x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​നാ​ബ് പാ​ല​ത്തി​ലൂ​ടെ മ​ണി​ക്കൂ​റി​ൽ 100 കി.​മീ വേ​ഗ​ത​യി​ൽ പാ​ഞ്ഞ് വ​ന്ദേ ഭാ​ര​ത്; പു​തി​യ റെ​യി​ൽ​വേ വേ​ഗ​ത പ​രീ​ക്ഷ​ണം വി​ജ​യം

ഓൺലൈൻ ഡെസ്ക്
Published: October 3, 2026 05:01 AM IST | Updated: October 3, 2026 05:01 AM IST

വ​ന്ദേ ഭാ​ര​ത് ട്രെ​യി​ൻ ചി​നാ​ബ് പാ​ല​ത്തി​ലൂ​ടെ 100 കി.​മീ വേ​ഗ​ത​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്നു

ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​രി​നെ​യും രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഉ​ധം​പൂ​ർ-​ശ്രീ​ന​ഗ​ർ-​ബാ​ര​മു​ള്ള റെ​യി​ൽ ലി​ങ്ക് പ​ദ്ധ​തി​യി​ൽ നി​ർ​ണാ​യ​ക നേ​ട്ടം. ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന റെ​യി​ൽ​വേ പാ​ല​മാ​യ ചി​നാ​ബ് പാ​ല​ത്തി​ലൂ​ടെ​യും ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ കേ​ബി​ൾ സ്റ്റേ​യ്ഡ് റെ​യി​ൽ പാ​ല​മാ​യ അ​ഞ്ജി ഖാ​ഡ് പാ​ല​ത്തി​ലൂ​ടെ​യും വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ്സ് മ​ണി​ക്കൂ​റി​ൽ 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി.

ശ്രീ ​മാ​താ വൈ​ഷ്ണോ ദേ​വി ക​ത്ര-​ബ​നി​ഹാ​ൾ സെ​ക്ഷ​നി​ലെ പ​ര​മാ​വ​ധി ട്രെ​യി​ൻ വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 75 കി​ലോ​മീ​റ്റ​റി​ൽ നി​ന്ന് 100 കി​ലോ​മീ​റ്റ​റാ​യി ഉ​യ​ർ​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ​ട​ക്ക​ൻ റെ​യി​ൽ​വേ ഈ ​വേ​ഗ​ത പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ​ത്. വേ​ഗ​ത വ​ർ​ധി​പ്പി​ച്ച​തോ​ടെ ഡ​ൽ​ഹി​യി​ൽ നി​ന്ന് കാ​ഷ്മീ​രി​ലേ​ക്കു​ള്ള ട്രെ​യി​ൻ യാ​ത്രാ​സ​മ​യം ഗ​ണ്യ​മാ​യി കു​റ​യും.

 

 

Tags : World'sHighestRailwayBridge ChenabBridge AnjiKhadBridge VandeBharatSpeedTrial Katra-Banihal RailwaySection

Recent News

Corehub Up