പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി
കോൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കുനേരെ കത്തിയുപയോഗിച്ച് ആക്രമണശ്രമം നടന്നതായി പരാതി. ചൊവ്വാഴ്ച വൈകുന്നേരം കോൽക്കത്തയിലെ കാളിഘട്ടിലുള്ള വസതിയിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ പൊലിസ് കസ്റ്റഡിയിലെടുത്തു.
അനുസൂയ സാഹ എന്നാണ് ഇവരുടെ പേരെന്നും ഇവർ മയക്കുമരുന്നിന് അടിമയാണെന്നും പൊലിസ് പറഞ്ഞു. സെഡ് പ്ലസ് സുരക്ഷയുള്ള മുൻ മുഖ്യമന്ത്രിയുടെ വസതിക്കു സമീപം ഒരാൾക്ക് ഇത്തരത്തിൽ എത്താൻ കഴിഞ്ഞത് എങ്ങനെയെന്ന ചോദ്യവും പാർട്ടി ഉയർത്തി. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ടിഎംസി ആരോപിച്ചു.
ടിഎംസി വക്താവ് സാകേത് ഗോഖലെ പരാതിയുടെ പകർപ്പ് എക്സിൽ പങ്കുവെച്ചു. ഡൽഹിയിൽ ബിജെപിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന മമതയെ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.
Tags : Mamata Banerjee Mamata Banerjee Attack Knife Attack Allegation Kolkata Trinamool Congress Saket Gokhale Dola Sen Kolkata Police Woman Detained