x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ൻ​ഭാ​ര്യ​യെ കാ​ണാ​ൻ പോ​യ യു​വാ​വി​ന് കു​ത്തേ​റ്റു; ആ​ക്ര​മി​ച്ച​ത് യു​വ​തി​യു​ടെ പ​ങ്കാ​ളി

വെബ് ഡെസ്‌ക്
Published: November 19, 2026 02:33 PM IST | Updated: November 19, 2026 02:33 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: എ​റ​ണാ​കു​ളം വൈ​റ്റി​ല​യി​ൽ മു​ൻ ഭാ​ര്യ​യെ കാ​ണാ​നെ​ത്തി​യ യു​വാ​വി​ന് കു​ത്തേ​റ്റു. എ​റ​ണാ​കു​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​യാ​സി​ന് ആ​ണ് കു​ത്തേ​റ്റ​ത്. ഇ​യാ​ൾ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം.
‌
സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ മു​ൻ​ഭാ​ര്യ​യു​ടെ പ​ങ്കാ​ളി​യാ​യ മ​ട്ടാ​ഞ്ചേ​രി നെ​ല്ലി​ക്ക​ക​ത്ത് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബി​ലാ​ലി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ച​ളി​ക്ക​വ​ട്ട​ത്തെ വാ​ട​ക വീ​ട്ടി​ൽ വ​ച്ചാ​ണ് യു​വാ​വി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

റി​യാ​സി​ന്‍റെ വ​യ​റി​നും കൈ​യ്ക്കു​മാ​ണ് കു​ത്തേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റി​യാ​സി​നെ ഉ​ട​ൻ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​വി​ൽ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Tags : Kochi Ernakulam Crime Police Investigation CaseFile FIR

Recent News

Corehub Up