x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേവാലയങ്ങളിൽ തിരുനാൾ

വെബ് ഡെസ്ക്
Published: October 17, 2026 05:49 AM IST | Updated: October 17, 2026 05:49 AM IST

ഷേ​ണ്‍​സ്റ്റാ​ട്ട് സി​സ്റ്റേ​ഴ്‌​സ് ഓ​ഫ് മേ​രി കാ​ട്ടു​ങ്ങ​ച്ചി​റ​യി​ലെ തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റം ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ്് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​

വെ​ള്ളി​ക്കു​ള​ങ്ങ​രയിൽ ഊ​ട്ടു​തി​രു​നാ​ളി​നു കൊ​ടി​യേ​റി

വെ​ള്ളി​ക്കു​ള​ങ്ങ​ര: വെ​ള്ളി​ക്കു​ള​ങ്ങ​ര തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​രാ​യ പ​രി​ശു​ദ്ധ തി​രു​ക്കു​ടും​ബ​ത്തി​ന്‍റെ ഊ​ട്ടു​തി​രു​നാ​ളി​ന് ഭ​ക്തി​സാ​ന്ദ്ര​മാ​യ തു​ട​ക്കം. 15 മു​ത​ൽ 25 വ​രെ​യാ​ണ് തി​രു​നാ​ൾ.
കൊ​ട​ക​ര ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യ്സ​ൺ ക​രി​പ്പാ​യി തി​രു​നാ​ൾ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 25 ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച ഊ​ട്ട് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.
ഇ​ട​വ​ക വി​കാ​രി ഫാ. ​ടി​ജോ ആ​ല​പ്പാ​ട്ട്, കൈ​ക്കാ​ര​ന്മാ​രാ​യ പോ​ളി ക​ണ്ണ​മ്പു​ഴ, ഷാ​ജു കാ​ച്ച​പ്പി​ള്ളി, ബി​നോ​യ് വ​ട​ക്കേ​ത്ത്, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ൺ മ​ഞ്ഞ​ളി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​യ് കു​ന്നം​പ്പി​ള്ളി എ​ന്നി​വ​ർ തി​രു​നാ​ൾ ആ​ഘോ​ഷ ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. 

ഷേ​ണ്‍​സ്റ്റാ​ട്ട് മാ​താ​വി​ന്‍റെ തി​രു​നാ​ളും ശ​താ​ബ്ദി​ ആ​ഘോ​ഷ​വും നാ​ളെ

ഇ​രി​ങ്ങാ​ല​ക്കു​ട: ഷേ​ണ്‍​സ്റ്റാ​ട്ട് മാ​താ​വി​ന്‍റെ തി​രു​നാ​ളും ഷേ​ണ്‍​സ്റ്റാ​ട്ട് സി​സ്റ്റേ​ഴ്‌​സ് ഓ​ഫ് മേ​രി​യു​ടെ ശ​താ​ബ്ദി ആ​ഘോ​ഷ​വും നാ​ളെ കാ​ട്ടു​ങ്ങ​ച്ചി​റ​യി​ല്‍ ന​ട​ക്കും. തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റു​ക​ര്‍​മം ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ നി​ര്‍​വ​ഹി​ച്ചു.
ഇ​ന്നു രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ അ​ഖ​ണ്ഡ ജ​പ​മാ​ല. തു​ട​ര്‍​ന്ന് വൈ​കീ​ട്ട് 5.30ന് ​ന​ട​ക്കു​ന്ന ജ​പ​മാ​ല, ല​ദീ​ഞ്ഞ്, പ്ര​സു​ദേ​ന്തി വാ​ഴ്ച, ദി​വ്യ​ബ​ലി എ​ന്നി​വ​യ്ക്ക് ഫാ. ​ഡോ. ലി​ന്‍റോ കു​റ്റി​ക്കാ​ട​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​ണ്‍​സ​ണ്‍ പ​ന്ത​പ്പി​ള്ളി മ​രി​യ​ന്‍ സ​ന്ദേ​ശം ന​ല്‍​കും.
തി​രു​നാ​ള്‍ ദി​ന​മാ​യ നാ​ളെ വൈ​കീ​ട്ട് അ​ഞ്ചി​നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് പ്രൊ​വി​ഡ​ന്‍​സ് പ്രൊ​വി​ന്‍​സ് പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ ഫാ. ​പോ​ള്‍ പ​ന​ങ്കു​ളം മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് ആ​ശ്ര​മം സു​പ്പീ​രി​യ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍, ഫാ. ​ജോ​സ​ഫ് പ​യ്യ​പ്പി​ള്ളി എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രി​ക്കും.

മാ​പ്രാ​ണം ഫാ​ത്തി​മ മാ​താ ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ള്‍ നാ​ളെ

മാ​പ്രാ​ണം: ഫാ​ത്തി​മ മാ​താ ദേ​വാ​ല​യ​ത്തി​ല്‍ പ​രി​ശു​ദ്ധ ഫാ​ത്തി​മ മാ​താ​വി​ന്‍റെ തി​രു​നാ​ള്‍ നാ​ളെ ആ​ഘോ​ഷി​ക്കും. തു​രു​ത്തൂ​ര്‍ സെ​ന്‍റ് തോ​മ​സ് മൗ​ണ്ട് തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ര്‍ ഫാ. ​ജോ​ഷി മു​ട്ടി​ക്ക​ല്‍ കൊ​ടി​യേ​റ്റു​ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. ദി​വ്യ​ബ​ലി, നൊ​വേ​ന, പ്ര​സു​ദേ​ന്തി വാ​ഴ്ച, വ​ച​ന​പ്ര​ഘോ​ഷ​ണം എ​ന്നി​വ​യ്ക്ക് കൂ​ന​മ്മാ​വ് ബോ​യ്‌​സ് ഹോം ​ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് ഡൊ​മി​നി​ക് നേ​തൃ​ത്വം ന​ല്‍​കി.

ഇ​ന്ന് വൈ​കീ​ട്ട് 5.30ന് ​ന​ട​ക്കു​ന്ന ല​ത്തീ​ന്‍ ഭാ​ഷ​യി​ലു​ള്ള ദി​വ്യ​ബ​ലി​ക്ക് ഫാ. ​ക്ലോ​ഡി​ന്‍ ബി​വേ​റ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് നൊ​വേ​ന, പ്ര​ദ​ക്ഷി​ണം ഉ​ണ്ടാ​യി​രി​ക്കും. തി​രു​നാ​ള്‍ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​ക്ക് കോ​ട്ട​പ്പു​റം രൂ​പ​ത ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ന്‍​വീ​ട്ടി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​ഷൈ​ജ​ന്‍ ക​ള​ത്തി​ൽ, പ്രീ​സ്റ്റ് ഇ​ന്‍ ചാ​ര്‍​ജ് ഫാ. ​നീ​ല്‍ ച​ട​യം​മു​റി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജി​ബി​ന്‍ മ​ഞ്ഞ​ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

Tags : NattuVishesham.DistricteNews

Recent News

Corehub Up