x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​മ​ക്കാ​ൽ ഗ​വ. എ​ൽ​പി സ്‌​കൂ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന പാ​ഠ​ശാ​ല​യ്ക്കു തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: October 17, 2026 05:24 AM IST | Updated: October 17, 2026 05:24 AM IST

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പൊ​തു സ്ഥാ​പ​ന​ങ്ങ​ൾ നേ​രി​ൽ​ക​ണ്ട് മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി ചാ​മ​ക്കാ​ൽ ഗ​വ. എ​ൽ​പി സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കി​യ "സ​ഞ്ച​രി​ക്കു​ന്ന പാ​ഠ​ശാ​ല' പ​ദ

പ​യ്യാ​വൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പൊ​തു സ്ഥാ​പ​ന​ങ്ങ​ൾ നേ​രി​ൽ​ക​ണ്ട് മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി ചാ​മ​ക്കാ​ൽ ഗ​വ. എ​ൽ​പി സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "സ​ഞ്ച​രി​ക്കു​ന്ന പാ​ഠ​ശാ​ല' എ​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. സ്‌​കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ഇ.​പി. ജ​യ​പ്ര​കാ​ശ് പ​ഠ​ന​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. നാ​ലാം ക്ലാ​സി​ലെ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ക്കൂ​ടി​യാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. ലോ​ക ഭ​ക്ഷ്യ​ദി​ന​ത്തി​ൽ മാ​വേ​ലി സ്റ്റോ​ർ സ​ന്ദ​ർ​ശി​ച്ചാ​യി​രു​ന്നു യാ​ത്ര തു​ട​ങ്ങി​യ​ത്.

പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​സ്ഥാ​പ​ന​ങ്ങ​ളാ​യ പോ​സ്റ്റ് ഓ​ഫി​സ്, പ​ഞ്ചാ​യ​ത്ത് ഓ​ഫീി​സ്, കൃ​ഷി​ഭ​വ​ൻ, കേ​ര​ള ഗ്രാ​മീ​ണ​ബാ​ങ്ക്, വി​ല്ലേ​ജ് ഓ​ഫി​സ്, പൊ​ലി​സ് സ്റ്റേ​ഷ​ൻ, പ​യ്യാ​വൂ​രി​ന്‍റെ ച​രി​ത്രം പേ​റു​ന്ന ക്ഷേ​ത്ര​ക്കു​ളം എ​ന്നി​വ സ​ന്ദ​ർ​ശി​ച്ചു. മ​ധു​ര​വും ഉ​പ​ഹാ​ര​ങ്ങ​ളും ന​ൽ​കി​യാ​ണ് വി​വി​ധ ഓ​ഫി​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ച്ച​ത്. പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ പ്ര​സി​ഡ​ന്‍റ് സി​ന്ധു ബെ​ന്നി, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, വാ​ർ​ഡം​ഗം ജ​യിം​സ് തു​രു​ത്തേ​ൽ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ്‌​മി​ത വി​നോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.

കൃ​ഷി ഓ​ഫി​സ​ർ ഉ​പ​ഹാ​ര​മാ​യി വാ​ഴ​വി​ത്തു​ക​ളും വി​ത​ര​ണം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ പി. ​ശി​ല്പ, ടി.​വി. ദീ​പ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സൗ​മ്യ ദി​നേ​ശ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishesham.DistricteNews

Recent News

Corehub Up