x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഊ​ട്ട​റ പു​തി​യ പു​ഴ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ

വെബ് ഡെസ്ക്
Published: October 17, 2026 05:41 AM IST | Updated: October 17, 2026 05:41 AM IST

ഊ​ട്ട​റ പു​തി​യ പു​ഴ​പ്പാ​ലം നി​ർ​മാ​ണം.

കൊ​ല്ല​ങ്കോ​ട്: കൊ​ല്ല​ങ്കോ​ട്, പു​തു​ന​ഗ​രം പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ഗാ​യ​ത്രി​പു​ഴ​യ്ക്ക് കു​റു​കെ​യു​ള്ള ഊ​ട്ട​റ പു​തി​യ പു​ഴ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.

കി​ഫ്ബി ഫ​ണ്ടി​ൽ​നി​ന്ന് 7.67 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് റോ​ഡ്‌​സ് ആ​ൻ​ഡ് ബ്രി​ഡ്‌​ജ​സ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള ലി​മി​റ്റ​ഡാ​ണ് കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന പ​ഴ​യ പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യി പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​ത്.
ഇ​രു​വ​ശ​ത്തും ഫു​ട്ട്പാ​ത്തോ​ടു​കൂ​ടി 11.05 മീ​റ്റ​ർ വീ​തി​യി​ലും 190.58 മീ​റ്റ​ർ നീ​ള​ത്തി​ലു​മാ​ണ് പാ​ലം പ​ണി​യു​ന്ന​ത്.

നി​ല​വി​ൽ ഫൗ​ണ്ടേ​ഷ​ൻ, പി​യ​ർ, പി​യ​ർ ക്യാ​പ്പ്, ഗ​ർ​ഡ​ർ, ക്രോ​സ്ബീം എ​ന്നി​വ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി.

ഡെ​ക്ക് സ്ലാ​ബി​ന്‍റേ​യും അ​പ്രോ​ച്ച് റോ​ഡി​ന്‍റേ​യും സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ​യും പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

Tags : NattuVishesham.DistricteNews

Recent News

Corehub Up