മാടപ്പള്ളി പഞ്ചായത്ത് എട്ടാംവാര്‍ഡില്‍ മാമ്മൂട്-ചേറ്റുവാങ്കലിനു സമീപം മരിയന്‍ ലൈനില്‍ ഇപ്പോള്‍ മണ്ണെടുക്കുന്നതിന് എതിര്ഭാഗത്
മാമ്മൂട്: മാമ്മൂട്- ചേറ്റുവാങ്കലിനു സമീപം മരിയന്ലൈനില് എതിര്‍ദിശയില്‍ മുന്നൂറോളം മീറ്റര്‍ ദൂരത്തില്‍ 55 അടി ഉയരത്തില്‍ മറ്റൊരു മണ്‍തിട്ട അപകടഭീഷണിയായി നിലകൊള്ളുന്നുണ്ട്. ഈ മണ്‍തിട്ടയുടെ സമീപമുള്ള 12 വീടുകള്‍ അപകടഭീഷണി നേരിടുകയാണ്.
ഈ മണ്‍തിട്ടയിലെ മണ്ണ് എടുത്തുമാറ്റി അപകടാവസ്ഥ പരിഹരിക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം. ഇക്കാര്യത്തില്‍ പഞ്ചായത്ത്, ജില്ലാ ഭരണകൂടം എന്നിവര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് മാടപ്പള്ളി വികസന സമിതി പ്രസിഡന്റ് ബാബു കുട്ടന്‍ചിറ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Kottayam