x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ബ​ർ മ​ര​ങ്ങ​ൾ കു​ത്തി​മ​റി​ച്ചു, തൊലി പൊളിച്ചുതിന്നു; ആ​റ​ളത്ത് കാ​ട്ടാ​ന​ക്ക​ലി തു​ട​രു​ന്നു

കണ്ണൂർ ബ്യൂറോ
Published: October 13, 2026 01:59 PM IST | Updated: October 13, 2026 01:59 PM IST

ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കാട്ടാനക്കൂട്ടം റബർ മരങ്ങൾ നശിപ്പിച്ച നിലയിൽ

ഇ​രി​ട്ടി: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക്ക​ലി തു​ട​രു​ന്നു. ഫാ​മി​ന്‍റെ ഏ​ക പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ളി​ലൊ​ന്നാ​യ റ​ബ​ർ കൃ​ഷി​ക്കു നേ​രേ​യാ​ണ് ഇ​പ്പോ​ൾ ആ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണം. ബ്ലോ​ക്ക് ആ​റി​ലെ റ​ബ​ർ മ​ര​ങ്ങ​ൾ കു​ത്തി​മ​റി​ച്ചും തൊ​ലി പൊ​ളി​ച്ചു​തി​ന്നു​മാ​ണ് ആ​ന​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​ത്.

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തെ​ത്തു​ട​ർ​ന്ന് കൃ​ഷി ത​ക​ർ​ന്ന ഫാ​മി​ന് 2017 മു​ത​ൽ ഒ​മ്പ​തു വ​ർ​ഷ​ത്തി​നി​ടെ 134 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്ക്. ഫാ​മി​നു​ണ്ടാ​യ കൃ​ഷി​നാ​ശ​ത്തി​ന് വ​നം​വ​കു​പ്പ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണെ​ങ്കി​ലും ഇ​തു​വ​രെ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ട്ടി​ല്ല.

സ​ർ​ക്കാ​ർ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് വി​ക​സ​ന​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മ്പോ​ഴും വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് ഫാ​മി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ക​യാ​ണ്. വെ​യി​ൽ ക​ടു​ക്കു​ന്ന​തോ​ടെ കാ​ട്ടാ​ന​ക്കൂ​ട്ടം ഫാ​മി​ലും ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലും കൂ​ട്ട​ത്തോ​ടെ ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​ണ്.

എ​ന്നാ​ൽ ഇ​ത്ത​വ​ണ നേ​ര​ത്തേ ത​ന്നെ വ​ന്യ​മൃ​ഗ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി​ത്തു​ട​ങ്ങി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ലും ഫാം ​അ​ധി​കൃ​ത​രി​ലും ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലും ആ​ന​ക​ൾ വ്യാ​പ​ക​മാ​യി റ​ബ​ർ​മ​ര​ങ്ങ​ൾ ന​ശി​പ്പി​ച്ചി​രു​ന്നു. റ​ബ​ർ​പാ​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ര​ലു​ക​ളും പാ​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ത​വ​ണ ആ​ന​ക​ൾ ത​ക​ർ​ത്തി​ട്ടു​ണ്ട്.

തെ​ങ്ങു​കൃ​ഷി​ക്ക് പേ​രു​കേ​ട്ട ആ​റ​ളം ഫാ​മി​ന്‍റെ സ്ഥി​തി ഇ​ന്ന് പ​രി​താ​പ​ക​ര​മാ​ണ്. ആ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 5,000 ത്തി​ലേ​റെ തെ​ങ്ങു​ക​ൾ ന​ശി​ച്ച​തോ​ടെ വി​ശാ​ല​മാ​യ തെ​ങ്ങി​ൻ​തോ​ട്ട​ങ്ങ​ൾ ത​രി​ശു​ഭൂ​മി​ക്കു സ​മാ​ന​മാ​യി. ഓ​രോ വി​ള​വെ​ടു​പ്പി​ലും 2.5 ല​ക്ഷം മു​ത​ൽ അ​ഞ്ചു​ല​ക്ഷം വ​രെ നാ​ളി​കേ​രം ല​ഭി​ച്ചി​രു​ന്ന ഫാ​മി​ൽ ഇ​പ്പോ​ൾ 25,000 മു​ത​ൽ 60,000 വ​രെ മാ​ത്ര​മാ​ണ് വി​ള​വെ​ടു​പ്പ്.

അ​വ​ശേ​ഷി​ക്കു​ന്ന തെ​ങ്ങു​ക​ൾ സം​ര​ക്ഷി​ക്കാ​നും ഫാം ​അ​ധി​കൃ​ത​ർ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. കൃ​ഷി​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം കു​റ​ഞ്ഞ​തോ​ടെ ഫാ​മി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും രൂ​ക്ഷ​മാ​യി.
ഫാ​മി​ന്‍റെ മ​റ്റൊര പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​മാ​യി​രു​ന്ന ക​ശു​മാ​വു​കൃ​ഷി​യും ത​ക​ർ​ച്ച​യി​ലാ​ണ്. ക​ശു​വ​ണ്ടി സീ​സ​ണി​ൽ ഫാ​മി​ലെ​ത്തു​ന്ന ആ​ന​ക്കൂ​ട്ടം ക​ശു​വ​ണ്ടി​യും പ​ഴ​ങ്ങ​ളും തി​ന്നു​തീ​ർ​ക്കു​ന്ന​തി​നു പു​റ​മേ ക​ശു​മാ​വു​ക​ൾ ച​വി​ട്ടി​മ​റി​ച്ചും ന​ശി​പ്പി​ക്കു​ന്നു.

ആ​ന​ഭീ​ഷ​ണി​മൂ​ലം കൃ​ത്യ​സ​മ​യ​ത്ത് വിള​വെ​ടു​പ്പ് ന​ട​ത്താ​ൻ​പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. വി​ള​വെ​ടു​പ്പി​ന് ഇ​റ​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കി​യാ​ൽ മാ​ത്ര​മേ ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കാ​ൻ ക​ഴി​യൂ. ഫാ​മി​ലും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലു​മാ​യി വ​ലി​യ ആ​ന​ക്കൂ​ട്ടം ഇ​പ്പോ​ഴും വി​ഹ​രി​ക്കു​ന്നു​ണ്ട്.

കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണ​ണ​മെ​ങ്കി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ആ​ന​മ​തി​ൽ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും ഫാം ​അ​ധി​കൃ​ത​രു​ടെ​യും ആ​വ​ശ്യം. ആ​ന​മ​തി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ഫാ​മി​ലെ കൃ​ഷി​യെ​യും വ​രു​മാ​ന​ത്തെ​യും കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ശ​ക്ത​മാ​ണ്.

Tags : WildElephant Aralam Kannur ManWildConflict

Recent News

Corehub Up