x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​താ​പി​താ​ക്ക​ളു​ടെ സ്മ​ര​ണ​യ്ക്കാ​യി പതിനൊന്ന് വ​ർ​ഷ​മാ​യി വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ർ​ക്കട​ക്ക​ഞ്ഞി വി​ത​ര​ണം ചെ​യ്ത് മ​ക​ൻ​


Published: July 18, 2026 07:16 AM IST | Updated: July 18, 2026 07:16 AM IST

മ​റ​വ​ൻ​തു​രു​ത്ത് ഗ​വ​ൺ​മെന്‍റ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ഔ​ഷ​ധ​ക്ക​ഞ്ഞി​ വി​ത​ര​ണോ​ദ്ഘാ​ട​നം ആ​ര്യ​ൻ​കോ​വി​ൽ വി​ജ​യ​ല​ക്ഷ്മി​ക്ക് ക​ഞ്ഞി ന​ൽ​കി ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ്കു​മാ​ർ യെ​സ്

മറ​വ​ൻ​തു​രു​ത്ത്: ജീ​വി​ത​ത്തി​ൽ താ​ങ്ങും ത​ണ​ലു​മാ​യി​രു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ ദീ​പ്ത സ്മ​ര​ണ​യ്ക്കാ​യി 11വ​ർ​ഷ​മാ​യി വ​യോ​ജ​ന​ങ്ങ​ളു​ടെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നാ​യി ക​ർ​ക്കട​ക ക​ഞ്ഞി വി​ത​ര​ണം ചെ​യ്തൊ​രു​മ​ക​ൻ.

വൈ​ക്കം ല​യ​ൺ​സ് ക്ല​ബിന്‍റെ സ​ർ​വീ​സ് പ്രോ​ജ​ക്ട് ചെ​യ​ർ​മാ​ൻ ബൈ​ജു എം.​ മാ​ണി​യാ​ണ് മ​ൺ​മ​റ​ഞ്ഞ തന്‍റെ സ്നേ​ഹ​നി​ധി​ക​ളാ​യി​രു​ന്ന മാ​താ​പി​താ​ക്ക​ൾ മ​റ​വ​ൻ​തു​രു​ത്ത് ചേ​മ്പാ​ല​യി​ൽ (മ​ട്ടോ​ഴി) എം.​സി.​ മാ​ണി, ഏലി​യാ​മ്മ എ​ന്നി​വ​രു​ടെ സ്മ​ര​ണ​യ്ക്കാ​യി മ​റ​വ​ൻ​തു​രു​ത്ത് സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ 11വ​ർ​ഷ​മാ​യി ക​ർ​ക്ക​ട​ക ക​ഞ്ഞി വി​ത​ര​ണം ചെ​യ്തു​ വ​രു​ന്ന​ത്.

ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് വ​യോ​ധി​ക​ർ​ക്ക് ഇ​നി ഒ​രാ​ഴ്ച​ക്കാ​ലം ബൈ​ജു​മാ​ണി​യാ​ണ് ക​ർ​ക്ക​ട​ക ക​ഞ്ഞി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.​ മ​റ്റു​ള്ള​വ​ർ​ക്ക് പ​റ്റാ​വു​ന്ന വി​ധ​ത്തി​ൽ സ​ഹാ​യം ചെ​യ്യ​ണ​മെ​ന്ന് പ​ഠി​പ്പി​ച്ച മാ​താ​പി​താ​ക്ക​ളെ​യാ​ണ് താ​ൻ മു​തി​ർ​ന്ന​വ​രി​ൽ കാ​ണു​ന്ന​തെ​ന്നും അ​തുകൊ​ണ്ടാ​ണ് മ​റ​വ​ൻ​തു​രു​ത്തി​ലെ വ​യോജ​ന​ങ്ങ​ളു​ടേ​യും രോ​ഗി​ക​ളു​ടേ​യും കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക താ​ൽ​പ​ര്യ​മെ​ടു​ക്കു​ന്ന​തെ​ന്നും ബൈ​ജു മാ​ണി പ​റ​ഞ്ഞു. തി​ര​ക്കി​നി​ട​യി​ലും മ​റ്റു​ള്ള​വ​ർ​ക്കാ​യി കു​റ​ച്ചു സ​മ​യം ന​മ്മ​ൾ നീ​ക്കി​വ​യ്ക്ക​ണ​മെ​ന്ന സ​ന്ദേ​ശം പ​ക​രാ​നും അ​തി​നാ​യി മ​റ്റു​ള്ള​വ​രെ പ്ര​ചോ​ദി​പ്പി​ക്കു​വാ​നു​മാ​ണ് ത​ന്‍റെ പ്ര​വ​ർ​ത്ത​ന​മെ​ന്നും ബൈ​ജു​മാ​ണി കൂട്ടി​ച്ചേ​ർ​ത്തു.

ഗ​വ​ൺ​മെ​ന്‍റ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ​സ്. വേ​ണു​ഗോ​പാ​ലിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി.​ ത​ങ്ക​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​ക്കം ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ്കു​മാ​ർ യെ​സ്ടെ​ക് ആ​ര്യ​ൻ​കോ​വി​ൽ വി​ജ​യ​ല​ക്ഷ്മി​ക്ക് ക​ർ​ക്കട​ക ക​ഞ്ഞി ന​ൽ​കി ഔ​ഷ​ധക്കഞ്ഞി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up