x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രോ​ട്ടി​ച്ചാ​ലി​ൽ വീ​ണ്ടും കാ​ട്ടാ​ന​ക്ക​ലി

വെബ് ഡെസ്ക്
Published: October 17, 2026 06:04 AM IST | Updated: October 17, 2026 06:04 AM IST

മ​രോ​ട്ടി​ച്ചാ​ലി​ൽ കാ​ട്ടാ​നക്കൂ​ട്ടം വാ​ഴകൃ​ഷി ന​ശി​പ്പി​ച്ച​ നിലയിൽ.

മ​രോ​ട്ടി​ച്ചാ​ൽ: മ​ല​യോ​ര മേ​ഖ​ല​യാ​യ മ​രോ​ട്ടി​ച്ചാ​ൽ വ​ല്ലൂ​ർ, ഭാ​ഗ​ങ്ങ​ളി​ൽ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ വി​ള​യാ​ട്ടം.​ ക​ഴി​ഞ്ഞദി​വ​സം​ രാ​ത്രി കാ​ടി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം എ​ണ്ണൂ​റോ​ളം വാ​ഴ​ക​ളും ഇ​ട​വി​ള കൃ​ഷി​ക​ളും പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ചു.കു​ല​ക്കാ​റാ​യ വാ​ഴ​ക​ളും നൂ​റു​ക​ണ​ക്കി​ന് തൈ​വാ​ഴ​ക​ളു​മാ​ണ് ന​ശി​പ്പി​ച്ച​ത്. കൊ​ല്ലം​പ​റ​മ്പി​ൽ ക​നി​ഷ്ക​ൻ, കൊ​ല്ലം പ​റ​മ്പി​ൽ ന​ന്ദ​ന​ൻ, വേ​ണാ​ട് തോ​മ​സ് എ​ന്നി​വ​രു​ടെ വാ​ഴ കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്.
കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളും പ​ച്ച​ക്ക​റി കൃ​ഷി​ക​ളും ച​വി​ട്ടി​മെ​തി​ച്ച് ന​ശി​പ്പി​ച്ചു. ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ മു​ട​ക്കി, വ​ള​വുംവെ​ള്ള​വും ന​ൽ​കി പ​രി​പാ​ലി​ച്ചു വ​രു​ന്ന കൃ​ഷി​യാ​ണ് ഒ​റ്റരാ​ത്രി​കൊ​ണ്ട് ഇ​ല്ലാ​താ​യ​ത്. ഇ​തോ​ടെ ക​ർ​ഷ​ക​ർ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി.

മേ​ഖ​ല​യി​ൽ മാ​സ​ങ്ങ​ളാ​യി കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കൂ​ട്ട​മാ​യി എ​ത്തു​ന്ന ആ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ത​മ്പ​ടി​ക്കു​ന്ന​ത് പ​തി​വാ​ണ്. വ​നം​വ​കു​പ്പ് താ​ൽ​ക്കാ​ലി​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​റു​ണ്ടെ​ങ്കി​ലും ശാ​ശ്വ​ത പ​രി​ഹാ​രം ഇ​തു​വ​രെ യും ​ഉ​ണ്ടാ​യി​ട്ടി​ല്ല.​

മാ​ന്ദാ​മം​ഗ​ലം- പാ​ല​പ്പി​ള്ളി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ര​ണ്ട് പ്ര​ദേ​ശ​ത്തെ​യും ഫെ​ൻ​സിം​ഗ് സം​വി​ധാ​നം കൃ​ത്യ​മാ​യി ഒ​രു പോ​ലെ പ്ര​വ​ർ​ത്തി​ക്കാ​ത്ത​താ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി നാ​ശ​മു​ണ്ടാ​ക്കാ​ൻ കാ​ര​ണം.
കാ​ട്ട​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ച മേ​ഖ​ല​യി​ൽ ഒ​ല്ലൂ​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​വി​ദ്യ രാ​ജേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ പി.​എ​സ് അ​ഖി​ൽ ,വ​നം- കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up