Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aralam

ക​ർ​ണാ​ട​ക വ​ന​ത്തി​ലും ക​ണ്ണൂ​രി​ലെ മ​ല​യോ​ര​ങ്ങ​ളി​ലും ഉ​രു​ൾ​പൊ​ട്ടി; ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​കനടക്കം ര​ണ്ടുപേ​രെ കാ​ണാ​താ​യി

ക​​​​ണ്ണൂ​​​​ർ: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലും ആ​​​​റ​​​​ളം വ​​​​നാ​​​​ന്ത​​​​ർ ​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും ആ​​​​റ​​​​ളം, ചെ​​​​റു​​​​പു​​​​ഴ, ഉ​​​​ളി​​​​ക്ക​​​​ൽ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ടി. പു​​​​ഴ​​​​യി​​​​ലെ ഒ​​​​ഴു​​​​ക്കി​​​​ൽ​​​പെ​​​​ട്ട് ചെ​​​​റു​​​​പു​​​​ഴ​​​​യി​​​​ലും പേ​​​​രാ​​​​വൂ​​​​രിലു മാ​​​​യി ര​​​​ണ്ടു പേ​​​​രെ കാ​​​​ണാ​​​​താ​​​​യി.

ചെ​​​​റു​​​​പു​​​​ഴ​​​​യി​​​​ൽ തു​​​​രു​​​​ത്തി​​​​ൽ പെ​​​​ട്ട​​​​യാ​​​​ളെ റാ​​​​ഫ്റ്റി​​​​ൽ ര​​​​ക്ഷി​​​​ച്ചുകൊ​​​​ണ്ടു വ​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ രാ​​​​ജേ​​​​ഷ് കാ​​​​ര്യ​​​​ങ്കോ​​​​ട് പു​​​​ഴ​​​​യി​​​​ലെ ഒ​​​​ഴു​​​​ക്കി​​​​ൽ​​​പെ​​​​ട്ട് കാ​​​​ണാ​​​​താ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പേ​​​​രാ​​​​വൂ​​​​ർ തൊ​​​​ണ്ടി​​​​യി​​​​ൽ പു​​​​ഴ​​​​യി​​​​ലൂ​​​​ടെ ഒ​​​​ഴു​​​​കിവ​​​​ന്ന തേ​​​​ങ്ങ എ​​​​ടു​​​​ക്കാ​​​​ൻ പോ​​​​യ കൊ​​​​ട്ടം​​​​ചു​​​​രം സ്വ​​​​ദേ​​​​ശി വ​​​​യ​​​​ൽ​​​​പീ​​​​ടി​​​​ക ഹ​​​​നീ​​​​ഫ​​​​യെ​​​​യു​​​​മാ​​​​ണ് ഒ​​​​ഴു​​​​ക്കി​​​​ൽ​​​പ്പെ​​​​ട്ട് കാ​​​​ണാ​​​​താ​​​​യ​​​​ത്.

ചെ​​​​റു​​​​പു​​​​ഴ ജോ​​​​സ്ഗി​​​​രി​​​​യി​​​​ൽ​​​നി​​​​ന്നു രാ​​​​ജ​​​​ഗി​​​​രി​​​​യി​​​​ലേ​​​​ക്ക് ബൈ​​​​ക്കി​​​​ൽ വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന​​​​യാ​​​​ൾ മ​​​​ല​​​​വെ​​​​ള്ള​​​​പ്പാ​​​​ച്ചി​​​​ലി​​​​ൽ ബൈ​​​​ക്ക് സ​​​​ഹി​​​​തം ഒ​​​​ഴു​​​​കി​​​​പ്പോ​​​​യെ​​​​ങ്കി​​​​ലും ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. മ​​​​റ്റ​​​​ത്താ​​​​നി​​​​ക്ക​​​​ൽ സ​​​​ണ്ണി​​​​യാ​​​​ണ് ഒ​​​​ഴു​​​​ക്കി​​​​ൽ​​​പ്പെട്ട​​​​ത്. പ​​​​രി​​​​ക്കേ​​​​റ്റ സ​​​​ണ്ണി​​​​യെ ക​​​​ണ്ണൂ​​​​രി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

കാ​​​​ര്യ​​​​ങ്കോ​​​​ട് പു​​​​ഴ​​​​യി​​​​ലെ ശക്ത​​​​മാ​​​​യ ഒ​​​​ഴു​​​​ക്കി​​​​നെ​​​ത്തു​​​ട​​​​ർ​​​​ന്ന് കോ​​​​ലു​​​​വള്ളി ക​​​​മ്പി​​​​പ്പാ​​​​ലം, മീ​​​​ന്തു​​​​ള്ള​​​​യി​​​​ലെ കോ​​​​ൺ​​​​ക്രീ​​​​റ്റ് ന​​​​ട​​​​പ്പാ​​​​ലം, രാ​​​​ജ​​​​ഗി​​​​രി ഉ​​​​ന്ന​​​​തി​​​​യി​​​​ലേ​​​​ക്കു​​​​ള്ള മു​​​​ള​​​​പ്പാ​​​​ലം എ​​​​ന്നി​​​​വ ഒ​​​​ലി​​​​ച്ചു​​​​പോ​​​​യി.​ ക​​​​ണ്ണൂ​​​​രി​​​​നെ വ​​​​യ​​​​നാ​​​​ടു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന കൊ​​​​ട്ടി​​​​യൂ​​​​ർ ബോ​​​​യ്സ് ടൗ​​​​ൺ ചു​​​​രം​​​​ പാ​​​​ത​​​​യി​​​​ലെ പാ​​​​ൽ​​​​ച്ചു​​​​ര​​​​ത്തി​​​​ൽ മ​​​​ണ്ണി​​​​ടി​​​​ഞ്ഞു ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ട്ടു.

അ​​​​പ​​​​ക​​​​ടസാ​​​​ധ്യ​​​​ത​​​​യെ​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​തു​​​​വ​​​​ഴി​​​​യു​​​​ള്ള ഗ​​​​താ​​​​ഗ​​​​തം നി​​​​രോ​​​​ധി​​​​ച്ചു. നെ​​​​ടും​​​​പൊ​​​​യി​​​​ൽ ചു​​​​രം പാ​​​​ത​​​​യി​​​​ൽ ഏ​​​​ല​​​​പ്പീ​​​​ടി​​​​ക​​​​യി​​​​ലെ വെ​​​​ള്ള​​​​ച്ചാ​​​​ട്ടം റോ​​​​ഡി​​​​ലേ​​​​ക്ക് പ​​​​ര​​​​ന്നൊ​​​​ഴു​​​​കി. മ​​​​ഴ ശ​​​​ക്ത​​​​മാ​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് പ​​​​ഴ​​​​ശി റി​​​​സ​​​​ർ​​​​വോ​​​​യ​​​​റി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് ക്ര​​​​മീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി 15 ഷ​​​​ട്ട​​​​റു​​​​ക​​​​ളും നാ​​​​ലു​​​​മീ​​​​റ്റ​​​​റാ​​​​ക്കി ഉ​​​​യ​​​​ർ​​​​ത്തി.

മ​​​​ല​​​​വെ​​​​ള്ള​​​​പ്പാ​​​​ച്ചി​​​​ലി​​​​ലും കാ​​​​ര്യ​​​​ങ്കോ​​​​ട് പു​​​​ഴ, ക​​​​ക്കു​​​​വ, ചീ​​​​ങ്ക​​​​ണ്ണി, പേ​​​​ര​​​​ട്ട പു​​​​ഴ​​​​ക​​​​ൾ ക​​​​വി​​​​ഞ്ഞു. ആ​​​​റ​​​​ളം പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ 13 ,11,13/55 ബ്ലോ​​​​ക്കു​​​​ക​​​​ളി​​​​ൽ വെ​​​​ള്ളം ക​​​​യ​​​​റി 45ഓ​​​​ളം കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ ര​​​​ണ്ട് ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാ​​​​മ്പു​​​​ക​​​​ളി​​​​ലേ​​​​ക്ക് മാ​​​​റ്റി. വി​​​​വി​​​​ധ​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാ​​​​ന്പു​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ച്ചു.

മ​​​​ന്ത്രി സ​​​​ണ്ണി ജോ​​​​സ​​​​ഫ് മ​​​​ഴ​​​​ക്കെ​​​​ടു​​​​തി അ​​​​തി​​​​ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള ജി​​​​ല്ല​​​​യി​​​​ലെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കിവ​​​​രി​​​​ക​​​​യാ​​​​ണ്.

District News

ആ​ന ത​രാം.. ആ​ശ ത​രാം.. കോ​ടി​ക​ൾ മു​ങ്ങി ആ​റ​ളം

ബി​ജു പാ​രി​ക്കാ​പ്പ​ള്ളി

ഇ​രി​ട്ടി: ച​രി​ത്ര​പ​ര​മാ​യ ഹ​രി​ത വി​പ്ല​വ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ അ​ല​യൊ​ലി​ക​ൾ​ക്ക് ശേ​ഷം രാ​ജ്യ​ത്ത് നേ​രി​ട്ട ഭ​ക്ഷ്യ​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി ഇ​ന്ത്യ-​സോ​വി​യ​റ്റ് യൂ​ണി​യ​ൻ സൗ​ഹൃ​ദ​ത്തി​ന്‍റെ ഉ​റ​ച്ച കാ​ൽ​വ​യ്പാ​യി​രു​ന്നു ആ​റ​ളം സെ​ൻ​ട്ര​ൽ സ്റ്റേ​റ്റ് ഫാം.

​റ​ഷ്യ​ൻ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ 1970 ൽ ​ആ​റ​ളം കാ​ർ​ഷി​ക ഫാം ​രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം വ​ന്ന​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​ത്ത സ്ഥ​ലം പു​ഴ​ക​ളാ​ൽ ചു​റ്റ​പ്പെ​ട്ട് ആ​റു​ക​ളു​ടെ അ​ള​മാ​യ ആ​റ​ള​മാ​യി​രു​ന്നു. സ്ഥാ​പി​ത​മാ​യ​തു​മു​ത​ൽ പ​തി​റ്റാ​ണ്ടു​ക​ളോ​ളം കൃ​ഷി​യു​ടെ​യും കാ​ർ​ഷി​ക വി​ള​ക​ളു​ടെ​യും കേ​ന്ദ്ര​മാ​യി​രു​ന്നു സെ​ൻ​ട്ര​ൽ സ്റ്റേ​റ്റ് ഫാം ​ആ​റ​ളം. കാ​ർ​ഷി​ക വി​പ്ല​വ​ത്തി​ന് ത​ന്നെ തു​ട​ക്കം​കു​റി​ച്ച് കാ​ല​ഘ​ട്ട​ത്തി​ലെ ഏ​റ്റ​വും ഗു​ണ​മേ​ന്മ കൂ​ടി​യ​തും അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള കാ​ർ​ഷി​ക​വി​ള​ക​ളും വി​ത്തു​ക​ളും ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, മാ​റി മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ളും അ​വ​ർ നി​യ​മി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ആ​റ​ളം ഫാ​മി​നെ മ​റ്റൊ​രു രീ​തി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളി​ൽ പ​ല​തും കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്. ല​ക്ഷ്യ​ബോ​ധ​മി​ല്ലാ​ത്ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. ആ​റ​ളം ഫാ​മി​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ എ​ന്താ​യി​രു​ന്നു, നി​ല​വി​ലു​ള്ള അ​വ​സ്ഥ എ​ന്താ​ണ് എ​ന്ന​തി​ലേ​ക്ക് ദീ​പി​ക ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം.

സെ​ൻ​ട്ര​ൽ സ്റ്റേ​റ്റ് ഫാം ​ആ​റ​ളം

ഫാ​മി​ലെ അ​ന്ന​ത്തെ താ​മ​സ​ക്കാ​രാ​യി​രു​ന്ന 535 കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ച്ചു​കൊ​ണ്ട് 1972ൽ ​ആ​ണ് ഫാം ​ആ​രം​ഭി​ച്ച​ത്. 7000 ഏ​ക്ക​ർ സ്ഥ​ല​ങ്ങ​ളെ 13 ബ്ലോ​ക്കു​ക​ളാ​ക്കി തി​രി​ച്ച് വി​വി​ധ​ത​രം ഭ​ക്ഷ്യ, നാ​ണ്യ വി​ള​ക​ളാ​ണ് കൃ​ഷി ചെ​യ്തി​രു​ന്ന​ത്. ഓ​രോ വി​ള​ക​ൾ​ക്കും പ​റ്റി​യ പ്ര​ദേ​ശം ഏ​തൊ​ക്കെ​യെ​ന്ന് പ​ഠ​നം ന​ട​ത്തി​യാ​ണ് ഫാ​മി​ൽ കൃ​ഷി ഇ​റ​ക്കി​യ​ത്. വി​ള​ക​ളു​ടെ മി​ക​വി​ന്‍റെ അ​ട​യാ​ള​മാ​യി ര​ണ്ട് ത​വ​ണ നാ​ഷ​ണ​ൽ പ്രൊ​ഡ​ക്‌​ടി​വി​റ്റി അ​വാ​ർ​ഡും ല​ഭി​ച്ചു.

ദ​ക്ഷ്യ​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ന​ടീ​ൽ വ​സ്‌​തു വി​പ​ണ​ന കേ​ന്ദ്ര​മെ​ന്ന ഖ്യാ​തി​യും ആ​റ​ളം ഫാ​മി​ന് സ്വ​ന്ത​മാ​യി​രു​ന്നു. ഏ​ഷ്യ​യി​ലെ എ​ല്ലാം തെ​ങ്ങു​ക​ളും ഫാ​മി​ന്‍റെ മ​ണ്ണി​ൽ ത​ഴ​ച്ചു​വ​ള​ർ​ന്നു. രാ​ജ്യാ​ന്ത​ര കാ​ർ​ഷി​ക പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ ആ​റ​ളം ഫാ​മി​ന്‍റെ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ പെ​രു​മ നേ​ടി.

പേ​രി​ന് മാ​ത്ര​മൊ​രു ക​മ്പ​നി

ഭൂ​ര​ഹി​ത​രാ​യ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ് കേ​ന്ദ്ര​ത്തി​ൽ നി​ന്നു ആ​റ​ളം ഫാം ​ഏ​റ്റെ​ടു​ക്കാ​ൻ സം​സ്‌​ഥാ​ന സ​ർ​ക്കാ​രും വി​ട്ടു ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രും തീ​രു​മാ​നി​ച്ച​ത്. 2004 ൽ ​ഫാ​മി​നെ ര​ണ്ടാ​യി വി​ഭ​ജി​ച്ച് ഒ​രു ഭാ​ഗം ആ​റ​ളം പു​ന​ര​ധി​വാ​സ കേ​ന്ദ്ര​വും ബാ​ക്കി ഭാ​ഗം കാ​ർ​ഷി​ക ഫാ​മു​മാ​യി നി​ല നി​ർ​ത്തു​ക​യും ചെ​യ്തു. ഫാം ​കൃ​ഷി​യി​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി 2010 ൽ ​ആ​റ​ളം ഫാ​മിം​ഗ് കോ​ർ​പ​റേ​ഷ​ൻ കേ​ര​ള ലി​മി​റ്റ​ഡ് എ​ന്ന പേ​രി​ൽ ക​മ്പ​നി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ക​മ്പ​നി​യു​ടെ കീ​ഴി​ലാ​ക്കി.

ക​മ്പ​നി​യാ​ക്കി മാ​റ്റി​യി​ട്ട് ഒ​ന്ന​ര പ​തി​റ്റാ​ണ്ട് ക​ഴി​ഞ്ഞെ​ങ്കി​ലും ക​മ്പ​നി എ​ന്ന രീ​തി​യു​ള്ള അ​ധി​കാ​ര​ങ്ങ​ൾ ഇ​ല്ലാ​തെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​വ​ർ​ത്ത​നം. ഫാ​മി​ന്‍റെ സ്ഥാ​പ​ക​ജം​ഗ​മ സ്വ​ത്തു​ക്ക​ൾ ക​മ്പ​നി​ക്ക് കൈ​മാ​റി​യി​ട്ടി​ല്ല. ഫാം ​പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ന് കീ​ഴി​ലും ഫാം ​ഓ​ഫീ​സ് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ കൈ​വ​ശ​മു​ള്ള ഭൂ​മി​യി​ലു​മാ​ണ് ഇ​പ്പോ​ഴും സ്ഥി​തി ചെ​യ്യു​ന്ന​ത്.

ക​മ്പ​നി​യെ​ന്ന നി​ല​യി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നോ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​ള്ള ഫ​ണ്ട് സ്വ​ന്തം നി​ല​യി​ൽ ന​ട​ത്തു​ന്ന​തി​നോ സാ​ധ്യ​മ​ല്ല. പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് ഡ​യ​റ​ക്‌​ട​റാ​ണ് ഫാ​മി​ലെ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​ത്. ഓ​രോ ഫ​യ​ലു​ക​ളും നീ​ങ്ങ​ണ​മെ​ങ്കി​ൽ പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് ക​നി​യ​ണം. 2006ൽ ​ഇ​റ​ങ്ങി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം എ​ന്നാ​ണോ ആ​റ​ളം ഫാം ​ക​മ്പ​നി​യാ​ക്കി മാ​റ്റു​ന്ന​ത് അ​ന്നു​മു​ത​ൽ ഫാ​മി​ന്‍റെ മൂ​ല​ധ​ന​വും ബാ​ധ്യ​ത​ക​ളും ക​മ്പ​നി​യി​ലേ​ക്കു മാ​റ്റു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഒ​ന്ന​ര പ​തി​റ്റാ​ണ്ട് ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി ആ​യി​ല്ല.

പ​രാ​ധീ​ന​ത​ക​ൾ​ക്ക് ന​ടു​വി​ൽ മു​ട​ന്തി നീ​ങ്ങു​ന്ന ഫാ​മി​നെ ക​ട​ലാ​സി​ൽ ഒ​രു ക​മ്പി​നി ആ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഒ​ന്നും ന​ട​പ്പി​ലാ​ക്കി​ട്ടി​ല്ല. ഇ​തു കാ​ര​ണം തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ന്ന​തി​നൊ ക​മ്പ​നി എ​ന്ന നി​ല​യി​ൽ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നൊ സാ​ധ്യ​മ​ല്ല.

പി​രി​ഞ്ഞു പോ​യ ജീ​വ​ന​ക്കാ​ർ​ക്ക് പ​ക​രം വി​ദ​ഗ്‌​ധ​രാ​യ ജോ​ലി​ക്കാ​രെ നി​യ​മി​ക്കാ​നും സാ​ധി​ക്കി​ല്ല. ഇ​ത് ഫാ​മി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ത്തെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്. ഓ​രോ കാ​ര്യ​ത്തി​നു സ​ർ​ക്കാ​രി​ലേ​ക്കു കൈ​നീ​ട്ടേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​
ത്. ആ​റ​ളം ഫാ​മി​ന്‍റെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സ​മാ​ണ്. ആ​റ​ളം ഫാ​മിം​ഗ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സ് പോ​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ കൈ​വ​ശ​മു​ള്ള സ്‌​ഥ​ല​ത്താ​ണ്.

പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാൻ
ആ​ര് മു​ൻ​കൈ എ​ടു​ക്കും

ആ​റ​ളം ഫാ​മി​നു​ള്ളി​ൽ അ​ഞ്ചു​മു​ത​ൽ 10 ഏ​ക്ക​ർ വ​രെ​യു​ള്ള എ​ട്ട് ഫോ​റ​സ്‌​റ്റ് ബി​റ്റു​ക​ളാ​ണ് ഉ​ള്ള​ത്. ഈ ​ഫോ​റ​സ്റ്റു ബി​റ്റു​ക​ളി​ൽ ഫാ​മി​നു യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ല. 1935 ൽ ​നി​ർ​മി​ച്ച ഫാം ​ഓ​ഫീ​സ് കെ​ട്ടി​ടം പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ഇ​ത്ത​ര​മൊ​രു ഫോ​റ​സ്‌​റ്റ് ബി​റ്റി​ലാ​ണ്. ഈ ​ബി​റ്റു​ക​ളും വ​ന്യ​ജീ​വി സ​ങ്കേ​ത​വും ത​മ്മി​ൽ കി​ലോ​മീ​റ്റ​റു​ക​ളു​ടെ അ​ക​ല​മു​ണ്ട്. ഫോ​റ​സ്‌​റ്റ് ബി​റ്റു​ക​ൾ ഫാ​മി​നോ​ട് ചേ​ർ​ക്കു​ക​യും പ​ക​ര​മാ​യി വ​ന്യ​ജീ​വി സ​ങ്കേ​ത്തി​നോ​ട് ചേ​ർ​ന്ന ഫാ​മിം​ഗ് കോ​ർ​പ​റേ​ഷ​ന്‍റെ കൈ​വ​ശ​മു​ള്ള 60 ഏ​ക്ക​ർ ഭൂ​മി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു ന​ൽ​കു​ക​യും ചെ​യ്‌​താ​ൽ പ​രി​ഹ​രി​ക്കാ​വു​ന്ന പ്ര​ശ്ന​മാ​ണ്. പ​ക്ഷേ, ആ​ര് മു​ൻ​കൈ എ​ടു​ക്കും എ​ന്ന​താ​ണ് പ്ര​ശ്‌​നം. മു​ന്പ് കെ. ​രാ​ധാ​കൃ​ഷ്‌​ണ​ൻ വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ ഇ​തി​നു​ള്ള നീ​ക്കം ന​ട​ത്തി​യെ​ങ്കി​ലും തീ​രു​മാ​നം ആ​യി​ല്ല. ‌

ഫാ​മിം​ഗ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ൽ ക​യ​റി ജോ​ലി ചെ​യ്യു​ന്ന​വ​രെ ആ​ന​യോ ക​ടു​വ​യോ ആ​ക്ര​മി​ച്ചാ​ൽ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ വ​ച്ചു​ള്ള ആ​ക്ര​മ​മാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടും. ശ​മ്പ​ള കു​ടി​ശി​ക ഉ​ൾ​പ്പെ​ടെ 12 കോ​ടി​യോ​ളം രൂ​പ​യു​ടെ ബാ​ധ്യ​ത സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക​യും പു​തി​യ വ​രു​മാ​ന സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ അ​ടി​സ്‌​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യും ഫാം ​ക​മ്പ​നി​ക്ക് " ഒ​രു ക​മ്പ​നി 'യു​ടേ​താ​യ അ​ധി​കാ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്‌​താ​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ ന​ട​ക്കും. പ​ക്ഷേ അ​ധി​കാ​ര​പ്പെ​ട്ട​വ​ർ എ​പ്പോ​ൾ ഈ ​ചി​ന്ത​യി​ലേ​ക്കു വ​രു​മെ​ന്ന് ക​ണ്ട​റി​യ​ണം.

പാ​ളി​പ്പോ​യ പു​ന​ര​ധി​വാ​സം

ആ​സൂ​ത്ര​ണ​മി​ല്ലാ​ത്ത പു​ന​ര​ധി​വാ​സം ത​ക​ർ​ത്ത​ത് ആ​റ​ളം കാ​ർ​ഷി​ക ഫാ​മി​ന്‍റെ ന​ട്ടെ​ല്ലി​നെ​യാ​ണ്. 2004ൽ ​ആ​റ​ളം ഫാം ​വി​ഭ​ജി​ച്ച് ആ​ദി​വാ​സി​ക​ളെ പു​ന​ധി​വ​സി​പ്പി​ക്കാ​ൻ എ​ടു​ത്ത തീ​രു​മാ​നം ച​രി​ത്ര​പ​രം ആ​യി​രു​ന്നെ​ങ്കി​ലം തു​ട​ർ​ന​ട​പ​ടി​ക​ൾ മു​ത​ൽ ആ​സൂ​ത്ര​ണ​മി​ല്ലാ​യ്‌​മ എ​ല്ലാം വെ​ള്ള​ത്തി​ൽ വ​ര​ച്ച വ​ര​യാ​യി. കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലാ​യി​രു​ന്ന ഫാം ​ന​ട്ടു വ​ള​ർ​ത്തി​യ 98 ഏ​ക്ക​ർ മാ​തൃ​വൃ​ക്ഷ​ത്തോ​ട്ടം പു​നഃ​ര​ധി​വാ​സ കേ​ന്ദ്ര​ത്തോ​ടൊ​പ്പം ചേ​ർ​ത്ത​ത് ആ​റ​ളം ഫാം ​ന​ഴ്‌​സ​റി​യു​ടെ​യും അ​പൂ​ർ​വ മാ​തൃ വ്യ​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ത്തി​നും വ​ഴി​വ​ച്ചു. ഇ​തോ​ടെ മി​ക​ച്ച​യി​നം ന​ടീ​ൽ വ​സ്‌​തു​ക്ക​ൾ ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്ന ഫാ​മി​ന്‍റെ സാ​ധ്യ​ത​യും പെ​രു​മ​യും ഇ​ല്ലാ​താ​ക്കി. വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തോ​ടു ചേ​ർ​ന്ന് ജ​ന​വാ​സ മേ​ഖ​ല രൂ​പ​പ്പെ​ട്ടാ​ൽ ഭാ​വി​യി​ൽ ജ​ന​ങ്ങ​ളും വ​ന്യ​മൃ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് ഇ​ത് കാ​ര​ണ​മാ​വു​മെ​ന്ന അ​ന്ന​ത്തെ ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ കെ.​വി. ഉ​ത്ത​മ​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് മേ​ല​ധി​കാ​രി​ക​ൾ ആ​രും പ​രി​ഗ​ണി​ച്ചി​ല്ല.

2010 ൽ ​ആ​റ​ളം ഫാം ​ആ​റ​ളം ഫാ​മിം​ഗ് കോ​ർ​പ​റേ​ഷ​ൻ കേ​ര​ള ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യാ​യി മാ​റി​യ​തോ​ടെ ഇ​വി​ടെ എ​ത്തി​യ ചി​ല ഉ​ദ്യോ​ഗ​സ്‌​ഥ​ർ വ​ന്യ​ജീ​വി​ക​ളെ തു​ര​ത്ത​ൽ ത​ങ്ങ​ളു​ടെ ജോ​ലി​യ​ല്ലെ​ന്നും അ​ത് വ​നം​വ​കു​പ്പ് ചെ​യ്യേ​ണ്ട​താ​ണെ​ന്ന നി​ല​പാ​ടു​കൂ​ടി എ​ടു​ത്ത​തോ​ടെ കൃ​ഷി ഭൂ​മി പൂ​ർ​ണ​മാ​യും വ​ന്യ​ജീ​വി​ക​ളു​ടെ പി​ടി​യി​ലാ​യി.

ജീ​വി​ത മാ​ർ​ഗ​ത്തി​ന് പ​ക​രം
കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ

ഒ​രു കു​ടും​ബ​ത്തി​ന് ഒ​രേ​ക്ക​ർ വ​ച്ച് 3,500 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ഭൂ​മി വ​ക​യി​രു​ത്തി​യ​ത്. ഇ​ന്ന് 1300 ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ഇ​തി​നേ​ക്കാ​ൾ എ​ല്ലാം ഭ​യ​പ്പെ​ടു​ത്തു​ന്ന ക​ണ​ക്കു​ക​ളാ​ണ് ഓ​രോ മേ​ഖ​ല​യും പ​രി​ശോ​ധി​ച്ചാ​ൽ ല​ഭി​ക്കു​ന്ന​ത്. പു​ന​ര​ധി​വാ​സ സ​മ​യ​ത്ത് അ​നു​വ​ദി​ച്ച​ത് 2381 വീ​ടു​ക​ൾ ആ​യി​രു​ന്നു. ഇ​തി​ൽ 2108 വീ​ടു​ക​ൾ​ക്കാ​ണ് ക​രാ​ർ ഉ​റ​പ്പി​ച്ച​ത്. ഇ​തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത് 1875 വീ​ടു​ക​ൾ ആ​ണെ​ന്നാ​ണ് ക​ണ​ക്ക്.

1300 താ​മ​സ​ക്കാ​ർ മാ​ത്ര​മു​ള്ള​യി​ട​ത്ത് അ​ധി​ക​മു​ള്ള 575 വീ​ടു​ക​ൾ ആ​ർ​ക്ക് വേ​ണ്ടി നി​ർ​മി​ച്ചു എ​ന്ന​ത് ഉ​ത്ത​രം കി​ട്ടാ​ത്ത ചോ​ദ്യ​മാ​യി അ​വ​ശേ​ഷി​ക്കു​ന്നു. ന​ബാ​ർ​ഡി​ന്‍റെ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പു​ന​ര​ധി​വാ​സ മേ​ഖ​ല​ക്കു​ള്ളി​ൽ പ​ല കാ​ര്യ​ങ്ങ​ൾ​ക്കാ​യി നി​ർ​മി​ച്ച 22 ൽ ​അ​ധി​കം കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ ഏ​ക​ദേ​ശ തു​ക ക​ണ​ക്കാ​ക്കി​യാ​ൽ 60 - 80 കോ​ടി രൂ​പ​യി​ൽ അ​ധി​കം വ​രും. ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലെ​ന്നാ​ണ് വാ​സ്ത​വം. വ​കു​പ്പു​ക​ൾ കെ​ട്ടി​ട​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ കാ​ര​ണം കെ​ട്ടി​ട​ങ്ങ​ളി​ൽ അ​ധി​ക​വും കാ​ടു​ക​യ​റി നാ​യ​ക​ൾ​ക്കും കു​റു​ന​രി​ക​ൾ​ക്കും പാ​മ്പു​ക ൾ​ക്കും താ​വ​ളം ആ​യി​രി​ക്കു​ക​യാ​ണ്.

കെ​ട്ടി​ട​ങ്ങ​ളു​ടെ ശ​വ​പ്പ​റ​ന്പ്

കി​ഫ്‌​ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി17.50 കോ​ടി​യോ​ളം രൂ​പ മു​ത​ൽ മു​ട​ക്കി നി​ർ​മി​ച്ച മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടി​ല്ല. 2021 ൽ ​പൂ​ർ​ത്തി​യാ​യ കെ​ട്ടി​ടം താ​ത്കാ​ലി​ക​മാ​യി തി​രു​നെ​ല്ലി ആ​ശ്ര​മം സ്‌​കൂ​ളി​നാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്. ആ​റ​ളം ഫാം ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ കെ​ട്ടി​ടം ഉ​ട​ൻ തു​റ​ന്ന് കൊ​ടു​ക്കു​മെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും എ​ന്ന് എ​ന്ന​ത് ഉ​ത്ത​ര​മി​ല്ലാ​ത്ത ചോ​ദ്യ​മാ​ണ്.

ര​ണ്ട് അ​ങ്ക​ണ​വാ​ടി​ക​ൾ, ര​ണ്ട് സ്കൂ​ളു​ക​ൾ, ക​മ്യൂ​ണി​റ്റി ഹാ​ൾ, മൃ​ഗാ​ശു​പ​ത്രി, പാ​ൽ സൊ​സൈ​റ്റി, സ​പ്ലൈ​കോ, കൃ​ഷി ഭ​വ​ൻ, ബോ​യ്സ് ഹോ​സ്റ്റ​ൽ തു​ട​ങ്ങി​യ കോ​ടി​ക​ളു​ടെ കെ​ട്ടി​ട​ങ്ങ​ളാ​ണ് കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​ക്കാ​യി നി​ർ​മി​ച്ച കെ​ട്ടി​ടം ത​ങ്ങ​ൾ​ക്ക് വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം രേ​ഖാ​മൂ​ലം എ​ഴു​തി കൊ​ടു​ത്തി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യും വ​കു​പ്പ് മ​ന്ത്രി​യും നേ​രി​ട്ട് ഇ​ട​പെ​ട്ടി​ട്ടും ആ​ദ്യ അ​ലോ​ട്ട്‌​മെ​ന്‍റി​ൽ വ​കു​പ്പു​ക​ൾ ആ​രും​ത​ന്നെ കെ​ട്ടി​ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. ടി​ആ​ർ​ഡി​എ​മ്മി​ന്‍റെ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി പ​ല​രും ഏ​റ്റെ​ടു​ത്തെ​ങ്കി​ലും കെ​ട്ടി​ട​ങ്ങ​ൾ എ​ന്തു​ചെ​യ്യ​ണം എ​ന്ന​റി​യാ​തെ ത്രി​ശ​ങ്കു​വി​ലാ​ണ് വ​കു​പ്പു​ക​ൾ.

ഫാം ​തി​രി​ച്ചു​പി​ടി​ക്കാ​ൻ സാ​ധ്യ​മോ ?

122 ജീ​വ​ന​ക്കാ​രും 630 സ്‌​ഥി​രം തൊ​ഴി​ലാ​ളി​ക​ളു​മാ​യി രൂ​പീ​കൃ​ത​മാ​യ ഫാം ​ഇ​ന്ന് ജീ​വ​ന​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളു​മാ​യി 304 ജീ​വ​ന​ക്കാ​രാ​ണ് ഉ​ള്ള​ത്. 131 കാ​ർ​ഷി​ക തൊ​ഴി​ലാ​ളി​ക​ൾ, 17 പ്ലാ​ന്‍റേ​ഷ​ൻ തൊ​ഴി​ലാ​ളി​ക​ൾ, 129 കാ​ഷ്വ​ൽ തൊ​ഴി​ലാ​ളി​ക​ൾ, 14 സ്ഥി​രം ജീ​വ​ന​ക്കാ​ർ 14 ക​രാ​ർ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രാ​ണ് ഉ​ള്ള​ത്. പി​രി​ഞ്ഞു പോ​യ 36 തൊ​ഴി​ലാ​ളി​ക​ൾ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​കാ​ണ്. 1935 ൽ ​നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ന്ന ഫാം ​ഓ​ഫീ​സ് സ്ഥി​തി ചെ​യ്യു​ന്ന​ത്. വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ്. ആ​റ​ളം ഫാ​മി​നെ ര​ണ്ടാ​യി വി​ഭ​ജി​ച്ചെ​ങ്കി​ലും ഫാ​മി​ന്‍റെ വി​ക​സ​ന​ത്തി​ലൂ​ടെ മാ​ത്ര​മേ ആ​ദി​വാ​സി​ക​ളു​ടെ തൊ​ഴി​ലും ജീ​വി​ത നി​ല​വാ​ര​വും വ​ർ​ധി​ക്കു​ക​യു​ള്ളൂ. ഫാ​മി​ൽ തൊ​ഴി​ൽ ഇ​ല്ലാ​താ​യാ​ൽ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ പ​ട്ടി​ണിയകു​മെ​ന്ന​തി​ൽ സം​ശ​യമില്ല.

District News

ആ​റ​ള​ത്ത് ആ​ന​മ​തി​ൽ നി​ർ​മാ​ണം ന​വം​ബ​ർ അ​വ​സാ​നം പു​ന​രാ​രം​ഭി​ക്കും

ഇ​രി​ട്ടി: കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച ആ​റ​ള​ത്തെ ആ​ന​മ​തി​ൽ നി​ർ​മാ​ണം ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട നി​ർ​മാ​ണ വി​ഭാ​ഗം അ​റി​യി​ച്ചു. ഫാ​മി​ലെ ആ​ന മ​തി​ലി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി​യും കാ​ട്ടാ​ന പ്ര​ശ്‌​ന​വും അ​വ​ലോ​ക​നം ചെ​യ്യാ​ൻ ചേ​ർ​ന്ന നി​രീ​ക്ഷ​ണ​സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​തി​ൽ നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ നി​ല​വി​ലു​ള്ള ക​രാ​റു​കാ​ര​നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. പു​തി​യ ക​രാ​റു​കാ​രെ ക​ണ്ടെ​ത്തി സൈ​റ്റ് കൈ​മാ​റാ​നു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ പ​ഴ​യ ക​രാ​റു​കാ​ര​ൻ കോ​ട​തി​യെ സ​മീ​പി​ച്ച് സ്റ്റേ ​ഉ​ത്ത​ര​വ് സ​മ്പാ​ദി​ച്ച​തോ​ടെ​യാ​ണ് നി​ർ​മാ​ണം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.  

പു​തി​യ ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കു​ന്ന​തി​നും മ​റ്റും കോ​ട​തി അ​നു​വാ​ദം ന​ൽ​കി​യെ​ങ്കി​ലും പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കു​ന്ന​ത് കോ​ട​തി​യു​ടെ അ​ന്തി​മ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം കേ​സ് വി​ശ​ദ​മാ​യി കേ​ട്ട കോ​ട​തി ക​രാ​റു​കാ​ര​ന്‍റെ സ്റ്റേ ​നീ​ക്കി​കൊ​ണ്ട് നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

കോ​ട​തി​യു​ടെ വി​ധി​പ്പ​ക​ർ​പ്പ് കി​ട്ടി​യ ഉ​ട​ൻ നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട നി​ർ​മാ​ണ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ലി​ജീ​ഷ്‌​കു​മാ​ർ യോ​ഗ​ത്തെ അ​റി​യി​ച്ചു. ഫാ​മി​ൽ മാ​ത്രം പ​ത്തി​ല​ധി​കം ആ​ന​ക​ൾ ഉ​ണ്ടെ​ന്ന് ആ​റ​ളം അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ര​മ്യാ രാ​ഘ​വ​ൻ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ പൊ​ന്ത​ക്കാ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ആ​ന​ക​ൾ താ​വ​ള​മാ​ക്കി​യി​ട്ടു​ണ്ട്. ആ​റ് ആ​ന​ക​ളു​ടെ ഒ​രു കൂ​ട്ടം മേ​ഖ​ല​യി​ൽ ചു​റ്റി​ത്തി​രി​യു​ന്നു​ണ്ട് . ആ​ന​ക​ളെ തു​ര​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദി​വാ​സി പു​ര​ധി​വാ​സ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ട് വെ​ട്ടി​ത്തെ​ളി​ക്ക​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്.

കോ​ട്ട​പ്പാ​റ, താ​ളി​പ്പാ​റ ഭാ​ഗ​ങ്ങ​ളി​ൽ കാ​ടു​വെ​ട്ട​ൽ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ആ​ന​യെ തു​ര​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വീ​ണ്ടും ആ​രം​ഭി​ക്കും. ഓ​പ്പ​റേ​ഷ​ൻ ഗ​ജ​മു​ക്തി ഫ​ല​പ്ര​ദ​മാ​ണെ​ന്ന് പ​റ​യ​ണ​മെ​ങ്കി​ൽ തു​ര​ത്തി​യ ആ​ന​ക​ൾ തി​രി​കെ പ്ര​വേ​ശി​ക്കാ​തി​രി​ക്ക​ണം. ഇ​തി​ന് വ​നാ​തി​ർ​ത്തി​യി​ൽ അ​ടി​യ​ന്ത​ര പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​റ​ളം ഫാം ​എം​ഡി എ​സ്. സു​ജീ​ഷ് പ​റ​ഞ്ഞു.

പൂ​ക്കു​ണ്ട് മു​ത​ൽ കോ​ട്ട​പ്പാ​റ വ​രെ​യു​ള്ള മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് ആ​ന തി​രി​കെ പ്ര​വേ​ശി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ തൂ​ക്കു​വേ​ലി സ്ഥാ​പി​ക്കാ​ൻ അ​ന​ർ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി​ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ പ്ര​തി​നി​ധി പി.​എ. മു​ഹ​മ്മ​ദ് ജ​സീ​ർ, വ​നം ആ​ർ​ആ​ർ​ടി ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ ഷൈ​നി​കു​മാ​ർ വ​നം​വ​കു​പ്പി​ലെ മ​റ്റ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​നി​യൊ​രു
ദു​ര​ന്തം ഉ​ണ്ടാ​യാ​ൽ...

‘ ഫാ​മി​ൽ ഇ​നി​യൊ​രു ദു​ര​ന്തം ഉ​ണ്ടാ​യാ​ൽ എ​ന്താ​യി​രി​ക്കും കോ​ട​തി സ്വീ​ക​രി​ക്കു​ക​യെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല . ഒ​രു​പ​ക്ഷേ ന​മ്മ​ളി​ൽ ഒ​രാ​ളെ​യും കോ​ട​തി വെ​റു​തെ വി​ടി​ല്ലെ​ന്ന ധാ​ര​ണ എ​പ്പോ​ഴും ഉ​ണ്ടാ​ക​ണം.

ഫാ​മി​ലെ 1,2,4,5 ബ്ലോ​ക്കു​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളും പു​ര​ധി​വാ​സ മേ​ഖ​ല​യി​ലെ പൊ​ന്ത​ക്കാ​ടു​ക​ളി​ലു​മാ​ണ് ഇ​പ്പോ​ൾ ആ​ന​ക​ൾ. ഇ​വ പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യാ​ലു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം വ​ള​രെ വ​ലു​താ​യി​രി​ക്കും. തു​ര​ത്തി​യ ആ​ന​ക​ൾ തി​രി​കെ​യെ​ത്തി ഫാ​മി​ൽ ഒ​രു ദി​വ​സം മാ​ത്രം 145 തെ​ങ്ങു​ക​ൾ കു​ത്തി​വാ​ഴ്ത്തി​യ സാ​ഹ​ച​ര്യം വ​ലി​യ മു​ന്ന​റി​യി​പ്പാ​ണ് ന​ൽ​കു​ന്ന​ത്. ആ​ന​യെ ഇ​വി​ടെ​നി​ന്ന് പൂ​ർ​ണ​മാ​യും തു​ര​ത്തു​ക മാ​ത്ര​മാ​ണ് ഏ​ക പ​രി​ഹാ​രം. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യി​ൽ നി​ന്ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​വും നേ​ടി​യെ​ടു​ക്ക​ണം’.

-എ​സ്. സു​ജീ​ഷ്-
ആ​റ​ളം ഫാം ​എം​ഡി

Kerala

ആ​റ​ള​ത്ത് വീ​ണ്ടും കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം; വി​ദ്യാ​ർ​ഥി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

ഇ​രി​ട്ടി: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ബ്ലോ​ക്ക് ഒ​ന്പ​തി​ൽ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണു സം​ഭ​വം. ബ്ലോ​ക്ക് ഒ​മ്പ​തി​ലെ താ​മ​സ​ക്കാ​ര​നാ​യ സി.​കെ.​ ആ​ദി​ത്താ​ണ് (17) ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്.

ആ​ദി​ത്തി​നു​നേ​രെ ആ​ന ചി​ന്നംവി​ളി​ച്ച് ഓ​ടി​യ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ന വ​രു​ന്ന​ത് ക​ണ്ട ആ​ദി​ത്ത് സ​മീ​പ​ത്തെ ബാ​ബു ജാ​ന​കി​യു​ടെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ന പോ​യി എ​ന്ന് ഉ​റ​പ്പി​ച്ച ശേ​ഷം മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ​യാ​ണ് ആ​ദി​ത്ത് കോ​ള​ജി​ലേ​ക്ക് പോ​യ​ത്.

കാ​ക്ക​യ​ങ്ങാ​ടു​ള്ള ഐ​ടി​ഐ വി​ദ്യാ​ർ​ഥി​യാ​ണ് ആ​ദി​ത്ത്. രാ​വി​ലെ കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് ആ​ന​യു​ടെ മു​ൻ​പി​ൽ​പ്പെ​ട്ട​ത്. ആ​ന​യു​ടെ ചി​ന്നംവി​ളി കേ​ട്ട​യു​ട​നെ സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​വെ​ന്ന് ആ​ദി​ത്ത് പ​റ​ഞ്ഞു.

ജോ​ലി​ക്ക് പോ​കു​ന്ന​വ​രും വി​ദ്യാ​ർ​ഥി​ക​ളും വ​യ​സാ​യ​വ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ ഇ​തു​വ​ഴി ദി​വ​സ​വും യാ​ത്ര ചെ​യ്യു​ന്നു​ണ്ട്. ഇ​വ​രു​ടെ​യെ​ല്ലാം ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കു​ന്ന വി​ധ​ത്തി​ൽ ആ​ന​ക​ൾ മേ​ഖ​ല​യി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Latest News

Corehub Up