x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ർ അ​പ​ക​ടം: സു​ഹൈ​ൽ സ​ജീ​വ് ജാ​മ്യാ​പേ​ക്ഷ ന​ൽ​കി

വെബ് ഡെസ്ക്
Published: October 13, 2026 04:43 PM IST | Updated: October 13, 2026 04:46 PM IST

സു​ഹൈ​ൽ സ​ജീ​വ്

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി​യി​ൽ മി​നി കൂ​പ്പ​ർ കാ​റി​ടി​ച്ച് മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പ്ര​തി സു​ഹൈ​ൽ സ​ജീ​വ് ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. അ​ങ്ക​മാ​ലി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. മ​റ്റ​ന്നാ​ൾ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കും. അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ന് പി​ന്നി​ലെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സു​ഹൈ​ലി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പൊ​ലി​സ്.

കാ​ർ മ​ത്സ​ര​യോ​ട്ടം ന​ട​ത്തി​യി​രു​ന്നോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്തു​ക​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം. മ​ദ്യ​ല​ഹ​രി​യി​ൽ കാ​ർ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ സു​ഹൈ​ൽ സ​ജീ​വും കൂ​ട്ടാ​ളി​ക​ളാ​യ നി​ന​വും ജോ​യാ​ലും നി​ല​വി​ൽ റി​മാ​ൻ​ഡി​ലാ​ണ്. എ​റ​ണാ​കു​ളം റൂ​റ​ൽ പൊ​ലി​സി​ലെ പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

സു​ഹൈ​ലും മ​റ്റ് പ്ര​തി​ക​ളും മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്നും മ​ദ്യ​ല​ഹ​രി​യി​ലാ​ണ് സു​ഹൈ​ൽ കാ​ർ ഓ​ടി​ച്ച​തെ​ന്നും പൊ​ലി​സ് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കാ​ർ മ​ത്സ​ര​യോ​ട്ടം ന​ട​ത്തി​യി​രു​ന്നോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ജാ​മ്യ​ത്തി​ൽ വി​ട്ടാ​ൽ പ​ണ​വും സ്വാ​ധീ​ന​വു​മു​ള്ള പ്ര​തി കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പൊ​ലി​സ് കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ഫ്‌​ഐ​ആ​റി​ൽ പ്ര​തി​യു​ടെ പേ​ര് ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്ന വി​വാ​ദം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും പ്ര​തി​യെ നി​യ​മ​പ്ര​കാ​ര​മാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​തെ​ന്നും പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

Tags : Accident Mini Cooper Nedumbassery Suhail Sajeev Bail Plea Angamaly Court Drunk Driving Fatal Road Accident Ernakulam Rural Police

Recent News

Corehub Up