കൂറ്റനാട്: നാഗലശേരി മതുപ്പുള്ളി പെരിങ്ങോട് സഹൃദയ വായനശാലയും കൂട്ടായ്മയും സംയുക്തമായി പ്രതിഭകളെ ആദരിച്ചു.
നാഗലശേരി പഞ്ചായത്ത് 11, 12 വാർഡുകളിലെയും തിരുമിറ്റക്കോട് പഞ്ചായത്ത് പതിനാറാം വാർഡിലേയും ഉന്നതവിജയം നേടിയ വിദ്യാർഥികളെയും വ്യത്യസ്ഥ മേഖലകളിൽ കഴിവ് തെളിയിച്ചവരേയുമാണ് ആദരിച്ചത്.
നാഗലശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. നിഷ ഉദ്ഘാടനം നിർവഹിച്ചു. വായനശാല പ്രസിഡന്റ് സി. മൂസ പെരിങ്ങോട് അധ്യക്ഷനായി. വിവർത്തകൻ എൻ.പി. ജനാർദനൻ പിഷാരടി, സ്വന്തം കൈപ്പടയിൽ 193 രാജ്യങ്ങളുടെ പതാകകൾ വരച്ചു തയാറാക്കി അംഗീകാരം നേടിയ ഡോ. സന ഷാഫി, കേന്ദ്ര സുരക്ഷാസേനയിൽ നിയമനം ലഭിച്ച എം.എസ്. അഭിനവ് എന്നിവരെയും ആദരിച്ചു. ജനപ്രതിനിധികൾ, വായനശാലാ ഭാരവാഹികൾ പ്രസംഗിച്ചു.
Tags : talents Nattuvishesham District news