തമിഴ്നാട്ടിലെ ഹൈവേ ബോർഡുകളിൽ ഹിന്ദി ഭാഷ ഉപയോഗിച്ചപ്പോൾ
ചെന്നൈ: തമിഴ്നാട്ടിലെ സ്റ്റേറ്റ് ഹൈവേ ബോർഡുകളിൽ ഹിന്ദി ഭാഷ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ടിവികെ സർക്കാരിനെയും മുഖ്യമന്ത്രി വിജയ്യെയും രൂക്ഷമായി വിമർശിച്ച് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. തൂത്തുക്കുടിയിലെ സാത്താൻകുളം-നാസറെത്ത് പാതയിലെ ബോർഡുകളിൽ തമിഴിനും ഇംഗ്ലീഷിനും പുറമെ ഹിന്ദിയും ഉൾപ്പെടുത്തിയതാണ് തർക്കത്തിന് വഴിവെച്ചത്.
സംസ്ഥാനത്തിന്റെ ദീർഘകാലമായുള്ള ദ്വിഭാഷാ നയത്തിന് വിരുദ്ധമാണ് ഈ നടപടിയെന്ന് സ്റ്റാലിൻ ചൂണ്ടിക്കാണിച്ചു. "റീൽസ് ഭരണം" നടത്തുന്ന ടിവികെ സർക്കാർ തമിഴ്നാടിന്റെ അടിത്തറയായ ഭാഷാ നയത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും, ഇത്തരം നീക്കങ്ങൾ ഭാവിയിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും മുന്നറിയിപ്പ് നൽകി.
വിവാദത്തെ തുടർന്ന് ഹിന്ദിയിൽ എഴുതിയ ബോർഡുകൾ നീക്കം ചെയ്യുകയും ഹൈവേ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Tags : MK Stalin VijayGovernment TVK HindiSignboardControversy TwoLanguagePolicy TamilNaduPolitics