x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി എം​പി കെ​യ​ർ

വെബ് ഡെസ്ക്
Published: August 15, 2026 03:35 AM IST | Updated: August 15, 2026 03:35 AM IST

ഭ​ക്ഷ്യ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണം പി.​ജെ. കു​ര്യ​ൻ നി​ർ​വ​ഹി​ക്കു​ന്നു.

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നാ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എം​പി കെ​യ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 5,000 ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
പ്ര​ള​യ​ത്തെത്തു​ട​ർ​ന്ന് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഭ​ക്ഷ്യ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. 4,500 കി​റ്റു​ക​ൾ മു​ത്തൂ​റ്റ് ഫി​നാ​ൻ​സും 500 കി​റ്റു​ക​ൾ ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജും സം​ഭാ​വ​ന​യാ​യി ന​ൽ​കി.

ദു​രി​ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി എ​ത്തി​ക്കു​ന്ന​തി​നും പ്ര​ള​യാ​ന​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​വ​ർ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു​മാ​ണ് എം​പി കെ​യ​ർ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി പ​റ​ഞ്ഞു.

ഭ​ക്ഷ്യ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി, എം​എ​ൽ​എ​മാ​രാ​യ അ​ബി​ൻ വ​ർ​ക്കി, പ​ഴ​കു​ളം മ​ധു, രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പി.​ജെ. കു​ര്യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, മു​ത്തൂ​റ്റ് ഗ്രൂ​പ്പ് മാ​നേ​ജ​ർ രാ​ജ് ഫി​ലി​പ്പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up