x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം കൂ​ൺ വൈ​വി​ധ്യ കേ​ന്ദ്ര​വും; 215 ഇ​നം കൂ​ണു​ക​ൾ ക​ണ്ടെ​ത്തി‌  


Published: June 27, 2026 12:44 AM IST | Updated: June 27, 2026 12:44 AM IST

 

ഇ​രി​ട്ടി: ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം പ​ശ്ചി​മ​ഘ​ട്ട​മ​ല​നി​ര​ക​ളി​ലെ കൂ​ൺ വൈ​വി​ധ്യ​കേ​ന്ദ്ര​മെ​ന്ന പ​ദ​വി​യി​ലേ​ക്കും. ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് ഡി​വി​ഷ​നും മ​ഷ്റൂം​സ് ഓ​ഫ് ഇ​ന്ത്യ ക​മ്യൂ​ണി​റ്റി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ മാം​ക്രോ ഫം​ഗ​ൽ സ​ർ​വേ​യി​ൽ 215 ഇ​നം കൂ​ണു​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ആ​റ​ളം ശ​ല​ഭ​സ​ങ്കേ​തം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​തം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ് അ​പൂ​ർ​വ കൂ​ണു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ കൂ​ൺ വൈ​വി​ധ്യ​ത്തി​ലെ സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ഹോ​ട്ട് സ്പോ​ട്ടാ​യി ആ​റ​ളം മാ​റി​യി​രി​ക്കു​ക​യാ​ണ്.

മ​ഷ്റൂം​സ് ഓ​ഫ് ഇ​ന്ത്യ ക​മ്യൂ​ണി​റ്റി​യി​ലെ മൈ​ക്രോ ബ​യോ​ള​ജി​സ്റ്റ് എം.​ടി. ഹ​രി​കൃ​ഷ്ണ​ൻ , ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ ഡോ. ​ജി​നു മു​ര​ളീ​ധ​ര​ൻ, ഗ​വേ​ഷ​ക​രാ​യ ഡോ. ​ശീ​ത​ൾ ചൗ​ധ​രി, ഡോ. ​ആ​ഷി​ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ർ​വേ. മൂ​ന്നു ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്ന സ​ർ​വേ​യി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മൈ​ക്രോ ബ​യോ​ള​ജി​സ്റ്റു​ക​ൾ , ഗ​വേ​ഷ​ക​ർ, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ, കൂ​ൺ പ്രേ​മി​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ മു​പ്പ​തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വാ​ക്ക് വി​ത്ത് വി​സി എ​ൻ​ജി​ഒ​യി​ലെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തി​രു​ന്നു. ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ വി. ​ര​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ര​മ്യ രാ​ഘ​വ​ൻ, ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ഇ​ല്ല്യാ​സ് റാ​വു​ത്ത​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫം​ഗ​സ് വൈ​വി​ധ്യ​ത്തെ​ക്കു​റി​ച്ചു​ള്ള മി​ക​ച്ച അ​വ​ബോ​ധം, ഗ​വേ​ഷ​ണം, സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്ക് സ​ർ​വേ വേ​ദി​യാ​യി. ആ​റ​ളം, കൊ​ട്ടി​യൂ​ർ സ​ങ്കേ​ത​ങ്ങ​ളി​ലാ​യി വ​ള​യം​ചാ​ൽ, മീ​ൻ​മു​ട്ടി, ക​രി​യ​ൻ​കാ​പ്പ്, ചാ​വ​ച്ചി, കൊ​ട്ടി​യൂ​ർ, ചു​ള്ളി​ക്ക​ണ്ടം, പ​രി​പ്പു​തോ​ട് എ​ന്നീ ഏ​ഴ് ക്യാ​മ്പു​ക​ളി​ലാ​യാ​ണ് ഫീ​ൽ​ഡ് സ​ർ​വേ ന​ട​ത്തി​യ​ത്. 2025-ൽ ​ന​ട​ന്ന പ്ര​ഥ​മ സ​ർ​വേ​യി​ലെ വി​വ​ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ആ​റ​ള​ത്ത് തു​ട​ർ​ച്ച​യാ​യി ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വാ​ർ​ഷി​ക ഫം​ഗ​സ് സ​ർ​വേ​യാ​ണി​ത്.

പ​വി​ഴ​പ്പു​റ്റു​ക​ളോ​ട് സാ​മ്യ​മു​ള്ള കൂ​ണു​ക​ളും

വെ​ള്ള​ത്തി​ന​ടി​യി​ലെ പ​വി​ഴ​പ്പു​റ്റു​ക​ളോ​ട് സാ​മ്യ​മു​ള്ള ശാ​ഖ​ക​ളോ​ടു​കൂ​ടി​യ "കോ​റ​ൽ ഫം​ഗ​സു​ക​ൾ", നി​ര​വ​ധി "ബോ​ലെ​റ്റു​ക​ൾ", "പോ​ളി​പോ​റു​ക​ൾ" എ​ന്നി​വ ആ​റ​ള​ത്ത് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്രാ​ണി​ക​ളെ​യും മ​റ്റ് ആ​ർ​ത്രോ​പോ​ഡു​ക​ളെ​യും ബാ​ധി​ക്കു​ന്ന ഒ​ട്ട​ന​വ​ധി "എ​ന്‍റ​മോ​പാ​ത്തോ​ജെ​നി​ക് വി​ഭാ​ഗ​ത്തെ​യും (ശ​ല​ഭ​ങ്ങ​ൾ, ചി​ല​ന്തി​ക​ൾ, ഉ​റു​മ്പു​ക​ൾ, ലെ​പി​ഡോ​പ്റ്റ​റ​ൻ ലാ​ർ​വ​ക​ൾ എ​ന്നി​വ​യി​ൽ വ​ള​രു​ന്ന​വ) ക​ണ്ടെ​ത്തി. ഇ​ത് വ​ന ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ സ​ങ്കീ​ർ​ണ​ത​യെ​യും ആ​രോ​ഗ്യ​ത്തെ​യു​മാ​ണ് കാ​ണി​ക്കു​ന്ന​ത്. പ്രാ​ണി​ക​ളു​ടെ എ​ണ്ണം സ്വാ​ഭാ​വി​ക​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​ലും ജൈ​വി​ക കീ​ട​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഇ​വ​യു​ടെ സാ​ധ്യ​ത​ക​ളി​ലും ശാ​സ്ത്ര​ലോ​ക​ത്തി​ന് വ​ലി​യ താ​ത്പ​ര്യ​മു​ള്ള​വ​യാ​ണ് ഇ​വ​യെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞു.

ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ​വ​യുംമാ​ര​ക വി​ഷ​മു​ള്ള​വ​യും

സ​ർ​വേ​യി​ൽ ഭ​ക്ഷ്യ​യോ​ഗ്യ​വും പോ​ഷ​ക സ​ന്പ​ന്ന​വും ഔ​ഷ​ധ ഗു​ണ​ങ്ങ​ള​ട​ങ്ങി​യ​തു​മാ​യ 25 ഓ​ളം ഇ​ന​ങ്ങ​ളാ​ണ് ആ​റ​ള​ത്ത് ക​ണ്ടെ​ത്തി​യ​ത്. ടെ​ർ​മി​റ്റോ​മൈ​സ​സ്, ഔ​ഡെ​മാ​ൻ​സി​യെ​ല്ല , ഫ്ളെ​ബോ​പ​സ് , ഓ​റി​ക്കു​ലേ​റി​യ തു​ട​ങ്ങി​യ​വ​യാ​ണ് ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ​വ.
ഗാ​നോ​ഡെ​ർ​മ​ട്രാ​മെ​റ്റ​സ് എ​ന്നീ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​യാ​ണ് ഔ​ഷ​ധ​ഗു​ണ​മു​ള്ള കൂ​ണു​ക​ൾ. ഇ​രു​ട്ടി​ൽ നേ​രി​യ വെ​ളി​ച്ചം പു​റ​പ്പെ​ടു​വി​ക്കു​ന്ന ഫി​ലോ​ബോ​ലെ​റ്റ​സ് ഇ​ന​ത്തി​ൽ​പ്പെ​ട്ട അ​പൂ​ർ​വ​മാ​യ "ബ​യോ​ലു​മി​ന​സെ​ന്‍റ്" (സ്വ​യം പ്ര​കാ​ശി​ക്കു​ന്ന) കൂ​ണു​ക​ളും ഇ​വി​ടെ​യു​ണ്ട്.
ക്ലാ​ർ​ക്കി​ൻ​ഡ, ക്ലോ​റോ​ഫി​ല്ലം, ഗാ​ല​റി​ന, ഇ​നോ​സി​ബി എ​ന്നീ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട മാ​ര​ക​മാ​യ വി​ഷ​ക്കൂ​ണു​ക​ളാ​ണ് സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ ഭ​ക്ഷ​ണ​മാ​ക്കി​യാ​ൽ ക​ടു​ത്ത വി​ഷ​ബാ​ധ​യേ​ൽ​ക്കും.

Tags : Aralam mushrooms found Nattuvishesham District news

Recent News

Corehub Up