വാളയാർ സെന്റ് ആന്റണീസ് പള്ളി തിരുനാൾ കൊടിയേറ്റച്ചടങ്ങ്.
വാളയാർ: സെന്റ് ആന്റണീസ് പള്ളിയിൽ തിരുനാളിന് കൊടിയേറി. ഫാ. ജെസ്റ്റിൻ പാലമറ്റം, വികാരി ഫാ. തോം കിഴക്കേടത്ത്, ഫാ. സൈമണ് കൊള്ളന്നൂർ എന്നിവരുടെ കാർമികത്വത്തിൽ തിരുനാൾ കൊടിയേറ്റവും വിശുദ്ധ കുർബാനയും നടന്നു.
ഇന്നു വൈകുന്നേരം അഞ്ചിന് പൗരോഹിത്യ രജതജൂബിലി വിശുദ്ധ കുർബാന, നൊവേന എന്നിവക്ക് വികാരി ഫാ. തോം കിഴക്കേടത്ത് മുഖ്യകാർമികത്വം വഹിക്കും.
തുടർന്ന് ഇടവകദിന ആഘോഷവും കലാപരിപാടികളും നടക്കും. ഫാ. മാത്യു വാഴയിൽ മുഖ്യാതിഥിയാകും.
തിരുനാൾ ദിവസമായ നാളെ രാവിലെ പത്തിന് ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. ആന്റണി നെടുന്പുറത്ത് മുഖ്യകാർമികനാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണത്തിനുശേഷം ഉൗട്ടുനേർച്ചയും നടക്കും. കൈക്കാരന്മാരായ ശശി പോൾ, വിജേഷ് തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
Tags : NattuVishesham.DistricteNews