x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​റ​ശാല കാ​ത്ത​ലി​ക് ബൈ​ബി​ൾ ക​ൺ​വെൻ​ഷ​ന് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: October 17, 2026 06:22 AM IST | Updated: October 17, 2026 06:22 AM IST

പാ​റ​ശാ​ല ക​ൺ​വെ​ൻ​ഷ​ൻ പാ​റ​ശാ​ല രൂ​പ​ത അ​ധ്യ​ക്ഷ​ൻ തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തി​രു​വ​ന​ന്ത​പു​രം: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പാ​റ​ശാല ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള 10-ാമ​ത് പാ​റ​ശാല കാ​ത്ത​ലി​ക് ബൈ​ബി​ൾ ക​ൺ​വെൻ​ഷ​ന് പാ​റ​ശാല കോ​ട്ട​വി​ള സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ തു​ട​ക്ക​മാ​യി.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ൺ​വെൻ​ഷ​ന്‍റെ ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.45-ന് ​ജ​പ​മാ​ല​യോ​ടെ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ന്നു. വൈ​കു​ന്നേ​രം 6.30-ന് ​ക​ൺ​വെൻ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം പാ​റ​ശാല രൂ​പ​താ​ധ്യ​ക്ഷ​ൻ തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു.

പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നാ​യ ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ആ​ണ് ക​ൺ​വെൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് ശേ​ഷം വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ന്നു. 18 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ൺ​വെൻ​ഷ​ൻ ദി​ന​ങ്ങ​ളി​ൽ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.45 മു​ത​ൽ ജ​പ​മാ​ല, സ​ന്ധ്യാ​പ്രാ​ർ​ഥന, വി​ശു​ദ്ധ കു​ർ​ബാ​ന, ഗാ​ന​ശു​ശ്രൂ​ഷ, വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ, ക​ൺ​വെ​ൻ​ഷ​ൻ ദി​ന​ങ്ങ​ളി​ൽ കു​മ്പ​സാ​ര​ത്തി​നും കൗ​ൺ​സി​ലിം​ഗി​നും പ്ര​ത്യേ​ക സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags : NattuVishesham.DistricteNews

Recent News

Corehub Up