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിക്കുവേണ്ടി ചേംബറിന്റെ മുൻ പ്രസിഡന്റും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സി.എസ്. കർത്തയും, സിലോൺ ചേംബർ ഓഫ് കൊമേഴ്സിന് വേണ്ടി ചേംബർ പ്രസിഡന്റ് കൃഷൻ ബലേന്ദ്രയുമാണു ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
സിലോൺ ചേംബറിനെ പ്രതിനിധീകരിച്ച് വൈസ് ചെയർപേഴ്സൺ ബിംഗുമാൽ തേവരത്തന്ത്രി, ഡെപ്യൂട്ടി വൈസ് ചെയർപേഴ്സൺ വിനോദ് ഹിരദരമണി, സെക്രട്ടറി ജനറലും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഷിറാൻ ഫെർണാണ്ടോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സെക്രട്ടറി ശ്രീജിത് എസ്. കുമാറും സന്നിഹിതനായിരുന്നു.
ഇരു ചേംബറുകളിലെയും അംഗങ്ങൾ തമ്മിലുള്ള നേരിട്ടുള്ള വ്യാപാര സഹകരണം, വ്യാപാര പ്രതിനിധിസംഘങ്ങളുടെ പരസ്പര സന്ദർശനം, വിവിധ മേഖലകളിലെ ബിസിനസ് ശൃംഖലകൾ വികസിപ്പിക്കൽ തുടങ്ങിയവയ്ക്ക് ധാരണാപത്രം വഴിയൊരുക്കും. പരസ്പര വാണിജ്യ താത്പര്യമുള്ള മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുള്ള ചട്ടക്കൂടും ഇതിലൂടെ രൂപപ്പെടും.
Tags : Business Entrepreneur Startup Market Money Cochin Chamber of Commerce