x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം : ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ കൂ​ടു​ക​ൾ പി​ടി​കൂടി


Published: July 18, 2026 07:23 AM IST | Updated: July 18, 2026 07:23 AM IST

പു​തു​പ്പ​ള്ളി കൊ​ട്ടാ​ര​ത്തും​ക​ട​വ് പാ​ട​ശേ​ഖ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന തോ​ട്ടി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​ൻ സ്ഥാ​പി​ച്ച സ്റ്റീ​ൽ ഫ്രെ​യി​മോ​ടു​കൂ​ടി​യ ആ​റ് കൂ​ടു​ക​ൾ ഫി

കോ​ട്ട​യം: കൂ​ടു​ക​ൾ സ്ഥാ​പി​ച്ച് അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നെ​തി​രേ ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചു. പു​തു​പ്പ​ള്ളി കൊ​ട്ടാ​ര​ത്തും​ക​ട​വ് പാ​ട​ശേ​ഖ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന തോ​ട്ടി​ൽ സ്റ്റീ​ൽ ഫ്രെ​യി​മി​നൊ​പ്പം ആ​റ് കൂ​ടു​ക​ൾ സ്ഥാ​പി​ച്ച് അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​ത് ക​ണ്ടെ​ത്തി​യ ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടു​ക​ൾ പി​ടി​ച്ചെ​ടു​ത്തു.

ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജോ​യ്‌​സ് ഏ​ബ്ര​ഹാ​മി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ൺ​സൂ​ൺകാ​ല പ​ട്രോ​ളിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ ​അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്‌.

കേ​ര​ള ഇ​ൻ​ലാ​ൻ​ഡ്‌ ഫി​ഷ​റീ​സ് ആ​ൻ​ഡ് അ​ക്വാ​ക​ൾ​ച്ച​ർ ആ​ക്ട് 2010 പ്ര​കാ​രം ഇ​ത്ത​രം മ​ത്സ്യ​ബ​ന്ധ​നം നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​ണ്. വൈ​ക്കം ഫി​ഷ​റീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ മ​റ്റം മെ​റി​റ്റ് കു​ര്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​ൽ ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജെ. ​ഗി​രീ​ഷ്, പി.​എ. ജി​ഷ്ണു, സ്വാ​തി​ഷ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. ഊ​ത്ത​പി​ടിത്ത​മെ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഇ​ത്ത​രം അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ​നി​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന് കോ​ട്ട​യം ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up