ലക്നോ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം (എസ്ഐടി) സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് 20ന് കോടതി മുൻപാകെ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചേക്കും. തട്ടിപ്പ് സംബന്ധിച്ച അന്വേഷണം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി എസ്ഐടി ഉത്തർപ്രദേശ് സർക്കാരിനോടു കൂടുതൽ സമയം ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.
തട്ടിപ്പ് സംബന്ധിച്ച് നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി എസ്ഐടിയോട് അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടത്.
Tags :