മാടപ്പള്ളി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ മാമ്മൂട്-ചേറ്റുവാങ്കലിനു സമീപം മരിയന്‍ ലൈന്‍ ഭാഗത്ത് വീടുകള്‍ക്ക് ഭീഷണിയായി നിലനിന്ന
ചങ്ങനാശേരി: മാടപ്പള്ളി പഞ്ചായത്ത് എട്ടാംവാര്‍ഡില്‍ മാമ്മൂട്-ചേറ്റുവാങ്കലിനു സമീപം മരിയന്ലൈന് ഭാഗത്ത് വീടുകള്‍ക്ക് ഭീഷണിയായി നിലകൊണ്ട അറുപതടിയോളം ഉയരത്തിലുള്ള മണ്‍തിട്ട നീക്കിത്തു തുടങ്ങി. ജനജീവിതത്തിനു ഭീഷണിയൊഴിവാകുന്നവിധത്തിലാണ് മണ്ണെടുത്തുമാറ്റുന്നത്.
മാടപ്പള്ളി പഞ്ചായത്തും ജില്ലാ റവന്യുവകുപ്പും തയാറാക്കിയ പ്ലാനിന്റെയും സ്ക്വച്ചിന്റെയും അടിസ്ഥാനത്തില്‍ ജിയോളജി വകുപ്പ് പാസ് നല്‍കിയാണ് മണ്ണെടുപ്പ് നടത്തുന്നത്. പഞ്ചായത്ത് അസി. എന്‍ജിനിയര്‍ മണ്ണെടുപ്പിന് മേല്‍നോട്ടം വഹിക്കും.
വയനാട് മേപ്പാടി മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിലും നേരത്തേ ഇവിടെ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിലും അരകിലോമീറ്ററോളം ദൂരത്തിലുള്ള കൂറ്റന്മണ്തിട്ട 16 കുടുംബങ്ങളുടെ ജീവിതത്തിന് ആശങ്കയിലാണെന്ന് ദീപിക റിപ്പോര്‍ട്ട് ചെ യ്തിരുന്നു.
മാടപ്പള്ളി വികസനസമിതി ചെയര്മാന് ബാബുകുട്ടന്‍ചിറ, ബ്ലോക്ക് പഞ്ചായത്തംഗം ജി.അശോക്, പഞ്ചായത്ത് വാര്‍ഡംഗം സൈന തോമസ് എന്നിവരുടെ നേതൃത്വത്തില്‍ മാടപ്പള്ളി പഞ്ചായത്ത്, റവന്യു അധികൃതര്‍ക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ണെടുക്കല്‍ നടപടികള്‍ വേഗത്തിലായത്.
നാനൂറോളം മീറ്റര്‍ ഭാഗത്താണ് പത്തടി മുതല്‍ അറുപതടിവരെ ഉയരത്തില്‍ മണ്‍തിട്ട നിലകൊള്ളുന്നത്.
Tags : Local News Nattuvishesham Kottayam