x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദ്യ​ഘ​ട്ടം 1800 കോ​ടിയുടെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും : ഉ​മാ തോ​മ​സ് എം​എ​ൽ​എ


Published: May 25, 2026 04:17 AM IST | Updated: May 25, 2026 04:17 AM IST

1. തൃ​ക്കാ​ക്ക​ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണു​മോ?

മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പ്ര​തി​ദി​നം 190 എം​എ​ൽ​ഡി കു​ടി​വെ​ള്ളം സം​ഭ​രി​ച്ച് വി​ത​ര​ണം ചെ​യ്യാ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി അ​ന്ന​ത്തെ ജ​ല​വി​ഭ​വ വ​കു​പ്പു മ​ന്ത്രി​യു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ പ​ദ്ധ​തി ന​ട​ന്നി​ല്ല. ഇ​ത്ത​വ​ണ അ​തി​നു പ​രി​ഹാ​രം ഉ​ണ്ടാ​കും. കു​റ്റ​മ​റ്റ കു​ടി​വെ​ള്ള വി​ത​ര​ണ സം​വി​ധാ​നം മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കും.

2. തൃ​ക്കാ​ക്ക​ര​യ്ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ ഒ​രു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി അ​ങ്ങ‍​യു​ടെ പ​ദ്ധ​തി​ക​ളി​ൽ ഉ​ണ്ടാ​കു​മോ?

പി.​ടി. തോ​മ​സ് എം​എ​ൽ​എ ആ​യി​രു​ന്ന​പ്പോ​ൾ ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഡ​യാ​ലി​സി​സ് സൗ​ക​ര്യ​ങ്ങ​ളും വി​ദ​ഗ്ധ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും കൂ​ടു​ത​ൽ കി​ട​ക്ക​ക​ളു​മു​ള്ള പു​തി​യ താ​ലൂ​ക്ക് ആ​ശു​പ​ത്രി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ശ്ര​മി​ക്കും.
3. ത​മ്മ​നം -പു​ല്ലേ​പ​ടി റോ​ഡു​വി​ക​സ​നം, ഇ​ൻ​ഫോ​പാ​ർ​ക്കി​ലേ​ക്കു​ള്ള പാ​ത​യു​ടെ വി​പു​ലീ​ക​ര​ണം... ഗ​താ​ഗ​ത രം​ഗ​ത്ത് വേ​ഗ​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ?

ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നു ച​ക്ക​ര​പ്പ​റ​മ്പ്, കാ​ള​ച്ചാ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ക​ട​ന്ന് സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡ് വ​ഴി ഇ​ൻ​ഫോ​പാ​ർ​ക്കി​ലേ​ക്ക് അ​തി​വേ​ഗം എ​ത്താ​നു​ള്ള പ​ദ്ധ​തി​യാ​ണ് മ​ന​സി​ലു​ള്ള​ത്. 1000 കോ​ടി രൂ​പ​യെ​ങ്കി​ലും ചെ​ല​വു പ്ര​തീ​ക്ഷി​ക്കു​ന്ന പ്രോ​ജ​ക്ടാ​ണി​ത്.

4. ഐ​ടി ഹ​ബാ​യി മാ​റി​യ ഇ​ൻ​ഫോ​പാ​ർ​ക്കി​ന്‍റെ ഇ​ടി​ച്ചി​റ ഭാ​ഗ​ങ്ങ​ളി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് എ​ന്താ​ണ് പ​രി​ഹാ​രം?

മെ​ട്രോ റ​യി​ൽ ര​ണ്ടാം ഘ​ട്ടം, വാ​ട്ട​ർ മെ​ട്രോ തു​ട​ങ്ങി​യു​ള്ള ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ൾ​കൂ​ടി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഇ​ൻ​ഫോ​പാ​ർ​ക്കി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​മാ​കും. ഇ​ട​ച്ചി​റ​യി​ൽ പുതി​യ പാ​ലം കൂ​ടി വ​രു​ന്ന​തോ​ടെ ആ ​മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും പ​രി​ഹാ​ര​മാ​കും.

5. മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ മ​ന​സി​ലു​ണ്ടോ?

മ​ണ്ഡ​ല​ത്തി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു​ള്ള​ത​ട​ക്കം പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട കു​റെ അ​ടി​യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളു​ണ്ട്. അ​വ ഓ​രോ​ന്നാ​യി ന​ട​പ്പാ​ക്കാ​ൻ ക​ഴി​യും എ​ന്നാ​ണ് വി​ശ്വാ​സം. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​വും പു​രോ​ഗ​തി​യും ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ദ്യ ഘ​ട്ട​ങ്ങ​ളി​ൽ ഊ​ന്ന​ൽ ന​ൽ​കും.

വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, കു​ടി​വെ​ള്ളം, കൃ​ഷി, ഭ​വ​ന പ​ദ്ധ​തി എ​ന്നി​വ​യ്ക്കാ​കും കൂ​ടു​ത​ൽ മു​ൻ​ഗ​ണ​ന. കു​ടി​വെ​ള്ള പ​ദ്ധ​തി​യ​ട​ക്കം1800 കോ​ടി രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് തു​ട​ക്ക​ത്തി​ൽ കൊ​ണ്ടു​വ​രി​ക.

ത​യാ​റാ​ക്കി​യ​ത്:
ശി​വ​ശ​ങ്ക​ര​പ്പി​ള്ള ‌‌

ടെ​ട്രാ​പോ​ഡ് ര​ണ്ടാം ഘ​ട്ടം വേ​ഗ​ത്തി​ലാ​ക്കും : മു​ഹ​മ്മ​ദ് ഷി‍​യാ​സ് കൊ​ച്ചി എം​എ​ൽ​എ 

1. ചെ​ല്ലാ​ന​ത്തു ടെ​ട്രാ​പോ​ഡി​ന്‍റെ ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ​ത്തി​ന് എ​ന്തെ​ല്ലാം ന​ട​പ​ടി സ്വീ​ക​രി​ക്കും?

ര​ണ്ടാം ഘ​ട്ട ടെ​ട്രാ​പോ​ഡ് നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ‌‌ ഭ​ര​ണ, സാ​ങ്കേ​തി​ക അ​നു​മ​തി​ക​ളും തു​ക​യും ല​ഭ്യ​മാ​ക്കു​ന്ന ന​ട​പ​ടി ആ​രം​ഭി​ക്കും. ഇ​തു മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക്ക് തു​ട​ക്കം​കു​റി​ക്കും. ഒ​ന്നാം ഘ​ട്ട​ത്തി​ൽ 15, 16 വാ​ർ​ഡു​ക​ളി​ൽ നിർമാ‌ ണം ന​ട​ന്നി​ല്ല. അ​വി​ടെ​യും നി​ർ​മാ​ണം ന​ട​ത്തി ടെ​ട്രാ​പോ​ഡ് ബ​ല​പ്പെ​ടു​ത്തും.

2. തോ​പ്പും​പ​ടി​യി​ലേ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​
ക്കാ​ൻ എ​ന്താ​ണ് പ​ദ്ധ​തി?

ആ​വ​ശ​യു​ള്ള​തി​ന്‍റെ പ​കു​തി കു​ടി​വെ​ള്ളം മാ​ത്ര​മേ ഇ​പ്പോ​ൾ ല​ഭി​ക്കു​ന്നു​ള്ളു. ആ​ലു​വ​യി​ൽ നി​ന്നു​ള്ള 190 എം​എ​ൽ​ഡി കു​ടി​വെ​ള്ള പ​ദ്ധ​തി​യും പാ​ഴൂ​രി​ലെ പു​തി​യ പ​ദ്ധ​തി​യും യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ പ​ശ്ചി​മ​കൊ​ച്ചി​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. പ​ഴ​യ പൈ​പ്പു​ക​ളും മാ​റ്റും.

3. ഫോ​ർ​ട്ടു​കൊ​ച്ചി - വൈ​പ്പി​ൻ റോ-​റോ സ​ർ​വീ​സ് കാ​ര്യ​ക്ഷ​മ​മ​ല്ല. ഇ​വി​ടെ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​ണ്. ഉ​ട​ന​ടി പ​രി​ഹാ​ര​മാ​കു​മോ?

റോ-​റോ വെ​സ​ലു​ക​ളു​ടെ യ​ന്ത്ര​ത്ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന ഏ​ജ​ൻ​സി​ക​ൾ പ​ര്യാ​പ്ത​മ​ല്ല. സ​ർ​വീ​സു​ക​ൾ​ക്കു ത​ട​സ​മു​ണ്ടാ​കാ​തി​രി​ക്കാ​നും പെ​ട്ടെ​ന്നു പ​രി​ഹ​രി​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ ച​ർ​ച്ച ന​ട​ത്തും. പു​തി​യ വെ​സ​ലു​ക​ൾ നീ​റ്റി​ലി​റ​ക്കാ​ൻ കോ​ർ​പ​റേ​ഷ​നും ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജ​ല​ഗ​താ​ഗ​തം സു​ഗ​മ​മാ​ക​ണ​മെ​ന്ന​തു സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മാ​ണ്.

4. കു​മ്പ​ള​ങ്ങി പ​ഞ്ചാ​യ​ത്തി​ലെ
ക​ളി​സ്ഥ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ
എ​ന്തു ന​ട​പ​ടി സ്വീ​ക​രി​ക്കും?

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്തു ഭ​ര​ണ​സ​മി​തി ത​ന്നെ ക​ളി​സ്ഥ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ന​ട​പ​ടി​ക്ക് തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്. ഭൂ​മി ത​രം​മാ​റ്റ​ലി​നു റ​വ​ന്യൂ വ​കു​പ്പി​ൽ അ​പേ​ക്ഷ ന​ൽ​കി.
അ​വി​ടു​ത്തെ യു​വാ​ക്ക​ളു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷം ന​ട​പ്പാ​ക്കും.

5. മ​ട്ടാ​ഞ്ചേ​രി ബോ​ട്ട്ജെ​ട്ടി​യി​ലെ
ജ​ല​ഗ​താ​ഗ​തം സു​ഗു​മ​മാ​ക്കാ​ൻ
ന​ട​പ​ടി ഉ​ണ്ടാ​കു​മോ?

വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട മ​ണ്ഡ​ല​മാ​ണ് കൊ​ച്ചി. കാ​യ​ലു​ക​ളി​ലെ എ​ക്ക​ൽ നീ​ക്കം ചെ​യ്താ​ൽ മ​ട്ടാ​ഞ്ചേ​രി​യി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ല​ഗ​താ​ഗ​തം സു​ഗ​മ​മാ​കും.

കൂ​ടാ​തെ വൈ​പ്പി​നി​ലേ​ക്കും എ​റ​ണാ​കു​ള​ത്തേ​ക്കും കൊ​ച്ചി​യി​ൽ നി​ന്ന് കൂ​ടു​ത​ൽ ബോ​ട്ട് സ​ർ​വീ​സ് ന​ട​ത്തി ജ​ല​ഗ​താ​ഗ​തം പ​രി​പോ​ഷി​പ്പി​ക്കും. ഇ​തു കാ​യ​ൽ ടൂ​റി​സ​ത്തി​നും ഉ​പ​ക​രി​ക്കും.

ത​യാ​റാ​ക്കി​യ​ത്
പോ​ൾ ബെ​ന്നി

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up