x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​കാ​​​​ശം സ​​​​ര്‍ക്കാ​​​​രി​​​​നെ​​​​ന്ന നി​​​​യ​​​​മം അ​​​​സാ​​​​ധു​​​​വാ​​​​ക്കി ഹൈ​​​​ക്കോ​​​​ട​​​​തി


Published: July 18, 2026 06:13 AM IST | Updated: July 18, 2026 06:13 AM IST

കൊ​​​​ച്ചി: മ​​​​ല​​​​ബാ​​​​ര്‍ മേ​​​​ഖ​​​​ല​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ​​​​ഭൂ​​​​മി​​​​യി​​​​ലെ ധാ​​​​തു​​​​ക്ക​​​​ളു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​കാ​​​​ശം സ​​​​ര്‍ക്കാ​​​​രി​​​​ല്‍ നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ക്കി​​​​യ നി​​​​യ​​​​മം ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​വി​​​​രു​​​​ദ്ധ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി. സ്വ​​​​കാ​​​​ര്യ​​​​വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ ഭൂ​​​​മി​​​​യി​​​​ലു​​​​ള്ള ധാ​​​​തു​​​​സ​​​​മ്പ​​​​ത്ത് ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​മ്പോ​​​​ള്‍ കൃ​​​​ത്യ​​​​മാ​​​​യ ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍ക​​​​ണ​​​​മെ​​​​ന്ന ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ നി​​​​ബ​​​​ന്ധ​​​​ന പാ​​​​ലി​​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു ​വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ എ.​​​​കെ. ജ​​​​യ​​​​ശ​​​​ങ്ക​​​​ര​​​​ന്‍ ന​​​​മ്പ്യാ​​​​ര്‍, എ.​​​​കെ. പ്രീ​​​​ത എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

2021ലെ ​​​​കേ​​​​ര​​​​ള മി​​​​ന​​​​റ​​​​ല്‍സ് (വെ​​​​സ്റ്റിം​​​​ഗ് ഓ​​​​ഫ് റൈ​​​​റ്റ്‌​​​​സ്) ആ​​​​ക്ട് നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​ണെ​​​​ന്ന സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വ് റ​​​​ദ്ദാ​​​​ക്കി​​​​യാ​​​​ണ് നി​​​​യ​​​​മം അ​​​​സാ​​​​ധു​​​​വാ​​​​ക്കി​​​​യ​​​​ത്. നി​​​​യ​​​​മം അ​​​​സാ​​​​ധു​​​​വാ​​​​ക്കി​​​​യ​​​​തോ​​​​ടെ ഇ​​​​തു​​​​പ്ര​​​​കാ​​​​രം ഖ​​​​ന​​​​ന​​​​ത്തി​​​​നാ​​​​യി ഭൂ​​​​വു​​​​ട​​​​മ​​​​ക​​​​ളി​​​​ല്‍നി​​​​ന്ന് ഈ​​​​ടാ​​​​ക്കി​​​​യ റോ​​​​യ​​​​ല്‍റ്റി തു​​​​ക തി​​​​രി​​​​ച്ചു​​​​ന​​​​ല്‍കാ​​​​നും കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. 2019 ഡി​​​​സം​​​​ബ​​​​ര്‍ 30ന് ​​​​മു​​​​മ്പു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ഈ​​​​ടാ​​​​ക്കി​​​​യ തു​​​​ക​​​​യാ​​​​ണ് മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ അ​​​​പ്പീ​​​​ല്‍ ന​​​​ല്‍കി​​​​യ​​​​വ​​​​ര്‍ക്ക് മ​​​​ട​​​​ക്കി ന​​​​ല്‍കാ​​​​ന്‍ നി​​​​ര്‍ദേ​​​​ശി​​​​ച്ച​​​​ത്.

നി​​​​യ​​​​മ​​​​ത്തി​​​​ല്‍ ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍കു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് പ​​​​രാ​​​​മ​​​​ര്‍ശ​​​​മി​​​​ല്ലെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി മ​​​​ല​​​​ബാ​​​​ര്‍ മേ​​​​ഖ​​​​ല​​​​യി​​​​ലെ ക്വാ​​​​റി ഉ​​​​ട​​​​മ​​​​ക​​​​ള​​​​ട​​​​ക്കം ന​​​​ല്‍കി​​​​യ അ​​​​പ്പീ​​​​ല്‍ ഹ​​​​ര്‍ജി​​​​യാ​​​​ണ് കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്. പ്രോ​​​​പ്പ​​​​ര്‍ട്ടി ഓ​​​​ണേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ കേ​​​​സി​​​​ല്‍ സു​​​​പ്രീം​​​​കോ​​​​ട​​​​തി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച വി​​​​ധി​​​​കൂ​​​​ടി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​നം.

സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ അ​​​​പ്പീ​​​​ലു​​​​ക​​​​ള്‍ ത​​​​ള്ളി​​​​യ കോ​​​​ട​​​​തി, നി​​​​യ​​​​മ​​​​സാ​​​​ധു​​​​ത ചോ​​​​ദ്യം ചെ​​​​യ്ത് ഭൂ​​​​വു​​​​ട​​​​മ​​​​ക​​​​ള്‍ ന​​​​ല്‍കി​​​​യ ഹ​​​​ര്‍ജി​​​​ക​​​​ള്‍ അ​​​​നു​​​​വ​​​​ദി​​​​ച്ചു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ച്ചി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ പ​​​​ഴ​​​​യ രാ​​​​ജ​​​​വി​​​​ളം​​​​ബ​​​​ര​​​​ങ്ങ​​​​ള്‍ പ്ര​​​​കാ​​​​രം സ്വ​​​​കാ​​​​ര്യ​​​​ഭൂ​​​​മി​​​​യി​​​​ലെ ധാ​​​​തു​​​​സ​​​​മ്പ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശം സ​​​​ര്‍ക്കാ​​​​രി​​​​നാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍, മ​​​​ല​​​​ബാ​​​​ര്‍ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ ഈ ​​​​അ​​​​വ​​​​കാ​​​​ശം ഭൂ​​​​വു​​​​ട​​​​മ​​​​ക​​​​ള്‍ക്കു നി​​​​ല​​​​നി​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് മ​​​​ല​​​​ബാ​​​​ര്‍ മേ​​​​ഖ​​​​ല​​​​യ്ക്കാ​​​​യി 2021ല്‍ ​​​​നി​​​​യ​​​​മം പാ​​​​സാ​​​​ക്കി​​​​യ​​​​ത്.

Tags : High Court strikes down law vesting ownership

Recent News

Corehub Up