x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​യ്‌​പ​മം​ഗ​ല​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ വീ​ണ്ടും അ​പ​ക​ടം

വെബ് ഡെസ്ക്
Published: October 17, 2026 05:51 AM IST | Updated: October 17, 2026 05:51 AM IST

ടാ​ങ്ക​ർ ലോ​റി​യി​ൽ ത​ട്ടി നി​യ​ന്ത്ര​ണംവി​ട്ട കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന ച​ര​ക്കുലോ​റി​ക്ക് പി​റ​കി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം.

കാ​ള​മു​റി: ക​യ്‌​പ​മം​ഗ​ല​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ വീ​ണ്ടും അ​പ​ക​ടം. ക​യ്‌​പ​മം​ഗ​ലം പ​ന്ത്ര​ണ്ടി​ൽ ടാ​ങ്ക​ർ ലോ​റി​യി​ൽ ത​ട്ടി നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന ച​ര​ക്ക് ലോ​റി​ക്ക് പി​റ​കി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഈ ​ഭാ​ഗ​ത്ത് പൈ​പ്പ് പൊ​ട്ടി​യ​തു ന​ന്നാ​ക്കി​യ​ശേ​ഷം റോ​ഡി​ൽ ത​ട​സം വ​ച്ചി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. വ​ട​ക്കു​ഭാ​ഗ​ത്തു​നി​ന്നു വ​ന്നി​രു​ന്ന ടാ​ങ്ക​ർ ത​ട​സം​ക​ണ്ട് പെ​ട്ടെ​ന്ന് ട്രാ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ന്നി​ൽ നി​ന്നു വ​ന്നി​രു​ന്ന കാ​ർ ടാ​ങ്ക​റി​ൽ ഇ​ടി​ക്കു​ക​യും നി​യ​ന്ത്ര​ണം‌​വി​ട്ട് മു​ന്നോ​ട്ടു​നീ​ങ്ങി നി​ർ​ത്തി​യി​ട്ടി​രു​ന്ന ച​ര​ക്ക് ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യു​മാ​യി​രു​ന്നു​. എ​റ​ണാ​കു​ളം വാ​ഴ​ക്കു​ളം സ്വ​ദേ​ശി​ക​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​മ​റി​ഞ്ഞ് ക​യ്പ​മം​ഗ​ലം പൊലിസ് സ്ഥ​ല​ത്തെ​ത്തി.

Tags : NattuVishesham.DistricteNews

Recent News

Corehub Up