x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ജി ഹെ​ക്ട​ര്‍ സ്റ്റോം ​സീ​രീ​സ് എ​ഡി​ഷ​നു​ക​ള്‍ പു​റ​ത്തി​റ​ക്കി

വെബ്ഡെസ്ക്
Published: October 14, 2026 02:09 AM IST | Updated: October 14, 2026 02:09 AM IST

എം​ജി ഹെ​ക്ട​ര്‍ സ്റ്റോം ​സീ​രീ​സ്

കൊ​​​ച്ചി: ജെ​​​എ​​​സ്ഡ​​​ബ്ല്യു എം​​​ജി മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ ത​​​ങ്ങ​​​ളു​​​ടെ ജ​​​ന​​​പ്രി​​​യ എ​​​സ്‌​​​യു​​​വി​​​യാ​​​യ ഹെ​​​ക്ട​​​റി​​​ന്‍റെ ഹെ​​​ക്ട​​​ര്‍ ബ്ലാ​​​ക്ക്സ്റ്റോം, ഹെ​​​ക്ട​​​ര്‍ സ്നോ​​​സ്റ്റോം എ​​​ന്നീ ലി​​​മി​​​റ്റ​​​ഡ് എ​​​ഡി​​​ഷ​​​ന്‍ മോ​​​ഡ​​​ലു​​​ക​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കി.

ബ്ലാ​​​ക്ക്സ്റ്റോം മോ​​​ഡ​​​ല്‍ പൂ​​​ര്‍​ണ​​​മാ​​​യും ക​​​റു​​​പ്പ് നി​​​റ​​​ത്തി​​​ലും സ്‌​​​നോ​​​സ്റ്റോം മോ​​​ഡ​​​ല്‍ ക​​​റു​​​ത്ത മേ​​​ല്‍​ക്കൂ​​​ര​​​യോ​​​ടു​​​കൂ​​​ടി​​​യ വെ​​​ളു​​​ത്ത നി​​​റ​​​ത്തി​​​ലു​​​മാ​​​ണു ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​ത്. പു​​​തി​​​യ ഹെ​​​ക്‌​​​സ് ഗ്രി​​​ല്‍, അ​​​ലോ​​​യ് വീ​​​ലു​​​ക​​​ള്‍, ചു​​​വ​​​ന്ന ബ്രേ​​​ക്ക് കാ​​​ലി​​​പ്പ​​​റു​​​ക​​​ള്‍, പ്രീ​​​മി​​​യം ബ്ലാ​​​ക്ക് ഇ​​​ന്‍റീ​​​രി​​​യ​​​ര്‍ എ​​​ന്നി​​​വ ഈ ​​​വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ധാ​​​ന സ​​വി​​ശേ​​ഷ​​​ത​​​ക​​​ളാ​​​ണ്.

ഇ​​​രു മോ​​​ഡ​​​ലു​​​ക​​​ളും 1.5 ലി​​​റ്റ​​​ര്‍ ട​​​ര്‍​ബോ​​​ചാ​​​ര്‍​ജ്ഡ് പെ​​​ട്രോ​​​ള്‍ എ​​​ൻ​​​ജി​​​നി​​​ലും സി​​​വി​​​ടി ഗി​​​യ​​​ര്‍​ബോ​​​ക്സ് അ​​​ട​​​ങ്ങി​​​യ 5 സീ​​​റ്റ​​​ര്‍ ക്ര​​​മീ​​​ക​​​ര​​​ണ​​​ത്തി​​​ലു​​​മാ​​​ണ് എ​​​ത്തു​​​ന്ന​​​ത്. 14 ഇ​​​ഞ്ച് ഇ​​​ന്‍​ഫോ​​​ടെ​​​യ്ന്‍​മെ​​​ന്‍റ് സ്‌​​​ക്രീ​​​ന്‍, ഐ-​​​സ്വൈ​​​പ്പ് ആം​​​ഗ്യ നി​​​യ​​​ന്ത്ര​​​ണ സം​​​വി​​​ധാ​​​നം, എ​​ഴു​​പ​​തി​​ല​​​ധി​​​കം ക​​​ണ​​​ക്റ്റ​​​ഡ് ഫീ​​​ച്ച​​​റു​​​ക​​​ള്‍, ഫു​​​ള്‍ ഡി​​​ജി​​​റ്റ​​​ല്‍ ഇ​​​ന്‍​സ്ട്രു​​​മെ​​​ന്‍റ് ക്ല​​​സ്റ്റ​​​ര്‍ തു​​​ട​​​ങ്ങി​​​യ സാ​​​ങ്കേ​​​തി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ വാ​​​ഹ​​​ന​​​ത്തി​​​ലു​​​ണ്ട്.

ഡീ​​​ല​​​ര്‍​ഷി​​​പ്പി​​​ലൂ​​​ടെ സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്ന സ്റ്റോം ​​​പാ​​​ക്കേ​​​ജും മൂ​​​ന്നു വ​​​ര്‍​ഷ​​​ത്തെ വാ​​​റ​​​ന്‍റി ഉ​​​ള്‍​പ്പെ​​​ടു​​​ന്ന സു​​​ര​​​ക്ഷാ പാ​​​ക്കേ​​​ജും ഇ​​​തി​​​നോ​​​ടൊ​​​പ്പം വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു. 19,99,800 രൂ​​​പ എ​​​ക്‌​​​സ്-​​​ഷോ​​​റൂം വി​​​ല​​​യി​​​ലാ​​​ണ് ര​​​ണ്ട് ലി​​​മി​​​റ്റ​​​ഡ് എ​​​ഡി​​​ഷ​​​ന്‍ എ​​​സ്‌​​​യു​​​വി​​​ക​​​ളും ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​ത്.

Tags : Business Entrepreneur Startup Market Money MG Hector Storm Series editions

Recent News

Corehub Up