വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം കെഎസ്ഇബി ഓഫീസിനു മുന്നിൽ നടത്തിയ സമരം ജില്ലാ സെക്രട്ടേറിയറ്റ് അംഗ
വൈക്കം: വൈദ്യുതിമുടക്കം മൂലം ജന ജീവിതം ദുരിതത്തിലായതിൽ പ്രതി ഷേധിച്ച് ഡിവൈഎഫ്ഐ വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ സമരം നടത്തി. ഓഫീസിനു മുന്നിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ ഫുട്ബോൾ കളിച്ചും മെഴുകുതിരികൾ തെളിച്ചും യുവാക്കൾ പ്രതിഷേധിച്ചു.
ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു. വൈക്കം ബ്ലോക്ക് പ്രസിഡന്റ് എച്ച്.ഐ. റോഹൻ അധ്യക്ഷത വഹിച്ചു. കെ.എം.അരുൺ, സിബി ബാബു, കെ.എം. കണ്ണൻ, അലീന റെജി,പി.ജെ. വിനീഷ്, ആജിഷ ഉദയൻ, ഹരിക്കുട്ടൻ, കിരൺകൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.
തലയോലപ്പറമ്പ്: വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ തലയോലപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി.
ഡിവൈഎഫ്ഐ ജില്ല ജോയിന്റ് സെക്രട്ടറി ആർ. രോഹിത്ത് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ സൂചകമായി ദീപം തെളിച്ചു. ബ്ലോക്ക് പ്രസിഡന്റ് സാജൻ മാത്യു അധ്യക്ഷത വഹിച്ചു. ആകാശ് യശോധരൻ, ഗൗരിനന്ദന രാജേഷ്, ശരൺകാന്ത്, കെ.ആർ. മിഥുൻ, എം.എസ്. ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam