x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ്ലാ​ദേ​ശി​ൽ വ്യാ​പ​ക ആ​ക്ര​മ​ണം; മു​ഹ​മ്മ​ദ് യൂ​നു​സി​ന്‍റെ വീ​ടി​ന് തീ​യി​ട്ടു

വെബ് ഡെസ്‌ക്
Published: November 19, 2026 04:38 PM IST | Updated: November 19, 2026 04:38 PM IST

മു​ഹ​മ്മ​ദ് യൂ​നു​സി​ന്‍റെ വീട്

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ നി​രോ​ധി​ത അ​വാ​മി ലീ​ഗ് ആ​ഹ്വാ​നം ചെ​യ്ത ലോ​ക്ക്ഡൗ​ണി​ന് മു​ന്നോ​ടി​യാ​യി വ്യാ​പ​ക അ​ക്ര​മം. മു​ൻ ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ മേ​ധാ​വി മു​ഹ​മ്മ​ദ് യൂ​നു​സി​ന്‍റെ ചാ​ട്ടോ​ഗ്രാ​മി​ലെ പൂ​ർ​വി​ക വീ​ടി​ന് അ​ക്ര​മി​ക​ൾ തീ​വ​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടു.

മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി നൂ​റു​ൽ ഇ​സ്‌​ലാം ന​ഹി​ദി​നെ ക​ഴി​ഞ്ഞ ദി​വ​സം പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 565 പേ​രെ​യാ​ണ് ബം​ഗ്ലാ​ദേ​ശി​ൽ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് പി​ന്നി​ലു​ള്ള​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​ലാ​ഹു​ദ്ദീ​ൻ അ​ഹ​മ്മ​ദ് വ്യ​ക്ത​മാ​ക്കി.
‌
‌ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടും ധാ​ക്ക​യി​ലു​ട​നീ​ളം സ്ഫോ​ട​ന​ങ്ങ​ളും തീ​വ​യ്പ്പും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. സ്ഫോ​ട​ന​ങ്ങ​ളി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സി​ൽ​ഹെ​റ്റ്, രാ​ജ്ഷാ​ഹി, ബാ​രി​ഷാ​ൽ, ഫ​രീ​ദ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ യൂ​നു​സി​ന്‍റെ ഗ്രാ​മീ​ൺ ബാ​ങ്ക് ശാ​ഖ​ക​ൾ​ക്ക് നേ​രെ​യും ആ​ക്ര​മ​ണം ന​ട​ന്നു.

Tags : MuhammadYunus Bangladesh Dhaka NewsUpdate Headlines

Recent News

Corehub Up