സുപ്രീംകോടതി
ന്യൂഡൽഹി: കാൻസർ മരുന്നുകളുടെ പരമാവധി വിൽപ്പനവിലയിൽ (എംആർപി) നിന്ന് വ്യാപാരികൾക്ക് ഈടാക്കാവുന്ന ലാഭവിഹിതം 30 ശതമാനമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
നിശ്ചിത മരുന്നുകളുടെ പട്ടിക ഉടൻ വിജ്ഞാപനം ചെയ്യുമെന്നും വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് കൂടുതൽ മരുന്നുകൾ ഇതിൽ ഉൾപ്പെടുത്തുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിനോട് കേന്ദ്രം വ്യക്തമാക്കി.
എന്നാൽ, നിർമാണച്ചെലവും എംആർപിയും തമ്മിലുള്ള വൻ വ്യത്യാസം കാൻസർ മരുന്നുകളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും മറ്റ് രോഗങ്ങൾക്കുള്ള മരുന്നുകളുടെ കാര്യത്തിലും ഇത് പരിശോധിക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
കമ്പനികൾ 5,000 രൂപയ്ക്ക് വിൽക്കുന്ന സ്റ്റെന്റുകൾക്ക് 25,000 രൂപ എംആർപി ഇടുന്നത് എന്തിനാണെന്ന് ഉദാഹരണസഹിതം കോടതി ചോദിച്ചു. കേസ് കൂടുതൽ വാദത്തിനായി ഒക്ടോബർ 27-ലേക്ക് മാറ്റി.
Tags : Centre SupremeCourt LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash