Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ernakulam

നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ർ അ​പ​ക​ടം; സു​ഹൈ​ൽ സ​ജീ​വി​നെ‍​യും നി​ന​വി​നെ​യും ക​റ​ക്ഷ​ണ​ൽ ഹോ​മി​ലേ​ക്ക് മാ​റ്റി

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി മൂ​ന്നു​പേ​രു​ടെ ജീ​വ​നെ​ടു​ത്ത വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​റ​സ്റ്റി​ലാ​യ സു​ഹൈ​ൽ സ​ജീ​വി​നെ​യും സു​ഹൃ​ത്ത് നി​ന​വി​നെ​യും കാ​ക്ക​നാ​ട് ക​റ​ക്ഷ​ണ​ൽ ഹോ​മി​ലേ​ക്ക് മാ​റ്റി. ആ​ലു​വ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ സു​ഹൈ​ലി​നെ 14 ദി​വ​സ​ത്തേ​യ്ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

അ​റ​സ്റ്റി​ലാ​യ ഇ​രു​വ​ർ​ക്കും പ്രാ​യം 19 ആ​ണ്. ഇ​രു​വ​രു​ടെ​യും പ്രാ​യം പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്ന് ജ​യി​ൽ ഡി​ജി​പി എ​സ്. ശ്രീ​ജി​ത്ത് പ​റ​ഞ്ഞു. 18നും 21​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ അ​റ​സ്റ്റി​ലാ​യാ​ൽ ജ​യി​ലി​ലെ സെ​ല്ലി​ൽ അ​ല്ല, ദു​ർ​ഗു​ണ​പ​രി​ഹാ​ര പാ​ഠ​ശാ​ല​യി​ലേ​ക്കാ​ണ് മാ​റ്റു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​പ​ക​ട​സ​മ​യം അ​മി​ത​വേ​ഗ​ത്തി​ലാ​ണ് കാ​റോ​ടി​ച്ച​തെ​ന്ന് പ്ര​തി സു​ഹൈ​ൽ സ​ജീ​വ് പൊ​ലി​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലൂ​ടെ 120 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​ണ് വാ​ഹ​ന​മോ​ടി​ച്ച​തെ​ന്നും ഈ ​സ​മ​യം മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും പ്ര​തി​യു​ടെ മൊ​ഴി​യി​ലു​ണ്ട്.

Kerala

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം; സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു

കൊ​ച്ചി: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​ശാ​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ, മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി​മാ​രാ​യ എ​ൻ.​ഷം​സു​ദ്ദീ​ൻ, റോ​ജി എം. ​ജോ​ൺ, അ​നൂ​പ് ജേ​ക്ക​ബ്,വി.​ഇ.​അ​ബ്ദു​ൾ ഗ​ഫൂ​ർ എ​ന്നി​വ​രാ​ണ് മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ൾ.

എം​പി​മാ​രാ​യ  ഹൈ​ബി ഈ​ഡ​ൻ, ബെ​ന്നി ബ​ഹ​നാ​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ്, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, ഹാ​രി​സ് ബീ​രാ​ൻ, ജെ​ബി മേ​ത്ത​ർ എ​ന്നി​വ​രും എം​എ​ൽ​എ​മാ​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത്,വി.​പി. സ​ജീ​ന്ദ്ര​ൻ, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, ഉ​മ തോ​മ​സ്, മു​ഹ​മ്മ​ദ് ഷി​യാ​സ്, ടോ​ണി ച​മ്മി​ണി, മ​നോ​ജ് മൂ​ത്തേ​ട​ൻ, ദീ​പ​ക് ജോ​യ്, ഷി​ബു തെ​ക്കും​പു​റം,  മേ​യ​ർ അ​ഡ്വ. വി.​കെ. മി​നി​മോ​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി.​രാ​ധാ​കൃ​ഷ്ണ​ൻ, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി ഡോ.​ഡി. സ​ജി​ത് ബാ​ബു , ജി​ല്ലാ ക​ള​ക്ട​ർ ജി.​പ്രി​യ​ങ്ക, കൊ​ച്ചി സി​റ്റി പൊ​ലി​സ് ക​മ്മീ​ഷ​ണ​ർ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ർ  എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​ണ്.

ടി.​ജെ. വി​നോ​ദ്  എം​എ​ൽ​എ ചെ​യ​ർ​മാ​നും  ഡെ​പ്യൂ​ട്ടി മേ​യ​ർ സു​ധീ​ർ വൈ​സ് ചെ​യ​ർ​മാ​നാ​യും പ്ര​വ​ർ​ത്തി​ക്കും. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​നാ​ണ് ജ​ന​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ.

Kerala

നി​യ​ന്ത്ര​ണം​വി​ട്ട ട്രാ​ക്ട​ർ കാ​റി​ലി​ടി​ച്ച് മ​റി​ഞ്ഞു; ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

കൊ​ച്ചി: എ​റ​ണാ​കു​ളം കോ​ത​മം​ഗ​ല​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട ട്രാ​ക്ട​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ട്രാ​ക്ട​റി​ലു​ണ്ടാ​യി​രു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ പ്ര​ദീ​പ്, സ​ത്യ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കി​ട്ട് കോ​ത​മം​ഗ​ലം-​നേ​ര്യ​മം​ഗ​ലം റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. പാ​റ​പൊ​ട്ടി​ക്കാ​ൻ ആ​വ​ശ്യ​മാ​യ യ​ന്ത്ര​ങ്ങ​ൾ ഘ​ടി​പ്പി​ച്ചി​രു​ന്ന ട്രാ​ക്ട​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ട്രാ​ക്ട​ർ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കാ​റി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ട്രാ​ക്ട​ർ റോ​ഡി​ലേ​യ്ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

Kerala

അ​ട്ടി​മ​റി​യി​ല്ല; എ​റ​ണാ​കു​ള​ത്ത് സി​റ്റിം​ഗ് സീ​റ്റ് നി​ല​നി​ര്‍​ത്തി മു​ന്ന​ണി​ക​ള്‍

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് സി​റ്റിം​ഗ് സീ​റ്റ് നി​ല​നി​ര്‍​ത്തി മു​ന്ന​ണി​ക​ള്‍. കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​നി​ലെ അ​യ്യ​പ്പ​ന്‍​കാ​വ് മ​ണ്ഡ​ല​ത്തി​ല്‍, ദീ​പ​ക് ജോ​യി എം​എ​ല്‍​എ​യാ​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി എ​സ്. അ​ജി​ത്കു​മാ​ര്‍ 549 വോ​ട്ടു​ക​ള്‍​ക്ക് വി​ജ​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി വി​ഡി സ​തീ​ശ​ന്റെ പ​റ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ര്‍​ഡി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​സ് കു​നി​യ​ന്തോ​ട​ത്ത് 140 വോ​ട്ടു​ക​ള്‍​ക്ക് വി​ജ​യി​ച്ചു. പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ സെ​ബി പു​ത്ത​ന്‍​വീ​ട്ടി​ല്‍ വി​ദേ​ശ​ത്ത് ജോ​ലി ല​ഭി​ച്ച് രാ​ജി​വ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഈ ​വാ​ര്‍​ഡി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

പൂ​തൃ​ക്ക​യി​ല്‍ ട്വ​ന്റി ട്വ​ന്റി സ്ഥാ​നാ​ര്‍​ഥി വി​ജ​യി​ച്ചു. ട്വ​ന്റി ട്വ​ന്റി​യു​ടെ ദീ​നാ​മ്മ ജേ​ക്ക​ബ് 399 വോ​ട്ടു​ക​ള്‍​ക്കാ​ണ് ജ​യി​ച്ച​ത്. ഇ​തോ​ടെ കോ​ണ്‍​ഗ്ര​സി​നും ട്വ​ന്റി ട്വ​ന്റി​ക്കും പ​ഞ്ചാ​യ​ത്തി​ല്‍ ഏ​ഴു സീ​റ്റു​ക​ള്‍ വീ​ത​മാ​യി.

പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പു​ളി​യ​നം തെ​ക്ക് നാ​ലാം വാ​ര്‍​ഡി​ല്‍ എ​ല്‍​ഡി​എ​ഫി​ന്റെ സു​ഗ​ന്ധി ജോ​ഷി ജ​യി​ച്ചു. 207 വോ​ട്ടു​ക​ള്‍​ക്കാ​ണ് ജ​യി​ച്ച​ത്. മെ​മ്പ​റാ​യി​രു​ന്ന രാ​ജി രാ​ജീ​വ് വി​ദേ​ശ​ത്ത് ജോ​ലി​ക്ക് പോ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

 

Kerala

പെ​ൺ​കു​ട്ടി​യാ​ണെ​ന്ന് ക​ണ്ടാ​ൽ തോ​ന്നി​ല്ല; പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ട​ക്ട​ർ അ​പ​മാ​നി​ച്ചെ​ന്ന് പ​രാ​തി

കൊ​ച്ചി: ‌‌‌എ​റ​ണാ​കു​ള​ത്ത് പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ട​ക്ട​ർ അ​പ​മാ​നി​ച്ചെ​ന്ന് പ​രാ​തി. ഗു​രു​വാ​യൂ​ർ - എ​റ​ണാ​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ലെ ക​ണ്ട​ക്ട​ർ​ക്കെ​തി​രെ​യാ​ണ് വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി.

സീ​റോ ടി​ക്ക​റ്റി​ന് പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും പെ​ൺ​കു​ട്ടി​യാ​ണെ​ന്ന് ക​ണ്ടാ​ൽ തോ​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞും അ​പ​മാ​നി​ച്ച​താ​യാ​ണ് പ​രാ​തി. നോ​ർ​ത്ത് പ​റ​വൂ​ർ പൊ​ലി​സി​ലാ​ണ് വി​ദ്യാ​ർ​ഥി​നി പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

Kerala

കോ​ത​മം​ഗ​ല​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; ന​ഷ്ട​മാ​യ​ത് 11 പ​വ​ൻ സ്വ​ർ​ണ​വും 25,000 രൂ​പ​യും

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം പ​ല്ലാ​രി​മം​ഗ​ല​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. പ​ല്ലാ​രി​മം​ഗ​ലം സ്വ​ദേ​ശി സ​ഹ​ൽ സി​ദ്ദി​ഖി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. 11 പ​വ​ൻ സ്വ​ർ​ണ​വും 25,000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പ​രാ​തി.

പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും സൂ​ക്ഷി​ച്ചി​രു​ന്ന അ​ല​മാ​ര ത​ക​ർ​ത്താ​ണ് ക​വ​ർ​ച്ച. ബ​ന്ധു​വി​നെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി വീ​ട്ടു​കാ​ർ പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം.

രാ​വി​ലെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

Kerala

നി​യ​ന്ത്ര​ണംവി​ട്ട കാ​ര്‍ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു

കൊ​ച്ചി: പി​റ​വം ഓ​ണ​ക്കൂ​റി​ല്‍ നി​യ​ന്ത്ര​ണംവി​ട്ട കാ​ര്‍ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. അ​പ​ക​ട​ത്തി​ൽ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഓ​ണ​ക്കൂ​ർ സ്വ​ദേ​ശി വ​ര്‍​ഗീ​സ് രാ​ജു​വി​ന്‍റെ വീ​ടാ​ണ് അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

 ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് 5.10 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വ​ര്‍​ഗീ​സും കു​ടും​ബ​വും അ​പ​ക​ട സ​മ​യം വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കാ​റി​ലി​യു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ള്‍ ഓ​ടി ര​ക്ഷ​പെ​ട്ടു. പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

പ​റ​വൂ​രി​ൽ ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

പ​റ​വൂ​ർ: എ​റ​ണാ​കു​ളം പ​റ​വൂ​രി​ൽ ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​നെ ക​ത്രി​ക​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. പ​റ​വൂ​ർ തെ​ക്കും​പു​റം ആ​റു​ക​ണ്ട​ത്തി​ൽ എ.​ആ​ർ. രാ​ജേ​ഷ് (58) ആ​ണ് പി​ടി​യി​ലാ​യ​ത്.

ചേ​ന്ദ​മം​ഗ​ലം തെ​ക്കും​പു​റം പോ​ട്ട​ശേ​രി സു​മേ​ഷ് (49) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ക​ടം കൊ​ടു​ത്ത ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. ഓ​ഗ​സ്റ്റ് 11ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

രാ​ജേ​ഷ് പ​ല ത​വ​ണ​യാ​യി ലോ​ട്ട​റി ടി​ക്ക​റ്റ് വാ​ങ്ങി​യ വ​ക​യി​ൽ 3,300 രൂ​പ സു​മേ​ഷി​ന് ന​ൽ​കാ​നു​ണ്ടാ​യി​രു​ന്നു. കു​ടി​ശി​ക​യാ​യി​രു​ന്ന തു​ക ആ​വ​ശ്യ​പ്പെ​ട്ട് സു​മേ​ഷ് രാ​ജേ​ഷി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു.

പി​ന്നാ​ലെ രാ​ജേ​ഷ് ക​ത്രി​ക കൊ​ണ്ട് സു​മേ​ഷി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ രാ​ജേ​ഷ് ഒ​ളി​വി​ൽ പോ​യി. തു​ട​ർ​ന്ന് പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

 

Kerala

ഗ്രാ​മ​ങ്ങ​ളി​ൽ കൂ​ടു​കൂ​ട്ടി മാ​ഫി​യ; പെ​രു​മ്പാ​വൂ​രി​ല്‍ ല​ഹ​രി ഇ​ട​പാ​ടു​കാ​ർ​ക്ക് പു​തി​യ താ​വ​ള​ങ്ങ​ൾ

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ‌ പൊ​ലി​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ ക​ളം​മാ​റ്റി പി​ടി​ച്ച് ല​ഹ​രി മാ​ഫി​യ. പെ​രു​മ്പാ​വൂ​ര്‍ ടൗ​ണി​ല്‍ ല​ഹ​രി ഇ​ട​പാ​ടു​ക​ള്‍​ക്ക് വ​ലി​യ തോ​തി​ല്‍ നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ മാ​ഫി​യ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പി​ടി​മു​റു​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

കൂ​വ​പ്പ​ടി, ഒ​ക്ക​ല്‍, രാ​യ​മം​ഗ​ലം, വെ​ങ്ങോ​ല, അ​ശ​മ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ള്‍ ല​ഹ​രി വി​ല്‍​പ​ന സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. പെ​രു​മ്പാ​വൂ​ര്‍ ടൗ​ണി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​ലി​സ് പ​രി​ശോ​ധ​ന​യും പ​ട്രോ​ളിം​ഗും ശ​ക്ത​മാ​യി തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ​മാ​ന​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം ചി​ല മ​ല​യാ​ളി​ക​ളും ല​ഹ​രി വി​ല്‍​പ​ന​യി​ല്‍ സ​ജീ​വ​മാ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ടൗ​ണി​ല്‍ നി​ന്ന് ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് മാ​ഫി​യ​യു​ടെ പ്ര​വ​ര്‍​ത്ത​നം വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​ലി​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Kerala

ബ​ന്ധു​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ന് പോ​കു​ന്ന​തി​നി​ടെ വാ​ഹ​നാ​പ​ക​ടം; വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം

ആ​ലു​വ: ആ​ലു​വ​യി​ൽ സ്‌​കൂ​ട്ട​റി​ന് പി​ന്നി​ൽ ബ​സി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. ഏ​ലൂ​ക്ക​ര മ​ണ​പ്പു​റം തെ​റ്റ​യി​ൽ എം.​കെ. ശ​ശി (64) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ ആ​ലു​വ അ​മ്പാ​ട്ടു​കാ​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സ്‌​കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന വി​നീ​ഷ് (47) പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. ബ​ന്ധു​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മൃ​ത​ദേ​ഹം വ​ഹി​ച്ചു​ള്ള വാ​ഹ​ന​ത്തെ അ​നു​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

അ​മ്പാ​ട്ടു​കാ​വി​ൽ സ്‌​കൂ​ട്ട​ർ യു​ടേ​ൺ എ​ടു​ക്കു​ന്ന​തി​നി​ടെ അ​തേ ദി​ശ​യി​ൽ വ​ന്ന ത​മി​ഴ്‌​നാ​ട് ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഇ​രു​വ​രെ​യും സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ശ​ശി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

എ​റ​ണാ​കു​ള​ത്ത് ര​ണ്ട് പേ​രെ ക​ത്രി​ക കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം; പ്ര​തി അ​റ​സ്റ്റി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം ജോ​സ് ജം​ഗ്ഷ​ന് സ​മീ​പം ര​ണ്ടു​പേ​രെ ക​ത്രി​ക കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. മ​ട്ടാ​ഞ്ചേ​രി മു​സ്ലി​യാ​ത്ത് വീ​ട്ടി​ൽ ഷാ​ജു (44) അ​റ​സ്റ്റി​ലാ​യ​ത്.

എ​റ​ണാ​കു​ളം ദ​ർ​ബാ​ർ ഹാ​ൾ ഗ്രൗ​ണ്ട് ഭാ​ഗ​ത്തു​നി​ന്നാ​ന്‍റ് പൊ​ലി​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. ആ​ഗ​സ്റ്റ് 31-ന് ​വൈ​കു​ന്നേ​രം മൂ​ന്നോ​ടെ ജോ​സ് ജം​ഗ്ഷ​ന് സ​മീ​പ​ത്തെ ചാ​യ​ക്ക​ട​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി മാ​ത്യൂ ഉ​മ്മ​നെ​യും സു​ഹൃ​ത്ത് ഷ​മീ​മി​നെ​യു​മാ​ണ് പ്ര​തി കു​ത്തി​യ​ത്.

എ​റ​ണാ​കു​ളം പു​ളി​മൂ​ട്ടി​ൽ ടെ​ക്സ്റ്റൈ​ൽ​സി​ന് സ​മീ​പം ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​യാ​ളെ മ​ർ​ദ്ദി​ക്കു​ന്ന​ത് ത​ട​ഞ്ഞ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലിസ് പ​റ​യു​ന്നു. ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് ഷ​മീ​മി​ന്‍റെ വ​യ​റ്റി​ൽ ര​ണ്ടു​ത​വ​ണ​യും ത​ട​യാ​ൻ ചെ​ന്ന മാ​ത്യൂ​വി​ന്‍റെ നെ​ഞ്ചി​ൽ മൂ​ന്നു​ത​വ​ണ​യു​മാ​ണ് പ്ര​തി കു​ത്തി​യ​ത്.

മാത്യൂ ഉ​മ്മ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. സെ​ൻ​ട്ര​ൽ സ​ബ് ഡി​വി​ഷ​ന്‍റെ അ​ധി​ക ചു​മ​ത​ല​യു​ള്ള അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ർ പീ​റ്റ​ർ ബാ​ബു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് ജോ​യി, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ശ്യാം ​കു​മാ​ർ, മ​നോ​ജ് കു​മാ​ർ, പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഹ​രീ​ഷ് ബാ​ബു, പ്ര​ശാ​ന്ത് ബാ​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം സി​സി​ടി​വി. ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ കു​റ്റം സ​മ്മ​തി​ച്ച പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ൾ മു​ൻ​പും നി​ര​വ​ധി മോ​ഷ​ണ, അ​ടി​പി​ടി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​യാ​ളാ​ണെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

Sports

ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്: കോ​​ഴി​​ക്കോ​​ടും എ​​റ​​ണാ​​കു​​ള​​വും ജേ​​താ​​ക്ക​​ൾ

ക​​ള​​മ​​ശ്ശേ​​രി: രാ​​ജ​​ഗി​​രി കാ​​ന്പ​​സ് കോ​​ർ​​ട്ടി​​ൽ സ​​മാ​​പി​​ച്ച 51-ാമ​​ത് സം​​സ്ഥാ​​ന സ​​ബ് ജൂ​​നി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ഴി​​ക്കോ​​ടും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ എ​​റ​​ണാ​​കു​​ള​​വും കി​​രീ​​ടം ചൂ​​ടി.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫൈ​​ന​​ൽ പോ​​രാ​​ട്ട​​ത്തി​​ൽ കോ​​ഴി​​ക്കോ​​ട് (64-41) സ്കോ​​റി​​ന് കോ​​ട്ട​​യ​​ത്തെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ആ​​ല​​പ്പു​​ഴ​​യെ കീ​​ഴ്പ്പെ​​ടു​​ത്തി​​യാ​​ണ് (60-46) പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫൈ​​ന​​ലി​​ൽ എ​​റ​​ണാ​​കു​​ളം കി​​രീ​​ടം ചൂ​​ടി​​യ​​ത്.

മൂ​​ന്നാം സ്ഥാ​​ന​​ത്തി​​നാ​​യു​​ള്ള മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ തൃ​​ശൂ​​രി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി (56-45) എ​​റ​​ണാ​​കു​​ളം വെ​​ങ്ക​​ല മെ​​ഡ​​ൽ സ്വ​​ന്ത​​മാ​​ക്കി. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം (35-32) സ്കോ​​റി​​ന് കോ​​ഴി​​ക്കോ​​ടി​​നെ മ​​റി​​ക​​ട​​ന്ന് വെ​​ങ്ക​​ലം നേ​​ടി.

ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ സ​​മാ​​പ​​ന ച​​ട​​ങ്ങി​​ൽ ഫി​​ഷ​​റീ​​സ്-​​സാ​​മൂ​​ഹി​​ക നീ​​തി വ​​കു​​പ്പ് മ​​ന്ത്രി വി.​​ഇ. അ​​ബ്ദു​​ൾ ഗ​​ഫൂ​​ർ സ​​മ്മാ​​ന​​ദാ​​നം നി​​ർ​​വ​​ഹി​​ച്ചു.

എ​​റ​​ണാ​​കു​​ളം ജി​​ല്ലാ ബാ​​സ്ക​​റ്റ്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ ര​​ക്ഷാ​​ധി​​കാ​​രി​​യും രാ​​ജ​​ഗി​​രി പ​​ബ്ലി​​ക് സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ലു​​മാ​​യ റ​​വ. ഫാ. ​​മാ​​ർ​​ട്ടി​​ൻ മു​​ണ്ടാ​​ട​​ൻ സിഎം​​ഐ, മീ​​രാ​​ൻ ഫൗ​​ണ്ടേ​​ഷ​​ൻ ചെ​​യ​​ർ​​മാ​​നും ഈ​​സ്റ്റേ​​ണ്‍ ഗ്രൂ​​പ്പ് സി.​​ഇ.​​ഒ​​യും കെ.​​എ​​ഫ്.​​എ പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ന​​വാ​​സ് മീ​​രാ​​ൻ എ​​ന്നി​​വ​​ർ വി​​ജ​​യി​​ക​​ൾ​​ക്ക് ട്രോ​​ഫി​​ക​​ൾ കൈ​​മാ​​റി.

Kerala

ഓപ്പറേഷൻ തൂഫാൻ: അ​​​റ​​​സ്റ്റി​​​ൽ എ​​​റ​​​ണാ​​​കു​​​ളം മു​​​ന്നി​​​ൽ

കൊ​​​ച്ചി: ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നേ​​​റു​​​ന്ന ‘ഓ​​​പ്പ​​​റേ​​​ഷ​​​ൻ തൂ​​​ഫാ​​​ന്‍റെ’ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്ന അ​​​റ​​​സ്റ്റി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല മു​​​ന്നി​​​ൽ. എ​​​റ​​​ണാ​​​കു​​​ളം സി​​​റ്റി​​​യി​​​ലും റൂ​​​റ​​​ലി​​​ലു​​​മാ​​​യി 1,393 പേ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. സം​​​സ്ഥാ​​​ന​​​ത്താ​​​കെ ഇ​​​തു​​​വ​​​രെ 10,015 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. 9,280 കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.

എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​നു പി​​​ന്നാ​​​ലെ കോ​​​ഴി​​​ക്കോ​​​ട് 1373, മ​​​ല​​​പ്പു​​​റം 999, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 894, കൊ​​​ല്ലം 846 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഏ​​​റ്റ​​​വും കു​​​റ​​​വ്‌ കാ​​​സ​​​ർ​​​ഗോ​​​ഡാ​​​ണ്. 197 കേ​​​സു​​​ക​​​ളി​​​ലാ​​​യി 229 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം 9,280 ആ​​​കു​​​മ്പോ​​​ൾ ര​​​ണ്ടാ​​​മ​​​ത് എ​​​റ​​​ണാ​​​കു​​​ളം ത​​​ന്നെ​​​യാ​​​ണ്. ഇ​​​വി​​​ടെ 1.261 കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. 1327 കേ​​​സു​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട് ഒ​​​ന്നാം സ്ഥാ​​​ന​​​ത്തും 875 കേ​​​സു​​​ക​​​ളു​​​മാ​​​യി മ​​​ല​​​പ്പു​​​റം മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​മു​​​ണ്ട്.

വി​​​വി​​​ധ കേ​​​സു​​​ക​​​ളി​​​ലാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ 8.28 കി​​​ലോ​​​ഗ്രാം എം​​​ഡി​​​എം​​​എ​​​യും 1004.784 കി​​​ലോ​​​ഗ്രാം ക​​​ഞ്ചാ​​​വും 2382 ക​​​ഞ്ചാ​​​വ് ചെ​​​ടി​​​ക​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

Kerala

അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് നേ​രെ വ​ധ​ശ്ര​മം; ജി​ല്ലാ കോ​ട​തി ബ​ഹി​ഷ്‌​ക​രി​ക്കും

കൊ​ച്ചി: അ​ഭി​ഭാ​ഷ​ക കു​ടും​ബ​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി​യും കീ​ഴ്ക്കോ​ട​തി​ക​ളും അ​ഭി​ഭാ​ഷ​ക​ർ ബ​ഹി​ഷ്ക​രി​ക്കും. വ​ക്കാ​ല​ത്ത് എ​ടു​ത്ത അ​ഭി​ഭാ​ഷ​ക​രു​ടെ കു​ടും​ബ​ത്തെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​തി​ഷേ​ധം. 

പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി ആ​രും വ​ക്കാ​ല​ത്ത് എ​ടു​ക്ക​രു​തെ​ന്നും അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​റ​ണാ​കു​ളം മു​രു​ക്കും​പാ​ട​ത്തെ അ​ഭി​ഭാ​ഷ​ക ദ​മ്പ​തി​ക​ളാ​യ ടി.​എം.​ഡോ​ൾ​ഗോ​യു​ടെ​യും നീ​മ​യു​ടെ​യും വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​രു​വ​രും അ​ടു​ത്തി​ടെ ഒ​രു ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സ് ഏ​റ്റെ​ടു​ത്തി​രു​ന്നു. 

ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് വി​വ​രം. പ്ര​ദേ​ശ​വാ​സി​ക​ളാ​യ മു​രു​ക്കും​പാ​ടം കോ​മ​ത്ത് വീ​ട്ടി​ൽ ഡാ​സ്റ്റ​ർ(​വേ​ലു), ഡൈ​നാ​സ്റ്റ​ർ (വാ​വ​ക്കു​ട്ടി) എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ഇ​വ​ർ അ​റ​സ്റ്റി​ലാ​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. അ​ക്ര​മി​സം​ഘം വീ​ട്ടി​ലെ​ത്തു​മ്പോ​ൾ അ​ഭി​ഭാ​ഷ​ക​ന്‍റെ 80 വ​യ​സു​ള്ള പി​താ​വ് മോ​ഹ​ൻ​ദാ​സ് മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​ക്ര​മി​ക​ൾ മോ​ഹ​ൻ​ദാ​സി​നെ​യും പ്ര​തി​ക​ൾ ആ​ക്ര​മി​ച്ചെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഡാ​സ്റ്റ​റി​ന്‍റെ ഭാ​ര്യ ന​ൽ​കി​യ സ്വ​കാ​ര്യ അ​ന്യാ​യം അ​ഭി​ഭാ​ഷ​ക​ർ ഏ​റ്റെ​ടു​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​ഭി​ഭാ​ഷ​ക​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ട​തി ബ​ഹി​ഷ്ക​ര​ണ​ത്തി​ലേ​ക്ക് അ​ഭി​ഭാ​ഷ​ക​ർ നീ​ങ്ങു​ന്ന​ത്.

Kerala

എ​റ​ണാ​കു​ള​ത്ത് ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി പി​ടി​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി പി​ടി​യി​ൽ. ഗ​ജ​പ​തി സ്വ​ദേ​ശി​യാ​യ സൗ​മ്യ പ്ര​കാ​ശ് നാ​യ​ക് (26) ആ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫ് ടീ​മാ​ണ് പ്ര​കാ​ശ് നാ​യ​കി​നെ പി​ടി​കൂ​ടി​യ​ത്.

'ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ നാ​ർ​ക്കോ ഹ​ണ്ട്' ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ക​ലൂ​ർ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘം ത​ട​ഞ്ഞു​വെ​ച്ച് പ​രി​ശോ​ധി​ച്ച​ത്. പ്ര​തി​യു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന 1.956 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പോ​ലീ​സ്
പി​ടി​ച്ചെ​ടു​ത്തു.

കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു മി​ന്ന​ൽ പ​രി​ശോ​ധ​ന. നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ടി.​ഡി. സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫ് ടീ​മാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ൻ​തോ​തി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ കൊ​ച്ചി​യി​ലേ​ക്ക് എ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

Sports

കൊ​ച്ചി​യു​ടെ ക്രി​ക്ക​റ്റ് സ്വ​പ്ന​ത്തി​ന് പ​ച്ച​ക്കൊ​ടി; അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ള​ത്ത് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം ആ​ലു​വ താ​ലൂ​ക്കി​ലെ ചെ​ങ്ങ​മ​നാ​ട് വി​ല്ലേ​ജി​ലു​ള്ള 10.1312 ഹെ​ക്ട​ർ ഭൂ​മി ത​രം​മാ​റ്റു​ന്ന​തി​ന് കൃ​ഷി​വ​കു​പ്പ് അ​നു​മ​തി ന​ൽ​കി. കേ​ര​ള സ്പോ​ർ​ട്സ് ന​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ദ്ധ​തി​യെ പൊ​തു ആ​വ​ശ്യ​മാ​യി പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി.

പാ​രി​സ്ഥി​തി​ക മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ച് സു​സ്ഥി​ര​മാ​യ രീ​തി​യി​ൽ നി​ർ​മി​ക്കു​ന്ന സ്റ്റേ​ഡി​യ​ത്തി​ൽ ക്രി​ക്ക​റ്റി​ന് പു​റ​മെ മ​റ്റ് കാ​യി​ക ഇ​ന​ങ്ങ​ൾ​ക്കു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​തോ​ടെ ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ൾ​ക്കും കാ​യി​ക ടൂ​റി​സ​ത്തി​നും വേ​ദി​യാ​കു​ന്ന​തി​ലൂ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യും കാ​യി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും വ​ലി​യ കു​തി​ച്ചു​ചാ​ട്ടം ന​ട​ത്തും.

അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​നാ​യി കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. തു​ട​ർ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നേ​രി​ട്ട് ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് പ​ദ്ധ​തി​ക്ക് വേ​ഗം കൂ​ടി​യ​ത്.

Kerala

എ​ബി​വി​പി കേ​ന്ദ്ര പ്ര​വ​ര്‍​ത്ത​കസ​മി​തി യോ​ഗം

കൊ​​​​ച്ചി: അ​​​​ഖി​​​​ല ഭാ​​​​ര​​​​തീ​​​​യ വി​​​​ദ്യാ​​​​ര്‍​ഥി പ​​​​രി​​​​ഷ​​​​ത്തി​​​​ന്‍റെ കേ​​​​ന്ദ്ര പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​സ​​​​മി​​​​തി യോ​​​​ഗം ഇ​​​​ന്നും നാ​​​​ളെ​​​​യും എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത്.

ദേ​​​​ശീ​​​​യ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍, ക്ഷേ​​​​ത്രീ​​​​യ സം​​​​ഘ​​​​ട​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ര്‍, രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​മു​​​​ള്ള വി​​​​ദ്യാ​​​​ര്‍​ഥി നേ​​​​താ​​​​ക്ക​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.

Kerala

എ​റ​ണാ​കു​ള​ത്ത് മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ യു​വാ​വി​ന്‍റെ അ​തി​ക്ര​മം; കേ​സെ​ടു​ത്ത് പോ​ലീ​സ്

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് മെ​ഡി​ക്ക​ൽ ഷോ​പ്പ് ഉ​ട​മ​യ്ക്കും ഭാ​ര്യ​യ്ക്കും നേ​രെ ആ​ക്ര​മ​ണം. എ​റ​ണാ​കു​ളം ക​ള​മ​ശേ​രി​യി​ലാ​ണ് സം​ഭ​വം. വൈ​കി​ട്ട് 7.30ഓ​ടെ​യാ​ണ് മെ​ഡി​ക്ക​ൽ ഷോ​പ്പി​ലെ​ത്തി​യ യു​വാ​വ് അ​തി​ക്ര​മം ന​ട​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ യു​സി കോ​ള​ജി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന മ​നാ​ഫ്, ഭാ​ര്യ നാ​ജി​യ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ല​ഹ​രി​ക്ക​ടി​മ​യാ​യ യു​വാ​വ് ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ ക​ള​മ​ശേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് വ​ൻ തി​രി​ച്ച​ടി; മു​ട്ടി​ൽ മ​ര​മു​റി കേ​സ് റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മു​ട്ടി​ൽ മ​ര​മു​റി കേ​സി​ൽ അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. എ​റ​ണാ​കു​ളം അ​മ്പ​ല​മേ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി.

വ​നം​വ​കു​പ്പി​ന്‍റെ പാ​സു​ണ്ടെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വ​യ​നാ​ട്ടി​ൽ നി​ന്ന് ക​ട​ത്തി​യ മ​ര​ങ്ങ​ൾ അ​മ്പ​ല​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള സ്വ​കാ​ര്യ മ​ര ക​മ്പ​നി​ക്ക് വി​റ്റ​തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മ​ര​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ ഫോം 3 ​പാ​സ് ആ​വ​ശ്യ​മി​ല്ലെ​ന്ന പ്ര​തി​ക​ളു​ടെ വാ​ദ​വും കോ​ട​തി ത​ള്ളി.

നേ​ര​ത്തെ ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പ്ര​തി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി ചോ​റ്റാ​നി​ക്ക​ര മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യും ത​ള്ളി​യി​രു​ന്നു. അ​മ്പ​ല​മേ​ടു​ക​ളി​ലെ ക​മ്പ​നി​ക്ക് വി​റ്റ മ​ര​ങ്ങ​ൾ കേ​സി​ന്‍റെ ഭാ​ഗ​മാ​യി പി​ന്നീ​ട് വ​നം​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

District News

പെ​ണ്‍​കു​ട്ടി​ക​ളോ​ട് അ​തി​ക്ര​മം : ചോ​ദ്യം​ചെ​യ്ത പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ കൈ​യി​ല്‍ ക​ടി​ച്ച പ്ര​തി അ​റ​സ്റ്റി​ല്‍

കൊ​ച്ചി: പെ​ണ്‍​കു​ട്ടി​ക​ളെ ശ​ല്യം ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത പോ​ലീ​സു​കാ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം. പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഇ​ടു​ക്കി ത​ങ്ക​മ​ണി പാ​ണ്ടി​പ്പാ​റ കൊ​ട്ടു​കൊ​ട്ടി​യി​ല്‍ വീ​ട്ടി​ല്‍ ജ​സ്റ്റി​ന്‍ കു​ര്യ​നെ​യാ​ണ് (28) എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഫോ​ര്‍​ട്ടു​കൊ​ച്ചി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ. ​സി ര​തീ​ഷി​ന്‍റെ ഇ​ട​തു കൈ​യി​ലാ​ണ് ജ​സ്റ്റി​ന്‍ ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ര​തീ​ഷ് എ​റ​ണാ​കു​ളം വെ​സ്റ്റ് സ​ബ് ഡി​വി​ഷ​നി​ല്‍ ഡ്യൂ​ട്ടി ചെ​യ്യു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 1.50ന് ​ക​ലൂ​ര്‍ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ത്തി​നും പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ച്ച​തി​നു​മാ​ണ് അ​റ​സ്റ്റ്.

ക​ലൂ​ര്‍ ജം​ഗ്ഷ​നി​ല്‍ നാ​ല് യു​വ​തി​ക​ളെ ശ​ല്യ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന വി​വ​ര​ത്തെ​തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്. ജ​സ്റ്റി​ന്‍ പോ​ലീ​സി​നോ​ട് ക​യ​ര്‍​ത്തു സം​സാ​രി​ച്ചു. ഇ​യാ​ളെ പോ​ലീ​സ് ജീ​പ്പി​ല്‍ ക​യ​റ്റാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ര​തീ​ഷി​നെ​യും കൂ​ടെ​യു​ള്ള പോ​ലീ​സു​കാ​രെ​യും ച​വി​ട്ടി. തു​ട​ര്‍​ന്ന് ര​തീ​ഷി​ന്‍റെ ഇ​ട​തു​കൈ​യു​ടെ ത​ള്ള​വി​ര​ലി​നും ചൂ​ണ്ടു​വി​ര​ലി​നു​മി​ട​യി​ല്‍ ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്ന് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി.

District News

എ​​റ​​ണാ​​കു​​ള​​ത്തേ​​ക്കു​​ള്ള ട്രെ​​യി​​ന്‍യാ​​ത്ര ദു​​രി​​ത​​യാ​​ത്ര

ഏ​​റ്റു​​മാ​​നൂ​​ര്‍: രാ​​വി​​ലെ എ​​റ​​ണാ​​കു​​ള​​ത്തേ​​ക്കു​​ള്ള ട്രെ​​യി​​ന്‍ യാ​​ത്ര ദു​​രി​​ത​​യാ​​ത്ര​​യാ​​യി തു​​ട​​രു​​ന്നു. തി​​ങ്ക​​ളാ​​ഴ്ച​​ക​​ളി​​ല്‍ തി​​ര​​ക്ക് പ​​തി​​ന്മ​​ട​​ങ്ങ് വ​​ര്‍​ധി​​ക്കും. ട്രെ​​യി​​നി​​നു​​ള്ളി​​ല്‍ ശ്വാ​​സം കി​​ട്ടാ​​തെ യാ​​ത്ര​​ക്കാ​​ര്‍ മോ​​ഹാ​​ല​​സ്യ​​പ്പെ​​ട്ട് വീ​​ഴു​​ന്ന​​ത് തി​​ങ്ക​​ളാ​​ഴ്ച​​ക​​ളി​​ലെ പ​​തി​​വ് കാ​​ഴ്ച​​യാ​​ണ്. തി​​ങ്ക​​ളാ​​ഴ്ച​​ക​​ളി​​ല്‍ രാ​​വി​​ലെ എ​​റ​​ണാ​​കു​​ളം ഭാ​​ഗ​​ത്തേ​​ക്കു​​ള്ള ട്രെ​​യി​​നു​​ക​​ളി​​ല്‍ ക​​യ​​റി​​പ്പ​​റ്റു​​ക അ​​ത്ര എ​​ളു​​പ്പ​​മ​​ല്ല. മെ​​മു​​വി​​ലും പാ​​ല​​രു​​വി​​യി​​ലും വ​​ന്‍ തി​​ര​​ക്കാ​​ണ്. കോ​​ട്ട​​യം മു​​ത​​ല്‍ ട്രെ​​യി​​നു​​ള്ളി​​ല്‍ പ്ര​​വേ​​ശി​​ക്കാ​​ന്‍ സാ​​ധി​​ക്കാ​​തെ സ്ത്രീ​​ക​​ളും വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​മ​​ട​​ക്കം വാ​​തി​​ല്‍​പ്പ​​ടി​​യി​​ല്‍ നി​​ന്നാ​​ണ് യാ​​ത്ര ചെ​​യ്യു​​ന്ന​​ത്.
മെ​​മു​​വി​​ന് കോ​​ച്ചു​​ക​​ള്‍ കു​​റ​​വാ​​യ​​തി​​നാ​​ല്‍ ചി​​ങ്ങ​​വ​​നം മു​​ത​​ല്‍ ചോ​​റ്റാ​​നി​​ക്ക​​ര വ​​രെ അ​​ഞ്ചു​​സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ സ്റ്റോ​​പ്പു​​ക​​ള്‍ നി​​ഷേ​​ധി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. കോ​​ട്ട​​യ​​ത്തു​​നി​​ന്ന് രാ​​വി​​ലെ ഒ​​രു മെ​​മു അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന​​ത് വ​​ര്‍​ഷ​​ങ്ങ​​ളാ​​യു​​ള്ള ആ​​വ​​ശ്യ​​മാ​​ണ്. കോ​​ട്ട​​യ​​ത്ത് നി​​ന്നു​​ള്ള തി​​ര​​ക്കാ​​ണ് ട്രെ​​യി​​നി​​ല്‍ വാ​​യു​​സ​​ഞ്ചാ​​രം പോ​​ലും ന​​ഷ്ട​​പ്പെ​​ടു​​ത്തി യാ​​ത്ര ദു​​സ​​ഹ​​മാ​​ക്കു​​ന്ന​​ത്.

വൈ​​കു​​ന്നേ​​രം എ​​റ​​ണാ​​കു​​ള​​ത്ത് നി​​ന്നു​​ള്ള മ​​ട​​ക്ക​​യാ​​ത്ര​​യും അ​​തീ​​വ ദു​​രി​​ത​​മാ​​ണ്. തൃ​​പ്പൂ​​ണി​​ത്തു​​റ​​യി​​ല്‍ നി​​ന്നും യാ​​ത്ര​​ക്കാ​​ര്‍ വാ​​തി​​ല്‍​പ്പ​​ടി​​യി​​ല്‍ തൂ​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന അ​​വ​​സ്ഥ​​യി​​ലാ​​ണ് ട്രെ​​യി​​ന്‍ നീ​​ങ്ങി ത്തു​​ട​​ങ്ങു​​ന്ന​​ത്. ഗു​​രു​​വാ​​യൂ​​ര്‍ - എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ര്‍ കോ​​ട്ട​​യ​​ത്തേ​​ക്കു ദീ​​ര്‍​ഘി​​പ്പി​​ച്ചാ​​ല്‍ തി​​ര​​ക്കി​​ന് കു​​റ​​വു​​ണ്ടാ​​കും. എ​​ന്നാ​​ല്‍ ഈ ​​ആ​​വ​​ശ്യം റെ​​യി​​ല്‍​വേ പ​​രി​​ഗ​​ണി​​ക്കു​​ന്നി​​ല്ല.

അ​​ഞ്ചു പ്ലാ​​റ്റ്‌​​ഫോ​​മു​​ക​​ളു​​മാ​​യി കോ​​ട്ട​​യം റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​ന്‍ ന​​വീ​​ക​​രി​​ച്ചെ​​ങ്കി​​ലും പു​​തു​​താ​​യി ഒ​​രു ട്രെ​​യി​​ന്‍ പോ​​ലും കോ​​ട്ട​​യ​​ത്തി​​ന് ല​​ഭി​​ച്ചി​​ല്ല. എ​​റ​​ണാ​​കു​​ളം ഭാ​​ഗ​​ത്തേ​​ക്കു മെ​​മു സ​​ര്‍​വീ​​സു​​ക​​ള്‍​ക്കാ​​യി നി​​ര്‍​മ്മി​​ച്ച 1 എ ​​പ്ലാ​​റ്റ്‌​​ഫോം നാ​​ലു വ​​ര്‍​ഷ​​മാ​​യി വെ​​റു​​തെ കി​​ട​​ക്കു​​ക​​യാ​​ണ്. എ​​റ​​ണാ​​കു​​ള​​ത്ത് അ​​വ​​സാ​​നി​​ക്കു​​ന്ന ഒ​​രു ട്രെ​​യി​​ന്‍ പോ​​ലും കോ​​ട്ട​​യ​​ത്തേ​​ക്കു ദീ​​ര്‍​ഘി​​പ്പി​​ക്കാ​​നും റെ​​യി​​ല്‍​വേ ത​​യാ​​റാ​​കു​​ന്നി​​ല്ല. കോ​​ട്ട​​യ​​ത്തി​​നും എ​​റ​​ണാ​​കു​​ള​​ത്തി​​നു​​മി​​ട​​യി​​ല്‍ റെ​​യി​​ല്‍​വേ യാ​​ത്ര​​ക്കാ​​ര്‍ അ​​നു​​ഭ​​വി​​ക്കു​​ന്ന ദു​​രി​​ത​​മ​​ക​​റ്റാ​​ന്‍ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​ട​​പെ​​ട​​ണ​​മെ​​ന്ന് യാ​​ത്ര​​ക്കാ​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു.

Kerala

എ​റ​ണാ​കു​ള​ത്തേ​യ്ക്ക് ദു​രി​ത​യാ​ത്ര; കൂ​ടു​ത​ൽ ട്രെ​യി​ൻ വേ​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ

ഏ​റ്റു​മാ​നൂ​ർ: രാ​വി​ലെ എ​റ​ണാ​കു​ള​ത്തേ​യ്ക്കു​ള്ള ട്രെ​യി​ൻ യാ​ത്ര ദു​രി​ത​യാ​ത്ര​യാ​യി തു​ട​രു​ന്നു. തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ തി​ര​ക്ക് പ​തി​ന്മ​ട​ങ്ങ് വ​ർ​ധി​ക്കും. ട്രെ​യി​നി​നു​ള്ളി​ൽ ശ്വാ​സം കി​ട്ടാ​തെ യാ​ത്ര​ക്കാ​ർ മോ​ഹാ​ല​സ്യ​പ്പെ​ട്ട് വീ​ഴു​ന്ന​ത് തി​ങ്ക​ളാ​ഴ്ച​ക​ളി​ലെ പ​തി​വ് കാ​ഴ്ച​യാ​ണ്.

തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ രാ​വി​ലെ എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​യ്ക്കു​ള്ള ട്രെ​യി​നു​ക​ളി​ൽ ക​യ​റി​പ്പ​റ്റു​ക അ​ത്ര എ​ളു​പ്പ​മ​ല്ല. മെ​മു​വി​ലും പാ​ല​രു​വി​യി​ലും വ​ൻ തി​ര​ക്കാ​ണ്. കോ​ട്ട​യം മു​ത​ൽ ട്രെ​യി​നി​ന് ഉ​ള്ളി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ക്കാ​തെ സ്ത്രീ​ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ക്കം യാ​ത്ര​ക്കാ​ർ വാ​തി​ൽ​പ്പ​ടി​യി​ൽ നി​ന്നാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.

മെ​മു​വി​ന് കോ​ച്ചു​ക​ൾ കു​റ​വാ​യ​തി​നാ​ൽ ചി​ങ്ങ​വ​നം മു​ത​ൽ ചോ​റ്റാ​നി​ക്ക​ര വ​രെ അ​ഞ്ചു​സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പു​ക​ൾ നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​ട്ട​യ​ത്തു നി​ന്ന് രാ​വി​ലെ ഒ​രു മെ​മു അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. കോ​ട്ട​യ​ത്ത് നി​ന്നു​ള്ള തി​ര​ക്കാ​ണ് ട്രെ​യി​നി​ൽ വാ​യു​സ​ഞ്ചാ​രം പോ​ലും ന​ഷ്ട​പ്പെ​ടു​ത്തി യാ​ത്ര ഏ​റെ ദു​സ​ഹ​മാ​ക്കു​ന്ന​ത്. ഇ​തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ങ്കി​ൽ രാ​വി​ലെ കോ​ട്ട​യ​ത്ത് നി​ന്ന് പു​തി​യ ഒ​രു സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണം

വൈ​കു​ന്നേ​രം എ​റ​ണാ​കു​ള​ത്ത് നി​ന്നു​ള്ള മ​ട​ക്ക​യാ​ത്ര​യും അ​തീ​വ ദു​രി​ത​മാ​ണ്. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ നി​ന്നും യാ​ത്ര​ക്കാ​ർ വാ​തി​ൽ​പ്പ​ടി​യി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ട്രെ​യി​ൻ നീ​ങ്ങി തു​ട​ങ്ങു​ന്ന​ത്. ഗു​രു​വാ​യൂ​ർ - എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ കോ​ട്ട​യ​ത്തേ​യ്ക്ക് ദീ​ർ​ഘി​പ്പി​ച്ചാ​ൽ തി​ര​ക്കി​ന് കു​റ​വു​ണ്ടാ​കും.​എ​ന്നാ​ൽ ഈ ​ആ​വ​ശ്യം റെ​യി​ൽ​വേ പ​രി​ഗ​ണി​ക്കു​ന്നി​ല്ല.

അ​ഞ്ചു പ്ലാ​റ്റ്ഫോ​മു​ക​ളു​മാ​യി കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​രി​ച്ചെ​ങ്കി​ലും പു​തു​താ​യി ഒ​രു ട്രെ​യി​ൻ പോ​ലും കോ​ട്ട​യ​ത്തി​ന് ല​ഭി​ച്ചി​ല്ല. എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​യ്ക്ക് മെ​മു സ​ർ​വീ​സു​ക​ൾ​ക്കാ​യി നി​ർ​മ്മി​ച്ച 1എ ​പ്ലാ​റ്റ്ഫോം നാ​ലു വ​ർ​ഷ​മാ​യി വെ​റു​തെ കി​ട​ക്കു​ക​യാ​ണ്. എ​റ​ണാ​കു​ള​ത്ത് അ​വ​സാ​നി​ക്കു​ന്ന ഒ​രു ട്രെ​യി​ൻ പോ​ലും കോ​ട്ട​യ​ത്തേ​യ്ക്ക് ദീ​ർ​ഘി​പ്പി​ക്കാ​നും റെ​യി​ൽ​വേ ത​യ്യാ​റാ​കു​ന്നി​ല്ല.

കോ​ട്ട​യ​ത്തി​നും എ​റ​ണാ​കു​ള​ത്തി​നു​മി​ട​യി​ൽ റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​മ​ക​റ്റാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Kerala

എ​റ​ണാ​കു​ളം-​ബം​ഗ​ളൂ​രു റൂ​ട്ടി​ല്‍ ഓ​ണം സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍

പ​​​​ര​​​​വൂ​​​​ര്‍: ഓ​​​​ണം പ്ര​​​​മാ​​​​ണി​​​​ച്ച് കേ​​​​ര​​​​ള​​​​ത്തി​​​​നും ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​നു​​​​മി​​​​ട​​​​യി​​​​ലെ യാ​​​​ത്രാ​​​​ത്തി​​​​ര​​​​ക്ക് പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ദ​​​​ക്ഷി​​​​ണ റെ​​​​യി​​​​ല്‍​വേ പ്ര​​​​ത്യേ​​​​ക പ്ര​​​​തി​​​​വാ​​​​ര എ​​​​ക്‌​​​​സ്പ്ര​​​​സ് സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. എ​​​​റ​​​​ണാ​​​​കു​​​​ളം ജം​​​​ഗ്ഷ​​​​ന്‍ - സ​​​​ര്‍ എം. ​​​​വി​​​​ശ്വേ​​​​ശ്വ​​​​ര​​​​യ്യ ടെ​​​​ര്‍​മി​​​​ന​​​​ല്‍ ബം​​​​ഗ​​​​ളൂ​​​​രു റൂ​​​​ട്ടി​​​​ലാ​​​​ണ് സ്‌​​​​പെ​​​​ഷ​​​​ല്‍ ട്രെ​​​​യി​​​​നു​​​​ക​​​​ള്‍ സ​​​​ര്‍​വീ​​​​സ് ന​​​​ട​​​​ത്തു​​​​ക.

ഓ​​​​ണ​​​​ക്കാ​​​​ല​​​​ത്തെ അ​​​​ധി​​​​ക തി​​​​ര​​​​ക്ക് ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് ട്രെ​​​​യി​​​​ന്‍ ന​​​​മ്പ​​​​ര്‍ 06147 / 06148 സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍​ക്ക് അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി​​​​ക്കൊ​​​​ണ്ട് റെ​​​​യി​​​​ല്‍​വേ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഡി​​​​വി​​​​ഷ​​​​ണ​​​​ല്‍ ഓ​​​​ഫീ​​​​സ് ഔ​​​ദ്യോ​​​ഗി​​​ക വി​​​ജ്ഞാ​​​പ​​​നം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു. ഇ​​​​രു​​​​വ​​​​ശ​​​​ത്തേ​​​​ക്കു​​​​മാ​​​​യി അ​​​​ഞ്ച് ട്രി​​​​പ്പു​​​​ക​​​​ള്‍ വീ​​​​ത​​​​മാ​​​​ണ് ഈ ​​​​സ്‌​​​​പെ​​​​ഷ​​​​ല്‍ ട്രെ​​​​യി​​​​ന്‍ സ​​​​ര്‍​വീ​​​​സ് ന​​​​ട​​​​ത്തു​​​​ക.

സ​​​​ര്‍​വീ​​​​സ് വി​​​​വ​​​​ര​​​​ങ്ങ​​​​ളും തീ​​​​യ​​​​തി​​​​ക​​​​ളും

ട്രെ​​​​യി​​​​ന്‍ ന​​​​മ്പ​​​​ര്‍ 06147 (എ​​​​റ​​​​ണാ​​​​കു​​​​ളം - ബം​​​​ഗ​​​​ളൂ​​​​രു): ഓ​​​​ഗ​​​​സ്റ്റ് ഒ​​​​മ്പ​​​​ത് മു​​​​ത​​​​ല്‍ സെ​​​​പ്റ്റം​​​​ബ​​​​ര്‍ ആ​​​​റു വ​​​​രെ​​​​യു​​​​ള്ള ഞാ​​​​യ​​​​റാ​​​​ഴ്ച​​​​ക​​​​ളി​​​​ല്‍ എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തു​​​നി​​​​ന്ന് സ​​​​ര്‍​വീ​​​​സ് ആ​​​​രം​​​​ഭി​​​​ക്കും. ഞാ​​​​യ​​​​റാ​​​​ഴ്ച​​​​ക​​​​ളി​​​​ല്‍ രാ​​​​ത്രി 11.10ന് ​​​​പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന ട്രെ​​​​യി​​​​ന്‍ തൊ​​​​ട്ട​​​​ടു​​​​ത്ത ദി​​​​വ​​​​സം (തി​​​​ങ്ക​​​​ള്‍) ഉ​​​​ച്ച​​​​യ്ക്ക് 12.45ന് ​​​​ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ല്‍ എ​​​​ത്തി​​​​ച്ചേ​​​​രും.

ട്രെ​​​​യി​​​​ന്‍ ന​​​​മ്പ​​​​ര്‍ 06148 (ബം​​​​ഗ​​​​ളൂ​​​​രു - എ​​​​റ​​​​ണാ​​​​കു​​​​ളം): ഓ​​​​ഗ​​​​സ്റ്റ് 10 മു​​​​ത​​​​ല്‍ സെ​​​​പ്റ്റം​​​​ബ​​​​ര്‍ ഏ​​​​ഴു വ​​​​രെ​​​​യു​​​​ള്ള തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​ക​​​​ളി​​​​ല്‍ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ല്‍നി​​​​ന്ന് സ​​​​ര്‍​വീ​​​​സ് ന​​​​ട​​​​ത്തും. തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​ക​​​​ളി​​​​ല്‍ വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന് പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന ട്രെ​​​​യി​​​​ന്‍ ചൊ​​​​വ്വാ​​​​ഴ്ച രാ​​​​വി​​​​ലെ 5.45-ന് ​​​​എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് തി​​​​രി​​​​ച്ചെ​​​​ത്തും. ഓ​​​​ണ​​​​ക്കാ​​​​ല​​​​ത്തെ ടി​​​​ക്ക​​​​റ്റ് ബു​​​​ക്കിം​​​​ഗ് വ​​​​രും​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നും റെ​​​​യി​​​​ല്‍​വേ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

Kerala

എ​റ​ണാ​കു​ളം എം​ജി റോ​ഡി​ലെ ത​ക​ർ​ന്ന കെ​ട്ടി​ടം ഇ​ന്നു മു​ത​ൽ പൊ​ളി​ച്ചു നീ​ക്കും

കൊ​ച്ചി: എ​റ​ണാ​കു​ളം എം​ജി റോ​ഡി​ലെ ത​ക​ർ​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കും. പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ചി​രു​ന്നു.

കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കു​ന്ന​തി​ന്‍റെ ചെ​ല​വ് പൂ​ർ​ണ​മാ​യും കെ​ട്ടി​ടം ഉ​ട​മ​യി​ൽ നി​ന്നും ഈ​ടാ​ക്കും. സ​മീ​പ​ത്തു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ന​ഷ്ട​പ​രി​ഹാ​ര​വും ഉ​ട​മ ന​ൽ​ക​ണം. ഒ​രാ​ഴ്ച​കൊ​ണ്ട് പൊ​ളി​ക്കു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് ക​രാ​ർ ക​മ്പ​നി പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം അ​ശാ​സ്ത്രീ​യ​മാ​യാ​ണ് കെ​ട്ടി​ടം പൊ​ളി​ക്ക​ൽ ന​ട​ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് ജോ​സ് ജം​ഗ്ഷ​ന് സ​മീ​പം ജാ​ക്കി ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്തു​ന്ന​തി​നി​ടെ കെ​ട്ടി​ടം സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് ചെ​രി​ഞ്ഞ​ത്.

District News

ആ​ലു​വ​യാ​ണ് ആ​കെ ആ​ശ്ര​യം

ആ​ലു​വ: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ വി​ശാ​ല കൊ​ച്ചി​യി​ലെ ജ​ന​ങ്ങ​ള്‍ ആ​ലു​വ​യി​ല്‍ നി​ന്നു​ള്ള കു​ടി​വെ​ള്ള പ​മ്പിം​ഗി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. പ്ര​തി​ദി​നം 290 എം​എ​ല്‍​ഡി ജ​ല​മാ​ണ് ആ​ലു​വ പ​മ്പി​ല്‍ നി​ന്ന് വി​ശാ​ല കൊ​ച്ചി​യ​ട​ക്കം മേ​ഖ​ല​ക​ളി​ലേ​ക്ക് ശു​ദ്ധീ​ക​രി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ അ​ബ്ദു​ള്‍ സ​ത്താ​ര്‍ പ​റ​ഞ്ഞു. പ​മ്പി​ന്‍റെ ശേ​ഷി​യേ​ക്കാ​ൾ കൂ​ടു​ത​ലാ​യാ​ണ് പ​മ്പിം​ഗ് ന​ട​ത്തു​ന്ന​ത്. ഇ​തു കൂ​ടാ​തെ ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ലും കു​ടി​വെ​ള്ളം പോ​കു​ന്നു​ണ്ട്.

കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍, ആ​ലു​വ, ക​ള​മ​ശേ​രി, തൃ​ക്കാ​ക്ക​ര, ഏ​ലൂ​ര്‍ ന​ഗ​ര​സ​ഭ​ക​ള്‍, കീ​ഴ്മാ​ട്, എ​ട​ത്ത​ല, ചൂ​ര്‍​ണി​ക്ക​ര, എ​ള​ങ്കു​ന്ന​പ്പു​ഴ, ഞാ​റ​ക്ക​ല്‍, മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ആ​ലു​വ​യി​ല്‍ നി​ന്ന് നേ​രി​ട്ട് കു​ടി​വെ​ള്ളം എ​ത്തു​ന്ന​ത്.

പ​ഴ​യ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത​താ​ണ് ജ​ല​വി​ത​ര​ണ സം​വി​ധാ​ന​ത്തെ ബാ​ധി​ക്കു​ന്ന പ്ര​ശ്‌​നം.
ആ​ലു​വ ന​ഗ​ര​ത്തി​ല്‍ ഇ​നി​യും കാ​ല​ഹ​ര​ണ​പ്പെ​ട്ട പൈ​പ്പു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കാ​നു​ണ്ട്. മ​ന്ത്രി പി.​ജെ. ജോ​സ​ഫ് ജ​ല​വി​ഭ​വ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യാ​ണി​ത്.

ചെ​ളി പ​ണി ത​രും

പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഇ​ടു​ക്കി ജി​ല്ല​യി​ലെ അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ നി​ന്ന് മ​തി​യാ​യ രീ​തി​യി​ല്‍ ജ​ലം തു​റ​ന്നു​വി​ട്ടാ​ണ് ക്ര​മീ​ക​രി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് ചെ​ളി​യു​ടെ അ​ള​വ് ഉ​യ​ര്‍​ന്നാ​ല്‍ പ​മ്പിം​ഗ് നി​ര്‍​ത്തേ​ണ്ടി വ​രാ​റു​ണ്ട്. എ​ന്നാ​ല്‍ ഈ ​വ​ര്‍​ഷം അ​തി​ന്‍റെ ആ​വ​ശ്യം വ​ന്നി​ട്ടി​ല്ല. പെ​രി​യാ​റി​ൽ 100 മു​ത​ല്‍ 220 വ​രെ എ​ന്‍​ടി​യു (നെ​ഫ്‌​ലോ​മാ​റ്റി​ക് ട​ര്‍​ബി​ഡി​റ്റി യൂ​ണി​റ്റ്) ചെ​ളി​യാ​ണ് ഉ​യ​രാ​റ്. ആ​ല​വും കു​മ്മാ​യ​വും ക​ല​ര്‍​ത്തി അ​ഞ്ച് എ​ന്‍​ടി​യു​വി​ലേ​ക്കു താ​ഴ്ത്തി​യാ​ണു വി​ത​ര​ണം ചെ​യ്യു​ക. 2018ല്‍ ​മ​ഹാ​പ്ര​ള​യ സ​മ​യ​ത്ത് 400 എ​ന്‍​ടി​യു വ​രെ ചെ​ളി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

ഇ​ഴ​ഞ്ഞു നീ​ങ്ങി പ​ദ്ധ​തി​ക​ൾ

വ​ര്‍​ധി​ച്ചു​വ​രു​ന്ന കൊ​ച്ചി​യു​ടെ കു​ടി​വെ​ള്ള ആ​വ​ശ്യം മു​ന്‍​നി​ര്‍​ത്തി 500 കോ​ടി രൂ​പ​യോ​ളം മു​ട​ക്കി വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് പു​തി​യ ജ​ല​വി​ത​ര​ണ പ്ലാ​ന്‍റ് ആ​ലു​വ പ​മ്പ് ജം​ഗ്ഷ​നി​ല്‍ മാ​താ മാ​ധു​ര്യ തി​യ​റ്റ​റി​ന് പി​ന്നി​ലാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ഴ​യ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ക്വാ​ര്‍​ട്ടേ​ഴ്‌​സ് ഉ​ണ്ടാ​യി​രു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ്ഥ​ല​മാ​ണ് ഇ​തി​നാ​യി ക​ണ്ടെ​ത്തി​യ​ത്. 190 എം​എ​ല്‍​ഡി ശേ​ഷി​യു​ള്ള പ്ലാ​ന്‍റ് വ​ന്നാ​ല്‍ ക​ള​മ​ശേ​രി, ഏ​ലൂ​ര്‍ മു​ത​ല്‍ ഇ​ട​ക്കൊ​ച്ചി വ​രെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കും. കി​ന്‍​ഫ്ര വ്യ​വ​സാ​യ മേ​ലേ​യ്ക്ക് വെ​ള്ളം എ​ത്തി​ക്കാ​നാ​യി മ​റ്റൊ​രു ജ​ല​വി​ത​ര​ണ പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ള​മ​ശേ​രി​യി​ലേ​ക്ക് ആ​രം​ഭി​ച്ചെ​ങ്കി​ലും പാ​തി​വ​ഴി​യി​ലാ​ണ്.

ഇ​തി​നാ​യി ആ​ലു​വ-​പെ​രു​മ്പാ​വൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി റൂ​ട്ടി​ലെ തോ​ട്ടു​മു​ഖ​ത്ത് വ​ലി​യ ജ​ല​സം​ഭ​ര​ണി​യും പ​ണി​തി​ട്ടു​ണ്ട്. പ​ക്ഷെ എ​ട​യ​പ്പു​റം റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച് പെ​രു​മ്പാ​വൂ​ർ പ്രൈ​വ​റ്റ് ബ​സ് റൂ​ട്ടി​ലേ​ക്ക് ഭൂ​ഗ​ര്‍​ഭ കു​ഴ​ലു​ക​ള്‍ സ്ഥാ​പി​ച്ച​ത് നാ​ട്ടു​കാ​ര്‍ എ​തി​ർ​ത്തു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ പ്ര​വൃ​ത്തി​ക​ൾ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. വ​ന്‍​തോ​തി​ല്‍ ജ​ല​ചൂ​ഷ​ണം ന​ട​ന്നാ​ല്‍ പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് കു​റ​യു​മെ​ന്നാ​ണ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഹൈ​ഡ്രോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ പ​ഠ​ന റി​പ്പോ​ര്‍​ട്ട്. കി​ന്‍​ഫ്ര​യി​ലേ​ക്ക് 20 എം​എ​ല്‍​ഡി​യാ​ണ് ജ​ലം എ​ടു​ക്കു​ക.

മൂ​വാ​റ്റു​പു​ഴ​ക്കാ​ർ​ക്കും മു​ട​ങ്ങും

മൂ​വാ​റ്റു​പു​ഴ: വേ​ന​ല്‍ ക​ടു​ത്താ​ല്‍ മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ണ്. ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം വേണമെന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. വേ​ന​ല്‍ ശ​ക്തി​പ്രാ​പി​ച്ചാ​ല്‍ ജ​ലാ​ശ​യ​ങ്ങ​ള്‍ വ​റ്റി​വ​ര​ളും. ഇ​തോ​ടെ പു​ഴ​യി​ലും കി​ണ​റു​ക​ളി​ലും ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴും.

പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് താ​ഴു​ന്ന​തോ​ടെ പ​മ്പിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ സാ​ധാ​ര​ണ​നി​ല​യ്ക്കു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ അ​വ​താ​ള​ത്തി​ലാ​ക്കും. പി​വി​ഐ​പി, എം​വി​ഐ​പി ക​നാ​ലു​ക​ള്‍ വ​ഴി​യു​ള്ള ജ​ല​വി​ത​ര​ണ​വും ഭാ​ഗി​ക​മാ​യി നി​ല​യ്ക്കും. ഇ​തോ​ടെ പ്രാ​ദേ​ശി​ക കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​വും ത​ട​സപ്പെടും.

ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​ക​ൾ പാ​തി​വ​ഴി​യി​ൽ

ജ​ൽ​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​ക​ള്‍ പ​ല​യി​ട​ത്തും പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ കി​ഴ​ക്കേ​ക്ക​ര, ര​ണ്ടാ​ര്‍, വാ​ഴ​പ്പി​ള്ളി, ആ​ന​ച്ചാ​ല്‍, കു​ര്യ​ന്‍​മ​ല, പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ കൂ​രി​ക്കാ​വ്, മാ​നാ​റി, അ​യ്യ​പ്പ​ന്‍ ന​ഗ​ര്‍, തേ​രാ​പ്പാ​റ, ക​റു​ക​പ്പി​ള്ളി, ശൂ​ലം​കു​ഴി, നി​ര​പ്പ്, അ​യി​രു​മ​ല, മൂ​ങ്ങാ​ച്ചാ​ല്‍, പെ​രു​മ​റ്റം, ആ​ട്ടാ​യം എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ഞ്ഞ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ച​ക്കി​പ്പാ​റ, പൈ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പൊ​ത​ക്കു​ളം, മ​ണി​പ്പാ​റ, ക​ട​വൂ​ര്‍, ഞാ​റ​ക്കാ​ട്, മാ​വും​തൊ​ട്ടി, ക​ല്ലൂ​ര്‍​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ മ​ണ​ലി​പീ​ടി​ക, മ​ല​നി​ര​പ്പ്, ചാ​റ്റു​പാ​റ, ചെ​മ്പ​ന്‍​മ​ല, മ​രു​തൂ​ര്‍, മ​ണി​യ​ന്ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലും കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കാ​റു​ണ്ട്.

ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്കും​മ​ല, നെ​ല്ലി​പ്പി​ള്ളി ക​വ​ല, ന​ടു​ക്ക​ര, കാ​വ​ന, മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ വി​ല​ങ്ങു​പാ​റ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലും ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു. മ​ണ്ഡ​ല​ത്തി​ല്‍ പാ​തി​വ​ഴി​യി​ല്‍ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ജ​ൽ​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചാ​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

 

ത​യാ​റാ​ക്കി​യ​ത്
ബോ​ബ​ൻ ബി. ​കി​ഴ​ക്കേ​ത്ത​റ
രാ​ജേ​ഷ് ര​ണ്ടാ​ർ

District News

മ​ഹാ​രാ​ജാ​സ് കോളജ് ഹോ​സ്റ്റ​ലി​ല്‍ നി​ന്ന് ക​ട്ടി​ലു​ക​ള്‍ മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മം പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി അ​റ​സ്റ്റി​ല്‍

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഹോ​സ്റ്റ​ലി​ല്‍ നി​ന്നു ക​ട്ടി​ലു​ക​ള്‍ മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യെ പോ​ലീ​സ് പി​ടി​കൂ​ടി. 2024ല്‍ ​ പ​ഠി​ച്ചി​റ​ങ്ങി​യ അ​ങ്ക​മാ​ലി സ്വ​ദേ​ശി ആ​ന്‍​സ്റ്റ​നെ ആ​ണ് സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി പെട്ടിഓട്ടോ ബു​ക്ക് ചെ​യ്ത് പു​ല​ര്‍​ച്ചെ ക​ട്ടി​ലു​ക​ളു​മാ​യി ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ ത​ട​യു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. എ​ട്ടു ക​ട്ടി​ലു​ക​ളാ​ണ് ഇ​യാ​ള്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ക​ട്ടി​ലു​ക​ളി​ല്‍ മൂ​ന്നെ​ണ്ണം പൂ​ര്‍​ണ രൂ​പ​ത്തി​ലും അ​ഞ്ചെ​ണ്ണം അ​ഴി​ച്ചെ​ടു​ത്ത നി​ല​യി​ലു​മാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ മൂ​ട്ട​യെ കൊ​ല്ലു​ന്ന​തി​നാ​യി അ​ങ്ക​മാ​ലി​യി​ലെ​ത്തി​ച്ച് മ​രു​ന്ന​ടി​ക്കാ​ൻ കൊ​ണ്ടു​പോ​കു​ക​യാ​ണ് എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

എ​ന്നാ​ല്‍ ആ​രാണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ഉ​ത്ത​ര​മു​ണ്ടാ​യി​ല്ല. ഹോ​സ്റ്റ​ല്‍ വാ​ര്‍​ഡ​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ആ​ന്‍​സ്റ്റ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പ​ഠ​ന കാ​ല​ത്ത് ആ​ന്‍​സ്റ്റ​ന്‍ ഹോ​സ്റ്റ​ലി​ല്‍ താ​മ​സി​ച്ചി​രു​ന്നു. അ​ത്ത​രം ആ​ളു​ക​ള്‍ പ​ല​രും ഹോ​സ്റ്റ​ലി​ല്‍ വ​രാ​റു​ള്ള​തി​നാ​ല്‍ ആ​ദ്യം സെ​ക്യൂ​രി​റ്റി സം​ശ​യി​ച്ചി​രു​ന്നി​ല്ല. ക​വ​ര്‍​ച്ച​യ്ക്ക് മു​ന്പ് ചി​ല സു​ഹൃ​ത്തു​ക്ക​ളെ ഇ​യാ​ള്‍ ഫോ​ണി​ല്‍ വി​ളി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

District News

പ​തി​നാ​റു​കാ​രി​യെ ക​ട​ത്തി​ക്കൊ​ണ്ടു പോ​യ ഇ​ൻ​സ്റ്റ​ഗ്രാം സു​ഹൃ​ത്തും കൂ​ട്ടാ​ളി​ക​ളും പി​ടി​യി​ൽ

ഉ​ദ​യം​പേ​രൂ​ർ: പ്ല​സ് വ​ൺ തു​ട​ർ​പ​ഠ​ന​ത്തി​ന് അ​നു​വ​ദി​ക്കാ​തെ പി​താ​വ് വ​ഴ​ക്കു പ​റ​ഞ്ഞ​തി​ൽ വി​ഷ​മി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​നാ​യി സ​ഹാ​യം തേ​ടി​യ പ​തി​നാ​റു​കാ​രി​യെ ഇ​ൻ​സ്റ്റ​ഗ്രാം സു​ഹൃ​ത്തും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ല​പ്പു​റം പു​ഴ​ക്കാ​ട്ടി​രി ചെ​റു​കു​ന്ന​ത്തു​പ​റ​മ്പി​ൽ കെ. ​ബീ​ന (അ​മ്മു-34), ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പ​ള്ളി സ്വ​ദേ​ശി പി.​എ. പ്ര​താ​പ​ൻ (31), ആ​ർ. രാ​ഹു​ൽ (26) എ​ന്നി​വ​രെ​യാ​ണ് ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​ത​ത്.

കാ​യം​കു​ളം പ​ത്തി​യൂ​ർ സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​ക്ക് പ​ഴ​യ സ്‌​കൂ​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചെ​ങ്കി​ലും പി​താ​വ് വി​ല​ക്കി​യ​തി​നെ തു​ട​ർ​ന്ന് കു​ട്ടി ഈ ​വി​വ​രം ഇ​ൻ​സ്റ്റ​ഗ്രാം സു​ഹൃ​ത്താ​യ ബീ​ന​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പ​രാ​തി ന​ൽ​കാ​ൻ സ​ഹാ​യി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ ബീ​ന​യു​ടെ വാ​ഗ്‌​ദാ​ന​ത്തി​ൽ വി​ശ്വ​സി​ച്ച കു​ട്ടി​യെ പ്ര​താ​പ​നും രാ​ഹു​ലും ചേ​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടി​ന് വൈ​കു​ന്നേ​രം കൊ​ച്ചു​പ​ള്ളി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്ത് നി​ന്ന് കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് മ​ല​പ്പു​റ​ത്ത് നി​ന്ന് ബീ​ന​യെ​യും കൂ​ട്ടി മൂ​ന്നാ​ർ വ​ഴി മ​റ്റു സ്‌​ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​യെ​ന്നും എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

ഓ​ട്ടോ​യി​ൽ യു​വ​തി​ക്കെ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മം: പ്ര​തി അറസ്റ്റിൽ

പ​ന​ങ്ങാ​ട്: യാ​ത്ര​യ്ക്കാ​യി ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ഓ​ട്ടോ ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ന​ങ്ങാ​ട് ന​ടു​ത്തു​രു​ത്തി റോ​ഡി​ൽ വെ​ളി​യ​ത്ചി​റ വീ​ട്ടി​ൽ മി​ഥു​ൻ പ്ര​കാ​ശ് (34) നെ​യാ​ണ് പ​ന​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന യു​വ​തി ജോ​ലി ക​ഴി​ഞ്ഞ് രാ​ത്രി വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി വൈ​റ്റി​ല​യി​ൽ നി​ന്ന് വി​ളി​ച്ച ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഞ്ച​രി​ക്ക​വേ, ഇ​യാ​ൾ വ​ഴി തെ​റ്റി​ച്ച് പ​ന​ങ്ങാ​ട് ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി ഒ​ച്ച വ​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ അ​ടു​ത്തു​ള്ള സ്ഥ​ല​ത്ത് ഇ​റ​ക്കി​വി​ട്ടു.

സം​ഭ​വ ശേ​ഷം മു​ങ്ങി​യ പ്ര​തി ഇ​ടു​ക്കി ജി​ല്ല​യി​ലു​ൾ​പ്പെ​ടെ പ​ല സ്ഥ​ല​ങ്ങ​ളി​ലും ഒ​ളി​വി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. അ​തി​നി​ടെ എ​റ​ണാ​കു​ള​ത്ത് ചി​റ്റൂ​ർ ഭാ​ഗ​ത്ത് ഇ​യാ​ൾ വ​ന്നു പോ​കു​ന്നു​ണ്ടെ​ന്നു​ള്ള വി​വ​ര​ത്തെ തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ൾ​ക്കെ​തി​രേ അ​ടി​പി​ടി​യു​ൾ​പ്പ​ടെ മ​റ്റു കേ​സു​ക​ളും ഉ​ള്ള​താ​യി പ​ന​ങ്ങാ​ട് സി​ഐ വി​മ​ൽ പ​റ​ഞ്ഞു.

District News

ജീ​വ​ന​ക്കാ​രി​ക്കു നേരെ അതിക്രമം : മെ​ഡി​ക്ക​ൽ ഷോ​പ്പ് ഉ​ട​മ പി​ടി​യി​ൽ

പ​ന​ങ്ങാ​ട്: മെ​ഡി​ക്ക​ൽ ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​രി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച ക​ട​യു​ട​മ​യെ പോ​ലീ​സ് പി​ടി​കൂ​ടി. ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ നെ​ട്ടൂ​രി​ൽ താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ പ​ട്ട​ണ​ക്കാ​ട് ആ​ന്‍റ​ണി നി​വാ​സി​ൽ ജി​ജോ ആ​ന്‍റ​ണി (43) ആ​ണ് പ​ന​ങ്ങാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

നെ​ട്ടൂ​രി​ൽ ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​തി​യി​ലു​ള്ള ഫാ​ത്തി​മ മെ​ഡി​ക്ക​ൽ​സി​ൽ യു​വ​തി ജോ​ലി​ക്കെ​ത്തി​യി​ട്ട് ദി​വ​സ​ങ്ങ​ൾ മാ​ത്ര​മേ ആ​യു​ള്ളൂ. ജി​ജോ ആ​ക്ര​മി​ച്ച​പ്പോ​ൾ യു​വ​തി മു​റി​യി​ൽ​നി​ന്ന് ഓടി ര​ക്ഷ​പ്പെ​ട്ട് നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ചു.
തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഇ​യാ​ളെ ത​ട​ഞ്ഞു വ​ച്ച് പ​ന​ങ്ങാ​ട് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

District News

24 ഗ്രാം ​ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

നെ​ടു​ന്പാ​ശേ​രി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തിയ പ​രി​ശോ​ധ​ന​യി​ൽ 24 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി മ​ട്ടാ​ഞ്ചേ​രി ഇ​ര​വേ​ലി മം​ഗ​ല​ത്ത്പ​റ​മ്പ് റി​സ്വാ​ൻ (23), സൗ​ത്ത് ചെ​ല്ലാ​നം ചി​ത്തി​ര ഡെ​യ്‌​ലി​ൽ വി​ക്ട​ർ ജോ​സ് (36) എ​ന്നി​വ​രെ​ റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും നെ​ടു​മ്പാ​ശേ​രി പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് രാ​സ​ല​ഹ​രി വാ​ങ്ങി കാ​റി​ൽ വ​രു​ന്ന വ​ഴി​യാ​ണ് അ​ത്താ​ണി ഭാ​ഗ​ത്ത് വ​ച്ച് പോ​ലീ​സ് ഇ​രുവരെയും ക​സ്റ്റ​ഡി​യി​ലെടുത്ത​ത്. കാ​റി​ന്‍റെ ഡാ​ഷ്ബോ​ർ​ഡി​ന് കീ​ഴി​ലെ പ്ര​ത്യേ​ക അ​റ​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന്.

ഐ​ടി മേ​ഖ​ല​യി​ൽ ആ​യി​രു​ന്നു വി​ല്പ​ന. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ൻ​സാ​ഫ്ടീം ഡി​വൈ​എ​സ്പി​മാ​രാ​യ ജെ. ​ഉ​മേ​ഷ് കു​മാ​ർ, എ​ൻ. ബാ​ബു​ക്കു​ട്ട​ൻ നെ​ടു​മ്പാ​ശേ​രി ഇ​ൻ​സ്പെ​ക്ട​ർ ബി.​കെ. അ​രു​ൺ, എ​സ്ഐ അ​രു​ൺ ദേ​വ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

District News

ദേ​ശീ​യ​പാ​ത 66: നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി; വെള്ളക്കെട്ടിന് ഉടൻ പരിഹാരം

പ​റ​വൂ​ർ: ദേ​ശീ​യ​പാ​ത 66 നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നാ​യി ദേ​ശീ​യ​പാ​താ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി. ​പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള മൂ​ന്ന് കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​ത്തെ നി​ർ​മാ​ണ പു​രോ​ഗ​തി സം​ഘം വി​ല​യി​രു​ത്തി.

ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​മീ​പ​ത്തെ വ​ള്ളാ​ട്ടു​ത​റ റോ​ഡി​ന്‍റെ​യും വാ​വ​ക്കാ​ട്-​മാ​ച്ചാ​ന്തു​രു​ത്ത് റോ​ഡി​ന്‍റെ​യും ടാ​റിം​ഗ് ഉ​ട​ൻ ന​ട​ത്തും. ലേ​ബ​ർ ക​വ​ല​യി​ൽ ഏ​ഴു മീ​റ്റ​ർ നീ​ള​ത്തി​ൽ കാ​ന നി​ർ​മി​ക്കും. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മാ​കും.

ക​ട്ട​ത്തു​രു​ത്ത്, തു​രു​ത്തി​പ്പു​റം അ​ട​ക്കം നാ​ലി​ട​ങ്ങ​ളി​ൽ സ​ർ​വീ​സ് റോ​ഡ് നി​ർ​മി​ക്കും. മു​റ​വ​ൻ​തു​രു​ത്തി​ൽ അ​ടി​പ്പാ​ത പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത​തി​നാ​ൽ ഓ​വ​ർ​ബ്രി​ഡ്ജ് സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നും എ​ല്ലാ ക​ണ​ക്ടി​വി​റ്റി റോ​ഡു​ക​ളെ​യും ഹൈ​വേ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​മെ​ന്നും എ​ൻ​എ​ച്ച് അ​ധി​കൃ​ത​ർ ഉ​റ​പ്പു ന​ൽ​കി.

പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി 12 കോ​ടി​യു​ടെ പ്രോ​ജ​ക്ട് ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി​ക്ക് പ​ഞ്ചാ​യ​ത്ത് കൈ​മാ​റി. ഇ​തി​ന് അം​ഗീ​കാ​രം ന​ൽ​കാ​മെ​ന്നു​മു​ള്ള ഉ​റ​പ്പും പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ന​ൽ​കി​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​നീ​ഷ് പ​റ​ഞ്ഞു.

 

District News

ലാ​പ്‌​ടോ​പ്പ് മോ​ഷ​ണം: പ്ര​തി പി​ടി​യി​ല്‍

കൊ​ച്ചി: ത​മ്മ​നം ഭാ​ഗ​ത്തു​ള്ള ബോ​യ്‌​സ് ഹോ​സ്റ്റ​ലി​ലെ മു​റി​യി​ല്‍ നി​ന്ന് ലാ​പ്‌​ടോ​പ്പ് മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ലാ​യി. മൂ​വാ​റ്റു​പു​ഴ പേ​ഴ​ക്കാ​പ്പി​ള്ളി സ്വ​ദേ​ശി റെ​ജി​ന്‍ അ​ലി​യെ (35) ആ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഹോ​സ്റ്റ​ലി​ല്‍ താ​മ​സി​ക്കു​ന്ന ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് ജോ​ലി ചെ​യ്യു​ന്ന യു​വാ​വി​ന്‍റെ ലാ​പ്‌​ടോ​പ്പാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. ഒ​എ​ല്‍​എ​ക്‌​സ് വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വാ​വി​ന്‍റെ ഹോ​സ്റ്റ​ല്‍ മു​റി കാ​ണാ​നെ​ന്ന രീ​തി​യി​ലെ​ത്തി​യ പ്ര​തി ബാ​ഗി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 50,000 രൂ​പ വി​ല​വ​രു​ന്ന ലാ​പ്‌​ടോ​പ് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് യു​വാ​വ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യെ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തി​രി​ച്ച​റി​ഞ്ഞു.

ക​വ​ര്‍​ച്ച​യ്ക്ക് ശേ​ഷം ത​മി​ഴ്‌​നാ​ട്ടി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി പാ​ല​ക്കാ​ട് എ​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പാ​ല​ക്കാ​ടു​ള്ള ലോ​ഡ്ജി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

മോ​ഷ്ടി​ച്ച ലാ​പ്‌​ടോ​പ്പ് ഒ​എ​ല്‍​എ​ക്‌​സ് വ​ഴി തൃ​ശൂ​രി​ലു​ള്ള മ​റ്റൊ​രാ​ള്‍​ക്ക് ഇ​യാ​ള്‍ വി​റ്റി​രു​ന്നു. ഇ​ത് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

District News

ക​രി​ങ്ക​ല്ലു​ക​ൾ ഇ​ള​കി​മാ​റി; ചെ​റാ​യി ബീ​ച്ചി​ലെ ന​ട​പ്പാ​ത അ​പ​ക​ട​ക്കെ​ണി

ചെ​റാ​യി: ചെ​റാ​യി ബീ​ച്ചി​ലെ ന​ട​പ്പാ​ത​യു​ടെ അ​ടി​ഭാ​ഗ​ത്തെ ക​ല്ലു​ക​ൾ ഇ​ള​കി മാ​റി​യ​തോ​ടെ ഇ​തു​വ​ഴി ന​ട​ക്കു​ന്ന​ത് സ​ന്ദ​ർ​ശ​ക​രു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

500 മീ​റ്റ​റോ​ളം വ​രു​ന്ന ന​ട​പ്പാ​ത​യു​ടെ വ​ട​ക്കേ അ​റ്റ​ത്താ​ണ് ക​രി​ങ്ക​ല്ലു​ക​ൾ ഇ​ള​കി മാ​റി​യ​ത്. ഇ​തു​വ​ഴി കൂ​ടു​ത​ൽ പേ​ർ ന​ട​ന്നാ​ൽ ന​ട​പ്പാ​ത പൂ​ർ​ണ​മാ​യും ഇ​ടി​ഞ്ഞു​വീ​ഴാ​ൻ സാ​ധ്യ​ത​യു​ണ്ട്.

എ​ന്നാ​ൽ ഇ​തു​വ​രെ​യും ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

District News

ന​ഗ​ര​സ​ഭ​യു​ടെ പൈ​ല​റ്റ് പ​ദ്ധ​തി : ഇ​ട​ക്കൊ​ച്ചി​യി​ൽ സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് സെ​പ്റ്റം​ബ​റോ​ടെ പൂ​ർ​ത്തി​യാ​കും

പ​ള്ളു​രു​ത്തി : കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ സ്വ​പ്ന പ​ദ്ധ​തി​യെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഇ​ട​ക്കൊ​ച്ചി​യി​ലെ ശു​ചി​മു​റി മ​ലി​ന​ജ​ല​മു​ൾ​പ്പെ​ടെ സം​സ്ക​രി​ക്കാ​നു​ള്ള സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് (എ​സ്ടി​പി) നി​ർ​മാ​ണം സെ​പ്റ്റം​ബ​റോ​ടെ പൂ​ർ​ത്തി​യാ​കും. ഇ​ട​ക്കൊ​ച്ചി സൗ​ത്ത് 59-ാം ഡി​വി​ഷ​നി​ൽ വി​എ​ടി റോ​ഡി​ന്‍റെ അ​റ്റ​ത്താ​യി കാ​യ​ലി​നോ​ടു ചേ​ർ​ന്ന് ന​ഗ​ര​സ​ഭ​യു​ടെ 50 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് 18 കോ​ടി രൂ​പ ചെ​ല​വി​ൽ പ്ലാ​ന്‍റ് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഇ​ട​ക്കൊ​ച്ചി​യി​ലെ 59-ാം വാ​ർ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​പ്ലാ​ക്കു​ന്ന ഈ ​പ​ദ്ധ​തി ന​ഗ​ര​സ​ഭ​യു​ടെ ഒ​രു പൈ​ല​റ്റ് പ​ദ്ധ​തി​യാ​ണ്. ഡി​വി​ഷ​നി​ലെ 2000ത്തോ​ളം വീ​ടു​ക​ളി​ലെ മ​ലി​ന​ജ​ലം ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. വീ​ടു​ക​ളി​ൽ നി​ന്ന് ഉ​ണ്ടാ​കു​ന്ന എ​ല്ലാ അ​ഴു​ക്കു​വെ​ള്ള​ത്തെ​യും വീ​ട്ട് വ​ള​പ്പി​ൽ സ്ഥാ​പി​ക്കു​ന്ന ചെ​റി​യ ചേം​ബ​റി​ലേ​ക്ക് എ​ത്തി​ച്ച് ചേം​ബ​റി​ൽ നി​ന്ന് പൈ​പ്പ് ക​ണ​ക്ഷ​ൻ ന​ൽ​കി പ്ലാ​ന്‍റി​ലേ​ക്ക് എ​ത്തി​ച്ച് ശു​ചീ​ക​രി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

ശു​ചീ​ക​രി​ക്കു​ന്ന മ​ലി​ന​ജ​ലം കൃ​ഷി​ക്കും കെ​ട്ടി​ട നി​ർ​മാ​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കാ​നും സാ​ധി​ക്കും. പ്ര​തി​ദി​നം 11 ല​ക്ഷം ലി​റ്റ​ർ മ​ലി​ന​ജ​ലം സം​സ്ക​രി​ക്കാ​ൻ പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കും. ഡി​വി​ഷ​നി​ലെ വീ​ടു​ക​ളെ പ്ലാ​ന്‍റു​മാ​യി ബ​ന്ധി​പ്പി​ച്ചു നാ​ല് ഇ​ഞ്ച് വീ​തി​യു​ള്ള പൈ​പ്പി​ടു​ന്നു​ണ്ട്. അ​തി​ൽ 40 മീ​റ്റ​റോ​ളം ഇ​ട​വി​ട്ട് മാ​ൻ ഹോ​ളു​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. വീ​ടു​ക​ളി​ൽ നി​ന്ന് മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ പൈ​പ്പ് വ​ഴി പ്ലാ​ന്‍റ് വ​രെ ഒ​ഴു​കി​യെ​ത്തു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് ഇ​വി​ടെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്.

പൈ​പ്പി​ടു​ന്ന​തി​നും റോ​ഡ് പൊ​ളി​ച്ച് പു​ന​ർ​നി​ർ​മി​ക്കാ​നു​മാ​ണ് കൂ​ടു​ത​ൽ പ​ണം ചെ​ല​വാ​കു​ന്ന​ത്. പൈ​പ്പ് ഇ​ടു​മ്പോ​ൾ​ത്ത​ന്നെ, ആ ​സ്ഥ​ലം മൂ​ടി കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്നു​ണ്ട്. ടാ​ർ റോ​ഡ് പൊ​ളി​ക്കു​മ്പോ​ഴും റോ​ഡ് പു​ന​ർ​നി​ർ​മി​ക്കും.

അ​റ്റ​കു​റ്റ​പ്പ​ണി​യും മാ​ൻ​ഹോ​ളു​ക​ൾ വ​ഴി ന​ട​ത്താ​ൻ ക​ഴി​യും. പൈ​പ്പി​ടു​ന്ന ജോ​ലി​ക​ൾ 90 ശ​ത​മാ​ന​വും 1.1 എം​എ​ൽ​ഡി മ​ലി​ന​ജ​ല പ്ലാ​ന്‍റി​ലെ 20 ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ടാ​ങ്കു​ക​ളു​ടെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​മൃ​ത് പ​ദ്ധ​തി​യു​ടെ കീ​ഴി​ലാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഗ്രീ​ൻ വേ ​സൊ​ല്യൂ​ഷ​ൻ​സി​നാ​ണ് പ​ദ്ധ​തി നി​ർ​വ​ഹ​ണ ചു​മ​ത​ല. അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് പ്ലാ​ന്‍റും ഇ​വ​ർ ത​ന്നെ​യാ​ണ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ക. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ലാ​ന്‍റി​ന് സ​മീ​പ​ത്തു പു​ന്തോ​ട്ട​വും കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കു​മാ​യി ക​ളി​സ്‌​ഥ​ലം ഒ​രു​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

District News

അ​ക്ഷ​ര​ങ്ങ​ളെ ക​ല​യാ​ക്കി​യ പി.​പി. റാ​ഫേ​ല്‍ ഇ​നി ഓ​ർ​മ

പെ​രു​മ്പാ​വൂ​ര്‍: അ​ക്ഷ​ര​ങ്ങ​ളെ ക​ല​യാ​ക്കി മാ​റ്റി​യ കൂ​വ​പ്പ​ടി​യു​ടെ സ്വ​ന്തം പി.​പി. റാ​ഫേ​ല്‍ പ​ള്ളി​ക്ക​ര​ക്കാ​ര​ന്‍റെ (ത്രീ​ഡി ബേ​ബി റാ​ഫേ​ല്‍-74) വി​യോ​ഗം നാ​ടി​ന് തീ​രാ​ദു​ഖ​മാ​യി. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം.

മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, അ​റ​ബി ഭാ​ഷ​ക​ളി​ലാ​യി അ​ഞ്ചു ത​ര​ത്തി​ല്‍ അ​ക്ഷ​ര​ങ്ങ​ളെ കീ​ഴ്‌​മേ​ല്‍ മ​റി​ച്ച്, ക​ണ്ണാ​ടി​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​തു​പോ​ലെ അ​നാ​യാ​സം എ​ഴു​തു​ന്ന മി​റ​ര്‍ ഇ​മേ​ജ് റൈ​റ്റിം​ഗ് വി​ദ്യ​യി​ൽ പ്ര​ശ​സ്ത​നാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​രു​കൈ​ക​ളും ഉ​പ​യോ​ഗി​ച്ച് ഒ​രേ​സ​മ​യം വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ല്‍ വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ള്‍ എ​ഴു​തു​ക, ചു​ണ്ടു​ക​ളും കാ​ല്‍​വി​ര​ലു​ക​ളും കൊ​ണ്ട് അ​ക്ഷ​ര​ങ്ങ​ള്‍ കു​റി​ക്കു​ക, ക​ണ്ണു​കെ​ട്ടി എ​ഴു​തു​ക, വ​ര്‍​ത്ത​മാ​ന​പ​ത്ര​ങ്ങ​ളു​ടെ റി​വേ​ഴ്‌​സ് റീ​ഡിം​ഗ്, ഇ​തു​കൂ​ടാ​തെ മ്യൂ​സി​ക്ക​ല്‍ കീ​ബോ​ര്‍​ഡ് ത​ല​തി​രി​ച്ചു പി​ടി​ച്ചു വാ​യി​ക്കു​ക തു​ട​ങ്ങി​യ​വ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വി​ശ്വ​സ​നീ​യ പ്ര​ക​ട​ന​ങ്ങ​ളി​ല്‍ ചി​ല​ത് മാ​ത്ര​മാ​യി​രു​ന്നു.

2007ല്‍ ​ഇ​ന്ത്യ​ന്‍ ട്രേ​ഡ് ഫെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍റെ റൈ​റ്റിം​ഗ് വി​സാ​ര്‍​ഡ് അ​വാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി.

ക​ള​മ​ശേ​രി എ​ച്ച്എം​ടി​യി​ല്‍ 30 വ​ര്‍​ഷം മെ​ഷീ​നി​സ്റ്റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ശേ​ഷം കൂ​വ​പ്പ​ടി​യി​ല്‍ ത്രീ​ഡി ഡി​ജി​റ്റ​ല്‍ സ്റ്റു​ഡി​യോ ആ​രം​ഭി​ച്ചു. ഓ​ട്ട​ന്‍​തു​ള്ള​ല്‍, ക​വി​ത, വേ​ഷ​പ്ര​ച്ഛ​ന്ന മ​ത്സ​രം, അ​ഭി​ന​യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​ദ്ദേ​ഹം വ്യ​ത്യ​സ്ത വേ​ഷ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ​നേ​ടി.

District News

കോ​ട്ട​പ്പു​റ​ത്ത് തെ​രു​വ് നാ​യ് ആ​ക്ര​മ​ണം: ര​ണ്ട് ആ​ടു​ക​ളും ഒ​ട്ടേ​റെ കോ​ഴി​ക​ളും ച​ത്തു

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ കോ​ട്ട​പ്പു​റം ഭാ​ഗ​ത്ത് തെ​രു​വ് നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ആ​ടു​ക​ളും ഒ​ട്ടേ​റെ കോ​ഴി​ക​ളും ച​ത്തു. കോ​ട്ട​പ്പു​റ​ത്ത് ഇ​ന്ദി​രാ സു​ദ​ർ​ശ​ന​ന്‍റെ ര​ണ്ട് ആ​ടു​ക​ളെ​യും നി​ര​വ​ധി കോ​ഴി​ക​ളെ​യു​മാ​ണ് തെ​രു​വു​നാ​യ​ക​ൾ ക​ടി​ച്ചു കീ​റി കൊ​ന്ന​ത്.

പ്ര​ദേ​ശ​ത്ത് തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും കു​ട്ടി​ക​ളെ​യും വൃ​ദ്ധ​രെ​യും നാ​യ​ക​ൾ ആ​ക്ര​മി​ക്കു​ന്ന സ്ഥി​തി​യാ​ണെ​ന്നുംനാട്ടുകാർ പ​റ​യു​ന്നു. നാ​യ​ക​ളെ ഭ​യ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് വീ​ടു​ക​ളി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാണ്.

തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് സി​പി​എം തൃ​പ്പൂ​ണി​ത്തു​റ വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി​യും കോ​ട്ട​പ്പു​റം ബ്രാ​ഞ്ചും ആ​വ​ശ്യ​പ്പെ​ട്ടു.

District News

പു​തി​യ​റോ​ഡ് മുതൽ ചി​ത്ര​പ്പു​ഴ പാ​ലം വരെ നാ​ലു​വ​രി​യാ​ക്കാ​ന്‍ ധാ​ര​ണ: മ​ന്ത്രി

തി​രു​വാ​ങ്കു​ളം: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള റി​ഫൈ​ന​റി റോ​ഡി​ല്‍ ഇ​രു​മ്പ​നം പു​തി​യ​റോ​ഡ് ക​വ​ല മു​ത​ല്‍ ചി​ത്ര​പ്പു​ഴ പാ​ലം വ​രെ​യു​ള്ള ഭാ​ഗം നാ​ലു​വ​രി​യാ​ക്കാ​ന്‍ ധാ​ര​ണ​യാ​യ​താ​യി മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് അ​റി​യി​ച്ചു. തി​രു​വാ​ങ്കു​ളം മു​നി​സി​പ്പ​ല്‍ സോ​ണ​ല്‍ ഓ​ഫീ​സി​ൽ മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ധാ​ര​ണ​യാ​യ​ത്.

പി​ഡ​ബ്ല്യു​ഡി, റി​ഫൈ​ന​റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ട​ന്‍ ത​ന്നെ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. എ​സ്റ്റി​മേ​റ്റ് തീ​രു​മാ​നി​ച്ച് ഫ​ണ്ട് ന​ല്‍​കു​ന്ന മു​റ​യ്ക്ക് ടെ​ൻഡ​ര്‍ ന​ട​പ​ടി ആ​രം​ഭി​ക്കു​മ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. അ​തോ​ടൊ​പ്പം, ഇ​രു​മ്പ​നം ജം​ഗ്ഷ​ന് വ​ട​ക്ക് സീ​പോ​ര്‍​ട്ട് - എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് നി​വാ​ര​ണ പ്ര​വൃ​ത്തി​യും ഇ​തി​ലു​ള്‍​പ്പെ​ടു​ത്താ​ൻ യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി.

നാ​ല് വ​രി​യാ​ക്കു​മ്പോ​ള്‍ മ​ധ്യ​ഭാ​ഗ​ത്ത് വീ​തി​യു​ള്ള മീ​ഡി​യ​നും ഇ​രു​വ​ശ​ത്തേ​യ്ക്കും സ്ട്രീ​റ്റ് ലൈ​റ്റു​ക​ളും കാ​ന​ക​ളും അ​തി​ന് മു​ക​ളി​ല്‍ സ്ലാ​ബ് വി​രി​ച്ചു ഫു​ട്പാ​ത്തും പ​രി​ഗ​ണി​ക്കും. നി​ല​വി​ലു​ള്ള പൈ​പ്പ് കൾ​വെ​ര്‍​ട്ടു​ക​ള്‍ പ​രി​ശോ​ധി​ക്കാ​നും മ​ന്ത്രി നി​ര്‍​ദേശി​ച്ചു. പി​ഡ​ബ്ല്യു​ഡി, റി​ഫൈ​ന​റി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മു​ൻ​പ് ചി​ത്ര​പ്പു​ഴ മു​ത​ല്‍ എ​ച്ച്ഒ​സി ഗേ​റ്റ് വ​രെ നാ​ലു​വ​രി​യാ​ക്കാ​ന്‍ ടെ​ൻഡ​ര്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്ക​വേ, പു​തി​യ​റോ​ഡ് ജം​ഗ്ഷ​ന്‍ വ​രെ നാ​ല് വ​രി​യാ​ക്കി​യാ​ല്‍ മാ​ത്ര​മേ വി​ക​സ​ന​ത്തി​ന്റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക​യു​ള്ളു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ്ഥ​ലം എം​എ​ല്‍​എ കൂ​ടി​യാ​യ മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യ്ക്കും റി​ഫൈ​ന​റി അ​ധി​കൃ​ത​ര്‍​ക്കും നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഈ​ഭാ​ഗ​വും നാ​ലു​വ​രി​യാ​ക്കാ​ന്‍ റി​ഫൈ​ന​റി ഒ​രു​ക്ക​മാ​യി​രു​ന്നെ​ങ്കി​ലും അ​തി​നാ​യി ത​യാ​റാ​ക്കി​യ 17 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്ന് റി​ഫൈ​ന​റി സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് യോ​ഗം വി​ളി​ച്ച​ത്.

District News

ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡി​ലെ വ​ഴി​വി​ള​ക്കു​ക​ൾ 15 മു​ത​ല്‍ പ്ര​കാ​ശി​ക്കും

കൊ​ച്ചി: ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന തെ​രു​വു​വി​ള​ക്കു​ക​ൾ ഈ ​മാ​സം 15 മു​ത​ൽ പ്ര​കാ​ശി​ക്കു​മെ​ന്ന് നാ​ഷ​ണ​ല്‍ ഹൈ​വേ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ അ​റി​യി​ച്ചു. വി​ള​ക്കു​ക​ളി​ലെ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ അ​വ​സാ​വ​ന​ഘ​ട്ട​ത്തി​ലാ​ണ്. ക​ള​മ​ശേ​രി മു​ത​ല്‍ വ​ല്ലാ​ര്‍​പ്പാ​ടം വ​രെ​യു​ള്ള 17 കി​ലോ​മീ​റ്റ​ര്‍ പാ​ത​യി​ലെ നാ​ലു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു. ഇ​വ പ്ര​കാ​ശി​ച്ച് തു​ട​ങ്ങി.

ബാ​ക്കി​യു​ള്ള ദൂ​രം ലൈ​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​നാ​യി ര​ണ്ടു ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ള്‍ സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്. 15ഓ​ടെ എ​ല്ലാ തെ​രു​വു​വി​ള​ക്കു​ക​ളും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന നി​ല​യി​ലാ​ണ് ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്നും എ​ന്‍​എ​ച്ച്എ​ഐ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. 10 കോ​ടി രൂ​പ ചെ​ല​വി​ല്‍ 17 കി​ലോ​മീ​റ്റ​ര്‍ ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡി​ല്‍ ഏ​ക​ദേ​ശം 1,100 തെ​രു​വു​വി​ള​ക്കു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.

ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡി​ല്‍ സു​ഗ​മ​മാ​യ വാ​ഹ​ന യാ​ത്ര​യ്ക്ക് വ​ഴി​വി​ള​ക്കു​ക​ള്‍ വേ​ണ​മെ​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും പോ​ലീ​സ് അ​ധി​കൃ​ത​രു​ടെ​യു​മൊ​ക്കെ നി​ര​ന്ത​ര ആ​വ​ശ്യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഇ​തി​നോ​ട് മു​ഖം തി​രി​ച്ചു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. വി​ഐ​പി​ക​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ മാ​ത്രം മു​ള​ക്കാ​ലു​ക​ളി​ല്‍ ലൈ​റ്റു​ക​ള്‍ നാ​ട്ടി താ​ത്കാ​ലി​ക സം​വി​ധാ​നം ഒ​രു​ക്കാ​റാ​ണ് പ​തി​വ്.

ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡ് നി​ര്‍​മി​ക്കു​ന്ന​തി​നാ​യു​ള്ള ആ​ദ്യ ഡീ​റ്റെ​യി​ല്‍​ഡ് പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ടി​ല്‍ റോ​ഡി​ല്‍ വൈ​ദ്യു​തീ​ക​ര​ണ​ത്തി​നാ​യു​ള്ള നി​ര്‍​ദേ​ശം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​ക​ള്‍ മാ​ത്രം സ​ഞ്ച​രി​ക്കു​ന്ന​തി​നാ​യു​ള്ള റോ​ഡാ​ണ് വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്. കൊ​ച്ചി മെ​ട്രോ​യു​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് സാ​ധാ​ര​ണ വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി ക​ട​ത്തി​വി​ടാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് റോ​ഡി​ല്‍ വൈ​ദ്യു​തീ​ക​ര​ണം അ​ത്യാ​വ​ശ്യ​മാ​യി വ​ന്ന​ത്.

District News

അ​പ​ക​ട​ക്കെ​ണി​യാ​യി ആ​ലു​വ ബൈ​പ്പാസ് ജം​ഗ്ഷ​ൻ

ആ​ലു​വ: ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ൽ നി​ന്ന​ട​ക്കം നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വ​ന്നി​റ​ങ്ങു​ന്ന ആ​ലു​വ ബൈ​പാ​സ് ജം​ഗ്ഷ​നി​ൽ മേ​ൽ ന​ട​പ്പാ​ലം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. കൊ​ച്ചി മെ​ട്രോ, എ​റ​ണാ​കു​ളം, പ​റ​വൂ​ർ, അ​ങ്ക​മാ​ലി, വ​രാ​പ്പു​ഴ മേ​ഖ​ല​ക​ളി​ലേ​ക്ക് പോ​കേ​ണ്ട യാ​ത്ര​ക്കാ​ർ​ക്ക് റോ​ഡ് കു​റു​കെ ക​ട​ക്കാ​നാ​കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.

ദേ​ശീ​യ​പാ​ത​യി​ൽ നി​ന്ന് നേ​രി​ട്ടും ര​ണ്ട് സ​ർ​വീ​സ് റോ​ഡു​ക​ൾ വ​ഴി​യും ബ​സു​ക​ൾ, ഭാ​ര​വ​ണ്ടി​ക​ൾ തു​ട​ങ്ങി​യ​വ ഒ​രേ ദി​ശ​യി​ലാ​ണ് ബൈ​പാ​സ് സ്റ്റോ​പ്പി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. ദേ​ശീ​യ പാ​ത​യി​ലേ​ക്ക് പോ​കു​ന്ന യാ​ത്രാ ബ​സു​ക​ള​ട​ക്കം എ​തി​ർ ദി​ശ​യി​ലൂ​ടെ പോ​കു​ന്നു​മു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ ഇ​ട​ത​ട​വി​ല്ലാ​തെ പോ​കു​ന്ന​തി​നാ​ൽ സ്ത്രീ​ക​ളും വി​ദ്യാ​ർ​ഥി​ക​ളും റോ​ഡ് കു​റു​കെ ക​ട​ക്കാ​ൻ പെ​ടാ​പ്പാ​ടി​ലാ​ണ്.

മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ല​ത്തി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടേ​യും എ​റ​ണാ​കു​ളം ഭാ​ഗ​ത്ത് നി​ന്ന് ദേ​ശീ​യ പാ​ത​യി​ലൂ​ടെ​യും സ​ർ​വീ​സ് റോ​ഡി​ലൂ​ടെ​യും വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടേ​യും ആ​ലു​വ ടൗ​ണി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ടം ബൈ​പാ​സ് ജം​ഗ്ഷ​നാ​ണ്. ആ​ലു​വ​യി​ൽ നി​ന്ന് ദേ​ശീ​യ പാ​ത​യി​ലേ​ക്കും പോ​കു​ന്നു​ണ്ട്. മ​റ്റൊ​രു ഇ​ട​റോ​ഡും ഇ​വി​ടെ ചേ​രു​ന്നു​ണ്ട്. അ​ഞ്ച് ദി​ശ​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​താ​ണ് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്ന​ത്.

മെ​ട്രോ യാ​ത്ര​ക്കാ​ർ വ​ന്നി​റ​ങ്ങു​ന്ന സ്റ്റോ​പ്പും ഇ​താ​ണ്. പാ​ർ​ക്ക് ചെ​യ്യാ​നാ​യി ചെ​റു​വാ​ഹ​ന​ങ്ങ​ളും കൂ​ടി​ച്ചേ​രു​ന്ന​തോ​ടെ രാ​വി​ലെ​യും വൈ​കി​ട്ടും വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണി​വി​ടെ. ആ​ലു​വ ബൈ​പാ​സ് ഓ​ട്ടോ സ്റ്റാ​ൻ​ഡി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്ക് ലി​ഫ്റ്റ് സൗ​ക​ര്യ​മു​ള്ള ഫു​ട് ഓ​വ​ർ​ബ്രി​ഡ്ജ് പ​ണി​യ​ണ​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് ഹൈ​ദ്രോ​സ്, ജി​ല്ലാ ക​മ്മി​റ്റി മെ​മ്പ​ർ ബി​നു ആ​ന്‍റ​ണി എ​ന്നി​വ​ർ ആ​ലു​വ ന​ഗ​ര​സ​ഭ, കൊ​ച്ചി മെ​ട്രോ എ​ന്നി​വ​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

District News

മു​ഖ്യ​മ​ന്ത്രി​ക്ക് ക​റു​കു​റ്റി മെ​ട്രോ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ നി​വേ​ദ​നം നൽകി

അ​ങ്ക​മാ​ലി : ക​റു​കു​റ്റി മെ​ട്രോ ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ നേ​രി​ൽ ക​ണ്ട് ഇ​തു സം​ബ​ന്ധി​ച്ച നി​വേ​ദ​നം ന​ൽ​കി. മെ​ട്രോ ട്രെ​യി​ൻ എ​റ​ണാ​കു​ളം ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ക​റു​കു​റ്റി​യി​ലേ​ക്ക് നീ​ട്ടേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും ആ​വ​ശ്യ​ക​ത​യും നി​വേ​ദ​ക സം​ഘം മു​ഖ്യ​മ​ന്ത്രി​യെ ബോ​ധ്യ​പ്പെ​ടു​ത്തി.

ഈ ​ആ​വ​ശ്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ത​നി​ക്ക് ബോ​ധ്യ​മു​ണ്ടെ​ന്നും അ​തി​നാ​യി സാ​ധ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ൽ​കി. ക​റു​കു​റ്റി മെ​ട്രോ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ലാ​ലു ജോ​ർ​ജ് പൈ​നാ​ട​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​സ് വി. ​ച​ക്യേ​ത്ത്,

ട്ര​ഷ​റ​ർ ജോ​ർ​ജ് വാ​ത്തി​ക്കു​ളം, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എം. ദേ​വ​സി , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി തോ​മ​സ് മു​ണ്ടാ​ട​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ​മാ​രാ​യ ലാ​ൽ പോ​ൾ പൈ​നാ​ട​ത്ത്, വ​ർ​ഗീ​സ് പ​ള്ളി​യാ​ൻ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

District News

വി​ശ​പ്പി​ന് വി​രാ​മം പ​ദ്ധ​തി ആ​രം​ഭി​ച്ചു

പെ​രു​മ്പാ​വൂ​ര്‍: പെ​രു​മ്പാ​വൂ​ര്‍ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കു​മാ​യി വി​ശ​പ്പി​ന് വി​രാ​മം പ​ദ്ധ​തി ആ​രം​ഭി​ച്ചു.

പെ​രു​മ്പാ​വൂ​ര്‍ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​സ്.​ആ​ര്‍. അ​നി​ത ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​മി പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ആ​നി മാ​ര്‍​ട്ടി​ന്‍, ആ​ശു​പ​ത്രി ആ​ര്‍​എം​ഒ ഡോ. ​പ്ര​വീ​ണ്‍, പെ​രു​മ്പാ​വൂ​ര്‍ ല​യ​ണ്‍​സ് ക്ല​ബ് സെ​ക്ര​ട്ട​റി സാ​ജു തോ​മ​സ്, ട്ര​ഷ​റ​ര്‍ എം.​ഐ. വ​റു​ഗീ​സ്, പ്രൊ​ജ​ക്റ്റ് ചെ​യ​ര്‍​മാ​ന്‍ എ.​ഒ. ജെ​യിം​സ്, ടി.​വി. ബേ​ബി, മേ​ഴ്‌​സി ജെ​യിം​സ്, ല​യ​ണ്‍​സ് ക്ല​ബ് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പി.​എ​സ്. ബു​ഷ്‌​റ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

District News

ഫോർട്ടുകൊച്ചി കടപ്പുറം ഇരുട്ടിൽ: സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുന്നു

ഫോ​ർ​ട്ടു​കൊ​ച്ചി : ടൂ​റി​സം കേ​ന്ദ്ര​മാ​യ ഫോ​ര്‍​ട്ട്കൊ​ച്ചി ക​ട​പ്പു​റ​ത്തി​ന്‍റെ ക​വാ​ട​മാ​യ വാ​സ്ക്കോ​ഡ ഗാ​മ സ്ക്വ​യ​ര്‍ മു​ത​ല്‍ ന​ട​പാ​ത വ​രെ ഇ​രു​ട്ടി​ല്‍. ഇ​ത് മൂ​ലം ഇ​വി​ടെ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ ഏ​റെ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യാ​ണ്. സി​എ​സ്എം​എ​ല്ലാ​ണ് ഇ​വി​ട​ത്തെ വ​ഴി വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ച​ത്. ഇ​വ​ര്‍​ക്ക് ത​ന്നെ​യാ​യി​രു​ന്നു പ​രി​പാ​ല​ന ചു​മ​ത​ല​യും.

ഇ​പ്പോ​ള്‍ ന​ഗ​ര​സ​ഭ​യ്ക്ക് ഈ ​വി​ള​ക്കു​ക​ള്‍ കൈ​മാ​റി​യ​താ​യാ​ണ് വി​വ​രം. ഇ​തേ തു​ട​ര്‍​ന്ന് വി​ള​ക്കു​ക​ള്‍ അ​റ്റ​കു​റ്റ പ​ണി​ക​ള്‍ ന​ട​ത്തു​ന്ന​തി​ല്‍ നി​ന്ന് ഇ​വ​ര്‍ പി​ന്‍​മാ​റി. ന​ഗ​ര​സ​ഭ​യാ​ക​ട്ടേ മ​റ്റാ​ര്‍​ക്കും ഇ​തി​നാ​യു​ള്ള ക​രാ​ര്‍ ന​ല്‍​കി​യി​ട്ടു​മി​ല്ല. ഇ​തോ​ടെ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ വ​ഴി വി​ള​ക്കു​ക​ള്‍ എ​ന്ന്   തെ​ളി​യി​ക്കു​മെ​ന്ന് യാ​തൊ​രു പി​ടി​യു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​ത് മൂ​ലം സ​ന്ധ്യ മ​യ​ങ്ങി​യാ​ല്‍ ഇ​വി​ടെ സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യ​വും രൂ​ക്ഷ​മാ​ണെ​ന്നാ​ണ് പ​രാ​തി.

കു​ടും​ബ​വു​മാ​യി ക​ട​പ്പു​റ​ത്ത് പോ​കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ല​ഹ​രി ഉ​പ​യോ​ഗ​വും അ​നാ​ശ്യാ​സ പ്ര​വ​ര്‍​ത്ത​ങ്ങ​ളും ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. പൊ​ലി​സും ഈ ​ഭാ​ഗ​ത്ത് കാ​ര്യ​മാ​യ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

വ​ഴി വി​ള​ക്കു​ക​ള്‍ ഇ​ല്ലാ​താ​യ​തോ​ടെ തെ​രു​വ് ക​ച്ച​വ​ട​ക്കാ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വെ​ളി​ച്ച​മാ​ണ് ന​ട​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​ര്‍​ക്ക് ആ​ശ്വാ​സം. ഇ​ഴ ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും ഇ​വി​ടെ രൂ​ക്ഷ​മാ​ണ്.

District News

തകർന്ന കൈവരികൾ യാത്രികർക്കു ഭീഷണി

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​വാ​റ്റു​പു​ഴ​യി​ലെ വ​ഴി​യോ​ര​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച ഇ​രു​മ്പ് കൈ​വ​രി​ക​ള്‍ ത​ക​ര്‍​ത്ത് വാ​ഹ​ന​ങ്ങ​ള്‍ പാ​ഞ്ഞു​ക​യ​റു​ന്ന​ത് പ​തി​വാ​കു​ന്നു. ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ജം​ഗ്ഷ​നു​ക​ളി​ലൊ​ന്നാ​യ മൂ​വാ​റ്റു​പു​ഴ ടി​ബി ജം​ഗ്ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ അ​ശാ​സ്ത്രീ​യ​മാ​യ ന​ട​പ്പാ​ത നി​ര്‍​മാ​ണ​വും ത​ക​ര്‍​ന്ന കൈ​വ​രി​ക​ളും ഇ​പ്പോ​ള്‍ യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.

ടി​ബി ജം​ഗ്ഷ​ന്‍, ക​ച്ചേ​രി​ത്താ​ഴം, നെ​ഹ്രു പാ​ര്‍​ക്കി​ന് സ​മീ​പ​ത്തു​നി​ന്ന് ക​ച്ചേ​രി​ത്താ​ഴം പാ​ലം തു​ട​ങ്ങു​ന്ന ഭാ​ഗം, പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി അ​ഞ്ചി​ല​ധി​കം ത​വ​ണ​യാ​ണ് അ​ടു​ത്തി​ടെ മാ​ത്രം കൈ​വ​രി​ക​ള്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന​ത്.

ടി​ബി ജം​ഗ്ഷ​നി​ല്‍ മൂ​ന്ന് ത​വ​ണ​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ കൈ​വ​രി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന കൈ​വ​രി​ക​ള്‍ ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും ഇ​തു​വ​രെ പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. ത​ക​ര്‍​ന്നു വീ​ണ ഇ​രു​മ്പ് പൈ​പ്പു​ക​ള്‍ ന​ട​പ്പാ​ത​യി​ലും റോ​ഡി​ലു​മാ​യി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലാ​ണു​ള്ള​ത്. ഇ​ത് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രാ​യ പ്രാ​യ​മാ​യ​വ​ര്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മു​ള്‍​പ്പ​ടെ വ​ലി​യ ത​ട​സ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

റോ​ഡി​ലേ​ക്ക് ത​ള്ളി​നി​ല്‍​ക്കു​ന്ന ത​ക​ര്‍​ന്ന പൈ​പ്പു​ക​ള്‍ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണ്. വ​ള​വി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മീ​ഡി​യ​നി​ലേ​ക്കും ന​ട​പ്പാ​ത​യി​ലെ കൈ​വ​രി​യി​ലേ​ക്കും പാ​ഞ്ഞു​ക​യ​റു​ക​യാ​ണ്. മു​ന്‍​പ് ലോ​റി മീ​ഡി​യ​ന്‍ ത​ക​ര്‍​ത്ത് എ​തി​ര്‍​വ​ശ​ത്തെ ന​ട​പ്പാ​ത​യി​ലെ കൈ​വ​രി​യി​ല്‍ ഇ​ടി​ച്ചു​നി​ന്ന​ത് വ​ലി​യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചി​രു​ന്നു. ക​ച്ചേ​രി​ത്താ​ഴം പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് കൈ​വ​രി ത​ക​ര്‍​ത്ത് മി​നി​ലോ​റി പു​ഴ​യി​ലേ​ക്ക് വീ​ഴു​ന്ന ത​ര​ത്തി​ല്‍ അ​പ​ക​ട​ക​ര​മാ​യി തൂ​ങ്ങി​ക്കി​ട​ന്ന​ത് സ​മീ​പ​കാ​ല​ത്താ​ണ്.

റോ​ഡ് പ​ല​യി​ട​ത്തും പ​ല വീ​തി​യി​ല്‍ നി​ര്‍​മി​ച്ച​താ​ണ് പ്ര​ധാ​ന അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം. ടി​ബി ജം​ഗ്ഷ​നി​ലെ വ​ള​വി​ല്‍ ന​ട​പ്പാ​ത​യ്ക്ക് അ​മി​ത വീ​തി​യാ​ണു​ള്ള​ത്. റോ​ഡി​ലേ​ക്ക് ത​ള്ളി​നി​ല്‍​ക്കു​ന്ന ന​ട​പ്പാ​ത​യും കൈ​വ​രി​യും, വേ​ഗ​ത​യി​ല്‍ വ​ള​വു​തി​രി​ഞ്ഞു വ​രു​ന്ന വാ​ഹ​ന ഡ്രൈ​വ​ര്‍​മാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടാ​റി​ല്ല. പ​ല​യി​ട​ത്തും ത​ക​ര്‍​ന്ന ഭാ​ഗ​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചെ​ങ്കി​ലും അ​പ​ക​ട​സ്ഥി​തി​ക്ക് യാ​തൊ​രു മാ​റ്റ​വു​മി​ല്ല.

ടി​ബി ജം​ഗ്ഷ​നി​ലെ അ​പ​ക​ട വ​ള​വ് നി​വ​ര്‍​ത്തു​ക​യും മ​ധ്യ​ത്തി​ല്‍ നി​ല്‍​ക്കു​ന്ന ഇ​ല​ക്ട്രി​ക് പോ​സ്റ്റ് മാ​റ്റി​സ്ഥാ​പി​ക്കു​ക​യും സു​ര​ക്ഷാ കൈ​വ​രി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ പു​ന​ര്‍​നി​ര്‍​മി​ക്കു​ക​യും ചെ​യ്താ​ല്‍ മാ​ത്ര​മേ ഇ​വി​ടു​ത്തെ അ​പ​ക​ട​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കൂ. കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ​യും വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ എ​ത്ര​യും വേ​ഗം ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

ഓ​ക്സി​ജ​ൻ ക​പ്പ​ടി​ച്ച് പോ​ലീ​സ് ഇ​ല​വ​ൻ

കോ​ത​മം​ഗ​ലം: ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ലാ​കെ വ്യാ​പി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ത​മം​ഗ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച ഓ​ക്‌​സി​ജ​ന്‍ ക​പ്പ് ഫു​ട്‌​ബോ​ള്‍ പ്ര​ദ​ര്‍​ശ​ന മ​ത്സ​ര​ത്തി​ല്‍ പോ​ലീ​സ് ഇ​ല​വ​ന്‍ ക​പ്പ​ടി​ച്ചു. ഷി​ബു തെ​ക്കും​പു​റം എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ എം​എ​ല്‍​എ ഇ​ല​വ​നും കേ​ര​ള പോ​ലീ​സ് ഇ​ല​വ​നും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം. ആ​വേ​ശം നി​റ​ഞ്ഞ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ പോ​ലീ​സ് ഇ​ല​വ​ന്‍ വി​ജ​യി​ച്ചു.

വ​നി​താ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​വും ശ്ര​ദ്ധേ​യ​മാ​യി. പ​ങ്കെ​ടു​ത്ത എ​ല്ലാ വ​നി​താ ജ​ന​പ്ര​തി​നി​ധി​ക​ളും ആ​വേ​ശ​ക​ര​മാ​യ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. മ​ത്സ​ര​ത്തി​ല്‍ ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗം ഷി​ഞ്ചു ബെ​ന്നി ഒ​ന്നാം സ്ഥാ​ന​വും, പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് അം​ഗം നി​സാ​മോ​ള്‍ ഇ​സ്മ​യി​ല്‍ ര​ണ്ടാം സ്ഥാ​ന​വും കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ന്‍​സി മാ​ത്യു മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ​ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ നാ​ര്‍​ക്കോ ഹ​ണ്ട് പ​ദ്ധ​തി​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​ണ് ഓ​ക്‌​സി​ജ​ന്‍ ക​പ്പ് സം​ഘ​ടി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ജ​ന​പ്ര​തി​നി​ധി​ക​ളും യു​ഡി​എ​ഫ് നേ​താ​ക്ക​ളും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

District News

കാ​ന​ക​ളി​ൽ ത‌​ട​സം വെ​ള്ളം കെ​ട്ടു​ന്നു

മൂ​വാ​റ്റു​പു​ഴ: കൊ​ച്ചി-​മ​ധു​ര ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കാ​ന​ക​ളു​ടെ സ്ലാ​ബു​ക​ളി​ല്‍ വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​നാ​യി സ്ഥാ​പി​ച്ച ഹോ​ളു​ക​ളും പൈ​പ്പു​ക​ളും പൂ​ര്‍​ണ​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി.

ക​ന​ത്ത മ​ഴ പെ​യ്യു​മ്പോ​ള്‍ റോ​ഡി​ലെ വെ​ള്ളം കാ​ന​യി​ലേ​ക്ക് സു​ഗ​മ​മാ​യി ഒ​ഴു​ക്കി​വി​ടാ​ന്‍ ക​ഴി​യാ​ത്ത​താ​ണ് പ്ര​ധാ​ന പ്ര​തി​സ​ന്ധി. കാ​ന​യ്ക്ക് മു​ക​ളി​ലെ സ്ലാ​ബു​ക​ളി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് മ​ണ്ണും ചെ​ളി​യും അ​ടി​ഞ്ഞു​കൂ​ടി കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും വാ​ഹ​ന​ങ്ങ​ള്‍​ക്കും ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

വെ​ള്ളം കാ​ന​യി​ലേ​ക്ക് ഇ​റ​ങ്ങി​പ്പോ​കേ​ണ്ട ദ്വാ​ര​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും വ​ന്ന് മൂ​ടി​യി​രി​ക്കു​ന്നു. കാ​ന​യി​ലെ ത​ട​സ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യാ​നും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ഹോ​ളു​ക​ള്‍ വൃ​ത്തി​യാ​ക്കാ​നും അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.

District News

കെ. ​ക​രു​ണാ​ക​ര​ന്‍റെ ജ​ന്മ​ദി​ന അ​നു​സ്മ​ര​ണം

കോ​ത​മം​ഗ​ലം: കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം മു​നി​സി​പ്പ​ല്‍ മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കെ. ​ക​രു​ണാ​ക​ര​ന്‍റെ 108-ാം ജ​ന്മ​ദി​ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കെ​പി​സി​സി മെ​മ്പ​ര്‍ എ.​ജി. ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ടു​മ്പാ​ശേ​രി അ​ന്ത​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് ലീ​ഡ​ര്‍ കെ. ​ക​രു​ണാ​ക​ര​ന്‍റെ പേ​ര് ന​ല്‍​ക​ണ​മെ​ന്ന് സ​മ്മേ​ള​നം അ​വ​ശ്യ​പ്പെ​ട്ടു.

വെ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. അ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. ബാ​ബു, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ മ​ജോ മാ​ത്യു, പി.​സി. ജോ​ര്‍​ജ്, സ​ണ്ണി വ​ര്‍​ഗീ​സ്, കെ.​ഐ. ജേ​ക്ക​ബ്, ഷാ​ജി നെ​ല്ലി​ക്കു​ഴി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

District News

ഉ​യ​രെ ഉ​ന്ന​തി പ​ദ്ധ​തി 77 പ​രാ​തി​ക​ൾ

കോ​ല​ഞ്ചേ​രി: കു​ന്ന​ത്തു​നാ​ട്ടി​ൽ വി.​പി. സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ കോ​ള​നി​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന "ഉ​യ​രെ ഉ​ന്ന​തി' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​വാ​ണി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തി​രു​മ​ല ഉ​ന്ന​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച നാ​ലാ​മ​ത് അ​ദാ​ല​ത്തി​ൽ വീ​ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, ചി​കി​ത്സാ സ​ഹാ​യം, പ​ട്ട​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ അ​ട​ക്കം 77 പ​രാ​തി​ക​ൾ ല​ഭി​ച്ചു.

പ​രാ​തി​ക​ളി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് പ​രി​ഹാ​രം ഉ​റ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​മെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും വി.​പി. സ​ജീ​ന്ദ്ര​ൻ അ​റി​യി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​നാ​യി.

District News

പ​ശു​ത്തൊ​ഴു​ത്തി​നു തീ​പി​ടി​ച്ചു

കോ​ത​മം​ഗ​ലം:​പ​ശു​ത്തൊ​ഴു​ത്തി​നും വൈ​ക്കോ​ൽ​പു​ര​യ്ക്കും തീ​പി​ടി​ച്ചു. നെ​ല്ലി​ക്കു​ഴി 314 ൽ ​വി​ള​യാ​ളി​ൽ ഇ​ബ്രാ​ഹി​മി​ന്‍റെ പ​ശു​ത്തൊ​ഴു​ത്തി​നും വൈ​കോ​ൽ​പു​ര​യ്ക്കു​മാ​ണ് തീ​പി​ടി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​വ​രം അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് കോ​ത​മം​ഗ​ലം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ നി​ന്നും ര​ണ്ട് യൂ​ണി​റ്റ് സേ​നാം​ഗ​ങ്ങ​ൾ എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

മൂ​ന്നു പ​ശു​ക്കി​ടാ​രി​ക​ളും ഉ​ദ്ദേ​ശം 50 കെ​ട്ടോ​ളം വൈ​ക്കോ​ലും ഷെ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്നു.​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് അ​ജ്മ​ൽ ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ ​അ​ണ​ച്ച​ത്.

District News

വൈ​പ്പി​ന്‍റെ ദാ​ഹം മാ​റ്റാ​ന്‍ ഇ​നി എ​ത്ര നാ​ള്‍ ?

വൈ​പ്പി​ന്‍: തീ​ര​ദേ​ശ മ​ണ്ഡ​ല​മാ​യ വൈ​പ്പി​ന്‍ ക​ര​യു​ടെ തീ​രാ​ശാ​പ​മാ​ണ് ഇ​വി​ടെ വ​ര്‍​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം. എ​ട്ടു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി നാ​ല​ര ല​ക്ഷ​ത്തി​ല​ധി​കം ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന ഇ​വി​ടെ കു​ടി​വെ​ള്ള​ത്തി​നാ​യു​ള്ള നി​ര​ന്ത​ര മു​റ​വി​ളി​ക്ക് നാ​ലു പ​തി​റ്റാ​ണ്ടി​ന്‍റെ ദൈ​ര്‍​ഘ്യ​മു​ണ്ട്. എ​ന്നി​ട്ടും ശാ​ശ്വ​ത പ​രി​ഹാ​രം ഇ​ന്നും കൈ​യെ​ത്താ ദൂ​ര​ത്ത് ത​ന്നെ​യാ​ണ്.

പ​ര്യാ​പ്ത​മാ​കാ​തെ...

ഹ​ഡ്‌​കോ, ചൊ​വ്വ​ര പ​ദ്ധ​തി​ക​ള്‍ ന​ഗ​ര​ത്തി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും വൈ​പ്പി​ന്‍ മ​ണ്ഡ​ല​ത്തി​ലെ ക​ട​മ​ക്കു​ടി, മു​ള​വു​കാ​ട്, എ​ള​ങ്കു​ന്ന​പ്പു​ഴ, ഞാ​റ​യ്ക്ക​ല്‍, നാ​യ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും വേ​ണ്ടി​യാ​ണ് ര​ണ്ട​ര പ​തി​റ്റാ​ണ്ട് മു​മ്പ് ഹ​ഡ്‌​കോ കു​ടി​വെ​ള്ള പ​ദ്ധ​തി നി​ല​വി​ല്‍ വ​ന്ന​ത്. ഇ​തി​ല്‍ നി​ന്ന് വൈ​പ്പി​ന്‍ ക​ര​യി​ലെ മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് മാ​ത്ര​മാ​യി 10 എം​എ​ല്‍​ഡി വെ​ള്ളം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നെ​ങ്കി​ലും പ്ര​ഖ്യാ​പി​ത അ​ള​വി​ലെ കു​ടി​വെ​ള്ളം ഇ​ന്നും ല​ഭി​ക്കു​ന്നി​ല്ല.

മ​ണ്ഡ​ല​ത്തി​ന്‍റെ വ​ട​ക്ക​ന്‍ മേ​ഖ​ല​യാ​യ എ​ട​വ​ന​ക്കാ​ട്, കു​ഴു​പ്പി​ള്ളി, പ​ള്ളി​പ്പു​റം എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും പ​റ​വൂ​ര്‍ മേ​ഖ​ല​യി​ലെ ചി​ല പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കു​മാ​യി ചൊ​വ്വ​ര​യി​ല്‍ മ​റ്റൊ​രു കു​ടി​വെ​ള്ള പ​ദ്ധ​തി​യും നി​ല​വി​ല്‍ വ​ന്നെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ഈ​യ​ടു​ത്ത് പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് ഉ​ള്‍​പ്പെ​ടെ പ​ല​യി​ട​ങ്ങ​ളി​ലും ബൂ​സ്റ്റ​ര്‍ പ​മ്പ്, ഫീ​ഡ​ര്‍ ലൈ​ന്‍ സ്ഥാ​പി​ച്ചെ​ങ്കി​ലും വൈ​പ്പി​ന്‍​കാ​രെ അ​ത് ക​നി​ഞ്ഞി​ല്ല.

നോ​ക്കു​കു​ത്തികളാ​യി നാ​ലു ഭൂ​ത​ല ടാ​ങ്കു​ക​ള്‍

മു​രു​ക്കും​പാ​ട​ത്തും മാ​ലി​പ്പു​റ​ത്തും ഞാ​റ​ക്ക​ലും എ​ട​വ​ന​ക്കാ​ടും വ​ര്‍​ഷ​ങ്ങ​ളെ​ടു​ത്ത് കോ​ടി​ക​ള്‍ മു​ട​ക്കി പു​തി​യ ജ​ല​സം​ഭ​ര​ണി​ക​ള്‍ സ്ഥാ​പി​ച്ചെ​ങ്കി​ലും ഇ​പ്പോ​ള്‍ അ​വ നോ​ക്കു​കു​ത്തി​യാ​യി മാ​റി. ര​ണ്ട് പ​ദ്ധ​തി​ക​ളു​ടെ​യും വാ​ല​റ്റ​മാ​യ എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലാ​ണ് കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം. ഇ​വി​ടെ തീ​ര​മേ​ഖ​ല​യി​ലെ വാ​ര്‍​ഡു​ക​ളി​ല്‍ മാ​സ​ത്തി​ല്‍ ഒ​രു ത​വ​ണ​യെ​ങ്കി​ലും ര​ണ്ടാ​ഴ്ച​യി​ല​ധി​കം കു​ടി​വെ​ള്ളം മു​ട​ങ്ങും.

എ​ള​ങ്കു​ന്ന​പ്പു​ഴ പൂ​ക്കാ​ട്, ചാ​പ്പ​ക്ക​ട​പ്പു​റം, ഞാ​റ​ക്ക​ല്‍ കി​ഴ​ക്കേ അ​പ്പ​ങ്ങാ​ട്, മ​ഞ്ഞ​ന​ക്കാ​ട്, ആ​റാ​ട്ടു​വ​ഴി ക​ട​പ്പു​റം, നാ​യ​ര​മ്പ​ലം നെ​ടു​ങ്ങാ​ട്, പ​ള്ളി​പ്പു​റം മു​ന​മ്പം മേ​ഖ​ല​ക​ള്‍, കു​ഴു​പ്പി​ള്ളി ചെ​റു​വ​യ്പ്പ് ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ല​പ്പോ​ഴും ആ​ഴ്ച​ക​ളോ​ളം കു​ടി​വെ​ള്ളം മു​ട​ങ്ങാ​റു​ണ്ട്.

ആ​വ​ശ്യ​ക​ത ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി

ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ വൈ​പ്പി​നി​ല്‍ വ​ള്ള​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത ര​ണ്ട് പ​തി​റ്റാ​ണ്ടി​ന് മു​മ്പു​ള്ള​തി​നേ​ക്കാ​ളും ഇ​ര​ട്ടി​യാ​ണ്. ചെ​റാ​യി, മു​ന​മ്പം മേ​ഖ​ല​യി​ലെ റി​സോ​ര്‍​ട്ടു​ക​ളും മ​റ്റും വ​ന്‍​ടാ​ങ്കു​ക​ള്‍ കെ​ട്ടി ശു​ദ്ധ​ജ​ലം സം​ഭ​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് സ്ഥി​തി വ​ഷ​ളാ​യി. ടൂ​റി​സ്റ്റ് മേ​ഖ​ല​യി​ലു​ള്ള റി​സോ​ര്‍​ട്ടു​ക​ള്‍, ഹോം​സ്റ്റേ എ​ന്നി​വി​ട​ങ്ങ​ളി​ലെ സി​മ്മിം​ഗ് പൂ​ളു​ക​ള്‍​ക്ക് ത​ന്നെ 2,000 ലി​റ്റ​ര്‍ ശേ​ഷി​യാ​ണ്. ഇ​തി​നെ​ല്ലാം ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​ടി​വെ​ള്ള​മാ​ണ്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​ക്ക് പ​രാ​തി​ക​ള്‍ ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

വേ​ണം സ്വ​ന്ത​മാ​യ കു​ടി​വെ​ള്ള പ​ദ്ധ​തി

വൈ​പ്പി​ന്‍ ക​ര​യ്ക്ക് വേ​ണ്ട​ത് സ്വ​ന്ത​മാ​യ കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ണ്. റോ ​വാ​ട്ട​ര്‍ സ്ഥ​ല​ത്തെ​ത്തി​ച്ച് ശു​ദ്ധീ​ക​രി​ച്ച് ഇ​വി​ടെ​യു​ള്ള ടാ​ങ്കു​ക​ളി​ല്‍ സം​ഭ​രി​ക്കു​ക​യും വി​ത​ര​ണം ന​ട​ത്തു​ക​യും വേ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. ടോ​ണി ച​മ്മി​ണി എം​എ​ല്‍​എ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​നു​ഭാ​വ പൂ​ര്‍​ണ​മാ​യ ഒ​രു നി​ല​പാ​ടാ​ണ് എ​ടു​ത്തി​ട്ടു​ള്ള​ത്.

ആ​ലു​വ​യി​ലെ നി​ര്‍​ദി​ഷ്ട 190 എം​എ​ല്‍​എ​ഡി ശേ​ഷി​യു​ള്ള പു​തി​യ പ​ദ്ധ​തി​യാ​ണ് ഇ​നി വൈ​പ്പി​ന്‍​ക​ര​യ്ക്ക് ഏ​ക പ്ര​തീ​ക്ഷ. ഇ​ത് പൂ​ര്‍​ത്തി​യാ​യാ​ല്‍ വൈ​പ്പി​ന്‍-​പ​റ​വൂ​ര്‍ മേ​ഖ​ല​യ്ക്ക് ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ളം ല​ഭി​ക്കും.

കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ നി​ല​വി​ല്‍ ന​ട​ന്നു​രു​ന്ന പു​തി​യ കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ര്‍​ത്തി​യ​യി ക​ഴി​ഞ്ഞാ​ല്‍ പ​ദ്ധ​തി​യി​ല്‍ നി​ന്നും ന​ഗ​ര​ത്തി​ലേ​ക്കു​ള്ള വി​ഹി​തം കു​റ​ച്ച് അ​ത് വൈ​പ്പി​ന്‍ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

പ​ശ്ചി​മ​കൊ​ച്ചി​ക്കും വേ​ണം കു​ടി​നീ​ര് 

ഫോ​ര്‍​ട്ടു​കൊ​ച്ചി: ജി​ല്ല​യി​ല്‍ കു​ടി​വെ​ള്ള പ്ര​ശ്‌​നം ഏ​റെ രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് പ​ശ്ചി​മ​കൊ​ച്ചി. എ​ന്നാ​ല്‍, പ​ശ്ചി​മ​കൊ​ച്ചി​ക്കാ​രു​ടെ ദാ​ഹ​മ​ക​റ്റാ​ന്‍ അ​ധി​കൃ​ത​ര്‍ കാ​ര്യ​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്നി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം. പ​ശ്ചി​മ​കൊ​ച്ചി​യി​ലെ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ലും കു​മ്പ​ള​ങ്ങി, ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​യു​മ്പോ​ഴും ടാ​ങ്ക​ര്‍ ലോ​റി​യി​ല്‍ എ​ത്തു​ന്ന​ത് പ​തി​വു​പോ​ലെ ത​ന്നെ വെ​ള്ള​മാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ​ല്ലാം റ​വ​ന്യൂ അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ടി​വെ​ള്ളം ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ല്‍ എ​ത്തി​ക്കു​ക​യാ​ണ് രീ​തി. ഇ​തി​നാ​യി അ​ടി​യ​ന്ത​ര ടെ​ൻ​ഡ​ര്‍ വി​ളി​ക്കു​ക​യും ചെ​യ്യും. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി​ട്ടും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്ന വാ​ക്കി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി​യൊ​തു​ക്കി​യെ​ന്നാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളും പ​റ​യു​ന്ന​ത്. കു​ടി​വെ​ള്ളം ജ​ല അ​ഥോ​റി​റ്റി​യി​ല്‍ നി​ന്ന് സൗ​ജ​ന്യ​മാ​യി ന​ല്‍​കു​മെ​ന്ന് പ​റ​യു​മ്പോ​ഴും ആ​വ​ശ്യ​ത്തി​ന് ടാ​ങ്ക​ര്‍ ലോ​റി​ക​ള്‍ കി​ട്ടാ​ത്ത അ​വ​സ്ഥ​യു​ണ്ട്.

കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ട്ട് ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ട​തി​നു ശേ​ഷ​മാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ചു​രു​ക്കം ചി​ല​യി​ട​ങ്ങ​ളി​ല്‍ പ​മ്പിം​ഗ് ന​ട​ക്കു​ന്നി​ട​ത്ത് കി​ട്ടു​ന്ന​ത് മ​ലി​ന ജ​ല​വു​മാ​ണ്. മ​ര​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ലും കു​മ്പ​ളം പ​ഞ്ചാ​യ​ത്തി​ലും കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ണ്. മ​ര​ട് ജ​ല ശു​ദ്ധീ​ക​ര​ണ​ശാ​ല​യു​ട ജ​ല സ്രോ​ത​സാ​യ പാ​ഴൂ​ര്‍ പ​മ്പ് ഹൗ​സി​ല്‍ പ​മ്പ് സെ​റ്റി​ന് അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​ന്‍റെ പേ​രി​ല്‍ ജ​ല വി​ത​ര​ണ​ത്തി​ന് ക​ഴി​ഞ്ഞ നാ​ലു മു​ത​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​മാ​ണ് ജ​ന​ത്തെ വ​ല​യ്ക്കു​ന്ന​ത്. പ​ണം കൊ​ടു​ത്ത് കു​ടി​വെ​ള്ളം വാ​ങ്ങി​യാ​ണ് ഇ​പ്പോ​ള്‍ പ​ല​രും ദാ​ഹ​മ​ക​റ്റു​ന്ന​തും പാ​ച​കം ചെ​യ്യു​ന്ന​തും.

അ​മൃ​ത് പ​ദ്ധ​തി പു​നഃ​പ​രി​ശോ​ധി​ക്ക​ണം

കു​ടി​വെ​ള്ള വി​ത​ര​ണ ക​രാ​റു​കാ​ര്‍​ക്ക് മൂ​ന്നു മാ​സ​ത്തെ പ​ണം കു​ടി​ശി​ക​യാ​യി കി​ട്ടാ​നു​ള്ള​തി​നാ​ല്‍ പ്രാ​ധാ​ന്യ​മ​നു​സ​രി​ച്ചു​ള്ള ഇ​ട​ങ്ങ​ളി​ലേ​ക്ക് മാ​ത്ര​മാ​ണ് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. സ്വ​കാ​ര്യ കു​ടി​വെ​ള്ള വി​ത​ര​ണ​ക്കാ​ര്‍ ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്ത് അ​മി​ത കൂ​ലി ഈ​ടാ​ക്കു​ന്നു​മു​ണ്ട്. പാ​ഴൂ​ര്‍ പ​മ്പ് ഹൗ​സി​ലെ 804 എ​ച്ച്.​പി.​മോ​ട്ട​റു​ക​ളി​ല്‍ ഒ​ന്ന് ത​ക​രാ​റാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ നാ​ലു മു​ത​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ​ത്. മൂ​ന്ന് മോ​ട്ട​റു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​തി​ല്‍ ര​ണ്ടെ​ണ്ണം ത​ക​രാ​റി​ലാ​ണ്.

ഒ​രു പ​മ്പ് സെ​റ്റെ​ങ്കി​ലും ശ​രി​യാ​യാ​ല്‍ ഒ​രു പ​രി​ധി വ​രെ പ്ര​ശ്‌​നം തീ​ര്‍​ക്കാ​ന്‍ ക​ഴി​യും. ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്നും ഉ​ട​ന്‍ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നു​മാ​ണ് ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ഇ​തി​നി​ടെ പ്ര​ശ്‌​നം സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫി​ന്‍റെ​യും മു​ഹ​മ്മ​ദ് ഷി​യാ​സ് എം​എ​ല്‍​എ​യു​ടേ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം ന​ട​ന്ന​താ​ണ് ജ​ന​ത്തി​ന്‍റെ പ്ര​തീ​ക്ഷ.

ജ​ല​വി​ഭ​വ വ​കു​പ്പ് റ​ദ്ദാ​ക്കി​യ അ​മൃ​ത് 2.0 പ​ദ്ധ​തി പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​ത​ട​ക്കം തീ​ര​ദേ​ശ കൊ​ച്ചി​യു​ടെ കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​കും എ​ന്ന​താ​ണ് യോ​ഗ തീ​രു​മാ​നം. അ​മൃ​ത് പ​ദ്ധ​തി വ​ഴി തോ​പ്പും​പ​ടി​യി​ല്‍ നാ​ലു​ല​ക്ഷം ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള ടാ​ങ്ക് നി​ര്‍​മാ​ണ​വും പ​മ്പ് ഹൗ​സ് ന​വീ​ക​ര​ണ​വും അ​നു​ബ​ദ്ധ പൈ​പ്പ്‌​ലൈ​ന്‍ ജോ​ലി​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന പ​ദ്ധ​തി​യാ​ണ് 2027 ഓ​ടെ പൂ​ര്‍​ത്തി​ക​രി​ക്കാ​ന്‍ ക​ഴി​യു​ന്ന​തെ​ന്ന് മു​ഹ​മ്മ​ദ് ഷി​യാ​സ് എം​എ​ല്‍​എ പ​റ​ഞ്ഞു.

District News

മ​ഴ​യ്ക്കു പെ​യ്യാ​ന്‍ മ​ടി : ജി​ല്ല​യി​ല്‍ 21% മ​ഴ​ക്കു​റ​വ്

കൊ​ച്ചി: ജൂ​ലൈ മാ​സം ആ​ദ്യ ആ​ഴ്ച പി​ന്നി​ടു​മ്പോ​ഴും ജി​ല്ല​യി​ല്‍ പെ​യ്യാ​ന്‍ മ​ടി​ച്ച് മ​ഴ. കാ​ല​വ​ര്‍​ഷ​ത്തി​ല്‍ ജി​ല്ല​യ്ക്ക് ല​ഭി​ക്കേ​ണ്ട മ​ഴ​യി​ല്‍ ഇ​തു​വ​രെ 21 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്താ​കെ 32 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

തി​രു​വ​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ സാ​ധാ​ര​ണ ഗ​തി​യി​ലു​ള്ള മ​ഴ ല​ഭി​ച്ചി​ട്ടു​ള്ള​ത്. ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ജൂ​ലൈ മൂ​ന്നു വ​രെ 771.3 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ജി​ല്ല​യ്ക്ക് ആ​കെ ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തു​വ​രെ 606 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ മാ​ത്ര​മാ​ണ് ഈ ​കാ​ല​യ​ള​വി​ല്‍ ല​ഭി​ച്ചി​ട്ടു​ള്ള​ത്. കാ​ല​വ​ര്‍​ഷം തു​ട​ങ്ങി​യ​തി​നു ശേ​ഷം ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ജി​ല്ല​യി​ല്‍ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച​ത്. വ​രു​ന്ന ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത പ്ര​വ​ചി​ച്ചി​ട്ടു​ണ്ട്.

ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍, മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റി താ​മ​സി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും മേ​ല്‍​ക്കൂ​ര ശ​ക്ത​മ​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ഴ ശ​ക്ത​മാ​കു​ന്ന അ​വ​സ​ര​ങ്ങ​ളി​ല്‍ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്കി വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍, ജ​ലാ​ശ​യ​ങ്ങ​ള്‍, മ​ല​യോ​ര മേ​ഖ​ല​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​നോ​ദ​യാ​ത്ര​ക​ള്‍ മ​ഴ മു​ന്ന​റി​യി​പ്പ് മാ​റു​ന്ന​ത് വ​രെ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

District News

ഹി​ല്‍​പാ​ല​സ് പോ​ലീ​സ് ക്യാ​മ്പി​ലെ മ​ദ്യ​പാ​നം : ഓ​ടി​പ്പോ​യ​ പോലീസുകാരൻ തി​രി​കെ​യെ​ത്തി​യി​ല്ല

കൊ​ച്ചി: പോ​ലീ​സ് ക്യാ​മ്പി​ൽ മ​ദ്യ​പാ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് പി​ടി​കൂ​ടി വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഓ​ടി​പ്പോ​യ പോ​ലീ​സു​കാ​ര​ന്‍ ക്യാ​മ്പി​ല്‍ തി​രി​ച്ചെ​ത്തി​യി​ല്ല.

ഹി​ല്‍​പാ​ല​സ് പോ​ലീ​സ് ക്യാ​മ്പി​ലെ ബാ​ര​ക്കി​ലി​രു​ന്ന് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കെ​എ​പി ഒ​ന്നാം ബ​റ്റാ​ലി​യ​നി​ലെ മൂ​ന്ന് പോ​ലീ​സു​കാ​രെ പ​തി​വ് പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ ഓ​ഫീ​സ​ര്‍​മാ​ര്‍ കു​ടി​ച്ചു തീ​രാ​ത്ത മ​ദ്യ​ക്കു​പ്പി​യും ഗ്ലാ​സും മ​റ്റു​മാ​യി പി​ടി​കൂ​ടി​യ​ത്.

ബ​റ്റാ​ലി​യ​നി​ലെ പോ​ലീ​സു​കാ​രാ​യ കെ.​യു. അ​ഭി​ലാ​ഷ്, എ​ന്‍. ന​വാ​സ്, എം. ​വി​ഷ്ണു എ​ന്നി​വ​രെ സം​ഭ​വ​ത്തി​ല്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​വ​രെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ​യാ​ണ് കൂ​ട്ട​ത്തി​ലു​ണ്ടാ​യ അ​ഭി​ലാ​ഷ് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രെ ത​ള്ളി​യി​ട്ടു ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്.

ഇ​യാ​ള്‍ ഇ​തു​വ​രെ ക്യാ​മ്പി​ല്‍ തി​രി​കെ​യെ​ത്തി​യി​ട്ടി​ല്ല. ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ലു​ള്‍​പ്പെ​ട്ട ന​വാ​സി​നെ​യും വി​ഷ്ണു​വി​നെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി ഇ​രു​വ​രും മ​ദ്യ​പി​ച്ച​ത് പി​ന്നീ​ട് സ്ഥി​രീ​ക​രി​ച്ചു.

District News

കീ​രം​പാ​റ​യി​ല്‍ കാട്ടാന വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ത്തു

കോ​ത​മം​ഗ​ലം: കീ​രം​പാ​റ​യി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ത്തു. പു​ന്നേ​ക്കാ​ട് കൂ​രി​കു​ളം സ്വ​ദേ​ശി ഷെ​ജി കു​മാ​റി​ന്‍റെ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യാ​ണ് ആ​ന ത​ക​ര്‍​ത്ത​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് ആ​ന എ​ത്തി​യ​ത്. സം​ഭ​വ​ത്തിൽ വീ​ട്ടു​കാ​ര്‍​ക്ക് പ​രി​ക്കു​ക​ളൊ​ന്നും ഇ​ല്ല.

കാ​ട്ടാ​ന ഭീ​തി​യി​ല്‍ പേ​ടി​ച്ചാ​ണ് ഷെ​ജി​യും മാ​താ​പി​താ​ക്ക​ളും ഭാ​ര്യ​യും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബം ക​ഴി​യു​ന്ന​ത്. എ​ട്ടു വ​ര്‍​ഷ​മാ​യി കാ​ട്ടാ​ന ഈ ​പ്ര​ദേ​ശ​ത്ത് എ​ത്തു​ന്നു​ണ്ട്. ആ​ന​യെ വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഓ​ടി​ച്ചു വി​ടു​മെ​ങ്കി​ലും ആ​ന വീ​ണ്ടും തി​രി​ച്ചെ​ത്തും. നേ​ര​ത്തെ രാ​ത്രി​യാ​ണ് ആ​ന എ​ത്തി​ക്കൊ​ണ്ടി​രു​ന്ന​തെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ സ​ന്ധ്യ​യാ​കു​മ്പ​ഴേ​ക്കും ആ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ എ​ത്തു​ക​യാ​ണ്.

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ന​ട​പ​ടി എ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​തു​വ​രെ ഒ​രു തീ​രു​മാ​ന​വും ഉ​ണ്ടാ​യി​ട്ടി​ല്ല. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​രു കാ​ട്ടാ​ന മാ​ത്ര​മാ​ണ് എ​ത്തി​യ​തെ​ങ്കി​ലും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ഒ​രു കൊ​മ്പ​നും ര​ണ്ടു പി​ടി​യാ​നു​ക​ളും ഒ​രു കു​ട്ടി​യാ​ന​യു​മാ​ണ് പ്ര​ദേ​ശ​ത്ത് എ​ത്തി​യി​രു​ന്ന​ത് എ​ന്നാ​ണ് ഷെ​ജി കു​മാ​ര്‍ പ​റ​യു​ന്ന​ത്.

ര​ണ്ട് ദി​വ​സം മു​മ്പാ​ണ് പു​ന്നേ​ക്കാ​ട് പ്ലാ​ന്‍റേ​ഷ​നി​ൽ ത​മ്പ​ടി​ച്ച് ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​രു​ന്ന നാ​ല് ആ​ന​ക​ളെ വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രു​മ​ട​ങ്ങു​ന്ന ദൗ​ത്യ സം​ഘം ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യോ​ടി​ച്ച​ത്. എ​ന്നി​ട്ടും പ്ര​ദേ​ശ​ത്ത് ആ​ന​ശ​ല്യ​ത്തി​ന് ഒ​രു ദി​വ​സം പോ​ലും അ​റു​തി​യി​ല്ലെ​ന്ന​ത് നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ അ​മ​ർ​ഷം ഉ​ള​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

District News

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന ഒ​രു ന​ട​പ​ടി​യും സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കി​ല്ല: മു​ഖ്യ​മ​ന്ത്രി

ക​ള​മ​ശേ​രി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന ഒ​രു ന​ട​പ​ടി​യും സ​ര്‍​ക്കാ​രി​ന്റെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​കി​ല്ലെ​ന്നും മ​റി​ച്ച് അ​വ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ളാ​കും ഉ​ണ്ടാ​കു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍.

ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യു​ടെ ന​വീ​ക​രി​ച്ച എ​സി ടൗ​ണ്‍​ഹാ​ളും മ​ള്‍​ട്ടി​പ​ര്‍​പ്പ​സ് സ്റ്റേ​ഡി​യ​ത്തി​ലെ പാ​ര്‍​ക്കും ട​ര്‍​ഫും ആ​ധു​നി​ക ഇ​ന്‍​ഡോ​ര്‍ ജി​മ്മും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

മ​ന്ത്രി അ​ഡ്വ. വി.​ഇ. അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ഹൈ​ബി ഈ​ഡ​ന്‍ എം​പി. എം​എ​ല്‍​എ​മാ​രാ​യ ഉ​മാ തോ​മ​സ്, ടി.​ജെ. വി​നോ​ദ്, ക​ള​മ​ശേ​രി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ജ​മാ​ല്‍ മ​ണ​ക്കാ​ട​ന്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷ​റീ​ന ഖ​മ​റു​ദ്ദീ​ന്‍,

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം.​എ. വ​ഹാ​ബ്, വി.​എ​ച്ച്. ആ​സാ​ദ്, അ​ഞ്ജു മ​നോ​ജ് മ​ണി, മാ​ര്‍​ട്ടി​ന്‍ താ​യ്‌​കേ​രി, ബി​ന്ദു മ​നോ​ഹ​ര​ന്‍, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഇ​ന്‍ ചാ​ര്‍​ജ് കെ.​എ. വി​ന്‍​സെ​ന്റ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

കാ​ട് മൂ​ടി തു​രു​ത്ത് റെ​യി​ൽ​വേ ന​ട​പ്പാ​ല​ത്തി​ലേ​ക്കു​ള്ള വ​ഴി

ആ​ലു​വ: പെ​രി​യാ​റി​ന് കു​റു​കെ​യു​ള്ള തു​രു​ത്ത് റെ​യി​ൽ​വേ ന​ട​പ്പാ​ല​ത്തി​ലൂ​ടെ ആ​ലു​വ ന​ഗ​ര​ത്തി​ലെ​ത്തി​ച്ചേ​ര​ണ​മെ​ങ്കി​ൽ നാ​ട്ടു​കാ​ർ​ക്ക് കാ​ട് മൂ​ടി​യ പ​ടി​ക​ൾ ക​യ​റ​ണം. വി​ദ്യാ​ർ​ഥി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ന​ഗ​ര​ത്തി​ലെ​ത്താ​ൻ കാ​ൽ​ന​ട​യാ​യി നി​ത്യ​വും സ​ഞ്ച​രി​ക്കു​ന്ന പാ​ത​യി​ലെ പ​ടി​ക​ളാ​ണ് കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന​ത്.

മു​ക​ളി​ലേ​ക്കു​ള്ള പ​തി​ന​ഞ്ചോ​ളം പ​ടി​ക​ൾ കു​റ്റി​ച്ചെ​ടി​ക​ൾ നി​റ​ഞ്ഞ് നി​ൽ​ക്കു​ക​യാ​ണ്. ഇ​തി​നു​ള്ളി​ലൂ​ടെ ത​പ്പി​ത​ട​ഞ്ഞ് വേ​ണം റെ​യി​ൽ​വേ ന​ട​പ്പാ​ല​ത്തി​ലെ​ത്താ​ൻ.
പ​ക​ൽ സ​മ​യ​ത്തു​പോ​ലും യാ​ത്ര ദു​ഷ്ക​ര​മാ​യ ഈ ​വ​ഴി​യി​ലൂ​ടെ നേ​രം വൈ​കി ക​ഴി​ഞ്ഞാ​ൽ യാ​ത്ര ചെ​യ്യാ​ൻ ഭ​യ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. മു​മ്പു​ണ്ടാ​യി​രു​ന്ന തു​രു​ത്ത് എ​സ്എ​ൻ ടൈ​ൽ​സി​ന് സ​മീ​പ​മാ​ണി​ത്. വ​ഴി കാ​ടു​മൂ​ടി​യ​തോ​ടെ ന​ട​പ്പാ​ലം പി​ടി​ച്ചു​പ​റി​ക്കാ​രും, മോ​ഷ്ടാ​ക്ക​ളും താ​വ​ള​മാ​ക്കു​ന്നു​മു​ണ്ട്.

ക​ഴി​ഞ്ഞ മാ​സം തു​രു​ത്തി​ലെ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി ജോ​ലി​ക്കാ​ര​നാ​യ ഒ​രാ​ളു​ടെ പ​ണ​മ​ട​ങ്ങി​യ പേ​ഴ്സും, മൊ​ബെ​ൽ ഫോ​ണും മോ​ഷ്ടാ​ക്ക​ൾ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​യെ​ടു​ത്തി​രു​ന്നു. തു​രു​ത്ത് റെ​യി​ൽ​വേ ന​ട​പ്പാ​ല​ത്തി​ൽ പോ​ലീ​സ് പ​ട്രോ​ളി​ഗ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും, കാ​ട് മൂ​ടി​യ ന​ട​വ​ഴി കാ​ട് നീ​ക്കി സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നും തു​രു​ത്ത് സ​മ​ന്വ​യ ഗ്രാ​മ​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

 

District News

വി​ദ്യാ​ർ​ഥി​ക​ൾ നാ​ടി​ന്‍റെ സ​ന്പ​ത്ത്: മു​ഖ്യ​മ​ന്ത്രി

ആ​ലു​വ: വി​ദ്യാ​ർ​ഥി​ക​ൾ മാ​താ​പി​താ​ക്ക​ളു​ടെ മാ​ത്ര​മ​ല്ല ഈ ​നാ​ടി​ന്‍റെ സ്വ​പ്ന​വും പ്ര​തീ​ക്ഷ​യും കൂ​ടി​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. നാ​ടി​ന്‍റെ പു​രോ​ഗ​തി​ക്കാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​നാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ആ​ലു​വ മ​ഹാ​ത്മ​ഗാ​ന്ധി മു​നി​സി​പ്പ​ൽ ടൗ​ൺ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഭാ സം​ഗ​മ​വും എം​എ​ൽ​എ മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​റി​വു​ക​ൾ അ​തി​വേ​ഗം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​ധു​നി​ക ലോ​ക​ത്ത് വെ​ല്ലു​വി​ളി​ക​ളെ ഏ​റ്റെ​ടു​ത്ത് വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ക​യാ​ണ്. സി​ല​ബ​സു​ക​ൾ കാ​ല​ഹ​ര​ണ​പ്പെ​ടു​ക​യാ​ണ്. തൊ​ഴി​ൽ സാ​ധ്യ​ത​ക​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് സി​ല​ബ​സു​ക​ൾ രൂ​പീ​ക​രി​ക്കു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
​

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്, പ്ര​ത്യേ​കി​ച്ച് പെ​ൺ​കു​ട്ടി​ക​ൾ കൈ​വ​രി​ക്കു​ന്ന മു​ന്നേ​റ്റം പ്ര​ശം​സ​നീ​യ​മാ​ണ്. രാ​ജ്യ​ത്തെ പ്ര​മു​ഖ സ​ർ​വക​ലാ​ശാ​ല​ക​ളി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​ക​ൻ സ​ജി വ​ളാ​ശേ​രി​യെ ആ​ദ​രി​ച്ചു. അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.

എം​പി​മാ​രാ​യ ബെ​ന്നി ബ​ഹ​നാ​ൻ, ജെ​ബി മേ​ത്ത​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ആ​ലു​വ മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സൈ​ജി ജോ​ളി, ബ്ലോ​ക്ക് റി​സോ​ഴ്സ് ഓ​ഫീ​സ​ർ ആ​ർ.​എ​സ്. സോ​ണി​യ, ജെ​യി​ൻ യൂ​ണി​വേ​ഴ്സി​റ്റി ഡ​യ​റ​ക്ട​ർ ഡോ. ​ടോം എം. ​ജോ​സ​ഫ്, ഫെ​ഡ​റ​ൽ ബാ​ങ്ക് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റും സോ​ണ​ൽ ഹെ​ഡു​മാ​യ സി.​എം. ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​രും പ്ര​സം​ഗി​ച്ചു.

District News

"അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ഏ​റ്റ​വും വ​ലി​യ പ​രാ​തി​ക്കാ​ര​ൻ': മു​ഖ്യ​മ​ന്ത്രി

ആ​ലു​വ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​റ്റ​വും ശ്ര​ദ്ധാ​ലു​വാ​ണ് അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. എം​എ​ൽ​എ​മാ​രി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ന​ൽ​കു​ന്ന​ത് ആ​ലു​വ എം​എ​ൽ​എ ആ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എം​എ​ൽ​എ​മാ​രു​ടെ പ​രാ​തി​ക​ൾ ഓ​രോ സെ​റ്റാ​യി മു​റി​യി​ൽ മാ​റ്റി വ​ച്ചി​ട്ടു​ണ്ട്. അ​തി​ൽ ഏ​റ്റ​വും പൊ​ക്ക​മു​ള​ള​ത് അ​ൻ​വ​ർ സാ​ദ​ത്തി​ന്‍റേ​താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​പ​റ​ഞ്ഞു.

മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളി​ലും സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ഖ്യ​മ​ന്ത്രി ആ​ലു​വ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യ്ക്കു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​ന കേ​ന്ദ്രം ആ​ലു​വ​യി​ൽ ഒ​രു​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​നു​കൂ​ല​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.

വി​ദ്യാ​ർ​ഥി​ക​ളു​മാ​യുള്ള സം​വാ​ദ​ത്തി​ലും നി​റ​ഞ്ഞുനി​ന്ന​ത് പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി

ആ​ലു​വ: വ​നി​താ യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന സൗ​ജ​ന്യ പ​ദ്ധ​തി​യി​ൽ നി​ന്ന് സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യു​ള്ള​വ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യം ഉ​ന്ന​യി​ച്ച് വി​ദ്യാ​ർ​ഥി​നി​ക​ൾ. എ​ന്നാ​ൽ കെ​എ​സ്ആ​ർ​ടി​സി​യി​ൽ സ്ത്രീ​ക​ൾ​ക്ക് ന​ൽ​കി​യ സൗ​ജ​ന്യം അ​വ​രോ​ടു​ള്ള ആ​ദ​ര​വാ​ണെ​ന്നും അ​തു​വ​ഴി സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക പു​രോ​ഗ​മ​ന​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വേ​ദി​യി​ൽ നി​ന്നും ഉ​യ​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​യി​കാ​ധ്യാ​പ​ക​രി​ല്ലെ​ന്ന​ത​ട​ക്ക​മു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.

എ​സ്എ​സ്കെയി​ൽ ര​ണ്ടു മാ​സ​മാ​യി ശ​മ്പ​ള​മി​ല്ല

ആ​ലു​വ: എ​സ് എ​സ് കെ ​യി​ൽ ര​ണ്ട് മാ​സ​മാ​യി ശ​മ്പ​ള​മി​ല്ലെ​ന്നും അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും മു​ഖ്യ​മ​ന്ത്രി​യ്ക്ക് നി​വേ​ദ​നം ന​ൽ​കി. മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ലെ ശ​മ്പ​ള​മാ​ണ് ല​ഭി​ക്കാ​ത്ത​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​ത്തെ ശ​മ്പ​ളം ജൂ​ണി​ലാ​ണ് ല​ഭി​ച്ച​ത്. ആ​ലു​വ ബി ​ആ​ർ സി ​യി​ലെ ക​രാ​ർ, താ​ത്ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്ക​പ്പെ​ട്ട​വ​രാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

District News

കാർയാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ സിനാജ് പുതുജീവിതത്തിലേക്ക്

അ​ങ്ക​മാ​ലി: എം​സി റോ​ഡി​ലെ കാ​ല​ടി പാ​ല​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ത്യാ​സ​ന്ന നി​ല​യി​ലാ​കു​ക​യും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ന​ഴ്സു​മാ​ർ ഓ​ടി​യെ​ത്തി സി​പി​ആ​ർ ന​ൽ​കു​ക​യും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആം​ബു​ല​ൻ​സി​ൽ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്ത കാ​ർ യാ​ത്രി​ക​ൻ പെ​രു​മ്പാ​വൂ​ർ പ​ള്ളി​ക​വ​ല ഹൈ​ദ​ര​ലി ജം​ഗ്ഷ​നി​ൽ ചീ​ര​ക്ക​കു​ടി സി.​ഇ. സി​നാ​ജ് (43) പു​തു​ജീ​വി​ത​ത്തി​ലേ​ക്ക്.

കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​സാ​ജ​ൻ നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ൻ​ജി​യോ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി​ക്ക് അ​ടി​യ​ന്ത​ര​മാ​യി വി​ധേ​യ​മാ​ക്കി ര​ക്ത​ക്കു​ഴ​ലി​ലെ ബ്ലോ​ക്ക് നീ​ക്കം ചെ​യ്തു.

ഇ​തേ തു​ട​ർ​ന്ന് പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യി ഇ​ന്ന​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ സി​നാ​ജി​നെ എ​ൽ​എ​ഫ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് ജി. ​പാ​ല​യ്ക്ക​പ്പി​ള്ളി​യു​ടെ​യും ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പൂ​ച്ചെ​ണ്ടു​ക​ൾ ന​ൽ​കി​യാ​ണ് യാ​ത്ര​യാ​ക്കി​യ​ത്. ത​ന്നെ പ​രി​ച​രി​ച്ച ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം ആ​ശു​പ​ത്രി വി​ട്ട​ത്.

District News

24 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

അ​ങ്ക​മാ​ലി: തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ 24 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. മ​ട്ടാ​ഞ്ചേ​രി ഇ​ര​വേ​ലി മം​ഗ​ല​ത്ത് പ​റ​മ്പ് റി​സ്വാ​ന്‍ (23), സൗ​ത്ത് ചെ​ല്ലാ​നം ചി​ത്തി​ര ഡെ​യ്‌​ലി​ല്‍ വി​ക്ട​ര്‍ ജോ​സ് (36) എ​ന്നി​വ​രെ​യാ​ണ് റൂ​റ​ല്‍ ജി​ല്ലാ ഡാ​ന്‍​സാ​ഫ് ടീ​മും നെ​ടു​മ്പാ​ശേ​രി പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ര​ണ്ടു​പേ​രും രാ​സ​ല​ഹ​രി വാ​ങ്ങി കാ​റി​ല്‍ വ​രു​ന്ന വ​ഴി​യാ​ണ് അ​ത്താ​ണി ഭാ​ഗ​ത്ത് വെ​ച്ച് പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. കാ​റി​ന്‍റെ ഡാ​ഷ്‌​ബോ​ര്‍​ഡി​ന് കീ​ഴി​ലെ പ്ര​ത്യേ​ക അ​റ​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന്. ഐ​ടി മേ​ഖ​ല​യി​ല്‍ ആ​യി​രു​ന്നു വി​ല്പ​ന. ഇ​തി​ല്‍ വി​ക്ട​ര്‍ അ​ഭി​ഭാ​ഷ​ക​നാ​ണെ​ന്നാ​ണ് വി​വ​രം.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ര്‍​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡാ​ന്‍​സാ​ഫ്ടീം, ഡി​വൈ​എ​സ്പി​മാ​രാ​യ ജെ. ​ഉ​മേ​ഷ് കു​മാ​ര്‍, എ​ന്‍.​ബാ​ബു​ക്കു​ട്ട​ന്‍ നെ​ടു​മ്പാ​ശേ​രി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി.​കെ. അ​രു​ണ്‍, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​രു​ണ്‍ ദേ​വ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

District News

നാ​ഷ​ണ​ല്‍ ഹൈ​വേ നി​ര്‍​മാ​ണം : പറവൂരിലെ വെള്ളക്കെട്ട് മാറ്റാൻ 21.4 കോടി

പ​റ​വൂ​ര്‍: ദേ​ശീ​യ​പാ​ത 66 നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​റ​വൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​റ​വൂ​ര്‍ ന​ഗ​ര​സ​ഭ, വ​രാ​പ്പു​ഴ, ചി​റ്റാ​റ്റൂ​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ ഇ​രു​വ​ശ​വും ഉ​ള്ള വെ​ള്ള​ക്കെ​ട്ട് മാ​റ്റാനാ​യി 21.44 കോ​ടി രൂ​പ നാ​ഷ​ണ​ല്‍ ഹൈ​വേ അ​ഥോ​റി​റ്റി അ​നു​വ​ദി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ അ​റി​യി​ച്ചു.

പ​റ​വൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ നാ​ഷ​ണ​ല്‍ ഹൈ​വേ 66 ക​ട​ന്നു​പോ​കു​ന്ന വ​രാ​പ്പു​ഴ മു​ത​ല്‍ മൂ​ത്ത​കു​ന്നം വ​രെ​യു​ള്ള എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും ന​ഗ​ര​സ​ഭ​യ്ക്കും ഇ​തി​ന് വേ​ണ്ടി​യു​ള്ള എ​സ്റ്റി​മേ​റ്റ് സ​മ​ര്‍​പ്പി​ക്കാന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളും പ​റ​വൂ​ര്‍ ന​ഗ​ര​സ​ഭ​യും ത​യാ​റാ​ക്കി നാ​ഷ​ണ​ല്‍ ഹൈ​വേ അ​ഥോ​റി​റ്റി​ക്കു ന​ല്കി​യ എ​സ്റ്റി​മേ​റ്റ് പ​രി​ശോ​ധി​ച്ചാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. വ​രാ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ന് 8.19 കോ​ടി​യും പ​റ​വൂ​ര്‍ ന​ഗ​ര​സ​ഭ​യ്ക്ക് 7.58 കോ​ടി​യും ചി​റ്റാ​റ്റു​ക​ര പ​ഞ്ചാ​യ​ത്തി​ന് 5.67 കോ​ടി​യു​മാ​ണ് അ​നു​വ​ദി​ച്ചത്. മ​റ്റു ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളും എ​സ്റ്റി​മേ​റ്റ് ന​ല്‍​കു​ന്ന മു​റ​യ്ക്ക് തു​ക അ​നു​വ​ദി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Latest News

Corehub Up