x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നംവ​കു​പ്പ് ഡി​പ്പോ​ക​ളി​ല്‍ ലേ​ലം പ്ര​തി​സ​ന്ധി​യി​ല്‍

തോ​മ​സ് കു​ട്ടി ചാ​ലി​യാ​ര്‍
Published: October 17, 2026 06:27 AM IST | Updated: October 17, 2026 06:27 AM IST

വ​നംവ​കു​പ്പി​​ന്‍റെ നി​ല​മ്പൂ​ര്‍ അ​രു​വാ​ക്കോ​ട് സെ​ന്‍​ട്ര​ല്‍ ഡി​പ്പോ​യി​ലെ തേ​ക്ക് ത​ടി​ക​ള്‍.

നി​ല​മ്പൂ​ര്‍: ലോ​ക​പ്ര​സി​ദ്ധ​മാ​യ നി​ല​മ്പൂ​ര്‍ തേ​ക്കി​​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ് വ​നംവ​കു​പ്പി​​ന്‍റെ നെ​ടു​ങ്ക​യം, അ​രു​വാ​ക്കോ​ട് ഡി​പ്പോ​ക​ളി​ലെ തേ​ക്ക് ലേ​ലം പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. പു​തി​യ വ​ര്‍​ക്കിം​ഗ് പ്ലാ​ന്‍ ത​യാ​റാ​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​മാ​ണ് പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണം. ഇ-​ലേ​ല​ങ്ങ​ളി​ലൂ​ടെ വ​നം വ​കു​പ്പി​ന് ഓ​രോ വ​ര്‍​ഷ​വും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് ല​ഭി​ക്കാ​റ്.

നി​ല​വി​ല്‍ അ​രു​വാ​ക്കോ​ട്, നെ​ടു​ങ്ക​യം ഡി​പ്പോ​ക​ളി​ല്‍ മൂ​ന്ന് മാ​സ​ത്തേ​ക്കു​ള്ള ത​ടി​ക​ള്‍ മാ​ത്ര​മാ​ണ് സ്റ്റോ​ക്കു​ള്ള​ത്. ര​ണ്ട് ഡി​പ്പോ​ക​ളി​ലു​മാ​യി ഇ​നി ലേ​ലം ചെ​യ്ത് ന​ല്‍​കാ​നു​ള്ള​ത് 600 ഘ​ന​മീ​റ്റ​റി​ല്‍ താ​ഴെ ത​ടി​ക​ള്‍ മാ​ത്ര​മാ​ണ്.10 വ​ര്‍​ഷ​ക്കാ​ല​യ​ള​വി​ലാ​ണ് വ​നംവ​കു​പ്പ് വ​ര്‍​ക്കിം​ഗ് പ്ലാ​നു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​ത്. 2014 ലെ ​വ​ര്‍​ക്കിം​ഗ് പ്ലാ​നി​​ന്‍റെ കാ​ലാ​വ​ധി 2024-ല്‍ ​അ​വ​സാ​നി​ച്ചി​രു​ന്നു.

കാ​ലാ​വ​ധി അ​വ​സാ​നി​ച്ച ശേ​ഷം മാ​നേ​ജ്മെ​​ന്‍റ് പ്ലാ​നി​ലൂ​ടെ ര​ണ്ട് വ​ര്‍​ഷം കൂ​ടി ലി​സ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ തേ​ക്ക് പ്ലാ​​ന്‍റേ​ഷ​നു​ക​ളി​ല്‍ അ​ട​ക്കി​മു​റി ന​ട​ത്തി​യി​രു​ന്നു. ഈ ​കാ​ലാ​വ​ധി​യും ക​ഴി​ഞ്ഞ​തോ​ടെ ഇ​നി പു​തി​യ വ​ര്‍​ക്കിം​ഗ് പ്ലാ​ന്‍ പ്ര​കാ​രം മാ​ത്ര​മേ അ​ട​ക്കി​മു​റി ന​ട​ക്കൂ. 2025-ല്‍ ​ത​യാ​റാ​ക്കേ​ണ്ട പു​തി​യ വ​ര്‍​ക്കിം​ഗ് പ്ലാ​ന്‍ വൈ​കു​ന്ന​തി​നാ​ല്‍ ഈ ​വ​ര്‍​ഷം നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത്, സൗ​ത്ത് ഡി​വി​ഷ​നു​ക​ളി​ല്‍ തേ​ക്ക് പ്ലാ​​ന്‍റേ​ഷ​നു​ക​ളു​ടെ അ​ട​ക്കി​മു​റി ന​ട​ക്കി​ല്ല. വ​ര്‍​ക്കിം​ഗ് പ്ലാ​ന്‍ ത​യാ​റാ​ക്കി കേ​ന്ദ്ര വ​നം കാ​ര്യാ​ല​യ​ത്തി​​ന്‍റെ അ​നു​മ​തി തേ​ടേ​ണ്ട​തു​ണ്ട്. ഡി​സം​ബ​റി​ന് മു​ന്‍​പ് ടെ​ന്‍​ഡ​ര്‍ വി​ളി​ച്ച് തേ​ക്ക് പ്ലാ​​ന്‍റേ​ഷ​നു​ക​ളി​ല്‍ അ​ട​ക്കി​മു​റി ന​ട​ത്തി​യാ​ല്‍ മാ​ത്ര​മേ ഡി​പ്പോ​ക​ളി​ലെ ലേ​ലം നി​ല​ക്കു​ന്ന​ത് ത​ട​യാ​നാ​കൂ.


പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ ഊ​ര്‍​ജി​ത ശ്ര​മം


പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ പാ​ല​ക്കാ​ട് സി​സി​എ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വി​വി​ധ റേ​ഞ്ചു​ക​ളി​ല്‍നി​ന്ന് അ​ട​ക്കി​മു​റി​യി​ലൂ​ടെ ല​ഭി​ക്കു​ന്ന മ​ര​ങ്ങ​ള്‍ വാ​ള​യാ​ര്‍ ഡി​പ്പോ​യി​ല്‍ ന​ല്‍​കി​യ ശേ​ഷം 1000 ഘ​ന​മീ​റ്റ​ര്‍ തേ​ക്ക് ത​ടി​ക​ള്‍ അ​രു​വാ​ക്കോ​ട് ഡി​പ്പോ​യി​ല്‍ എ​ത്തി​ക്കാ​നാ​ണ് നീ​ക്കം.

നി​ല​മ്പൂ​ര്‍ വ​ഴി​ക്ക​ട​വ് റേ​ഞ്ചി​ലെ തൊ​ട്ടാ​വാ​ടി പൊ​ട്ടി​യി​ലെ 1972 തേ​ക്ക് പ്ലാ​​ന്‍റേ​ഷ​നി​ലെ അ​ട​ക്കി​മു​റി തോ​ട്ട​ത്തി​ലെ തേ​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള 1000 ഘ​ന​മീ​റ്റ​ര്‍ നെ​ടു​ങ്ക​യം ഡി​പ്പോ​യി​ല്‍ എ​ത്തി​ച്ചാ​ലും താ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​കും.

എ​ന്നാ​ല്‍, അ​രു​വാ​ക്കോ​ട് ഡി​പ്പോ​യി​ലേ​ക്ക് എ​ത്തേ​ണ്ട ഈ ​ത​ടി​ക​ള്‍ നെ​ടു​ങ്ക​യം ഡി​പ്പോ​യി​ലേ​ക്ക് മാ​റ്റു​ന്ന​ത് എ​തി​ര്‍​പ്പ് ഇ​ട​യാ​ക്കി​യേ​ക്കാം.

അ​തി​നി​ട​യി​ല്‍, വ​നം-​പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച ട്രീ ​ക​മ്മി​റ്റി പു​തി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ മു​ന്നോ​ട്ടു വച്ചി​ട്ടു​ണ്ട്. വ​ന​ത്തി​നു​ള്ളി​ലെ തേ​ക്ക് പ്ലാ​​ന്‍റേ​ഷ​നു​ക​ള്‍ അ​ട​ക്കി​മു​റി ന​ട​ത്തു​മ്പോ​ള്‍ ഈ ​പ്ലാ​​ന്‍റേ​ഷ​നു​ക​ളി​ല്‍ തേ​ക്ക് 50 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ണെ​ങ്കി​ല്‍ അ​ട​ക്കി​മു​റി ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ക​മ്മി​റ്റി​യു​ടെ നി​ര്‍​ദേ​ശം.

തേ​ക്ക് അ​ട​ക്കി​മു​റി​യു​ടെ പേ​രി​ല്‍ മ​റ്റ് മ​ര​ങ്ങ​ള്‍ മു​റി​ച്ചു ത​ള്ളു​ന്ന​ത് വ​ന​ത്തി​​ന്‍റെ പ​രി​സ്ഥി​തി സ​ന്തു​ല​നാ​വ​സ്ഥ​യ്ക്ക് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും എ​ന്ന​തി​നാ​ലാ​ണി​ത്. ഈ ​ട്രീ ക​മ്മി​റ്റി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് വ​ഴി​ക്ക​ട​വ് റേ​ഞ്ചി​ലെ തൊ​ട്ടാ​വാ​ടി പൊ​ട്ടി 1972 തേ​ക്ക് പ്ലാ​​ന്‍റേഷ​നി​ലെ അ​ട​ക്കി​മു​റി 50 ഹെ​ക്ട​റി​ല്‍നി​ന്ന് 15 ഹെ​ക്‌ട​റാ​യി വെ​ട്ടി​ക്കു​റ​ച്ച​ത്. 50 വ​ര്‍​ഷ​ത്തി​ന് മു​ക​ളി​ലു​ള്ള തേ​ക്ക് പ്ലാ​​ന്‍റേ​ഷ​നു​ക​ളി​ലാ​ണ് സാ​ധാ​ര​ണ​യാ​യി അ​ട​ക്കി​മു​റി ന​ട​ത്തു​ന്ന​ത്.

Tags : NattuVishesham.DistricteNews

Recent News

Corehub Up