പ്രതി എ.ജെ. ജോസഫ്
തലയോലപ്പറമ്പ്: കോഴയിലെ സയൻസ് സിറ്റിയിൽ ജോലി നൽകാമെന്നുവാഗ്ദാനം ചെയ്ത്ത് ഒൻപത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന് ആരോപിക്കുന്ന കേസിലെ പ്രതിയെ തലയോലപ്പറമ്പ് പോലീസ് പിടികൂടി. കുറവിലങ്ങാട് സ്വദേശി കളത്തൂർ അമരത്തുപറമ്പിൽ എ.ജെ. ജോസഫാ(62)ണ് പിടിയിലായത്.
ബ്രഹ്മമംഗലം സ്വദേശിയിൽ നിന്നാണ് ഇയാൾ പലതവണയായി പണം വാങ്ങിയത്.തട്ടിപ്പാണെന്ന് മനസിലാക്കിയ യുവാവ് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസ് എടുത്തതോടെ ഒളിവിൽ പോയ പ്രതി വീട്ടിലെത്തുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ തലയോലപ്പറമ്പ് പോലീസ് കാത്തിരുന്ന് പിടികൂടുകയായിരുന്നു.
ഇയാൾക്കെതിരേ വേറെ തട്ടിപ്പ് കേസുകളുള്ളതായും രണ്ട് പോലീസ് സ്റ്റേഷനുകളിൽ കേസുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Tags : Local News Nattuvishesham Kottayam