കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി.
കൊച്ചി: ഷുക്കൂർ വധക്കേസ് വിധിയിൽ പ്രതികരണവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. പി. ജയരാജനുൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ടത് ഏറെ സങ്കടകരമായ കാര്യമാണ്. ഷുക്കൂറിന്റെ കുടുംബത്തിന്റെ ശാപം പ്രതികൾക്ക് ഏൽക്കാതിരിക്കട്ടെയെന്നും കൊലപാതകത്തിൽ കാവ്യനീതി ഉണ്ടാകുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയായ ഷുക്കൂർ കണ്ണപുരത്തിന് സമീപം കൊല്ലപ്പെട്ടത്. പി.ജയരാജനെയും ടി.വി.രാജേഷിനെയും ആക്രമിച്ചെന്നാരോപിച്ചാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്കയുടെ ഹർജിയെത്തുടർന്ന് ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്.
കേസിൽ 32-ാം പ്രതിയായിരുന്നു പി. ജയരാജൻ. ടി.വി. രാജേഷ് 33-ാം പ്രതിയും. ഇരുവരുമുൾപ്പെടെ 33 സിപിഎം പ്രവർത്തകരാണ് കേസിൽ പ്രതികളായിരുന്നത്. ഇതിൽ രണ്ടുപേർ വിചാരണയ്ക്കിടെ മരിച്ചു. ശേഷിച്ചവരിൽ 13 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. 18 പേരെ വെറുതെവിട്ടു. വെറുതെവിട്ടവരിൽ എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്തും ഉൾപ്പെടുന്നു.
Tags : ShukkurCase SureshGopi ShukkurMurderCase ShukkurCaseVerdict Cbi Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash