കെജിഎസ്എംഎ
കൊച്ചി: യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ (മെര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) ചുമത്താനുള്ള നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തില്‍ 4000ത്തോളം സ്വര്‍ണവ്യാപാരികള്‍ പങ്കെടുത്തു.
കോഴിക്കോട്ട് നടന്ന പ്രതിഷേധ ധര്‍ണ കെജിഎസ്എംഎ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍, സംസ്ഥാന ട്രഷറര്‍ സി.വി. കൃഷ്ണദാസ്, വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി ബി. പ്രേമാനന്ദ്, വര്‍ക്കിംഗ് പ്രസിഡന്റ് പി.കെ. അയമ ഹാജി എന്നിവര്‍ പങ്കെടുത്തു.
Tags : Business Entrepreneur Startup Market Money UPI MDR must be withdrawn