സിബിഎസ്ഇ ജില്ലാ സഹോദയ കലോത്സവത്തിൽ ഓവറോൾ കിരീടം സ്വന്തമാക്കിയ ദേവമാത സിഎംഐ പബ്ലിക് സ്കൂൾ ടീം.
ആറ്റൂർ: അറഫ സ്കൂളിൽ മൂന്നു ദിവസങ്ങളിലായി നടന്ന സിബിഎസ്ഇ ജില്ലാ സഹോദയ കലോത്സവത്തിൽ 1013 പോയിന്റുമായി പതിനൊന്നാം തവണയും കിരീടം സ്വന്തമാക്കി തൃശൂർ ദേവമാത സിഎംഐ പബ്ലിക് സ്കൂൾ. കാറ്റഗറി രണ്ട്, മൂന്ന്, നാല് മത്സരങ്ങളിലും ദേവമാത ഒന്നാമതെത്തി. 891 പോയിന്റ് നേടി പൂങ്കുന്നം പാറമേക്കാവ് വിദ്യാമന്ദിർ സ്കൂൾ രണ്ടാംസ്ഥാനവും 870 പോയിന്റുമായി തൃശൂർ നിർമലമാത സ്കൂൾ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ചിറ്റിലപ്പിള്ളി ഐഇഎസ്- 845, കോലഴി ചിൻമയ വിദ്യാലയം- 840, എടശേരി സിഎസ്എം- 737 എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ആദ്യദിനം മുതൽ വ്യക്തിഗതയിനങ്ങളിലും ഗ്രൂപ്പിനങ്ങളിലും ദേവമാത ലീഡ് നിലനിർത്തി.
കേരളത്തിലെ ജില്ല സിബിഎസ്ഇ കലോത്സവങ്ങളിൽ തുടർച്ചയായി പതിനൊന്നു വർഷം ഓവറോൾ കിരീടം നേടുന്ന അപൂർവനേട്ടം ദേവമാത സ്കൂൾ സ്വന്തമാക്കി.
Tags : NattuVishesham.DistricteNews