മേഴ്സി കോളജിൽ നടന്ന ബഹിരാകാശ ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകുന്നു.
പാലക്കാട്: മേഴ്സി കോളേജ് പാലക്കാടിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക വിദ്യാർഥിദിനത്തോടനുബന്ധിച്ച് ‘കലാംകോസ്മോസ് 2കെ26’ ദേശീയതല ബഹിരാകാശ ക്വിസ് മത്സരം സംഘടിപ്പിച്ചു.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ പാലക്കാട്, കോയമ്പത്തൂർ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽനിന്നുള്ള ഹയർ സെക്കൻഡറി വിദ്യാർഥികളുടെ 45 ടീമുകൾ പങ്കെടുത്തു. ഡോ.എ.പി.ജെ. അബ്ദുൾ കലാമിന്റെ ജീവിതവും സംഭാവനകളും ബഹിരാകാശ ശാസ്ത്രവും ആസ്പദമാക്കിയായിരുന്നു മത്സരം. പരിപാടിയുടെ ഭാഗമായി എഐ ഹാൻഡ്ബുക്കും പ്രകാശനം ചെയ്തു. വിജയികൾക്ക് യഥാക്രമം 3,000, 2,000, 1,000 രൂപ വീതം കാഷ് പ്രൈസുകൾ നൽകി.
കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം മേധാവി സിസ്റ്റർ ജെയ്നി ജേക്കബിന്റെ നേതൃത്വത്തിൽ സ്റ്റാഫ് കോ-ഓർഡിനേറ്റർ ഡോ.വി.എസ്. സ്റ്റെൻസി, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ ആർ. ദിയ എന്നിവർ പരിപാടിയുടെ ഏകോപനം നിർവഹിച്ചു. ആർആർ അക്കാദമിയുടെ പ്രതിനിധിയായി അഭിനന്ദും കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ.എൻ.എം. ലൗലിയും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Tags : NattuVishesham.DistricteNews