x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​അ​ക​ക്ക​ണ്ണി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ജീ​വി​ത​ത്തോ​ട് പൊ​രു​തി ഷക്കീർ

വെബ് ഡെസ്ക്
Published: October 17, 2026 06:19 AM IST | Updated: October 17, 2026 06:19 AM IST

ഷക്കീർ തന്‍റെ തൊഴുത്തിൽ പശുക്കളെ കറക്കുന്നു.

കാ​ട്ടാ​ക്ക​ട: ഷ​ക്കീ​റി​ന് കാ​ഴ്ച​യി​ല്ല, പക്ഷേ അ​ക​ക്കണ്ണിന്‍റെ വെ​ളി​ച്ച​ത്തി​ൽ ജീ​വി​ത​ത്തോ​ട് പൊ​രു​തു​ന്നു. കാ​ഴ്ച​പ​രി​മി​ത​നാ​യ ക്ഷീ​ര​ക​ർ​ഷ​ക​നാ​ണ് പൂ​വ​ച്ച​ൽ കെ.​കെ ലൈ​ൻ എ​സ്.​എ​സ് മ​ൻ​സി​ലി​ൽ എ.​എം.​ഷ​ക്കീ​ർ(63).​ അ​ഞ്ച് പ​ശു​ക്ക​ളെ പോ​റ്റു​ന്ന​തും ക​റ​ക്കു​ന്ന​തു​മെ​ല്ലാം ഷ​ക്കീ​റാ​ണ്.

ജ​ന്മ​നാ നേ​രി​യ​ അ​ന്ധ​ത ഉ​ണ്ടാ​യി​രു​ന്നു ഷ​ക്കീ​റി​ന്.2 4​വ​ർ​ഷം മു​ൻ​പ് കാ​ഴ്ച പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ടു.​ക​ഴി​ഞ്ഞ നാല് പ​തി​റ്റാ​ണ്ടാ​യി മു​ഴു​വ​ൻ​സ​മ​യ ക്ഷീ​ര​ക​ർ​ഷ​ക​നാ​ണ് ഷ​ക്കീ​ർ.​പ്രീ​ഡി​ഗ്രി കാ​ല​ത്ത് തു​ട​ങ്ങി​യ പ​ശു​വ​ള​ർ​ത്ത​ൽ ഇ​പ്പോ​ഴും തു​ട​രു​ന്നു.​ പു​ല​ർ​ച്ചെ 3.30ഓ​ടെ ഊ​ന്നു​വ​ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ തൊ​ഴു​ത്തി​ലേ​ക്ക്.​ആ​ദ്യം ചാ​ണ​കം നീ​ക്കി തൊ​ഴു​ത്ത് വൃ​ത്തി​യാ​ക്കും.​പി​ന്നെ പ​ശു​ക്ക​ളെ വൃ​ത്തി​യാ​ക്കി ക​റ​വ​യി​ലേ​ക്ക്. ക​റ​വ​ക​ഴി​ഞ്ഞാ​ൽ സ​മീ​പ​ത്തെ 20 സെ​ന്‍റി​ൽ ന​ട്ടി​രി​ക്കു​ന്ന തീ​റ്റ​പു​ല്ല് വെ​ട്ടി​യെ​ടു​ത്ത് പ​ശു​ക്ക​ൾ​ക്ക് ന​ൽ​കും. അ​തി​നു​ശേ​ഷ​മാ​ണ് ഷ​ക്കീ​റി​ന്‍റെ പ്രാ​ത​ൽ. പാ​ൽ​ക്കച്ച​വ​ടം ഭാ​ര്യ നൂ​ർ​ജ​ഹാ​നാ​ണ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

24 പ​ശു​ക്ക​ൾ വ​ള​ർ​ന്ന തൊ​ഴു​ത്തി​ൽ അഞ്ച് പ​ശു​ക്ക​ളാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.10 ആ​ടു​ക​ളെ​യും വ​ള​ർ​ത്തു​ന്നു​ണ്ട്.

പ​ശു​ക്ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തി​നാ​ൽ പ​തി​വു​കാ​ർ​ക്ക് ന​ൽ​കാ​ൻ​പോ​ലും പാ​ൽ​തി​ക​യാ​റി​ല്ല.​ ഏ​തെ​ങ്കി​ലും സ​ർ​ക്കാ​ർ സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി ത​നി​ക്ക് ഒ​ന്നു​ര​ണ്ട് പ​ശു​ക്ക​ളെ ന​ൽ​കി​യാ​ൽ അ​ൽ​പം​കൂ​ടി വ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന് ഷ​ക്കീ​ർ പ​റ​യു​ന്നു.​ പ​ഞ്ചാ​യ​ത്ത് പ​രി​ഗ​ണി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഷ​ക്കീ​ർ.​ഷം​ന, ഷ​മീ​ൻ, ഷെ​ഹി​ന എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

Tags : NattuVishesham.DistricteNews

Recent News

Corehub Up