x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ത്താ​ട്ടു​കു​ളം സ​ബ്‌ ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ദേ​ശീ​യ പ​താ​ക​യോ​ട് അ​നാ​ദ​ര​വ്; പോ​ലീ​സ് കേ​സെ​ടു​ത്തു

വെബ് ഡെസ്ക്
Published: August 15, 2026 04:21 PM IST | Updated: August 15, 2026 04:23 PM IST

കൂ​ത്താ​ട്ടു​കു​ളം സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ലെ ഗ്രി​ല്ലി​ൽ ദേ​ശീ​യ പ​താ​ക കെ‌​ട്ടി​വ​ച്ച നി​ല​യി​ൽ.

കൊ​ച്ചി : സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കൂ​ത്താ​ട്ടു​കു​ളം സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ല്‍ ദേ​ശീ​യ പ​താ​കയോട് അ​നാ​ദ​ര​വ് കാ​ണി​ച്ചെ​ന്ന് പ​രാ​തി. എം​സി റോ​ഡ​രി​കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് വ​ള​പ്പി​ല്‍ കൃ​ത്യ​മാ​യ കൊ​ടി​മ​രം ഉ​ണ്ടാ​യി​രു​ന്നി​ട്ടും അ​വി​ടെ പ​താ​ക ഉ​യ​ര്‍​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് പ​രാ​തി.

ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ന്‍​വ​ശ​ത്തെ ഗ്രി​ല്ലി​ല്‍ പി​വി​സി പൈ​പ്പി​ല്‍ കെ​ട്ടി​വെ​ച്ച നി​ല​യി​ലാ​ണ് പ​താ​ക കാ​ണ​പ്പെ​ട്ട​ത്. ഫ്ലാ​ഗ് കോ​ഡ് ച​ട്ട​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ലം​ഘി​ച്ചു കൊ​ണ്ടു​ള്ള ഈ ​ന​ട​പ​ടി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​സി. അ​ജ​യ​ഘോ​ഷ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

പ​രാ​തി ല​ഭി​ച്ച​യു​ട​ന്‍ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി മ​ഹ​സ​ര്‍ ത​യാ​റാ​ക്കി പ​താ​ക സീ​സ് ചെ​യ്തു. ഫ്ലാ​ഗ് കോ​ഡ് ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും നി​യ​മ​പ​ര​മാ​യ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് അ​ധി​കൃ​ത​ര്‍ രം​ഗ​ത്തെ​ത്തി. 

കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കൊ​ടി​മ​ര​ത്തി​ല്‍ ക​യ​റാ​നോ ക​യ​ര്‍ സ്ഥാ​പി​ക്കാ​നോ ആ​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. വ​നി​താ ജീ​വ​ന​ക്കാ​ര്‍ മാ​ത്രം ജോ​ലി ചെ​യ്യു​ന്ന ഓ​ഫീ​സി​ല്‍ പ​താ​ക ഉ​യ​ര്‍​ത്താ​ന്‍ മ​റ്റ് സു​ര​ക്ഷി​ത​മാ​യ മാ​ര്‍​ഗ​ങ്ങ​ളി​ല്ലാ​യി​രു​ന്നു. സ​ബ് ര​ജി​സ്ട്രാ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം രാ​വി​ലെ ഒ​മ്പ​തി​ന് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യാ​ണ് ഗ്രി​ല്ലി​ല്‍ പ​താ​ക സ്ഥാ​പി​ച്ച​ത്. 

മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലും ഇ​തേ രീ​തി​യി​ലാ​ണ് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ച​രി​ച്ചി​രു​ന്ന​ത്. ദേ​ശീ​യ പ​താ​ക​യോ​ട് യാ​തൊ​രു​വി​ധ അ​നാ​ദ​ര​വും കാ​ണി​ച്ചി​ട്ടി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി.

Tags : Independence Day Flag Code Violation Sub Registrar Office Koothattukulam

Recent News

Corehub Up