x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേവാലയങ്ങളിൽ തിരുനാൾ

വെബ് ഡെസ്ക്
Published: October 17, 2026 06:08 AM IST | Updated: October 17, 2026 06:08 AM IST

ഒ​ല്ലൂ​ർ മാ​ലാ​ഖയു​ടെ തി​രു​നാ​ളി​ന് നേ​ർ​ച്ചപാ​യ്ക്ക​റ്റു​ക​ൾ ഒ​രു​ക്കു​ന്നു.

ഒ​ല്ലൂ​ർ: സെ​ന്‍റ്് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ മാ​ലാ​ഖ​യു​ടെ തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി​ട്ടു​ള്ള നേ​ർ​ച്ച പാ​യ്ക്ക​റ്റു​ക​ൾ ഒ​രു​ങ്ങി. മൂ​ന്ന് ല​ക്ഷം നേ​ർ​ച്ച പാ​യ്ക്ക​റ്റു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന​ത്. പൊ​രി, അ​രി, അ​വ​ൽ, കു​ന്തി​രി​ക്കം എ​ന്നി​വ​യാ​ണ് തി​രു​നാ​ളി​ന് എ​ത്തു​ന്ന വി​ശ്വാ​സി​ക​ൾ​ക്ക് നേ​ർ​ച്ച​യാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

നേ​ർ​ച്ച​പായ്​ക്ക​റ്റു​ക​ൾ ഒ​രു​ക്കു​ന്ന​തി​ന് ര​ണ്ടു​മാ​സം മു​മ്പുത​ന്നെ സേ​വ​ന സം​ഘ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു.

തി​രു​നാ​ളി​നോ​ടു​നു​ബ​ന്ധി​ച്ച് ഓ​രോ ചൊ​വ്വാ​ഴ്ച​ക​ളി​ലും ദി​വ്യ​ബ​ലി​യോ​ടു​നു​ബ​ന്ധി​ച്ച് പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ പ്ര​ദക്ഷ​ിണ​ത്തി​ന് പൂ​വ് വി​ത​റാ​നും നേ​ർ​ച്ച വി​ത​ര​ണം ചെ​യ്യാ​നും, ഊ​ട്ടി​നു ഭ​ക്ഷ​ണം വി​ള​മ്പാ​നും, പാ​ർ​സ​ൽ പാ​ക്ക് ചെ​യ്യാ​നും അ​ന്പ​തോ​ളംപേ​ര​ട​ങ്ങു​ന്ന സേ​വ​നസം​ഘം മാ​തൃകാപ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച​വച്ച​ത്.

Tags : NattuVishesham.DistricteNews

Recent News

Corehub Up