x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ്രോൺ ആക്രമണം; ചരക്കുകപ്പൽ മുങ്ങി 11 പേരെ കാണാതായി

വേൾഡ് ഡെസ്ക്
Published: October 14, 2026 02:32 AM IST | Updated: October 14, 2026 02:32 AM IST

സോ​​​ഫി​​​യ: ​​​ബ​​​ൾ​​​ഗേ​​​റി​​​യ​​​ൻ തീ​​​ര​​​ത്തു​​​ണ്ടാ​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ച​​​ര​​​ക്കു​​​ക​​​പ്പ​​​ൽ മു​​​ങ്ങി 11 നാ​​​വി​​​ക​​​രെ കാ​​​ണാ​​​താ​​​യി. റ​​​ഷ്യ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നു ക​​​രു​​​തു​​​ന്നു. തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി ക​​​രി​​​ങ്ക​​​ട​​​ലി​​​ൽ ര​​​ണ്ടു ക​​​പ്പ​​​ലു​​​ക​​​ളാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്. ഗി​​​നി-​​​ബി​​​സൗ​​​വി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത എ​​​ച്ച്എ​​​സ് ഡി​​​ഗ്‌​​​നി​​​റ്റി എ​​​ന്ന ക​​​പ്പ​​​ലാ​​​ണു മു​​​ങ്ങി​​​യ​​​ത്. ഈ ​​​ക​​​പ്പ​​​ലി​​​ലെ അ​​​ഞ്ചു ജീ​​​വ​​​ന​​​ക്കാ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞു.

മാ​​​ൾ​​​ട്ട​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ചെ​​​ൽ​​​സി​​​യ ത്രീ ​​​എ​​​ന്ന ക​​​പ്പ​​​ലും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു. ഈ ​​​ക​​​പ്പ​​​ലി​​​ലെ എ​​​ല്ലാ ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ ബ​​​ൾ​​​ഗേ​​​റി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി റു​​​മെ​​​ൻ റാ​​​ഡെ​​​വ് റ​​​ഷ്യ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ എ​​​ല​​​നോ​​​റ മി​​​ട്രോ​​​ഫ​​​നോ​​​വ​​​യെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ റ​​​ഷ്യ​​​ക്കു പ​​​ങ്കി​​​ല്ലെ​​​ന്നും പ്ര​​​കോ​​​പ​​​ന​​​മു​​​ണ്ടാ​​​ക്കാ​​​നാ​​​യി മ​​​റ്റാ​​​രെ​​​ങ്കി​​​ലും ചെ​​​യ്ത​​​താ​​​കാ​​​മെ​​​ന്നും അം​​​ബാ​​​സ​​​ഡ​​​ർ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ റ​​​ഷ്യ ആ​​​ണെ​​​ന്നു നേ​​​രി​​​ട്ടു പ​​​റ​​​യാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി റാ​​​ഡേ​​​വ് കൂ​​​ട്ടാ​​​ക്കി​​​യി​​​ല്ല. പ​​​ക്ഷേ, ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഗു​​​ണ​​​ഫ​​​ലം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​തു റ​​​ഷ്യ​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നും യു​​​ക്രെ​​​യ്നും ആ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​പ​​​ല​​​പി​​​ച്ചു. ക​​​പ്പ​​​ൽ​​​പാ​​​ത സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കാ​​​ൻ നാ​​​റ്റോ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് ബ​​​ൾ​​​ഗേ​​​റി​​​യ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. ഒ​​​രാ​​​ഴ്ച​​​ മു​​​ന്പും ബ​​​ൾ​​​ഗേ​​​റി​​​യ​​​ൻ തീ​​​ര​​​ത്ത് ച​​​ര​​​ക്കു​​​ക​​​പ്പ​​​ലു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Tags :

Recent News

Corehub Up