x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലെ ഏ​റ്റ​വും പാ​വ​പ്പെ​ട്ട പ​ത്ത് ശ​ത​മാ​നം ആ​ളു​ക​ളു​ടെ വ​രു​മാ​നം ഇ​ന്ത്യ​യി​ലെ കോ​ടീ​ശ്വ​ര​ന്മാ​രേ​ക്കാ​ൾ അ​ധി​കം; ലോ​ക ബാ​ങ്ക് റി​പ്പോ​ർ​ട്ട്  

ഓൺലൈൻ ഡെസ്ക്
Published: October 13, 2026 02:26 PM IST | Updated: October 13, 2026 02:26 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ ചി​ല രാ​ജ്യ​ങ്ങ​ളി​ലെ ഏ​റ്റ​വും പാ​വ​പ്പെ​ട്ട 10 ശ​ത​മാ​നം ആ​ളു​ക​ൾ ജീ​വി​ക്കു​ന്ന​ത് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സ​മ്പ​ന്ന​രാ​യ 10 ശ​ത​മാ​നം ആ​ളു​ക​ളേ​ക്കാ​ൾ ഉ​യ​ർ​ന്ന വ​രു​മാ​ന​ത്തി​ലാ​ണെ​ന്ന് ലോ​ക ബാ​ങ്കി​ന്‍റെ റി​പ്പോ​ർ​ട്ട്. 

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും  ദ​രി​ദ്ര​രാ​യ​വ​രു​ടെ പ്ര​തി​ദി​ന വ​രു​മാ​നം അ​ല്ലെ​ങ്കി​ൽ ഉ​പ​ഭോ​ഗ പ​രി​ധി ഒ​രാ​ൾ​ക്ക് ഏ​ക​ദേ​ശം മൂ​ന്ന് ഡോ​ള​റാ​ണെ​ങ്കി​ൽ, യു​എ​സി​ൽ ഇ​ത് 25 ഡോ​ള​റാ​ണ്. കാ​ന​ഡ​യി​ൽ 31 ഡോ​ള​റും ജ​ർ​മ​നി, ഓ​സ്‌​ട്രേ​ലി​യ രാ​ജ്യ​ങ്ങ​ളി​ൽ 28 ഡോ​ള​റു​മാ​ണ്.

ഇ​ന്ത്യ​യി​ൽ പ്ര​തി​മാ​സം 80,000 രൂ​പ സ​മ്പാ​ദി​ക്കു​ന്ന ഒ​രാ​ൾ രാ​ജ്യ​ത്തെ മി​ക​ച്ച 10 ശ​ത​മാ​നം വ​രു​മാ​ന​ക്കാ​രി​ൽ ഉ​ൾ​പ്പെ​ടു​മ്പോ​ഴാ​ണി​ത്. ദാ​രി​ദ്ര്യ നി​ർ​മ്മാ​ർ​ജ​ന​ത്തി​ന​പ്പു​റം രാ​ജ്യ​ത്തെ മൊ​ത്ത​ത്തി​ലു​ള്ള കു​റ​ഞ്ഞ വ​രു​മാ​ന​മാ​ണ് ഇ​ന്ത്യ നേ​രി​ടു​ന്ന യ​ഥാ​ർ​ത്ഥ പ്ര​ശ്ന​മെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. 

ഇ​ന്ത്യ​യു​ടെ സ​മ​ഗ്ര​മാ​യ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്കും ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കേ​ണ്ട​തും വ്യ​വ​സാ​യ സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം ഒ​രു​ക്കേ​ണ്ട​തു​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. 

Tags : WorldBankreport India LatestNews DeepikaNews Deepika BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up