x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി എ​ല്ലാ ദി​വ​സ​വും തു​റ​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കും


Published: October 14, 2026 01:11 AM IST | Updated: October 14, 2026 01:11 AM IST

ഇ​​​​ടു​​​​ക്കി ഡാം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സു​​​​ര​​​​ക്ഷാവീ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​കാ​​​​ത്ത ത​​​​ര​​​​ത്തി​​​​ൽ ഇ​​​​ടു​​​​ക്കി അ​​​​ണ​​​​ക്കെ​​​​ട്ട് വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ​​​​ക്കാ​​​​യി എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സ​​​​മീ​​​​പ​​​​ന​​​​മെ​​​​ന്നു മ​​​​ന്ത്രി സ​​​​ണ്ണി ജോ​​​​സ​​​​ഫ് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

ഇ​​​​ടു​​​​ക്കി ആ​​​​ർ​​​​ച്ച് ഡാ​​​​മും പ​​​​രി​​​​സ​​​​ര​​​​വും ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​കാ​​​​രം അ​​​​തീ​​​​വ സു​​​​ര​​​​ക്ഷാ, ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന മേ​​​​ഖ​​​​ല​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തി​​​​നാ​​​​ൽ ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​മാ​​​​യി വി​​​​നോ​​​​ദസ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ​​​​ക്കാ​​​​യി തു​​​​റ​​​​ന്നുകൊ​​​​ടു​​​​ക്കാ​​​​റി​​​​ല്ല.

അ​​​​തി​​​​നാ​​​​ൽ സു​​​​ര​​​​ക്ഷാ പ്രോ​​​​ട്ടോ​​​​കോ​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യി പാ​​​​ലി​​​​ച്ചു മാ​​​​ത്ര​​​​മേ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര​​​​ത്തി​​​​നാ​​​​യി തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ക്കാ​​​​നാ​​​​കൂ.എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും ടൂ​​​​റി​​​​സ്റ്റു​​​​ക​​​​ളെ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ൻ ഹൈ​​​​ഡ​​​​ൽ ടൂ​​​​റി​​​​സം വ​​​​കു​​​​പ്പും കെ​​​​എ​​​​സ്ഇ​​​​ബി​​​​യു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​ടു​​​​ക്കി, ചെ​​​​റു​​​​തോ​​​​ണി ഡാ​​​​മു​​​​ക​​​​ൾ എ​​​​ല്ലാ ​​​​ദി​​​​വ​​​​സ​​​​വും ടൂ​​​​റി​​​​സ്റ്റു​​​​ക​​​​ൾ​​​​ക്കാ​​​​യി തു​​​​റ​​​​ന്നാ​​​​ൽ പ്ര​​​​ദേ​​​​ശ​​​​ത്തു കൂ​​​​ടു​​​​ത​​​​ൽ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കപ്പെ​ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags : Deepika DeepikaNewspaper BreakingNews Opening the Idukki Dam to tourists

Recent News

Corehub Up